2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

നബി (സ) തിരുമേനിയുടെ വിവാഹങ്ങൾ

വ്യാഖാനക്കുറിപ്പ്‌

നബി (സ) തിരുമേനിയുടെ വിവാഹങ്ങൾ

ഇസ്ലാമിന്റെ വൈരികൾ, അതിന്റെയും, അന്ത്യപ്രവാചകരായ നബി (സ) തിരുമേനിയുടെയും പേരിൽ പല ആക്ഷേപങ്ങളും അപവാദങ്ങളും ഇറക്കുമതി ചെയ്യുക പതിവാണ്‌. അക്കൂട്ടത്തിൽ ഒന്നത്രെ നബി (സ) യുടെ വിവാഹങ്ങളും. മുസ്ലിംകൾക്കു കവിഞ്ഞ പക്ഷം നാലു ഭാര്യമാരെ സ്വീകരിക്കുവാനേ പാടുളളു. (1) അതേ സമയത്തു നബി (സ) ചരമം പ്രാപിക്കമ്പോൾ അവിടുത്തേക്കു ഒമ്പതു ഭാര്യമാരുണ്ടായിരുന്നു. അപ്പോൾ നബി (സ) ഒരു പെൺമോഹിയും, കാമാസക്തനും ആയിരുന്നുവേന്നാണ്‌ ഇവരുടെ ആക്ഷേപത്തിന്റെയും അപവാദത്തിന്റെയും ആകെത്തുക. പണ്ഡിതോചിതവും, വസ്തുനിഷ്ഠവുമായ എത്രയോ മറുപടികൾ പലരാലും ഇതിനു നൽകപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌. പക്ഷെ, അതൊന്നും ചെവിക്കൊളളുവാൻ അവരുടെ സ്ഥാപിത താൽപര്യങ്ങൾ അവരെ അനുവദിക്കാറില്ല. പ്രവാചകൻമാരുടെ സ്ഥാനപദവികളും, സമുദായവും അവരും തമ്മിലുളള കെട്ടുപാടും മറ്റും മനസ്സിലാക്കുകയും, വിലയിരുത്തുകയും ചെയ്യുന്നവർക്കേ ആ മറുപടികൾ ഫലപ്രദമാകുകയുളളു. ഈ വിഷയകമായി - 33. അഹ്സാബ്‌ സൂറത്തിലും, മറ്റും പലേടങ്ങളിലും - വന്നിട്ടുളള ഖുർആന്റെ പ്രസ്താവനകൾ പരിശോധിക്കുകയും, നബി (സ) തിരുമേനിയുടെ ഓരോ വിവാഹവും നടന്ന പരിതസ്ഥിതികൾ ഗ്രഹിക്കുകയും ചെയ്യുന്നപക്ഷം ആർക്കും ഇവിടെ യാതൊരു ആക്ഷേപത്തിനും, ആശയക്കുഴപ്പത്തിനും വഴിയില്ല. നബി (സ) തിരുമേനിയുടെ വിവാഹങ്ങളെക്കുറിച്ച്‌ ഒരു ചുരുങ്ങിയ വിവരണം നൽകുക മാത്രമാണ്‌ ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

നബി (സ) യുടെ ഒന്നാമത്തെ വിവാഹം

ഖദീജഃ (റ) യുടെ വിവാഹമാണ്‌ നബി (സ) യുടെ ഒന്നാമത്തെ വിവാഹം. അന്നു തിരുമേനിക്കു 25 വയസ്സ്‌ പ്രായമാണ്‌. ദാമ്പത്യജീവിതത്തിൽ പ്രവേശിക്കുവാൻ വളരെ ഉപയുക്തമായ പ്രായംതന്നെ. എന്നാൽ, ഖദീജഃ (റ)യാകട്ടെ, മുമ്പ്‌ രണ്ടു വിവാഹം കഴിയുകയും, 40 വയസ്സെത്തി വയോധികയായിത്തീരുകയും ചെയ്തിരിക്കുന്നു. അബ്ദുൽ മുത്ത്വലിബിന്റെ പൗത്രനായ മുഹമ്മദിന്റെ സവിശേഷസ്വഭാവങ്ങളും, അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുളള സൽപ്രതീക്ഷകളും ആ മഹതിയെ ആകർഷിച്ചു. ഖുറൈശികളിൽ തനിക്കുളള കീർത്തിസ്ഥാനങ്ങളോ, തന്റെ ധനാധിക്യമോ, അല്ലെങ്കിൽ മുഹമ്മദിന്റെ അനാഥാവസ്ഥയോ, ദാരിദ്ര്യമോ-ഒന്നും തന്നെ-ആ മഹതി പരിഗണിച്ചില്ല. ഖദീജഃ (റ) യുടെ അഭിലാഷമനുസരിച്ചു തിരുമേനിയുടെ പിതൃവ്യൻ അബൂത്വാലിബ്‌ മുഖാന്തരം ആ വിവാഹം നടന്നു. 25 കാരനായ യുവാവും, 40 കാരിയായ വയോധികയും തമ്മിലുളള ആ വിവാഹബന്ധം 25 വർഷം നിലനിന്നു. ഇതിന്നിടയ്ക്ക്‌ എന്തെങ്കിലും പൊരുത്തക്കേടോ, സ്വരച്ചേർച്ചയില്ലായ്മയോ അവർക്കിടയിൽ ഉണ്ടായില്ല. നബി (സ) മറ്റൊരു വിവാഹാലോചന നടത്തുകയും ഉണ്ടായിട്ടില്ല. വേണമെങ്കിൽ അതിനു യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലതാനും. തിരുമേനിയുടെ ഏഴു മക്കളിൽ, ഇബ്‌റാഹീം എന്ന മകൻ ഒഴിച്ചു ബാക്കി എല്ലാവരും ഈ വിവാഹത്തിൽ ജനിച്ചവരത്രെ. നബി (സ)യുടെ സന്താനപരമ്പര ശേഷിച്ചതും അവരിൽ നിന്നുതന്നെ. നബി (സ) യുടെ സന്തോഷസന്താപങ്ങളിലും, പ്രബോധനകൃത്യങ്ങളിലുമെല്ലാം ഖദീജഃ(റ) വഹിച്ച പങ്കു ചരിത്രപ്രസിദ്ധമാണ്‌. അവർ ചരമം പ്രാപിച്ച കൊല്ലത്തിനു 'ദുഃഖവർഷം'
() എന്നുപോലും നബി (സ) പേരിട്ടു. തിരുമേനിയുടെ വിയോഗംവരെയും അവരെക്കുറിച്ചുളള പ്രശംസകളും, അനുസ്മരണകളും തിരുമേനിയിൽ പ്രകടമായിരുന്നു.

ആയിശ (റ) പറയുകയാണ്‌: "എനിക്കു ഖദീജഃ (റ) യുടെ പേരിൽ തോന്നിയ അത്ര വിഷമം നബി (സ) യുടെ മറ്റു ഭാര്യമാരുടെ നേരെയൊന്നും ഉണ്ടായിട്ടില്ല. ഞാൻ ഖദീജഃ (റ) യെ കണ്ടിട്ടുപോലുമില്ല. പക്ഷേ, തിരുമേനി അവരെക്കുറിച്ച്‌ ധാരാളം പ്രസ്താവിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ ഒരു ആട്ടിനെ അറുത്താൽ, അതു കഷ്ണിച്ച്‌ ഖദീജഃയുടെ തോഴിമാർക്ക്‌ അയച്ചുകൊടുക്കും. അങ്ങനെ ഞാൻ പറഞ്ഞേക്കും: ഇഹലോകത്തു ഖദീജഃയല്ലാതെ വേറെ പെണ്ണില്ലെന്നു തോന്നുന്നു! അപ്പോൾ തിരുമേനി മറുപടി പറയും: "അതെ, അവർ അങ്ങിനെയായിരുന്നു, ഇങ്ങിനെയായിരുന്നു, എനിക്കു അവരിൽ നിന്നാണ്‌ സന്താനങ്ങളുണ്ടായത്‌ എന്നൊക്കെ." (ബു;മു.) ഒന്നാമതായി ഇസ്ലാമിൽ വിശ്വസിച്ചതും ഖദീജ (റ) യാണെന്നാണ്‌ ചില ചരിത്രകാരൻമാരുടെയും അഭിപ്രായം.

ഇതെല്ലാം മുന്നിൽവെച്ചുകൊണ്ടു ആലോചിച്ചാൽ, ഖദീജഃ (റ) യുടെ കാലശേഷം-50 വയസ്സു പ്രായമെത്തിയ നബി (സ)-വേറെ വിവാഹം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉദ്ദേശ്യം, ദാമ്പത്യജീവിതം അനുഭവിക്കലായിരിക്കയില്ല എന്നു കാണുവാൻ വലിയ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. പക്ഷെ, തുറന്ന മനസ്ഥിതിയും, നിഷ്പക്ഷ വീക്ഷണഗതിയും ഇല്ലാത്തവർക്കു അത്‌ കാണാൻ കഴിഞ്ഞെന്നു വരികയില്ല ഖദീജഃ(റ) യുടെ ശേഷം നടന്നിട്ടുളള വിവാഹങ്ങൾക്കുളള കാരണങ്ങളെ സാമാന്യമായി ആദ്യം നമുക്കൊന്നു പരിചയപ്പെടാം:-

മറ്റു വിവാഹങ്ങൾക്കു പൊതുവിലുളള കാരണങ്ങൾ

സൂ: അഹ്സാബിലെ 50, 51, 52 വചനങ്ങളിലെ ഉളളടക്കം മനസ്സിലാക്കുകയും, അല്ലാഹുവിലും, നബിയിലും, ഖുർആനിലും വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരാൾക്കുംതന്നെ തിരുമേനി കൂടുതൽ ഭാര്യമാരെ സ്വീകരിച്ചതിനെക്കുറിച്ചു എന്തെങ്കിലും ആശയക്കുഴപ്പം തോന്നുവാനില്ല. അല്ലാഹു നബി (സ)ക്ക്‌ സ്പഷ്ടമായ ഭാഷയിൽ-അനുവദിച്ചുകൊടുത്തത്തല്ലാതെ അവിടുന്നു യാതൊന്നും ചെയ്തിട്ടില്ലെന്നു തീർത്തുപറയാം അല്ലാഹു അനുവദിച്ച വിഷയത്തിൽ ചോദ്യം ചെയ്‌വാൻ മറ്റാർക്കും യാതൊരധികാരവും, അവകാശവുമില്ല. അവന്റെ അനുവാദത്തിൽ അടങ്ങിയ യുക്തിരഹസ്യങ്ങളെ-- അവ മുഴുവനും-മനസ്സിലാക്കുക നമുക്കു സാധ്യമല്ല ആരായുക മാത്രമേ നാം ചെയ്യേണ്ടതുളളു. നബി (സ) ക്കു പ്രത്യേകമായി കൂടുതൽ ഭാര്യമാരെ അനുവദിച്ചതിൽ അടങ്ങിയ ചില രഹസ്യങ്ങൾ താഴെ പറയുന്നവയാകുന്നു:-

1) കേവലം ചില വിശ്വാസാചാരങ്ങൾ മാത്രം അടങ്ങിയ മതമല്ല ഇസ്ലാം. മനുഷ്യജീവിതത്തിന്റെ സകല വശങ്ങളെയും സ്പർശിക്കുന്ന അതിവിശാലവും, വിപുലവുമായ ഒരു നിയമസംഹിതയത്രെ ഇസ്ലാം. അതിന്റെ പ്രായോഗിക മാതൃകയാകട്ടെ, നബി (സ) തിരുമേനിയുടെ ജീവിതചര്യയുമാകുന്നു. അവിടുത്തെ ദൗത്യമാണെങ്കിൽ, കാലദേശവ്യത്യാസം കൂടാതെ ലോകാവസാനം വരേക്കുളളതും. മനുഷ്യവർഗ്ഗത്തിന്റെ പകുതിഭാഗമോ, അതിലധികം തന്നെയോ വരുന്ന സ്ത്രീവിഭാഗത്തെ പ്രത്യേകം സ്പർശിക്കുന്ന നിയമനിർദ്ദേശങ്ങളും, നടപടിക്രമങ്ങളും ഇസ്ലാമിലുണ്ട്‌. വൈവാഹികം, ഗാർഹികം തുടങ്ങിയ ജീവിതവശങ്ങളിലും, കോടിക്കണക്കായ മുസ്ലിംകൾ മാതൃകയാക്കേണ്ടതു നബി (സ) തിരുമേനിയെയാണ്‌. സ്ത്രീകൾ-അതെ, ഭാര്യമാർ-വഴിയല്ലാതെ അറിയുവാനും അറിയിക്കപ്പെടുവാനും സൗകര്യമില്ലാത്ത പലതും ഇതിൽ ഉൾപ്പെടുമെന്നു പറയേണ്ടതില്ല. ഇത്തരം വിഷയങ്ങളിൽ മാത്രമല്ല, ശാഖാപരമായ ഇതര തുറകളിലുമുളള എത്രയോ മതനിയമങ്ങളും സമുദായത്തിന്‌ നബി(സ) യുടെ ഭാര്യമാർ-വിശേഷിച്ചും ആയിശഃ (റ)-മുഖാന്തരം മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നതു അനിഷേധ്യമത്രെ.

മുശ്‌രിക്കുകളിൽ പെട്ട ഒരാൾ പരിഹാസപൂർവ്വം ഇങ്ങിനെ പറയുകയുണ്ടായി: "നിങ്ങളുടെ ആൾ-നബി (സ)-നിങ്ങൾക്കു മലമൂത്രവിസർജ്ജനം ചെയ്‌വാൻപോലും പഠിപ്പിച്ചു തരുന്നതായി കാണുന്നുവല്ലോ!" ഇതുകേട്ട്‌ സൽമാൻ (റ) അഭിമാനത്തോടെ പറഞ്ഞു: "അതെ, (മലമൂത്ര വേളയിൽ) ഖിബ്ലക്കു തിരിഞ്ഞിരിക്കരുത്‌, വലത്തെ കൈകൊണ്ടു ശുദ്ധം ചെയ്യരുത്‌, (കല്ലുകൊണ്ടു ശുദ്ധം ചെയ്യുമ്പോൾ) മൂന്നു കല്ലിൽ കുറഞ്ഞു മതിയാക്കരുത്‌, അതിൽ കാഷ്ടവും എല്ലും ഉണ്ടാവരുത്ത്‌ എന്നൊക്കെ അദ്ദേഹം ഞങ്ങളോടു കൽപിച്ചിട്ടുണ്ട്‌. (അ;മു.) ഇത്ര ചെറിയ സംഗതികളിൽപോലും സമുദായത്തിന്‌ നബി (സ) യിൽനിന്നു മാതൃകയും, നിർദ്ദേശങ്ങളും ലഭിക്കേണ്ടതുണ്ട്‌ എന്നു സാരം. ഇപ്പറഞ്ഞവ പുരുഷൻമാർ മുഖാന്തരം അന്യോന്യം അറിയാവുന്നതാണെങ്കിലും, ഇതുപോലെയുളള മറ്റു ചില കാര്യങ്ങൾ സ്ത്രീകൾ മുഖാന്തരം അറിയേണ്ടിയിരിക്കുന്നു. ഋതുകാലങ്ങളിൽ വീട്ടുകാര്യങ്ങളിലും, ഭർത്താക്കളുടെ കാര്യത്തിലുമെല്ലാം സ്ത്രീകൾ പെരുമാറേണ്ടതെങ്ങിനെ? അതിൽനിന്നു വിരമിക്കുമ്പോൾ ശുദ്ധീകരിക്കേണ്ടതെങ്ങിനെ? ആദിയായ പലതും ഇതിനു ഉദാഹരണങ്ങളാണ്‌. അപ്പോൾ, ഇങ്ങിനെയുളള മഹത്തായ പല ആവശ്യങ്ങളും നിറവേറുവാനെന്ന ലക്ഷ്യത്തെ മുൻനിറുത്തി നബി (സ) ഒന്നിലധികം വിവാഹം ചെയ്യേണ്ടതുണ്ടെന്നു ഊഹിക്കുവാൻ പ്രയാസമില്ല.

2) പ്രവാചകത്വം സിദ്ധിച്ചതിനുശേഷം, നബി (സ) മക്കായിലായിരുന്ന ആദ്യഘട്ടത്തിൽ, അവിടുത്തെ പ്രബോധനവിഷയം, പ്രധാനമായും ഇസ്‌ ലാമിന്റെ മൗലിക സിദ്ധാന്തങ്ങളായിരുന്നു. അതിന്റെ പ്രചാരണത്തിൽ സ്ത്രീപുരുഷഭേദമന്യെ എല്ലാ മുസ്ലിംകളും അവരുടെ കഴിവു വിനിയോഗിച്ചിരുന്നു. പിന്നീടു-മദീനായിൽ വന്നതുമുതൽ-അവയ്ക്കുപുറമെ അനുഷ്ഠാനപരവും കർമ്മപരവുമായ വിശദ നിയമനിർദ്ദേശങ്ങളും പ്രബോധന വിഷയങ്ങളായിത്തീർന്നു. മതകാര്യങ്ങൾ പഠിപ്പിക്കുവാനും, പ്രചരിപ്പിക്കുവാനും ഇന്നത്തെപ്പോലെയുളള സ്ഥാപനങ്ങൾ അന്നില്ലല്ലോ. അന്നുണ്ടായിരുന്ന ഏക മതവിദ്യാലയം മദീന പളളിയുടെ കോലായയായിരുന്നു. കേവലം ദരിദ്രരും, പാർപ്പിടംപോലുമില്ലാത്തവരുമായിരുന്ന ചില പാവങ്ങൾ-അതെ, മുസ്ലിം ലോകത്തിന്റെ ഉത്തമ നേതാക്കളും സത്യവിശ്വാസികളുടെ മാതൃകാപുരുഷൻമാരുമായ അബൂഹുറെറ (റ), അമ്മാർ (റ), ബിലാൽ (റ), സ്വുഹൈബ്‌ (റ), സൽമാൻ (റ) മുതലായ മഹാൻമാർ- ആയിരുന്നു ആ ഏക ഉന്നത വിദ്യാലയത്തിലെ സാധാരണ അദ്ധ്യാപകൻമാർ ഇതേ സമയത്തു മുസ്ലിം വനിതകൾക്കായി നടത്തപ്പെട്ടിരുന്ന ചില സ്വകാര്യ വനിതാ വിദ്യാലയങ്ങളും മദീനായിലുണ്ടായിരുന്നുതാനും. മദീനാ പളളിയുടെ പരിസരങ്ങളിൽ അങ്ങിങ്ങായി കാണപ്പെട്ടിരുന്ന ചെറ്റക്കുടിലുകളായിരുന്നു അത്‌. അതെ, നബി (സ) തിരുമേനിയുടെ ഭാര്യമാരും, സത്യവിശ്വാസികളുടെ മാതാക്കളും വസിച്ചിരുന്നതു അവയിലായിരുന്നു. അവർ ഓരോരുത്തരും അത്തതിലെ അദ്ധ്യാപികകളായിരുന്നു. ഇവരിൽ ചിലരെല്ലാം നബി (സ) യുടെ നാമമാത്ര ഭാര്യയായിരിക്കുകയെന്ന ഭാഗ്യംകൊണ്ടു തൃപ്തിപ്പെട്ട്‌ ഇസ്ലാം മതപഠനത്തിനും, അതിന്റെ പ്രചരണത്തിനും, സേവനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചവരായിരുന്നു. (സൂ:അഹ്സാബിലെ 28-34 വചനങ്ങളും അവയുടെ വ്യാഖ്യാനവും പരിശോധിച്ചാൽ ഈ വസ്തുത ശരിക്കും മനസ്സിലാകും) ഖലീഫാ അബൂബക്കർ (റ) ഉമർ (റ) മുതലായ പല പ്രഗൽഭ സഹാബികളും തങ്ങൾക്കു നേരിടുന്ന എത്രയോ സംശയങ്ങൾക്കു നിവാരണം കണ്ടെത്തുവാൻ തങ്ങളുടെ മാതാക്കളെ-അതെ, തിരുമേനിയുടെ ഭാര്യമാരെ-സമീപിക്കുകയായിരുന്നു ചെയ്തിരുന്നത്‌. ഹദീസുഗ്രന്ഥങ്ങളും, ചരിത്രഗ്രന്ഥങ്ങളും കണ്ണുതുറന്നു പരിശോധിച്ചാൽ ഇതിനു ധാരാളം ഉദാഹരണങ്ങൾ കാണാം.

(3) ഇസ്ലാമിന്റെയും, മുസ്ലീംകളുടെയും നേരെ അറബിഗോത്രങ്ങൾ സ്വീകരിച്ചുവന്ന ശത്രുതയും, അക്രമമർദ്ദനങ്ങളും, യുദ്ധസംരംഭങ്ങളും വിസ്മരിക്കേണ്ടതില്ല. ഈ അവസരത്തിൽ, പ്രധാന അറബിഗോത്രങ്ങളുമായി വൈവാഹികബന്ധം ഉണ്ടായിത്തീരുന്നതു പല നിലക്കും ഉപകരിക്കുമായിരുന്നു. ഇന്നത്തെപ്പോലെ-വിശേഷിച്ചും നമ്മുടെ നാടുകളിലേപ്പോലെ-കുടുംബബന്ധത്തിനും വൈവാഹികബന്ധത്തിനും വില കൽപിക്കപ്പെടാത്ത സമ്പ്രദായമല്ലായിരുന്നു അറബികളിലുളളത്‌. ഒരു ഗോത്രത്തിലെ ഒരു വീട്ടുകാർക്ക്‌ വിവാഹബന്ധം ഉണ്ടായിക്കഴിഞ്ഞാൽ ആ ഗോത്രത്തിലെ ആയിരക്കണക്കിലോ, അതിലധിമോ വരുന്ന വീട്ടുകാരെല്ലാം തന്നെ-അവരുടെ ശാഖോപശാഖാവംശങ്ങൾ സഹിതം-പരസ്പരം സ്നേഹത്തിലും, സഖ്യത്തിലും വർത്തിക്കുവാൻ അതു കാരണമാകുമായിരുന്നു. പല ഗോത്രങ്ങളിൽനിന്നായുളള തിരുമേനിയുടെ വിവാഹങ്ങൾ ചിലപ്പോൾ ശത്രുക്കളുടെ ആഞ്ഞേറ്റം തടയുവാനും, ശത്രുതക്കു ലാഘവം വരുത്തുവാനും വളരെ അധികം സഹായകമായിട്ടുണ്ട്‌. ഓരോന്നും ഉദാഹരണസഹിതം വിശദീകരിക്കുന്നപക്ഷം ഈ കുറിപ്പു വളരെ ദീർഘിച്ചുപോകും. ഓരോ ഭാര്യമാരുടെ വിവാഹത്തെക്കുറിച്ചു താഴെ പ്രത്യേകം പ്രസ്താവിക്കുന്നതിൽനിന്നുതന്നെ ഈ വസ്തുത ഏറെക്കുറെ വ്യക്തമാകുന്നതുമാകുന്നു.

(4) ശത്രുകുടുംബങ്ങളുമായി സൗഹാർദ്ദബന്ധം സ്ഥാപിതമാകുന്നതിൽ നബി (സ) യുടെ വിവാഹബന്ധങ്ങൾക്കു വലിയ സ്ഥാനം ഉണ്ടായിരുന്നതുപോലെത്തന്നെ, മുസ്ലിംകുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുകയും, ത്യാഗ സന്നദ്ധരാക്കുകയും ചെയ്യുന്നതിലും അതിനു പങ്കുണ്ടായിരുന്നു. സ്വന്തം വ്യക്തിയോടൊ, സ്വന്തം കുടുംബത്തോടൊ തിരുമേനിക്കു വിവാഹബന്ധം-അല്ലെങ്കിൽ മറ്റേതെങ്കിലും അടുപ്പം-ഉണ്ടാവുകയെന്നതു സഹാബികളെ സംബന്ധിച്ചിടത്തോളം എത്രമാത്രം സന്തോഷകരവും, അഭിമാനകരവുമായിരുന്നുവേന്നു പറഞ്ഞറിയിക്കാൻ പ്രയാസമാണ്‌. നേരെമറിച്ച്‌ അങ്ങിനെയുളള ഒരു ബന്ധം മുറിഞ്ഞുപോകുന്നതിനെപ്പറ്റി അവർക്കു ഊഹിക്കുവാൻ പോലും വയ്യായിരുന്നുതാനും.

നബി (സ) യുടെ ഭാര്യമാർ ഒന്നിച്ചു ചേർന്ന്‌ തങ്ങൾക്കു ചിലവിനു തരണമെന്നും മറ്റും ആവശ്യപ്പെട്ടതും, ഇതിനെത്തുടർന്നു പല ഖുർആൻ വചനങ്ങളും അവതരിച്ചതും മറ്റും സൂ: അഹ്സാബിൽ നാം വായിച്ചുവല്ലോ. ഈ സംഭവത്തിൽ തിരുമേനി തന്റെ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നുവേന്നൊരു കിംവദന്തി പരന്നു. ഈ വിവരം അറിയിക്കുവാൻ ഒരാൾ രാത്രി ഉമർ (റ) ന്റെ വാതിൽക്കൽ വന്നു മുട്ടുകയുണ്ടായി. ഗസ്സാൻ ഗോത്രക്കാർ മുസ്ലിംകളുമായി യുദ്ധത്തിനൊരുങ്ങിയിരിക്കുന്നുവേന്നൊരു ഊഹം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭമായിരുന്നു അത്‌. ഉമർ പെട്ടെന്ന്‌ ചോദിച്ചതു: 'എന്താ, ഗസ്സാൻകാർ വന്നോ?!' എന്നായിരുന്നു. പ്രസ്തുത ആഗതൻ തിരുമേനിയുമായി കേവലം വിവാഹബന്ധമോ, കുടുംബബന്ധമോ ഇല്ലാത്ത അന്യനായ ഒരു അൻസാരിയായിരുന്നു. എന്നിട്ടും അദ്ദേഹം ഉമറിനോടു പറഞ്ഞ മറുപടി നോക്കുക: "അല്ല; അതിനെക്കാൾ വമ്പിച്ചതും, നീണ്ടതുമായ ഒരു സംഭവം നടന്നിരിക്കുന്നു.! തിരുമേനി അവിടുത്തെ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നു.!!" എന്നായിരുന്നു. ഈ മറുപടിയുടെ ആഴം ഒന്നു പരിശോധിച്ചുനോക്കുക!

നബി (സ) യുടെ ഭാര്യാബന്ധം ലഭിക്കുന്നതിലുളള ആഗ്രഹം കൊണ്ടു മാത്രമാണ്‌-ഐഹികമായ മറ്റേതെങ്കിലും സുഖസൗകര്യങ്ങളെ മോഹിച്ചുകൊണ്ടല്ല-ചില സ്ത്രീകൾ തങ്ങളെ വിവാഹം ചെയ്തു തരണമെന്നു തിരുമേനിയോടു കേണപേക്ഷിച്ചതും. സൂ: അഹ്സാബ്‌ 50ൽ വായിച്ചതുപോലെ, വിവാഹമൂല്യം (മഹ്ര്) കൂടാതെ അങ്ങിനെയുളളവരെ വിവാഹം ചെയ്തുകൊളളുവാൻ നബി (സ) യെ അല്ലാഹു അനുവദിച്ചതും അതുകൊണ്ടാണ്‌. 'നിങ്ങൾക്കു അല്ലാഹുവിനെയും റസൂലിനെയുമാണോ വേണ്ടതു-അതല്ല ഐഹിക സുഖമാണോ വേണ്ടത്‌?' എന്ന്‌ ചോദിക്കപ്പെട്ടപ്പോൾ, ഒന്നൊഴിയാതെ ഓരോ ഭാര്യയും 'ഞങ്ങൾക്കു അല്ലാഹുവും റസൂലും മതി' എന്നു ദൃഢസ്വരത്തിൽ ഉത്തരം നൽകിയതും, സൗദ (റ) യെ തിരുമേനി പിരിച്ചുവിടുവാനുദ്ദേശിച്ചപ്പോൾ 'എന്നെ പിരിച്ചു വിടരുതേ, അങ്ങയുടെ ഭാര്യയെന്ന പേരുമാത്രം നിലവിലുണ്ടായിക്കൊണ്ടു ജീവിച്ചാൽ മതി' എന്നു സൗദഃ (റ) അപേക്ഷിച്ചതുമെല്ലാം ഇതെ കാരണം കൊണ്ടുതന്നെ.

ഇതുപോലെ, ഈ വിഷയകമായി പലതും ഉദ്ധരിക്കുവാനുണ്ട്‌. ചുരുക്കത്തിൽ, നബി (സ) കൂടുതൽ ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തി രഹസ്യങ്ങൾ കൂലങ്കശമായി പരിശോധിക്കുന്നപക്ഷം, അവിടുന്നു ഒമ്പതോ പത്തോ വിവാഹം ചെയ്ത്തതിലല്ല ആശ്ചര്യം തോന്നുവാനവകാശം. നേരെമറിച്ച്‌ അതിലും കൂടുതൽ വിവാഹം ചെയ്യാതിരുന്നതിലും, ഇനി പുതുതായി വിവാഹം ചെയ്യരുതെന്നു (സൂ: അഹ്സാബ്‌ 50ൽ) അല്ലാഹു നിർദ്ദേശിച്ചതിലുമാണ്‌-വേണമെങ്കിൽ-അൽഭുതത്തിനവകാശമുളളത്‌. അല്ലാഹുവിലും, റസൂലിലും, ഖുർആനിലും വിശ്വസിക്കുന്ന സത്യവിശ്വാസികളെക്കുറിച്ചു പറയുകയാണെങ്കിൽ, നബി (സ) നാലിലധികം ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തി രഹസ്യങ്ങൾ മനസ്സിലാക്കുക എന്നല്ലാതെ, അതിനെക്കുറിച്ച്‌ അണുവോളം ആശയക്കുഴപ്പമോ, അതിന്റെ ന്യായതയിൽ സംശയമോ ഉത്ഭവിക്കുക എന്ന പ്രശ്നമേ ഇല്ല. അല്ലാഹുവിനാണ്‌ എല്ലാ വിധിവിലക്കുകളുടെയും പരമാധികാരം; അല്ലാഹു ഒരു കാര്യം അനുവദിക്കുകയോ, വിരോധിക്കുകയോ ചെയ്താൽ-അതിലടങ്ങിയ തത്വങ്ങൾ ഗ്രഹിക്കുവാൻ ശ്രമിക്കുകയല്ലാതെ-അതിൽ വിമർശനമോ, ആശയക്കുഴപ്പമോ ഉണ്ടാക്കുവാൻ നബിക്കുപോലും പാടില്ല: (സൂ: അഹ്സാബ്‌ 50, 51, 52 എന്നീ ആയത്തുകളിലും മറ്റും അല്ലാഹു വ്യക്തമായ ഭാഷയിൽ അറിയിച്ച പരിധിക്കുളളിൽ ഒതുങ്ങിയതല്ലാത്ത ഒരൊറ്റ വിവാഹവും നബി (സ) ചെയ്തിട്ടില്ല. നബിമാരെ-അന്ത്യപ്രവാചകനായ മുഹമ്മദു (സ) തിരുമേനിയെ പ്രത്യേകിച്ചും-മറ്റുളളവരെ അളക്കുന്ന മാനദണ്ഡംകൊണ്ട്‌ അളക്കുവാൻ പാടില്ലാത്തത്താണ്‌. എന്നൊക്കെ സത്യവിശ്വാസികൾക്കറിയാം. ഇതാണതിനുകാരണം. ഇനി, ഖദീജഃ (റ) ക്കു ശേഷം നബി (സ) ചെയ്ത ഓരേ വിവാഹത്തെക്കുറിച്ചും നമുക്കു ഒരു ലഘു വീക്ഷണം നടത്താം:-

നബി (സ) തിരുമേനിയുടെ മറ്റു വിവാഹങ്ങളും,
അവയുടെ സന്ദർഭങ്ങളും.

1 സ്ദഃ ()

മക്കാമുശ്‌രിക്കുകളുടെ മർദ്ദനം സഹിക്കവയ്യാതെ അബീസീനിയായിലേക്കു ഹിജ്‌റ പോയ സഹാബികളിൽ ഒരാളായിരുന്നു സക്‌റാൻ അദ്ദേഹം സ്വപത്നിയും, പിതൃവ്യ പുത്രിയുമായ സൗദ (റ) യെയും ഒന്നിച്ചുകൊണ്ടുപോയിരുന്നു. ആ മഹാൻ അവിടെവെച്ചു നിര്യാതനായി. ഖദീജഃ(റ) യുടെ ന്യര്യാണം കഴിഞ്ഞതിന്റെ അടുത്ത കാലത്തായിരുന്നു അത്‌. അല്ലാഹു ഏകനാണെന്നും, മുഹമ്മദ്‌ (സ) അവന്റെ ദൂതനാണെന്നും വിശ്വസിച്ച കാരണത്താൽ നാടും, വീടും, കുടുംബവും ത്യജിച്ചു സമുദ്രം കടന്ന്‌ ഭൂഖണ്ഡം താണ്ടി അപരിചിതമായ അബിസീനിയായിൽ ചെന്നു മരണം പ്രാപിച്ച ആ സഹാബിയുടെ ദു:ഖിതയായ പത്നിയെ-സ്വകുടുംബത്തിന്റെ എതിർപ്പും പ്രതിഷേധവും വകവെക്കാതെ തന്റെ മതസംരക്ഷണാർത്ഥം നാടുവിട്ട്‌ വിധവയും, ഉറ്റവരില്ലാത്തവളുമായിത്തീർന്ന സൗദഃ (റ) യെ- നബി (സ) വിവാഹം ചെയ്തു രക്ഷിച്ചു. പ്രസ്തുത രണ്ടുപേരോടുമുളള ധാർമ്മികമായ കടമ നിർവ്വഹിക്കുന്നതിനു പുറമെ അല്ലാഹുവോടുളള ഒരു കടമ നിർവ്വഹിക്കലും കൂടിയായിരുന്നു അത്‌. തിരുമേനി അങ്ങിനെ ചെയ്യാത്തപക്ഷം, ആ മഹതി തന്റെ കുടുംബത്തിന്റെ കഠിന പീഡനങ്ങൾക്കു പാത്രമാകുമായിരുന്നു. മുമ്പ്‌ നാം ചൂണ്ടിക്കാട്ടിയതുപോലെ, തന്റെ ദിവസങ്ങൾ ആയിശഃ (റ) ക്കു വിട്ടുകൊടുത്തുകൊണ്ട്‌ നബി (സ) യുടെ ഭാര്യാബന്ധം മരണം വരെ നിലനിറുത്തിത്തന്നാൽ മതിയെന്നപേക്ഷിച്ചതു ഈ മഹതിയായിരുന്നു. ഹിജ്‌റ 54 ലാണ്‌ ഇവരുടെ മരണം.

2. ആയിശഃ ()

ഹിജ്‌റയുടെ രണ്ടുമൂന്നു വർഷം മുമ്പാണ്‌ ആയിശഃ (റ) യുടെ വിവാഹം. അവർക്കു അന്ന്‌ ഏറെക്കുറെ ആറു വയസ്സു പ്രായമായിരുന്നു. ഹിജ്‌റക്കുശേഷം ഏതാണ്ട്‌ രണ്ടു കൊല്ലത്തോളം കഴിഞ്ഞാണ്‌ വധുവിനെ വരന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്‌. കേവലം ഒമ്പതു വയസ്സുകാരിയായ ആ ബാലികയെ കൂട്ടി അയച്ചപ്പോൾ അവരുടെ കളിക്കോപ്പും ഒന്നിച്ചുണ്ടായിരുന്നു. തിരുമേനിയുടെ വീട്ടിൽ ചെന്നശേഷവും താൻ പെൺകുട്ടികളോടൊപ്പം കളിക്കാറുണ്ടായിരുന്നുവേന്ന്‌ ആയിശഃ (റ) പ്രസ്താവിച്ചിട്ടുണ്ട്‌. (ബു; മു.) എല്ലാ ഭാര്യമാരിലും വെച്ച്‌ തിരുമേനി ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ഭാര്യ അവർതന്നെയായിരുന്നു. കന്യകാപ്രായത്തിൽ ആയിശഃ(റ) യെ അല്ലാതെ തിരുമേനി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. തിരുമേനിയുടെ വിയോഗവേളയിൽ അവർക്കു ഏകദേശം 18 വയസ്സുവരും ഹിജ്‌റ 57 ലോ 58 ലോ ആയിരുന്നു ആയിശഃ (റ) യുടെ മരണം.

സഹാബികളിൽ വെച്ച്‌ നബി (സ) ക്കു ഏറ്റവും ഇഷ്ടപ്പെട്ട സ്നേഹിതനായിരുന്നു ആയിശഃ (റ) യുടെ പിതാവായ അബൂബകർസിദ്ദിഖ്‌ (റ). പുരുഷൻമാരിൽ ഒന്നാമതായി തിരുമേനിയിൽ വിശ്വസിച്ച മഹാനും അദ്ദേഹം തന്നെ. ഇസ്ലാമിനുമുമ്പും അദ്ദേഹം തിരുമേനിയുടെ അടുത്ത ഒരു ചങ്ങാതിയായിരുന്നു. ഈ വസ്തുത സഹാബികൾക്കിടയിൽ പ്രസ്താവ്യവുമായിരുന്നു. അബൂബകർ (റ) ന്റെ ഗുണങ്ങളെ പ്രശംസിച്ചുകൊണ്ടുളള ധാരാളം ഹദീസുകൾ കാണാം. ഒരിക്കൽ തിരുമേനി പറയുകയുണ്ടായി: "നമുക്കു ഇങ്ങോട്ടൊരു ഉപകാരം ചെയ്തിട്ട്‌ അതിനു നാം പ്രത്യുപകാരം ചെയ്യാത്തത്തായി അബൂബക്കറിമേതല്ലാതെ മറ്റാരുടേതും ബാക്കിയില്ല. അദ്ദേഹം ചെയ്ത ഉപകാരത്തിനു അല്ലാഹുതന്നെ ഖിയാമത്തുനാളിൽ പ്രത്യുപകാരം നൽകുന്നതാണ്‌. അബൂബക്കറിന്റെ ധനം എനിക്കു ഉപകരിച്ചത്ര മറ്റാരുടേതും ഉപകരിച്ചിട്ടില്ല...." (തി.) മറ്റൊരിക്കൽ തിരുമേനി പറഞ്ഞു: "സഹവാസത്തിലും, ധനത്തിലും മനുഷ്യരിൽവെച്ച്‌ ഏറ്റവും വിശ്വസനീയനായ ആൾ അബൂബകറാണ്‌" (ബു; മു) ഇതുപോലെ വേറെയും ഹദീസുകൾ കാണാം.

ഈ നിലക്ക്‌ അബൂബകർ (റ) ന്റെ മകളായ ആയിശ (റ) യെ തിരുമേനി വിവാഹം കഴിച്ചതും, അവരെ കൂടുതൽ സ്നേഹിച്ചതും അദ്ദേഹത്തോടുളള സ്നേഹാധിക്യത്തിന്റെയും, നബി (സ) ക്കും ഇസ്ലാമിനുംവേണ്ടി അദ്ദേഹം ചെയ്ത ത്യാഗത്തിന്റെയും, സേവനത്തിന്റെയും സ്വാഭാവികമായ ഒരു നന്ദിയത്രെ. അതിരിക്കട്ടെ, ഈ വിവാഹം മൂലം ഇസ്ലാമിനുണ്ടായ നേട്ടങ്ങളൊന്നു ആലോചിച്ചുനോക്കുക: ഇസ്ലാമികവിജ്ഞാന ഭണ്ഡാരത്തിൽ ആയിശഃ (റ) യുടെ മുതൽക്കൂട്ടു സുപ്രസിദ്ധമാണ്‌. ഖുർആൻ വ്യാഖ്യാനരംഗത്തും, നബിവചനങ്ങളും ചര്യകളും ഉദ്ധരിക്കുന്നതിലും മറ്റെല്ലാ സ്ത്രീകളെക്കാളും-മിക്കവാറും പുരുഷൻമാരെക്കാളും-വമ്പിച്ച പങ്കാണ്‌ അവർക്കുളളത്‌. ഗാർഹികജീവിതത്തിന്റെയും, ദാമ്പത്യജീവിതത്തിന്റെയും നാനാവശങ്ങളിലും ആയിശ(റ) വഴി സിദ്ധിച്ച അറിവുകൾ കുറച്ചൊന്നുമല്ല. സാഹിത്യം, പദ്യം, ചരിത്രം, വൈദ്യം, രാഷ്ട്രീയം തുടങ്ങിയ തുറകളിലും അവരുടെ പേരും പ്രശസ്തിയും പ്രസിദ്ധമാണ്‌. ഇസ്ലാമികച്ചരിത്രം അറിയുന്നവർക്കെല്ലാം അറിയാവുന്നതാണിത്‌. മഹാനായ അബൂമൂസൽ അശ്‌അരി (റ) പറയുകയാണ്‌: "റസൂൽതിരുമേനിയുടെ സഹാബികളായ ഞങ്ങൾക്കു വല്ല വിഷയത്തിലും സംശയം നേരിടുമ്പോൾ അതിനെപ്പറ്റി ആയിശ(റ) യോടു ചോദിച്ചിട്ടു ഒരു സംഗതിയിലും ശരിക്കു അറിവു കിട്ടാതിരുന്നിട്ടില്ല." (തി.:)

ഇത്രയും പറഞ്ഞതിൽനിന്നുതന്നെ ആയിശഃ (റ) യുടെ വിവാഹത്തിൽ അന്തർഭവിച്ചിട്ടുളള യുക്തിരഹസ്യങ്ങൾ നിഷ്പക്ഷ ചിന്തകർക്കു ഏതാണ്ടു മനസ്സിലാക്കാവുന്നതാണ്‌. 'ഇതെല്ലാം പിന്നീട്‌ സംഭവിച്ച ഫലത്തിൽ വന്നതുശരി, വിവാഹവേളയിൽ ഇതൊന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നുവല്ലോ, അന്ന്‌ ആയിശഃ (റ) ഒരു കുട്ടിമാത്രമായിരുന്നുവല്ലോ' എന്നു വല്ലവർക്കും തോന്നിയേക്കാം. വാസ്തവത്തിൽ, തികച്ചും ഈ ഉന്നത്തോടു കൂടിയും, പ്രതീക്ഷയോടുകൂടിയും തന്നെയായിരുന്നു ഈ വിവാഹം. തിരുമേനിയുടെ ഇതരവിവാഹങ്ങളിൽ നിന്നും പലതരത്തിലും ഒറ്റപ്പെട്ട ഉദാഹരണം തന്നെയാണ്‌ ആയിശ (റ) യുടെ വിവാഹം. ഇതിനു തെളിവുകൾ പലതും ഉദ്ധരിക്കുവാൻ സാധിക്കും. ദീർഘിച്ചുപോകുമെന്നു കരുതി ഇമാംബുഖാരി (റ) യും, മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഒരു ഹദീസുമാത്രം ഉദ്ധരിക്കാം. ആയിശ (റ) യോടു നബി (സ) ഇപ്രകാരം പറഞ്ഞതായി അവർ ഉദ്ധരിക്കുന്നു: 'മൂന്നു രാത്രികളിൽ എനിക്കു നിന്നെ സ്വപ്നത്തിൽ കാണിക്കപ്പെട്ടിട്ടുണ്ട്‌. ഒരു പട്ടിന്റെ കഷ്ണത്തിൽ മലക്കു നിന്നെ (നിന്റെ ചിത്രം) കൊണ്ടുവന്നു. എന്നിട്ട്‌ ഇത്‌ താങ്കളുടെ ഭാര്യയാണെന്നു അദ്ദേഹം പറഞ്ഞു. ഞാൻ തുറന്നുനോക്കിയപ്പോൾ അത്‌ (ആ ചിത്രം) നീ തന്നെയായിരുന്നു. ഞാൻ പറഞ്ഞു: "ഇത്‌ അല്ലാഹുവിങ്കൽ നിന്നുളളതാണെങ്കിൽ അവനതു നടപ്പിൽ വരുത്തിക്കൊളളും." (ബു;മു.) നബിമാരുടെ സ്വപ്നം ദിവ്യസന്ദേശങ്ങളിൽപെട്ടതാണെന്നുളള കാര്യം പ്രസിദ്ധമാണല്ലോ.

3. ഹഫ്സ്വഃ

അബൂബകർ (റ)നെ കഴിച്ചാൽ നബി (സ)ക്ക്‌ പലനിലക്കും ബന്ധപ്പെട്ട ആൾ ഉമർ (റ) തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മകളായ ഹഫ്സ്വഃ(റ) യുടെ ആദ്യ ഭർത്താവ്‌ ഖുനൈസ്‌
() ആയിരുന്നു. ബദ്ര് യുദ്ധത്തിൽ പറ്റിയ പരിക്കുമൂലം ഖുനൈസ്‌ (റ) നിര്യാതനായി. ഈ അവസരത്തിലായിരുന്നു തിരുമേനിയുടെ പുത്രിയും, ഉസ്മാൻ (റ)ന്റെ പത്നിയുമായിരുന്ന റുഖിയ്യ (റ) യുടെയും മരണം സംഭവിച്ചതു. വിധവയായ മകളുടെ കാര്യത്തിൽ അത്യധികം ദു:ഖിതനായിരുന്ന ഉമർ (റ) തന്റെമകളെ വിവാഹം ചെയ്താൽകൊളളാമെന്നു ഉസ്മാൻ (റ) നോടു ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം അതിനു മുമ്പോട്ടുവന്നില്ല. ഉമർ (റ) വ്യസനസമേതം അബൂബക്കർ (റ) നെ സമീപിച്ചു വിവരം പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചേക്കുമെന്നു അദ്ദേഹത്തിനു ആശയുണ്ടായിരുന്നു. എന്നാൽ, അബൂബക്കർ (റ) പറഞ്ഞതു ഇപ്രകാരമായിരുന്നു. 'ഉസ്മാനു ഹഫ്സഃയെക്കാൾ ണല്ലോരു ഭാര്യയും ഹഫ്സഃക്കു ഉസ്മാനെക്കാൾ ണല്ലോരു ഭർത്താവും കിട്ടിയെന്നുവരാം.' ഈ ദീർഘദൃഷ്ടി സാക്ഷാൽക്കരിക്കപ്പെടുകയും ചെയ്തു. ഉസ്മാൻ (റ) ന്‌ തിരുമേനിയുടെ മകൾ ഉമ്മുകുൽസൂമിനെ)) തിരുമേനി വിവാഹം ചെയ്തുകൊടുത്തു. ഹഫ്സ്വഃ(റ) യെ തിരുമേനിയും വിവാഹം കഴിച്ചു. ഇതുമൂലം ഉമർ (റ) ന്റെ വ്യസനത്തിനു പ്രതീക്ഷയിൽ കവിഞ്ഞ പരിഹാരം സിദ്ധിച്ചു. ഇസ്ലാമിനുവേണ്ടി ആത്മാർപ്പണം ചെയ്ത ഖുനൈസ്‌ (റ) നോടുളള കടപ്പാട്‌ നിർവ്വഹിക്കപ്പെടുകയും, ഹഫ്സ്വഃ (റ) വൈധവ്യത്തിൽനിന്നു മോചിപ്പിക്കപ്പെടുകയും ഉണ്ടായി. നമസ്കാരം, നോമ്പ്‌ മുതലായ ആരാധനാകൃത്യങ്ങളിൽ മുഴുകിയിരുന്ന ഒരു മഹതിയായിരുന്നു ഹഫ്സ്വഃ (റ). തിരുമേനി ഒരിക്കൽ അവരെ വിവാഹമോചനം ചെയ്യുകയുണ്ടായെങ്കിലും, വീണ്ടും മടക്കി എടുക്കുകയാണ്‌ ചെയ്തത്‌. ഇവരുടെ വിയോഗം ഹിജ്‌റ 45 ലായിരുന്നു.

4. ഹിണ്ട്‌ എന്ന ഉമ്മുസലമഃ ()

ഹിജ്‌റ മൂന്നാമത്തെയോ നാലാമത്തെയോ കൊല്ലത്തിലാണ്‌ ഇവരുടെ വിവാഹം. ഖുറൈശി ഗോത്രത്തിൽ മഖ്സസൂമിശാഖക്കാരനായിരുന്ന അബൂസലമഃ(റ) യുടെ ഭാര്യയായിരുന്നു ഉമ്മുസലമ (റ). അദ്ദേഹം നബി (സ) തിരുമേനിയുടെ നേരെ അമ്മായിയുടെ പുത്രനും, മുലകുടി ബന്ധത്തിലുളള സഹോദരനും, മരണംവരെ തിരുമേനിയൊന്നിച്ച്‌ എല്ലാ പ്രധാനരംഗങ്ങളിലും പങ്കെടുത്ത മഹാനുമായിരുന്നു. നാലു അനാഥകളെയും, വിധവയായ ഉമ്മുസലമ (റ)യെയും വിട്ടേച്ചുകൊണ്ടു അദ്ദേഹം ചരമമടഞ്ഞു. തിരുമേനി ആ കുടുംബത്തെ രക്ഷിക്കുവാൻ ഉദ്ദേശിച്ചു. ആ മഹതി പറഞ്ഞു: "ഞാനൊരു വൃദ്ധ! കുറെ അനാഥകളുടെ മാതാവും!! അതോടുകൂടി ഞാനൊരു പരുഷസ്വഭാവക്കാരിയും !! തിരുമേനി മറുപടി പറഞ്ഞയച്ചു: "അനാഥകളെ ഞാനങ്ങോട്ട്‌ കൂട്ടിക്കൊണ്ടുപോന്നുകൊളളാം. നിന്റെ പരുഷസ്വഭാവം നീക്കിക്കളയുവാൻ അല്ലാഹുവിനോടു പ്രാർത്ഥിക്കുകയും ചെയ്യാം." (വാർദ്ധക്യത്തെപ്പറ്റി ഒന്നും പ്രസ്താവിച്ചതുമില്ല.) ഈ വിവാഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാണല്ലോ. ഉമ്മുസലമ (റ) യുടെ മരണം ഹിജ്‌റ 59 ലാണ്‌. മരിക്കുമ്പോൾ അവർ വളരെ വയസ്സുചെന്ന ഒരു വൃദ്ധയായിരുന്നു.

5. സൈനബ്‌ ()

ഹിജ്‌റ 5-​‍ാം കൊല്ലത്തിൽ നടന്ന സൈനബ (റ) യുടെ വിവാഹത്തെയും, അതിന്റെ സന്ദർഭത്തെയും, അതിലടങ്ങിയ ഉദ്ദേശ്യങ്ങളെയും കുറിച്ചു സൂ: അഹ്സാബിൽ അല്ലാഹു തന്നെ വിവരിച്ചതാണ്‌. അതിന്റെ അത്യാവശ്യ വിശദീകരണങ്ങളും നാം കണ്ടു. ഖുറൈശീഗോത്രക്കാരിയും, തിരുമേനിയുടെ അമ്മായിയുടെ മകളുമായിരുന്ന സൈനബ (റ) യെ ആദ്യം തിരുമേനിയുടെ പോറ്റുമകനും, അടിമത്തത്തിൽ നിന്നു തിരുമേനി മോചിപ്പിച്ച ആളുമായ സൈദ്‌ (റ) വിവാഹം ചെയ്തു. വിവാഹാലോചന നടന്നപ്പോൾ തന്നെ സൈനബും കുടുംബവും ആ വിവാഹത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, അല്ലാഹുവും, റസൂലും-ഒരു പ്രത്യേക ലക്ഷ്യം നിമിത്തം-തീർച്ചപ്പെടുത്തിയ കാര്യമെന്ന നിലക്കു അവരതു സമ്മതിക്കുകയും ചെയ്തു. കുലമഹത്വത്തിനും, ജാത്യാഭിമാനത്തിനും ഇസ്ലാമിൽ വിലയില്ലെന്നു റസൂൽ (സ) തിരുമേനിയുടെ സ്വന്തക്കാർ മുഖേനത്തന്നെ തെളിയിക്കുകയെന്ന രഹസ്യം ആ വിവാഹത്തിലടങ്ങിയിരുന്നു പിന്നീട്‌ സൈദും (റ) സൈനബു (റ) മായി സ്വഭാവത്തിൽ പൊരുത്തപ്പെടാതെ വന്നപ്പോൾ സൈദു (റ) അവരെ വിവാഹമോചനം ചെയ്തു. പോറ്റുമക്കളെ എല്ലാനിലക്കും യഥാർത്ഥമക്കളെപ്പോലെ ഗണിച്ചുവന്നിരുന്ന ജാഹിലിയ്യാ പാരമ്പര്യ സമ്പ്രദായം ഖുർആൻ നിറുത്തൽ ചെയ്തതോടെ, അതിനു പ്രവർത്തനരൂപേണ മാതൃക കാട്ടുവാനായി--അല്ലാഹുവിന്റെ കൽപനപ്രകാരം-തിരുമേനി സൈനബ (റ)യെ വിവാഹം കഴിച്ചു. ഇതാണ്‌ സംഭവത്തിന്റെ ചുരുക്കം.

'സൈനബയെക്കാൾ മതകാര്യത്തിൽ നല്ലവളും, അല്ലാഹുവിനെ ഭയപ്പെടുന്നവളും, വർത്തമാനത്തിൽ സത്യം പാലിക്കുന്നവളും, കുടുംബബന്ധം പാലിക്കുന്നവളും, വലിയ ദാനധർമ്മങ്ങൾ ചെയ്യുന്നവളും, അല്ലാഹുവിനെ ഉദ്ദേശിച്ചുളള പുണ്യകർമ്മങ്ങളിലും ദാനധർമ്മങ്ങളിലും ശരീരം മുഷിഞ്ഞിറങ്ങുന്നവളും സ്ത്രീകളിൽ വേറെ ഉണ്ടായിരുന്നില്ല' എന്നു ആയിശഃ (റ) അവരെപ്പറ്റി പ്രശംസിച്ചു പറഞ്ഞതായിക്കാണാം. ഹിജ്‌റ 20 ലോ 21 ലോ ആയിരുന്നു അവരുടെ മരണം. നബി (സ) യുടെ പത്നിമാരിൽ നബിയുടെ മരണശേഷം ആദ്യം മരണപ്പെട്ടതു സൈനബ (റ)യാണ്‌.

6. ജുവൈരിയഃ ()

ഹിജ്‌റ 5-​‍ാം കൊല്ലത്തിൽതന്നെയാണ്‌ നബി (സ) ജുവൈരിയഃ (റ) യെ വിവാഹം കഴിച്ചതു. ബനൂമുസ്ഥലഖ്‌ ഗോത്രത്തിലെ നേതാവും, പ്രമാണിയുമായിരുന്ന ഹാരിഥിന്റെ () ഭാര്യയായിരുന്നു ഇവർ. വമ്പിച്ച ഒരു സേനയുമായി ഇയാൾ നബി (സ) യുടെ നേരെ പടയെടുത്തു. മുറൈസിഉ​‍്‌ () എന്നിടത്തുവെച്ചു മുസ്ലിംകൾ അതിനെ നേരിട്ടു. തിരുമേനി അവരെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അവർ ക്ഷണം നിരസിച്ചു യുദ്ധം നടത്തി. യുദ്ധത്തിൽ പരാജയപ്പെടുകയും ചെയ്തു. ഈ യുദ്ധത്തിൽ ബന്ധനസ്ഥരായവരുടെ കൂട്ടത്തിൽ ജുവൈരിയഃ (റ) യും ഉൾപ്പെട്ടിരുന്നു. ഥാബിത്ത്‌ )) ന്റെ ഓഹരിയിലാണ്‌ ഇവർ അകപ്പെട്ടത്‌. ഏഴു 'ഊഖിയ:' (2) സ്വർണ്ണം പ്രതിഫലം നിശ്ചയിച്ചുകൊണ്ടു ഥാബിത്ത്‌ (റ) അവരെ മോചിപ്പിച്ചുവിടാൻ തീരുമാനിച്ചു. എന്നാൽ, പ്രസ്തുതമോചനമൂല്യം കൊടുക്കുന്നതിൽ തന്നെ സഹായിക്കണമെന്നപേക്ഷിക്കുവാൻ ജുവൈരിയഃ (റ) കണ്ടുപിടിച്ചതു തിരുമേനിയെയായിരുന്നു. അവർ തിരുമേനിയുടെ അടുക്കൽ ചെന്ന്‌ തന്റെ കുലമാഹാത്മ്യവും മറ്റും ഉണർത്തിക്കൊണ്ടു സഹായമർത്ഥിച്ചു. അതെല്ലാം കണക്കിലെടുത്തുകൊണ്ടു അവരുടെ അപേക്ഷ തിരുമേനി സ്വീകരിക്കുകയും, സംഖ്യനികത്തിക്കൊടുക്കുകയും ചെയ്തു. അവരുടെയും, അവരുടെ കുടുംബത്തിന്റെയും മാന്യതയും, യശസ്സും പൂർവ്വാധികം ശോഭിക്കുമാറ്‌ തിരുമേനി പിന്നീടവരെ വിവാഹം ചെയ്കയുംചെയ്തു. ഉടനെത്തന്നെ അതിന്റെ ഫലം സംഭവിച്ചതു നോക്കുക!-

ഈ വിവാഹത്തോടുകൂടി തിരുമേനിയുടെ ബന്ധുക്കളായിത്തീർന്ന മുസ്ഥലഖ്‌ ഗോത്രക്കാരിൽ നിന്ന്‌ യുദ്ധത്തിൽ ബന്ധനത്തിലാക്കപ്പെടുകയും, പടയാളികൾക്കിടയിൽ വിഹിതം ചെയ്യപ്പെടുകയും ചെയ്തിരുന്ന എല്ലാവരെയും--ഒന്നൊഴിയാതെ-സഹാബികൾ സ്വതന്ത്രരാക്കി വിട്ടുകൊടുത്തു. തിരുമേനിയോടു വിവാഹബന്ധമുളള ഒരു കുടുംബത്തിലെ അംഗങ്ങളെ അധീനത്തിൽ വെക്കുവാൻ അവർ ഇഷ്ടപ്പെട്ടില്ല. മാത്രമോ? മുസ്ഥലഖ്‌ ഗോത്രം സന്തോഷാധിക്യത്താൽ അല്ലാഹുവിനു നന്ദിയായി ഒന്നടങ്കം ഇസ്ലാമിനെ അംഗീകരിക്കുകയും ചെയ്തു.!

7. റംലഃ എന്ന ഉമ്മുഹബീബഃ ()

ഖുറൈശീ അറബികളിൽ അബൂസുഫ്‌യാൻ (റ) നുണ്ടായിരുന്ന സ്ഥാനമാണങ്ങളും മക്കാവിജയത്തിൽ അദ്ദേഹം മുസ്ലിമായിത്തീരുന്നതുവരെ നബി (സ)ക്കും, മുസ്ലിംകൾക്കും എതിരിലുണ്ടായിട്ടുളള ആക്രമണങ്ങളിൽ അദ്ദേഹം വഹിച്ച പങ്കുകളും ചരിത്രപ്രസിദ്ധമാണ്‌. ഇദ്ദേഹത്തിന്റെ മകളായ ഉമ്മുഹബീബഃ (റ) നേരത്തെ ഇസ്ലാമിനെ അംഗീകരിച്ചവരിൽ ഉൾപ്പെടുന്നു. ആദ്യഭർത്താവായിരുന്ന ഉബൈദുല്ലാഹിബ്നുൽ ജഹ്ശീ എന്ന ആളുടെ ഒന്നിച്ച്‌ അവരും അബീസീനിയായിലേക്കുളള രണ്ടാമത്തെ ഹിജ്‌റയിൽ പങ്കെടുത്തിരുന്നു. ഉബൈദുല്ല അബീസീനിയയിൽ ചെന്നശേഷം ക്രിസ്തീയമതം സ്വീകരിക്കയാണുണ്ടായത്‌. റംല: (റ) യാകട്ടെ, തന്റെ അശരണതയും, വിഷമങ്ങളും അവഗണിച്ചുകൊണ്ടു ഇസ്ലാമിൽ തന്നെ ഉറച്ചുനിന്നു. ഹബീബഃ എന്നു പേരായ ഒരു കുട്ടിയും അവർക്കുണ്ടായിരുന്നു. കുട്ടിയുടെ പേരോട്‌ ചേർത്താണ്‌ അവർ ഉമ്മുഹബീബഃ (ഹബീബഃയുടെ ഉമ്മ) എന്നു വിളിക്കപ്പെടുന്നത്‌. ഇസ്ലാമിന്റെ ശത്രുക്കളുടെ അങ്ങേഅറ്റത്തെ നേതൃത്വം കയ്യാളുന്ന മാതാപിതാക്കളെയും, കുടുംബത്തെയുമെല്ലാം ഉപേക്ഷിച്ച്‌-തൗഹീദിന്റെ വിശ്വാസം നിലനിറുത്തുവാനായി-തന്റെ ഏകാവലംബമായ ഭർത്താവൊന്നിച്ച്‌ കടൽതാണ്ടി വിദൂരപ്രദേശത്തേക്ക്‌ കടന്നുപോയിക്കഴിഞ്ഞശേഷം, ഭർത്താവു തന്റെ കഠിനശത്രുവായി മാറിക്കഴിഞ്ഞാൽ പിന്നെ, അബലയായ ആ സ്ത്രീരത്നത്തിന്റെ കഥയെന്തായിരിക്കും?! കയ്യിലൊരു കുഞ്ഞും! ആ നാട്ടിലെ നിവാസികളാകട്ടെ, ക്രിസ്ത്യാനികളും!
അബീസീനിയാ ചക്രവർത്തിയായ നജജാശി യെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുളള കത്തുമായി നബി (സ) ദൂതനെ അയച്ചിരുന്നു. നജജാശി മുസ്ലിമാകുകയും ചെയ്തു. അദ്ദേഹം തിരുമേനിക്കുവേണ്ടി ഉമ്മുഹബീബക്കു 400 ദീനാർ (പൊൻപണം) മഹ്ര് നൽകിക്കൊണ്ടും-ഉസ്മാൻ (റ) ന്റെ സാന്നിദ്ധ്യത്തിലും-നബി (സ)ക്കുവേണ്ടി അവരുടെ വിവാഹകർമ്മം നടത്തപ്പെട്ടു. (ആ ഹിജ്‌റയിൽ ഉസ്മാനും (റ) പങ്കെടുത്തിരുന്നു.) തിരുമേനിയുടെ ആവശ്യപ്രകാരം ശുറഹ്ബീലുബ്നുഹസനഃ ( ) യുടെ കൂടെ ഉമ്മുഹബീബഃ (റ) തിരുമേനിയുടെ അടുക്കലേക്കു മടങ്ങുകയും ചെയ്തു. മിക്കവാറും ഹിജ്‌റ 6-​‍ാം കൊല്ലത്തിലാണ്‌ ഈ സംഭവം. ഹിജ്‌റ വർഷം 4,4 ൽ അവർ ഇഹലോകാവാസം വെടിഞ്ഞു.

8. സഫിയ്യഃ ()

ഹിജ്‌റ 7-​‍ാം കൊല്ലത്തിൽ നബി(സ) സ്വഫിയ്യഃ (റ) യെ വിവാഹം ചെയ്തു. ഇസ്‌റാഈല്യരായ യഹൂടികളുടെ ഒരു നേതാവും, നൾവീർ () ഗോത്രത്തിന്റെ തലവനുമായിരുന്നു സ്വഫിയ്യഃ (റ) യുടെ പിതാവായ ഹുയയ്യ്‌. അഹ്സാബുയുദ്ധത്തിലും മറ്റും ഇസ്ലാമിനെതിരായ രംഗങ്ങളിൽ ഹുയയ്യിന്റെ പങ്കു പ്രസ്താവ്യമത്രെ. സ്വഫിയ്യ ഃ (റ) യുടെ മുൻഭർത്താവായിരുന്ന കിനാനഃ ഖൈബർയുദ്ധത്തിൽ കൊല്ലപ്പെടുകയും, സ്വഫിയ്യഃ (റ) ചിറ പിടിക്കപ്പെടുകയും ചെയ്തു. ഒരു വമ്പിച്ച ഗോത്രത്തിന്റെ തലവനും, ഒരു സമുദായത്തിലെ നേതാവുമായ ഒരാളുടെ വിധവയായിത്തീർന്ന മകൾക്ക്‌ അടിമത്ത ജീവിതം എത്രമാത്രം വേദനാജനകമായിരിക്കുമെന്നു പറയേണ്ടതില്ല. തിരുമേനി അവരെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുകയും, പ്രസ്തുതമോചനം അവരുടെ മഹ്‌റായി നിശ്ചയിച്ചുകൊണ്ടു അവരെ വിവാഹം കഴിക്കുകയും ചെയ്തു. യുദ്ധത്തിൽ ബന്ധനസ്ഥരായവരെ ഓഹരിചെയ്ത കൂട്ടത്തിൽ, സ്വഫിയ്യഃ (റ) ദഹ്‌യത്തുൽകൽബീ (റ) എന്ന സഹാബിയുടെ ഓഹരിയിൽപെട്ടിരുന്നുവേന്നും, തിരുമേനി അവരെ ദഹ്‌യത്തിന്റെ പക്കൽനിന്നു വിലകൊടുത്തുമേടിച്ചാണ്‌ 'ഇത്ഖു' (അടിമത്തമോചനം) നൽകി വിവാഹം ചെയ്തതെന്നും പറയപ്പെട്ടിട്ടുണ്ട്‌. ഏതായാലും ഈ വിവാഹം നൾവീർഗോത്രം ഇസ്ലാമിനെ അംഗീകരിക്കുവാൻ കാരണമായിത്തീർന്നു.

9. മൈമൂനഃ

നബി (സ) യുടെ അവസാനത്തെ ഭാര്യയായ മൈമൂനഃ (റ) യുടെ വിവാഹം ഹി: ഏഴാം കൊല്ലത്തിൽ നടന്നു അവർക്ക്‌ അന്ന്‌ 50 ഓളം വയസ്സുവരും. ഇവരുടെ സഹോദരിയായ ലുബാബഃ (ക്കയാണ്‌ 'അല്ലാഹുവിന്റെ വാൾ' () എന്ന കീർത്തിമുദ്ര ലഭിച്ച ഖാലിദുബ്നുൽ വലീദ്‌ (റ) ന്റെ മാതാവ്‌. ഇദ്ദേഹത്തിന്റെ വിശ്വാസത്തിനു ഈ വിവാഹം കാരണമായിട്ടുണ്ട്‌. ആദ്യം ഒരു ഭർത്താവ്‌ അവരെ വിവാഹംചെയ്തു മോചിപ്പിച്ചിരുന്നു. പിന്നീട്‌ അബൂറഹ്മു എന്ന മറ്റൊരാൾ വിവാഹം ചെയ്തു. അയാൾ മരിക്കയും ചെയ്തു. ഈ വിവാഹംമൂലം മൈമൂനഃ (റ) യുടെ കൂടുംബങ്ങൾക്കു വളരെയധികം ഗുണം കൈവന്നിട്ടുണ്ട്‌. അവരുടെ അതിദയനീയമായ ദാരിദ്ര്യവും, പട്ടിണിയും അവസാനിക്കുവാനും, മുസ്ലിംകളെക്കുറിച്ചുണ്ടായിരുന്ന അവരുടെ അപാരമായ ഭീതി നീങ്ങുവാനും ഇത്‌ കാരണമായി.

മറ്റു ചില വിവാഹങ്ങൾ

നബി (സ) തിരുമേനി ചരമം പ്രാപിക്കുമ്പോൾ നിലവിലുണ്ടായിരുന്ന ഒമ്പതു ഭാര്യമാരുടെ വിവാഹത്തെക്കുറിച്ചാണ്‌ മുകളിൽ നാം പ്രസ്താവിച്ചതു. മറ്റൊരു ഭാര്യയും 'സാധുക്കളുടെ ഉമ്മ' () എന്ന പേരിൽ അറിയപ്പെട്ടിരുന്നവരുമായ സൈനബ യും, വേറൊരു ഭാര്യയായിരുന്ന ഖ്ലഃ () യും തിരുമേനിയുടെ മുമ്പ്‌ തന്നെ ചരമമടഞ്ഞിരുന്നു. സൂ: അഹ്സാബ്‌ 50-​‍ാം വചനത്തിൽ പ്രസ്താവിച്ചപ്രകാരം നബി (സ) തിരുമേനിക്കു സ്വന്തം ദേഹങ്ങളെ ദാനം ചെയ്തവരായിരുന്നു ഈ രണ്ടുപേരും.

മേൽ വിവരിച്ച ഏതൊരു വിവാഹത്തെ എടുത്തുനോക്കിയാലും, അതു നബി (സ) തിരുമേനിക്കു ദാമ്പത്യ സുഖത്തിലുളള താൽപര്യത്തിൽനിന്നു ഉളവായതായിരുന്നുവേന്ന്‌ വക്രവീക്ഷണഗതിയില്ലാത്ത ഒരാൾക്കും പറയുവാൻ സാധ്യമല്ല. ഇസ്ലാമിനുമുമ്പും, അതിന്റെ ആദ്യഘട്ടങ്ങളിലും ഒരാൾക്കു ഇത്ര ഭാര്യമാരേ ഉണ്ടായിരിക്കുവാൻ പാടുളളുവേന്നു നിയമമുണ്ടായിരുന്നില്ല. ഖുർആൻ (സൂ: നിസാഅ​‍്‌3ൽ) അതു നാലുവരെയാക്കി ചുരുക്കുകയുണ്ടായി, (സൂ:അഹ്സാബ്‌ 51 ൽ) തിരുമേനി ഉദ്ദേശിക്കുന്ന ഭാര്യമാരെ സ്വീകരിക്കുവാനും, ഉദ്ദേശിക്കുന്നവരെ ഒഴിവാക്കുവാനും അല്ലാഹു സമ്മതം നൽകുകയും ചെയ്തു. അതേ സമയത്ത്‌ തിരുമേനിയുടെ നിലവിലുളള ഭാര്യമാർക്കു പുറമെ പുതുതായി വിവാഹം ചെയ്യുന്നതും, അവരെ വിട്ടു പകരം വേറെ ഭാര്യമാരെ സ്വീകരിക്കുന്നതും, നബി (സ) ക്കു ശേഷം അവിടുത്തെ ഭാര്യമാരെ മറ്റൊരാൾ വിവാഹം ചെയ്യുന്നതും അല്ലാഹു (സൂ: അഹ്സാബ്‌ 52-53 ൽ) വിരോധിക്കുകയും ചെയ്തു. അപ്പോൾ, നിലവിലുളള ഒമ്പതുപേരിൽ നാലുപേരൊഴിച്ചു ബാക്കിയുളളവരെ വേർപെടുത്തുക എന്നുവെച്ചാലത്തെ സ്ഥിതി എന്തായിരിക്കും? ഇവരിൽ ഏതെങ്കിലും അഞ്ചുപേരെ പിരിച്ചയക്കുന്നപക്ഷം-ഓരോരുത്തരെയും വിവാഹം ചെയ്ത പരിതസ്ഥിതിയും, ഉദ്ദേശ്യവും, ഇസ്ലാമിനു അതുമൂലമുണ്ടായ നേട്ടവുമെല്ലാം വിലയിരുത്തുമ്പോൾ - അതിന്റെ ഭവിഷ്യത്തു എത്രമാത്രം വമ്പിച്ചതായിരിക്കുമെന്നു ആലോചിച്ചുനോക്കുക! അറേബ്യായിൽ അതുമൂലം സംഭവിക്കുവാനിരിക്കുന്ന കോളിളക്കം എത്ര ഭയങ്കരമായിരിക്കും?!!

തങ്ങളുടെ ഐഹികമായ യാതൊരു താൽപര്യത്തെയും വകവെക്കാതെ, മിക്കവാറും അർദ്ധപട്ടിണികൊണ്ടു തൃപ്തിയടഞ്ഞ്‌ റസൂൽ തിരുമേനിയോടൊപ്പം ജീവിക്കുവാനും, അല്ലാഹുവിന്റെയും റസൂലിന്റെയും പ്രീതിമാത്രം സമ്പാദിക്കുവാനും ദൃഢപ്രതിജ്ഞ ചെയ്തവരാണല്ലോ ഈ ഓരോ ഭാര്യയും. ഇവരിൽ ആരെയെങ്കിലും പിരിച്ചുവിട്ടേക്കുന്നതു എത്രമേൽ അന്യായമായിരിക്കും?! ഒരുനിലക്കും തിരുമേനിയെ പിരിഞ്ഞുപോകാൻ ഇഷ്ടപ്പെടാത്തതുകൊണ്ടാണല്ലോ സ്ദഃ (റ) തന്റെ ദിവസങ്ങൾ ആയിശഃ (റ) ക്കു വിട്ടുകൊടുത്തുകൊണ്ടു തിരുമേനിയുടെ ഭാര്യാപദം മുറിച്ചുകളയാതിരിക്കുവാൻ അപേക്ഷിച്ചതും. എല്ലാ ഭാര്യമാരും ഒന്നിച്ചുചേർന്നു തിരുമേനിയോടു ചിലവിനാവശ്യപ്പെട്ട സംഭവത്തിൽ-(സൂ: അഹ്സാബിലെ 28-​‍ാം വചനനം അവതരിച്ച അവസരത്തിൽ)--ഒരു തീരുമാനമെടുക്കുന്നതു മാതാപിതാക്കളോട്‌ ആലോചിച്ചു ചെയ്താൽ മതിയെന്നു തിരുമേനി പറഞ്ഞപ്പോൾ, കേവലം ബാലികപ്രായം വിട്ടുമാറിയിട്ടില്ലാത്ത ആയിശഃ (റ) അതിനു പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: "അങ്ങയുടെ കാര്യത്തിലാണോ ഞാൻ മാതാപിതാക്കളോടു ആലോചന നടത്തുന്നത്‌?!"

നബി (സ) തിരുമേനിയുടെ വിവാഹങ്ങളെല്ലാംതന്നെ, നാലു ഭാര്യമാരിലധികം പാടില്ലെന്ന നിയമം വരുന്നതിനുമുമ്പായിരിക്കാനും സാധ്യത കാണുന്നു. ഏതായാലും അങ്ങിനെയല്ലെന്നുളളതിനു തക്ക തെളിവുകളില്ല. എന്നാലും, ആ നിയമം വന്നപ്പോൾ എന്തുകൊണ്ടു നാലാളൊഴിച്ചു മറ്റുളളവരെ പിരിച്ചുവിട്ടില്ല? എന്നു ചോദിക്കുന്നവർ, അവരെ പിരിച്ചുവിട്ടാലുണ്ടാകുന്ന ഉപരിസൂചിതങ്ങളായ ഭവിഷ്യത്തുകൾക്കുപുറമെ വേറെ ചില സംഗതികളും, ഓർക്കേണ്ടതായുണ്ട്‌: ചില ആളുകൾ ഇസ്ലാമിൽ വന്നപ്പേ#ൾ അവർക്കു നിലവിലുണ്ടായിരുന്ന നാലിലധികം ഭാര്യമാരിൽ നാലുപേരെമാത്രം തിരഞ്ഞെടുത്തു മറ്റുളളവരെ പിരിച്ചുവിടുവാൻ കൽപിക്കപ്പെട്ടതു ശരിതന്നെ. പക്ഷേ, അവർ ഇസ്ലാമിൽ വന്നതു നാലു ഭാര്യമാരുടെ നിയമം അവതരിച്ചശേഷമായിരുന്നുവേന്നും, അവർ ഇസ്ലാമിൽ വന്നതുമുതൽ ആ നിയമം അനുസരിക്കുവാൻ ബാധ്യസ്ഥരായെന്നും വ്യക്തമാണ്‌. ആ നിയമം അവതരിക്കുന്നതിനുമുമ്പും ഇസ്ലാമിൽ വന്നിട്ടുളള ആരോടും തന്റെ ഭാര്യമാരിൽ നാലാളൊഴിച്ചു ബാക്കിയുളളവരെ പിരിച്ചുവിടാൻ കൽപിക്കപ്പെട്ടതായി അറിയപ്പെടുന്നില്ല. നാലിലധികം ഭാര്യമാരുണ്ടായിരിക്കുകയെന്നതു അക്കാലത്തു വളരെ അപൂർവ്വമൊന്നും അല്ലായിരുന്നുതാനും. എന്നിരിക്കെ, നബി (സ) മാത്രം നാലിലധികം ഭാര്യമാരെ വെച്ചുകൊണ്ടായിരുന്നുവേന്നു പറയുവാൻ ന്യായമില്ല.

മേൽവിവരിച്ചതിൽനിന്ന്‌ നബി (സ) തിരുമേനി ഒരു കാമാസക്തനോ, വിവാഹപ്രിയനോ ആയിരുന്നില്ലെന്നും, തിരുമേനിയുടെ ഓരോ വിവാഹം പരിശോധിച്ചാലും അതിൽ മഹത്തായ ചില ഉദ്ദേശ്യങ്ങൾ അടങ്ങിയിരുന്നുവേന്നും, ഖുർആന്റെ ഏതെങ്കിലും നിയമ നിർദ്ദേശത്തിനു വിരുദ്ധമായി തിരുമേനി യാതൊന്നും ചെയ്തിട്ടില്ലെന്നും നല്ലപോലെ വ്യക്ത്മാണ്‌. ഇതരമുസ്ലിംകൾക്കു അനുവദിക്കപ്പെടാത്ത വല്ല ആനുകൂല്യവും അവിടുന്നു ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതു അല്ലാഹു തിരുമേനിക്കു പ്രത്യേകം അനുവദിച്ചുകൊടുത്തതുകൊണ്ടാണെന്നും, അതിൽ ചില പ്രത്യേക യുക്തി രഹസ്യങ്ങൾ അടങ്ങിയതുകൊണ്ടാണെന്നും, പ്രവാചകൻമാരെ മറ്റുളളവരുടെ അതേ അളവുകോൽ വെച്ചു അളക്കുവാൻ പാടില്ലെന്നുംകൂടി നാം മനസ്സിലാക്കേണ്ടതാകുന്നു. അല്ലാഹു നമുക്ക്‌ സൽബുദ്ധിയും നേർമാർഗ്ഗവും തന്നനുഗ്രഹിക്കട്ടെ. ആമീൻ.

അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വ്യാഖ്യാനം(തുടർച്ച)

ആയത്ത്37
ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
37 നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.



'അല്ലാഹുവും നീയും അനുഗ്രഹം ചെയ്തുകൊടുത്തവൻ' എന്നു പറഞ്ഞതു സൈദുബ്നു ഹാരിഥഃ (റ) യെക്കുറിച്ചാകുന്നു. ഇസ്ലാമിലേക്കു മാർഗ്ഗദർശനം നൽകുകപോലെയുളള കണക്കറ്റ അനുഗ്രഹങ്ങൾ അല്ലാഹു അദ്ദേഹത്തിനു ചെയ്തുകൊടുത്തിട്ടുണ്ടല്ലോ. നബി (സ) യാണെങ്കിൽ, അദ്ദേഹത്തെ വാൽസല്യപൂർവ്വം വളർത്തുകയും, അടിമത്തത്തിൽനിന്നു മോചിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ യു.എസ്‌.എമഃ (റ) യെയും തിരുമേനി വളരെയധികം സ്നേഹിച്ചിരുന്നു. 'റസൂലിന്റെ പ്രിയങ്കരൻ' എന്ന അർത്ഥത്തിൽ രണ്ടു പേരെക്കുറിച്ചും 'ഹിബ്ബു റസൂലില്ലാഹി'
എന്നുപോലും പറയപ്പെട്ടിരുന്നു.

സൈദ്‌ (റ) തന്റെ ഭാര്യയുമായി യോജിച്ചു പോകുകയില്ലെന്നു കണ്ടപ്പോൾ അവരെ വിവാഹമോചനം
() നടത്തുന്നതിനെപ്പറ്റി തിരുമേനിയോട്‌ ആലോചിച്ചു. ഇരുഭാഗത്തെയും ഗുണകാംക്ഷിയാണല്ലോ നബി (സ) . അപ്പോഴായിരുന്നു അദ്ദേഹത്തോടു നബി (സ) ഭാര്യയെ വെച്ചുകൊളളുവാനും, അല്ലാഹുവിനെ സൂക്ഷിക്കുവാനും പറഞ്ഞത്‌. ഈ വിവാഹം അധികം നീണ്ടുപോകുകയില്ലെന്നും, സൈദ്‌ (റ) ഭാര്യയെ വേർപ്പെടുത്തുകതന്നെ ചെയ്യുമെന്നും, അനന്തരം സൈനബ (റ) യെ തിരുമേനി വിവാഹം ചെയ്​‍്‌വാനിരിക്കുന്നുവേന്നും തിരുമേനിക്കു അറിവുലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നടക്കുവാനിരിക്കുന്ന ആ വിഷയത്തെക്കുറിച്ച്‌ സൈദു (റ) നോടു തിരുമേനി ഒന്നും പ്രസ്താവിച്ചില്ല. ഭാര്യയെ വിവാഹമോചനം നടത്താതിരിക്കുവാൻ സാധാരണമട്ടിൽ ഉപദേശിക്കുകയാണ്‌ ചെയ്തത്‌. ജനസംസാരത്തിനു ഇടയാകരുതെന്നും, അല്ലാഹു ഉദ്ദേശിച്ച കാര്യം അവൻ ഉദ്ദേശിക്കുമ്പോൾ അവൻ നടപ്പിലാക്കിക്കൊളളുമെന്നും തിരുമേനി കരുതി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ്‌ 'അല്ലാഹു വെളിവാക്കുവാൻപോകുന്ന കാര്യം നീ നിന്റെ മനസ്സിൽ മറച്ചുവെക്കുകയും ചെയ്തിരുന്നു.'
() എന്നു പറഞ്ഞത്‌. യഥാർത്ഥവും സത്യവും തുറന്നു പറയുന്നതിൽ ആരെയും ശങ്കിക്കേണ്ടതില്ല, അതിൽ ജനസംസാരം ഭയപ്പെടേണ്ടതുമില്ല, അതു തുറന്നു പറയാതിരിക്കുന്നതിൽ അല്ലാഹുവിനെ ഭയപ്പെടുകയാണ്‌ വേണ്ടത്‌ എന്ന്‌ നബി (സ) യെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

'സൈദ്‌ അവളിൽനിന്നും ആവശ്യം നിർവ്വഹിച്ചുകഴിഞ്ഞ്‌'
() എന്നു പറഞ്ഞതിന്റെ വിവക്ഷ ഭാര്യയുമായി യോജിച്ചുപോകുകയില്ലെന്ന്‌ കണ്ട്‌ അവരെ വിവാഹമോചനം ചെയ്തു എന്നത്രെ. ഇതു അറബിഭാഷയിലെ ഒരു പ്രത്യേക പ്രയോഗമാണ്‌. സൈനബ (റ) യെ വിവാഹമോചനം നടത്തുകയല്ലാതെ നിവൃത്തിയില്ലെന്ന്‌ സൈദ്‌ (റ) ന്‌ ബോധ്യം വരുകയും, അദ്ദേഹം വിവാഹമോചനം ചെയ്യുകയും ചെയ്തു. അനന്തരം ഇദ്ദഃ കാലം കഴിഞ്ഞപ്പോൾ അല്ലാഹുവിന്റെ നിർദ്ദേശമനുസരിച്ച്‌ നബി (സ) അവരെ വിവാഹം കഴിക്കയും ഉണ്ടായി. ഈ വിവാഹം നബി (സ) യുടെ ആഗ്രഹമോ ആവശ്യമോ അനുസരിച്ച്‌ ഉത്ഭവിച്ചതായിരുന്നില്ല. പോറ്റുമക്കൾക്ക്‌ യഥാർത്ഥ മക്കളുടെ സ്ഥാനം കൽപ്പിക്കുന്നതിനാൽ അവരുടെ ഭാര്യമാരാകുന്ന സ്ത്രീകളെ ഒരിക്കലും പോറ്റുപിതാക്കൾക്കു വിവാഹം ചെയ്‌വാൻ പാടില്ലെന്നാണ്‌ ജാഹിലിയ്യാ നിയമം. ഈ സമ്പ്രദായം തുടച്ചുനീക്കി തൽസ്ഥാനത്തു ഇസ്ലാമികനിയമം പ്രാവർത്തികമാക്കിക്കാണിക്കുവാൻ വേണ്ടി അല്ലാഹുവിന്റെ കൽപ്പനപ്രകാരം നബി (സ) ചെയ്തത്തായിരുന്നു ആ വിവാഹം. അതുകൊണ്ടാണ്‌ സൈദു അവളിൽനിന്നു ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോൾ അവളെ നാം നിനക്കു ഭാര്യയായിത്തന്നു
() എന്നു അല്ലാഹു പറഞ്ഞത്‌. ഈ പരമാർത്ഥം തുടർന്നുളള ആയത്തുകളിൽനിന്നു കൂടുതൽ സ്പഷ്ടമായി മനസ്സിലാക്കാം. ആയിശ (റ) പ്രസ്താവിച്ചതായി ഇമാം മുസ്ലിം, തിർമദി (റ) മുതലായവർ നിവേദനം ചെയ്യുന്നു: "മുഹമ്മദു നബി അല്ലാഹുവിന്റെ കിതാബിൽ നിന്നു വല്ലതും-ജനങ്ങളെ അറിയിക്കാതെ-മറച്ചുവെക്കുമായിരുന്നുവേങ്കിൽ ഈ (37-​‍ാം) ആയത്തു മറച്ചു വെക്കേണ്ടതായിരുന്നു." (1) 53-​‍ാംവചനത്തിൽ വരുന്നതുപോലെ, കാര്യം തുറന്നുപറയാൻ അല്ലാഹു നാണിക്കുകയില്ലല്ലോ.

സൈദു (റ) ന്റെ പേർ ഖുർആനിൽ എടുത്തുപറഞ്ഞതും, അല്ലാഹുവും റസൂലും അനുഗ്രഹം ചെയ്തുകൊടുത്തവൻ എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചതും, ഖുർആൻ നിലനിൽക്കുന്ന കാലത്തെല്ലാം അദ്ദേഹത്തിന്റെ കീർത്തിപരത്തുന്ന ഒരു മഹാഭാഗ്യമത്രെ. സൈനബ (റ) യാകട്ടെ, തിരുമേനിയുടെ വിവാഹത്തോടുകൂടി സത്യവിശ്വാസികളുടെ മാതാക്കളിൽ ഒരാളായിത്തീരുകയും ചെയ്തു. അവർ അഭിമാനപൂർവ്വം നബി (സ) യുടെ ഭാര്യമാരോടു ഇങ്ങിനെ പറഞ്ഞിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്‌. 'നിങ്ങളെ നിങ്ങളുടെ വീട്ടുകാർ വിവാഹം ചെയ്യിച്ചു കൊടുത്തത്താണ്‌; എന്നെ ഏഴു ആകാശങ്ങൾക്കുമീതെനിന്നു അല്ലാഹു വിവാഹം ചെയ്യിച്ചു കൊടുത്തത്താണ്‌.'(ബുഖാരി).

'നിന്റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക' എന്നീ വാക്യങ്ങൾ
()നബി (സ) സൈദ്‌ (റ) നോടു പറഞ്ഞതാണ്‌. തുടർന്നുളള രണ്ടു വാക്യങ്ങൾ-'അല്ലാഹു വെളിവാക്കാൻപോകുന്ന കാര്യം നീ മനസ്സിൽ മറച്ചുവെക്കുന്നു' എന്നും, 'പേടിക്കുവാൻ കൂടുതൽ അവകാശപ്പെട്ടവൻ അല്ലാഹുവാണെന്നിരിക്കെ നീ ജനങ്ങളെ പേടിക്കുന്നു' എന്നും അല്ലാഹു നബി (സ) യോടു പറഞ്ഞഞ്ഞതുമാകുന്നു. 'വെളിവാക്കുവാൻ പോകുന്ന കാര്യം' എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, സൈനബ (റ) യെ സൈദു (റ) വിവാഹമോചനം ചെയ്‌വാൻ പോകുന്നതും, പിന്നീടു നബി (സ) സൈനബ (റ)യെ വിവാഹം ചെയ്യുമെന്നുളളതുമാണ്‌.

വേറെ ഒന്നുരണ്ടു അഭിപ്രായങ്ങളും ഇവിടെ സ്ഥലംപിടിച്ചുകാണാം. നബി (സ) ഒരിക്കൽ സൈനബ (റ) യെ കണ്ടുവേന്നും, അവരുടെ സൗന്ദര്യത്തിൽ തിരുമേനി ആകൃഷ്ടനായെന്നും, അങ്ങനെ അവരെ വിവാഹം ചെയ്തുകിട്ടുവാൻ തിരുമേനിക്കു ആഗ്രഹം തോന്നിയെന്നും, ഇതിനെ ഉദ്ദേശിച്ചാണ്‌ 'അല്ലാഹു വെളിവാക്കാൻപോകുന്ന കാര്യം മറച്ചുവെക്കുന്നു' വേന്നു പറഞ്ഞതെന്നും ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചിട്ടുണ്ട്‌. നബി (സ) തിരുമേനിയുടെ ഉൽകൃഷ്ട പദവിക്കും സ്വഭാവത്തിനും ഒട്ടും നിരക്കാത്തതും, ഇസ്ലാമിന്റെ വൈരികളിൽനിന്നു രൂപം പൂണ്ടതുമായ ഈ പ്രസ്താവനയെ മഹാൻമാരായ പല പണ്ഡിതൻമാരും തക്ക തെളിവുകൾ സഹിതം ശക്തിയുക്തം ഖണ്ഡിച്ചുകഴിഞ്ഞതാണ്‌. ഈ പഴഞ്ചൻ പ്രസ്താവനയെ വിമർശിക്കാൻ മുതിർന്ന ചിലർ, അതിനെക്കാൾ വമ്പിച്ച അബദ്ധത്തിൽ പതിക്കുകയും ചെയ്തിരിക്കുന്നു. വിമർശനത്തിനു ഇവർ കണ്ടുപിടിച്ച പുതിയ സൂത്രമാണിതിനു കാരണം. 'നീ നിന്റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക.'
() എന്നു തുടങ്ങി 'പേടിക്കുവാൻ ഏറ്റവും അവകാശപ്പെട്ടവൻ അല്ലാഹുവാണ്‌'
() എന്നതുവരെയുളള എല്ലാ വാക്യങ്ങളും നബി (സ) സൈദ്‌ (റ) നോടു പറഞ്ഞതായിട്ടാണ്‌ ഇവർ അഭിപ്രായപ്പെടുന്നത്‌. 'അല്ലാഹു വെളിവാക്കാൻ പോകുന്ന കാര്യമെന്നും, 'നീ മനസ്സിൽ മറച്ചുവെക്കുന്നു'വേന്നും പറഞ്ഞതിനു ഇവർ നൽകുന്ന വ്യാഖ്യാനം ഇതാകുന്നു: 'സൈനബ' (റ)യുമായി യോജിച്ചുപോകുകയില്ലെന്നു സൈദ്‌ (റ) നു ബോധ്യപ്പെട്ടിട്ടുണ്ട്‌; നബി (സ) യുടെ നിർദ്ദേശപ്രകാരം നടത്തപ്പെട്ടിട്ടുളള ആ വിവാഹം അവസാനിപ്പിക്കുന്നതു നബി (സ) ക്കു മനോവേദനയുണ്ടാക്കും; എങ്ങിനെയെങ്കിലും ഭാര്യയെ പ്രീതിപ്പെടുത്തുവാൻ ശ്രമിക്കുന്നപക്ഷം പാവത്തിനൊരു കലീനയെ കിട്ടിയപ്പോഴേക്കു അവളെ പൂജിക്കുകയാണെന്നും മറ്റും ജനങ്ങൾ കളിയാക്കുകയും ചെയ്യും; എന്നിങ്ങിനെയുളള ധർമ്മസങ്കടത്തിലാണ്‌ സൈദ്‌ (റ)'.

കേൾക്കുമ്പോൾ തന്നെ ബാലിശമെന്നു തോന്നത്തക്ക ഈ അഭിപ്രായം, കേവലം അബദ്ധമത്രെ. 1-​‍ാമതായി ശാസനാരൂപത്തിലുളള ക്രിയകളും, വാർത്താരൂപത്തിലുളള ക്രിയകളും തമ്മിൽ കൂട്ടിച്ചേർത്തു
പറയുവാൻ പാടില്ലെന്നുളളതു അറബി സാഹിത്യശാസ്ത്രത്തി
ലെ ഒരു അംഗീകൃത തത്വമാകുന്നു. അപ്പോൾ, (നീ വെച്ചുകൊണ്ടിരിക്കുക) എന്ന ക്രിയയോടു കൂട്ടിചേർത്തുകൊണ്ടു
(സൂക്ഷിക്കുകയും ചെയ്യുക) എന്നു പറഞ്ഞതുപോലെ
(നീ മറച്ചുവെക്കുകയും ചെയ്യുന്നു) എന്നും (നീ പേടിക്കുകയും ചെയ്യുന്നു) എന്നുമുളള ക്രിയകൾ അതിനോടു കൂടിച്ചേർന്നതാണെന്നുവെക്കുവാൻ നിവൃത്തിയില്ല. 2-​‍ാമതായി: ഈ വാദം ഹദീസുകൾക്കും വിരുദ്ധമാകുന്നു. ഇമാം ബുഖാരി (റ) 'കിത്താബുത്തൗഹീദി'ൽ ഉദ്ധരിച്ച രണ്ടു രിവായത്തുകളിൽ ഒന്നിന്റെ വാചകം നോക്കുക:

(സൈദുബ്നു ഹാരിഥ: സങ്കടപ്പെട്ടുകൊണ്ടു നബി (സ) യുടെ അടുക്കൽ വന്നു. അപ്പോൾ തിരുമേനി പറയുകയായി: "നീ അല്ലാഹുവിനെ സൂക്ഷിക്കുക: നിന്റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുകയും ചെയ്യുക.") നബി (സ) യുടെ വാചകത്തിൽ വേറെ വാക്കുകളൊന്നും ഈ രിവായത്തിൽ ഇല്ലാത്ത സ്ഥിതിക്കു ആയത്തിലെ തുടർന്നുളള വാക്യങ്ങൾ നബി (സ) സൈദ്‌ (റ) നോടു പറഞ്ഞതല്ലെന്നു മനസ്സിലാക്കാം. രണ്ടാമത്തെ രിവായത്തിലെ വാചകം ഇതാണ്‌:
('അല്ലാഹു വെളിവാക്കുവാൻ പോകുന്നകാര്യം നീ നിന്റെ മനസ്സിൽ ഒളിച്ചുവെക്കുകയും, നീ ജനങ്ങളെ പേടിക്കുകയും ചെയ്യുന്നു' വേന്നുളളത്‌ സൈനബായുടെയും, സൈദുബ്നുഹാരിഥഃയുടെയും വിഷയത്തിൽ അവതരിച്ചതാണ്‌) ഈ രണ്ടു വാക്യങ്ങളും നബി (സ) പറഞ്ഞതെല്ലന്നും, നബി (സ) യോടു അല്ലാഹു പറഞ്ഞതാണെന്നുമാണ്‌ ഈ രണ്ടു രിവായത്തും മനസ്സിലാക്കിത്തരുന്നത്‌. ഇനി കൂടുതൽ തെളിവുകൾ പരിശോധിക്കേണ്ടതില്ലല്ലോ.

ഈ സൂറത്തിന്റെ വ്യാഖ്യാനത്തിൽ
ഒരു ശീർഷകം തന്നെ ബുഖാരിയിലുണ്ട്‌. നാം രണ്ടാമതായി ഉദ്ധരിച്ച അതേ രിവായത്ത്‌ തന്നെ ഇവിടെയും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. ഈ ശീർഷകത്തിന്റെ വിശദീകരണവേളയിൽ, നാം മേൽ പ്രസ്താവിച്ച വസ്തുതകൾക്കു നിദാനമായ പല രിവായത്തുകളും ഉദ്ധരിച്ചശേഷം ഇമാം അസ്ഖലാണീ (റ) തന്റെ 'ഫത്ഥുൽബാരി' യിൽ പറയുകയാണ്‌: "വേറെയും പലതും ഈ വിഷയത്തിൽ വന്നിട്ടുണ്ട്‌; പല മുഫസ്സിറുകളും അവയെ ഉദ്ധരിച്ചിട്ടുമുണ്ട്‌. അതിൽ സമയം ചിലവഴിക്കുന്നതു ശരിയല്ല. ഞാൻ ഉദ്ധരിച്ചതാണ്‌ സ്വീകാര്യയോഗ്യമായത്‌. അതിന്റെ ആകെ സാരം ഇതാകുന്നു: സൈനബ്‌ പിന്നീട്‌ തന്റെ ഭാര്യയാകുവാൻ പോകുന്നുണ്ടെന്നു അല്ലാഹു നബി (സ) ക്കു അറിയിച്ചുകൊടുത്തിരുന്നതിനെയാണ്‌ അവിടുന്നു മറച്ചുവെച്ചിരുന്നത്‌ (2) ഇതു മറച്ചുവെക്കുവാൻ കാരണം, മകന്റെ ഭാര്യയെ വിവാഹംകഴിച്ചു വേന്നുളള ജനസംസാരത്തെ ഭയന്നതായിരുന്നു. അല്ലാഹുവാകട്ടെ, 'ജഹാലിയ്യത്തി'ന്റെ ദത്തുപുത്രനിയമങ്ങളെ തീരെ എടുത്തു കളയുവാൻ ഉദ്ദേശിക്കുകയും ചെയ്തു. മുസ്ലിംകളിൽ അതു കൂടുതൽ സ്വീകാര്യമായിത്തീരുവാൻ വേണ്ടി, അവരുടെ നേതാവുമുഖാന്തരം തന്നെ അതു സംഭവിക്കുകയും ചെയ്തു."
()

പോറ്റുപുത്രൻമാർ തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്താൽ പിന്നീടു ആ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനു ഇസ്ലാമിൽ വിരോധമില്ലെന്നു പ്രയോഗത്തിൽ കാണിച്ചു കൊടുക്കലാണ്‌, നബി (സ) ക്കു സൈനബ (റ) യെ വിവാഹംചെയ്തുകൊടുത്തതിലുളള യുക്തിയെന്നു ഈ ആയത്തിൽ അല്ലാഹു വ്യക്തമാക്കി. അടുത്ത ആയത്തിൽ വീണ്ടും പറയുന്നതു നോക്കുക:






ആയത്ത്38.39

38 തനിക്ക്‌ അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന്‌ യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.

39 അതായത്‌ അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്‍റെ നടപടി. ) കണക്ക്‌ നോക്കുന്നവനായി അല്ലാഹു തന്നെ മതി.




സൈനബ (റ) യുടെ വിവാഹവിഷയത്തിൽ നബി (സ) യെ സംബന്ധിച്ചു യാതൊരു ആക്ഷേപവും ആരോപണവുമില്ല; അല്ലാഹു നിയമിച്ചുകൊടുത്തതു നടപ്പിൽ വരുത്തുക മാത്രമേ അദ്ദേഹം ചെയ്തിട്ടുളളു: ഇത്തരം കാര്യങ്ങളിൽ അല്ലാഹുവിന്റെ പ്രവാചകൻമാർ മുഖേന ജനങ്ങൾക്കു മാതൃക കാട്ടുകയെന്നതു അല്ലാഹുവിന്റെ മുമ്പേയുളള നടപടിയാണ്‌; അവന്റെ കൽപനാനിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നത്‌ അവരുടെ ചുമതലയാണ്‌; അതിൽ അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും അവർ ഭയപ്പെടുന്നതുമല്ല; അവിശ്വാസികളും വക്രബുദ്ധികളും എന്തു തന്നെ പറഞ്ഞാലും അതു വിലവെക്കേണ്ടതില്ല; അതിനെപ്പറ്റി വിചാരണ ചെയ്തു നടപടി എടുക്കുവാൻ അല്ലാഹു മാത്രംമതി; അതവൻ നടത്തിക്കൊളളും എന്നൊക്കെയാണ്‌ അല്ലാഹു ഈ വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്‌. 'മുഹമ്മദ്‌ അവന്റെ മകന്റെ ഭാര്യയെ വിവാഹം കഴിച്ചു' എന്നു അക്ഷേപിക്കുന്നവരെ അല്ലാഹു ഒരു യാഥാർത്ഥ്യം--മൗലിക പ്രധാമായ ഒരു സിദ്ധാന്തം-ഓർമ്മിപ്പിക്കുന്നു:-





ആയത്ത്40

40 മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.



മുഹമ്മദ്‌ നിങ്ങളിൽ ആരുടെയും പിതാവല്ല. എന്നിരിക്കെ, അദ്ദേഹം എങ്ങിനെയാണ്‌ സൈദിന്റെ പിതാവാകുന്നതും, സൈദ്‌ അദ്ദേഹത്തിന്റെ പുത്രനാകുന്നതും?! അപ്പോൾ പുത്രൻ വിവാഹം കഴിച്ചവളെ പിതാവു വിവാഹം ചെയ്തുവേന്ന വാദം തികച്ചും നിരർത്ഥമാകുന്നു. യഥാർത്ഥ പുത്രനല്ലെങ്കിലും പോറ്റുപുത്രനായ സ്ഥിതിക്കു ഈ വിവാഹം ആക്ഷേപാർഹമാണെന്നാണ്‌ വാദമെങ്കിൽ അതിനും പ്രസക്തിയില്ല. കാരണം, അദ്ദേഹം അല്ലാഹുവിന്റെ റസൂലാണ്‌. അവന്റെ നിയമവ്യവസ്ഥകൾ പ്രബോധനം ചെയ്‌വാനും, നടപ്പിൽ വരുത്തി മാതൃക കാണിക്കുവാനും ബാദ്ധ്യസ്ഥനാണദ്ദേഹം. നിങ്ങളുടെ ഈ ദുഷിച്ച മാമൂൽ നടപടിക്കു അറുതിവരുത്തി അല്ലാഹുവിന്റെ നിയമം പ്രായോഗികരംഗത്ത്‌ വരുത്തുകയാണ്‌ അദ്ദേഹം ചെയ്തത്‌. ഇനി ഒരു നബിയോ, റസൂലോ വരുവാനുണ്ടായിരുന്നുവേങ്കിൽ, അവർ മുഖാന്തരം ഇത്‌ നടപ്പിലാക്കാമെന്ന്‌ വെക്കാമായിരുന്നു. റസൂലോ.......പക്ഷേ, ഇനി ഒരു റസൂലോ പക്ഷെ. ഇനി ഒരു റസൂലോ നബിയോ വരുവാനുമില്ല. മുഹമ്മദ്‌ നബി(സ) അന്ത്യപ്രവാചകനാണ്‌. പ്രവാചകത്വശ്രൃംഖല അദ്ദേഹത്തോടുകൂടി അവസാനിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഭൂതം-വർത്തമാന-ഭാവി വ്യത്യാസമില്ലാതെ, സകല കാര്യങ്ങളും അറിയുന്ന സർവ്വജ്ഞനാണല്ലോ അല്ലാഹു. അതുകൊണ്ട്‌ അവന്റെ ആജ്ഞാനിർദ്ദേശങ്ങളെക്കുറിച്ച്‌ ചോദ്യം ചെയ്‌വാൻ അൽപജ്ഞനായ മനുഷ്യനു ഒട്ടും അർഹതയില്ല. അല്ലാഹുവിന്റെ ആജ്ഞാനിർദ്ദേശങ്ങൾ അപ്പടി ചോദ്യംചെയ്യാതെ അനുസരിക്കുവാനേ അവനു അവകാശമുളളു. അതു അവന്റെ കടമയുമാകുന്നു. ഇതാണ്‌ ഈ ആയത്തിലടങ്ങിയ ആശയങ്ങളുടെ രത്നച്ചുരുക്കം.

'നുബുവ്വത്ത്‌' (പ്രവാചകത്വം) സിദ്ധിച്ചവരെല്ലാം റസൂലായിക്കൊളളണമെന്നില്ല. 'രിസാലത്താ'കുന്ന ദിവ്യ ദൗത്യം കൂടി ലഭിച്ചവർക്കാണ്‌ റസൂൽ എന്ന്‌ പറയുന്നത്‌. അപ്പോൾ മുഹമ്മദുനബി (സ) തിരുമേനി നബിമാരിൽ അവസാനത്തെആളാണ്‌ എന്നു പറയുമ്പോൾ, അവിടുത്തേക്കു ശേഷം നബിയുമില്ല. റസൂലുമില്ല എന്നു വ്യക്തമാണ്‌.

('ഖാത്തമുന്നബിയ്യീൻ') എന്നും, ('ഖാത്തിമുന്നബിയ്യീൻ') എന്നും ഇവിടെ വായനയുണ്ട്‌. ഖുർആൻ വായനക്കാരായ പണ്ഡിതനേതാക്കളിൽ മിക്കവരും 'ഖാതിം' എന്നാണ്‌ വായിച്ചിട്ടുളളത്‌. രണ്ടായാലും 'നബിമാരിൽ അവസാനത്തേവൻ'--അഥവാ അന്ത്യപ്രവാചകൻ-എന്നുതന്നെയാണ്‌ അതിന്റെ അർത്ഥം. ഇതിന്റെ ക്രിയാരൂപമായ 'ഖത്തമ'എന്ന വാക്കു 'അവസാനിപ്പിച്ചു' എന്നും 'മുദ്രവെച്ചു'-അഥവാ 'സീൽവെച്ചു'- എന്നുമുളള അർത്ഥങ്ങളിൽ ഉപയോഗിക്കപ്പെടാറുണ്ട്‌. ഇതനുസരിച്ചു 'ഖാത്തമ്‌' എന്ന പദത്തിനു 'മുദ്ര'-അഥവാ 'സീൽ' എന്നും അർത്ഥം വരും. 'ഖാത്തമുന്നബിയ്യീൻ' എന്ന വാക്കിനു 'നബിമാരുടെ മുദ്ര' എന്നു വിവർത്തനം ചെയ്യാമെങ്കിൽതന്നെ, അതിന്റെ വിവക്ഷ 'നബിമാരിൽ അവസാനത്തെ ആൾ' എന്നു മാത്രമാകുന്നു. ഏതെങ്കിലും ഒന്നിൽ സീൽവെച്ചു എന്നു പറഞ്ഞാൽ അതിൽ ഇനി ഒന്നും ഏറ്റുവാനോ, കുറുക്കവാനോ നിവൃത്തിയില്ലാതാക്കി എന്നാണ്‌ ഉദ്ദേശ്യം.

ഖാത്തമുന്നബിയ്യീൻഎന്ന പദത്തിന്റെ 'സീൽ-അല്ലെങ്കിൽ മുദ്ര' എന്ന അർത്ഥത്തെ ചൂഷണം ചെയ്തും, ദുർവ്യാഖ്യാനം ചെയ്തും വരുന്ന ഒരു കക്ഷി അടുത്ത കാലത്തു നമ്മുടെ നാടുകളിൽ ഉണ്ടായിട്ടുണ്ട്‌. 'ഖാദിയാനികൾ' എന്ന പേരിൽ അറിയപ്പെടുന്ന 'അഹമ്മദിയ്യാ' സമുദായക്കാരാണിത്‌. മുഹമ്മദ്‌ നബി (സ) തിരുമേനി അന്ത്യപ്രവാചകനാണെന്നു സമ്മതിച്ചാൽ, അവരുടെ നേതാവും നബിത്വവാദിയുമായ മീർസാഗുലാം അഹ്മദ്‌ ഖാദിയാനിക്കു നബിത്വം കൽപിക്കുവാൻ നിർവ്വാഹമില്ലല്ലോ ഇതാണിതിനു കാരണം. ആകയാൽ,
òശ്ല?മ്ലറഏ ഹ്ന?ച എന്ന വാക്കിനു 'നബിമാരുടെ സീൽ' എന്നു വാക്കർത്ഥം കൊടുക്കുകയും, നബിമാരിൽവെച്ച ശ്രേഷ്ഠൻ എന്നു അതിനു വിവക്ഷ നൽകുകയുമാണ്‌ ഇവരുടെ പതിവ്‌. ഖുർആനിൽ നിന്നോ, ഹദീസിൽ നിന്നോ, പ്രധാന അറബി നിഘണ്ടുക്കളിൽനിന്നോ ഇവർക്കു തെളിവുകൾ ഉദ്ധരിക്കാനില്ല. എല്ലാം നേരെ മറിച്ചാണുളളത്‌. അതുകൊണ്ട്‌ ഏതെങ്കിലും അറബിഗ്രന്ഥങ്ങളിലോ മറ്റോ തങ്ങളുടെ വാദത്തിനു അനുകൂലമാക്കി ചിത്രീകരിക്കുവാൻ സാധിച്ചേക്കുന്ന വല്ല പ്രയോഗങ്ങളും കണ്ടാൽ, അവർ അതു പൊക്കിക്കാട്ടുന്നത്‌ കാണാം. സ്ഥലദൈർഘ്യത്തെ ഓർത്തു ഇവിടെ കൂടുതൽ വിസ്തരിക്കുവാൻ ഉദ്ദേശിക്കുന്നില്ല. മുഹമ്മദ്‌(സ) തിരുമേനിയുടെശേഷം ഒരു നബിയോ റസൂലോ വരാമെന്നുളള വാദം ഇസ്ലാമിന്റെ മൗലിക സിദ്ധാന്തത്തിനു കടകവിരുദ്ധമായതും, മുസ്ലിം സമുദായത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തിനും തീരുമാനത്തിനും എതിരായതും ആണെന്നു പരക്കെ അറിയപ്പെട്ടതാണല്ലോ. എങ്കിലും സാധാരണക്കാരുടെ ഓർമ്മക്കുവേണ്ടി ഈ വ്യാജവാദത്തിന്റെ പൊളളത്തരം വ്യക്തമാക്കുന്ന അൽപം ചില സംഗതികൾ മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം:-

1) മനുഷ്യൻ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലാത്തതുകൊണ്ടു ആദ്യകാലങ്ങളിൽ അല്ലാഹുവിന്റെ ഏകമതമായ ഇസ്ലാം അതിന്റെ പരിപൂർണ്ണമായ രൂപത്തിൽ നബി (സ) ക്കു മുമ്പ്‌ അവതരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറിയപ്പെട്ടിടത്തോളം, ശരീഅത്തും (ഇസ്ലാമിക നിയമസംഹിതയും) വേദഗ്രന്ഥവുമെന്നനിലക്കു മനുഷ്യസമുദായത്തിൽ അല്ലാഹുവിനാൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം തൗറാത്താകുന്നു. അതാകട്ടെ, ഇസ്രാഈൽ സമുദായത്തിലേക്കു റസൂലായി നിയോഗിക്കപ്പെക്ക മൂസാ (അ) നബിയുടെ കൈക്ക്‌ അവർക്കുവേണ്ടി അവതരിപ്പിക്കപ്പെട്ടതായിരുന്നു. മുഹമ്മദ്‌ നബി (സ) തിരുമേനി മനുഷ്യലോകത്തിനാകമാനമുളള ദൈവദൂതനാക കൊണ്ടും, തിരുമേനിയുടെ നിയോഗമായപ്പോഴേക്കും മനുഷ്യസമുദായത്തിന്റെ ബുദ്ധിപരമായ വളർച്ച പൂർണ്ണദശ പ്രാപിച്ചതുകൊണ്ടും തിരുങ്ക്കു അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥം-ഖുർആൻ-ഇസ്ലാമിന്റെ പരിപൂർണ്ണവും സർവ്വജനീനവുമായ വേദഗ്രന്ഥമായിത്തീർന്നു. ആ ഗ്രന്ഥം യാതൊരു മാറ്റത്തിരുത്തവും കൂടാതെ ലോകാവസാനം വരെ നിലനിൽക്കുന്നതാണെന്നു അല്ലാഹു ഉറപ്പു നൽകുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, ഇനി ഒരു പ്രവാചകന്റെയോ റസൂലിന്റെയോ വരവിനാകട്ടെ, വേദഗ്രന്ഥത്തിന്റെ അവതരണത്തിനാകട്ടെ ആവശ്യമില്ല. നബി (സ) തിരുമേനിയുടെ വിയോഗത്തിനു അൽപം മുമ്പു മനുഷ്യസമുദായത്തോടാകമാനം യാത്ര പറഞ്ഞ ഒരു മഹാസമ്മേളനമാണല്ലോ 'ഹജ്ജത്തുൽവിദാഉ'
ഈ സമ്മേളനത്തിൽവെച്ചു തിരുമേനിക്കു അവതരിച്ച ഖുർആൻ വചനം ഈ പരമാർത്ഥം സ്പഷ്ടമാക്കുകയാണ്‌ ചെയ്യുന്നത്‌. അല്ലാഹു പറയുന്നു:
(ഇന്ന്‌ നിങ്ങൾക്കു നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കിത്തരുകയും, എന്റെ അനുഗ്രഹം നിങ്ങളിൽ പരിപൂർണ്ണമാക്കുകയും, നിങ്ങൾക്ക്‌ ഇസ്ലാമിനെ മതമായി ഞാൻ തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (മാഇദ:4) വിശുദ്ധ ഖുർആന്റെ സംരക്ഷണത്തെക്കുറിച്ചു അല്ലാഹു പറയുന്നതു നോക്കുക:
നാം തന്നെയാണു പ്രമാണത്തെ-ഖുർആനെ-അവതരിപ്പിച്ചിരിക്കുന്നത്‌. നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നവരുമാകുന്നു. (ഹിജ്ര്:9)

2) ആദ്യകാലത്തു മനുഷ്യൻ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലെന്നപോലെത്തന്നെ വാർത്താവിതരണം, ഗതാഗതസൗകര്യം, അന്യോന്യ സമ്പർക്കം ആദിയായ നാഗരീക തുറകളിലും മുൻസമുദായങ്ങൾ വളരെയേറെ പിന്നിലായിരുന്നു. അതുകൊണ്ട്‌ നബി(സ) തിരുമേനിക്കുമുമ്പ്‌ ഭൂലോകത്തു നിയുക്തരായ എല്ലാ നബിമാരും ചില പ്രത്യേക സമുദായങ്ങളിലേക്കുമാത്രം നിയുക്തരായി. നബി (സ) തിരുമേനിയാകട്ടെ, കാലദേശവ്യത്യാസമില്ലാതെ, ലോകാവസാനംവരേക്കുമുളള എല്ലാ ജനങ്ങൾക്കും വേണ്ടി നിയുക്തരായ റസൂലും അദ്ദേഹം കൊണ്ടുവന്ന ദൈവിക നിയമസംഹിത സകല ജനങ്ങൾക്കും ബാധകമായതുമാകുന്നു. ഇക്കാരണത്താലും ഇനി ഒരു പ്രവാചകന്റെയോ വേദഗ്രന്ഥത്തിന്റെയോ ആവശ്യം ലോകത്തിനു അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു:
1. പറയുക: ഹേ, മനുഷ്യരെ! ഞാൻ നിങ്ങൾ എല്ലാവരിലേക്കുമുളള അല്ലാഹുവിന്റെ റസൂലാകുന്നു. (അഅ​‍്‌റാഫ്‌ 158.) 2. മനുഷ്യർക്ക്‌ ആകമാനം സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതു നൽകുന്നവനും ആയിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, മനുഷ്യരിൽ അധികമാളും അറിയുന്നില്ല. (സബഉ 28.) ജാബിർ (റ) നിവേദനം ചെയ്തതും, ബുഖാരീ (റ) യും മുസ്ലിമും (റ) ഉദ്ധരിച്ചതുമായ ഒരു നബിവചനവും ഈ വസ്തുത തന്നെയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇതര നബിമാർക്ക്‌ സിദ്ധിച്ചിട്ടില്ലാത്ത അഞ്ചു പ്രത്യേകതകൾ വിവരിക്കുന്ന കൂട്ടത്തിൽ തിരുമേനി പറയുന്നു:
(ഒരു നബി അദ്ദേഹത്തിന്റെ ജനതയിലേക്കു മാത്രമായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്‌. ഞാൻ മനുഷ്യരിലേക്കു പൊതുവായി നിയോഗിക്കപ്പെട്ടിരിക്കുന്നു.)

3) നബി (സ) തിരുമേനിയുടെ നിയോഗം ജനസമുദായത്തിനു ആകമാനമാണെന്നതും, വിശുദ്ധ ഖുർആൻ ഇസ്ലാമിന്റെ പരിപൂർണ്ണ നിയമസംഹിതയാണെന്നതും ശരിതന്നെ, എന്നാലും ഇടക്കാലത്തു സമുദായത്തെ ഉദ്ധരിക്കുവാൻ നബിമാർ ഉണ്ടായിക്കൊണ്ടിരിക്കുന്നതു ആവശ്യമല്ലേ? എന്നാണ്‌ പുത്തൻ നബിത്വവാദികളുടെ ഒരു ന്യായം. കേവലം സാധാരണക്കാരായ പൊതുജനങ്ങൾ ഈ ന്യായം ശരിയാണെന്നു കരുതുകയും ചെയ്തേക്കും. എന്നാൽ, പ്രത്യേക വേദഗ്രന്ഥമോ നിയമസംഹിതയോ ഇല്ലാത്ത നബിമാരുടെചുമതല തങ്ങൾക്കുമുമ്പ്‌ നിലവിലുളള ദൈവികനിർദ്ദേശങ്ങൾ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കുക എന്നുളളതാണ്‌ അവർക്കു അല്ലാഹുവിങ്കൽനിന്നും പ്രവാചകത്വത്തിന്റെ സ്ഥാനപദവി ലഭിച്ചിരിക്കുമെന്നുമാത്രം. ഖുർആന്റെ അനുയായികളാകട്ടെ, പ്രവാചകത്വപദവി ഇല്ലാതെത്തന്നെ ഈ കൃത്യം ലോകാവസാനംവരെ നിലനിറുത്തിപ്പോരുവാൻ ബാദ്ധ്യസ്ഥരാകുന്നു. ആ നിലക്കും ഒരു പ്രവാചകന്റെ ആവശ്യം ഇനി അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു:
1. നൻമയിലേക്കു ക്ഷണിക്കുകയും, സൽക്കാര്യംകൊണ്ടു കൽപിക്കുകയും, നിഷിദ്ധകാര്യത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ. (ആലുഇംറാൻ: 104.) 2. സത്യവിശ്വാസികളായ പുരുഷൻമാരും സ്ത്രീകളും ചിലർ ചിലരുടെ - അന്യോന്യം-കാര്യകർത്താക്കളാകുന്നു. അവർ സൽക്കാര്യം കൊണ്ടു കൽപിക്കുകയും, നിഷിദ്ധമായതിനെ വിരോധിക്കുകയും ചെയ്യുന്നു. (ത്ബ: 71.) വിമതസ്ഥർക്കു മതപ്രബോധനം ചെയ്യുന്നതും, അന്യോന്യം ഉപദേശിക്കുന്നതും മുസ്ലിംകളുടെ കടമയും കർത്തവ്യവുമാണെന്നു കാണിക്കുന്ന നിരവധി ഖുർആൻ വചനങ്ങളും നബിവചനങ്ങളും ഉണ്ടെന്നു പറയേണ്ടതില്ല. പണ്ഡിതൻമാരിലാണ്‌ ഈ ചുമതല പ്രധാനമായും നിലകൊളളുന്നത്‌. അതുകൊണ്ടാണ്‌ ഒരു ഹദീസിൽ .......
...... (പണ്ഡിതൻമാർ നബിമാരുടെ അനന്തരാവകാശികളാണ്‌) എന്നു നബി (സ) അരുളിച്ചെയ്തതും. (അബൂദാവൂട്‌;തിർമദീ.)

4) ലോകത്തു എന്തു മാറ്റങ്ങൾ തന്നെ സംഭവിച്ചാലും, ഖുർആൻ അതിന്റെ സാക്ഷാൽ രൂപത്തിനു ഭംഗം വരാതെ കാത്തുസൂക്ഷിക്കുമെന്നു അല്ലാഹു പറഞ്ഞുവല്ലോ. മനുഷ്യസമുദായം എത്ര ദുഷിച്ചാലും അവരിൽ അൽപം ചിലരെങ്കിലും സത്യത്തിൽ നിലകൊളളുന്നവരായും, ഇസ്ലാമിന്റെ സിദ്ധാന്തങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നവരായും ലോകാവസാനംവരെ അവശേഷിക്കാതിരിക്കുകയില്ലെന്നു ഇതിൽനിന്നു മനസ്സിലാക്കാം. മാത്രമല്ല, ഇതൊരു യാഥാർത്ഥ്യം തന്നെയാണെന്നു നബി (സ) പ്രവചനം ചെയ്തിട്ടുമുണ്ട്‌. അവിടുന്ന്‌ പറയുന്നു:-
(എന്റെ സമുദായത്തിൽ അല്ലാഹുവിന്റെ കൽപന അനുസരിച്ച്‌ നിലകൊളളുന്ന ഒരു സമൂഹം ഉണ്ടായിക്കൊണ്ടേയിരിക്കും. അവരെ കൈവെടിയുന്നവരാകട്ടെ, അവരോടു ഭിന്നിച്ചു നിൽക്കുന്നവരാകട്ടെ-ആരും തന്നെ-അവർക്കു ഉപദ്രവം വരുത്തുകയില്ല. അങ്ങിനെ, അവർ അതേ നിലയിലിരിക്കെ അല്ലാഹുവിന്റെ കൽപന (ലോകാവസാനം) വന്നെത്തും. (ബു;മു.)

5) മേൽപറഞ്ഞതെല്ലാം ശരി, എന്നാലും ഒരു പ്രവാചകൻ എന്തുകൊണ്ടു വന്നുകൂടാ? എന്നാണ്‌ ഇനി ചോദിക്കുവാനുളളത്‌. ഇതിനു ഏറ്റവും വ്യക്തവും, പ്രധാനവുമായ മറുപടി, നബി (സ) തിരുമേനി നബിമാരിൽ അവസാനത്തെ ആളാണെന്നു പ്രഖ്യാപിക്കുന്ന നമ്മുടെ ഈ ആയത്തുതന്നെയാണ്‌. പക്ഷേ, മേൽ സൂചിപ്പിച്ച പ്രകാരം, അതിന്റെ അർത്ഥവിവക്ഷയെ സംബന്ധിച്ചിടത്ഥോളം പുതിയ കൃത്രിമ നബിമാരുടെ അനുയായികൾ പല ദുർവ്യാഖ്യാനങ്ങളും നടത്തിയിരിക്കയാണല്ലോ. ആ സ്ഥിതിക്കു ഇവരുടെ ദുർവ്യാഖ്യാനങ്ങൾ തികച്ചും നിരർത്ഥമാണെന്നു കാണിക്കുന്ന ചില സംഗതികൾ കൂടി ഇവിടെ ഓർമ്മിക്കുന്നതു നന്നായിരിക്കും.

1-​‍ാമതായി ഈ ആയത്തിലെ ഖാത്തമു എന്ന വാക്കിനു നബി തിരുമേനി നൽകുന്ന അർത്ഥം എന്താണെന്നു നോക്കാം. തിരുമേനിയാണല്ലോ ഖുർആൻ ജനങ്ങൾക്കു പ്രബോധനം ചെയ്തതും, വിവരിച്ചുതന്നതും. അപ്പോൾ തിരുമേനിയുടെ വ്യാഖ്യാനത്തിനാണ്‌ ഏതു നിലക്കും മുൻഗണന നൽകേണ്ടത്‌. 2-​‍ാമതായി പ്രധാന അറബി നിഘണ്ടുക്കളും പണ്ഡിതൻമാരും അതിനു നൽകിയ അർത്ഥം എന്താണെന്നും, 3-​‍ാമതായി നബി (സ) തിരുമേനിയുടെ കാലത്തും, അതിനുശേഷവും പുതിയ നബിത്വവാദത്തെക്കുറിച്ചു സ്വീകരിക്കപ്പെട്ടിരുന്ന നിലപാട്‌ എന്താണെന്നും പരിശോധിച്ചുനോക്കാം. ഈ വിഷയകമായി പ്രധാന ഹദീസുഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുളള ഹദീസുകൾ ഏതാനും ഉദ്ധരിക്കുന്ന പക്ഷം അതു വളരെയധികം ദീർഘിച്ചു പോകും. പല സഹാബികൾ വഴിയായും, പല വാചകങ്ങളിലായും വന്നിട്ടുളള പ്രസിദ്ധമായ നിരവധി ഹദീസുകളിൽ രണ്ടെണ്ണം മാത്രം ഉദാഹരണത്തിനു ഇവിടെ ചൂണ്ടിക്കാട്ടുന്നു:

1) നബി (സ) പ്രസ്താവിച്ചതായി ജാബിർ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇതാണ്‌. എന്റെയും മറ്റു നബിമാരുടെയും ഉപമ, ഒരു പുരുഷമേതുപോലെയാണ്‌; അയാൾ ഒരു വീടു നിർമ്മിച്ചു. ഒരു ഇഷ്ടികക്കല്ലിന്റെ സ്ഥാനം ഒഴിച്ചു മറ്റെല്ലാം അയാൾ പൂർത്തിയാക്കുകയും ഭംഗിയാക്കി നിർമ്മിക്കുകയും ചെയ്തു. ആകയാൽ, അതിൽ പ്രവേശിച്ച്‌ അതു നേക്കുന്നവരെല്ലാവരും പറയുകയായി: 'ഈ ഒരു കല്ലിന്റെ സ്ഥാനം ഒഴിച്ചു മറ്റുളളതെല്ലാം എന്തൊരു ഭംഗി?!' എന്നാൽ, ഈ കല്ലിന്റെ സ്ഥാനം ഞാനാകുന്നു. പ്രവാചകൻമാർ എന്നെക്കൊണ്ടു അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു.
() ഈ ഹദീസ്‌ ഇമാം ബുഖാരി, മുസ്ലിം (റ) തുടങ്ങിയ പല മഹാൻമാരും ഉദ്ധരിച്ചതാകുന്നു. ഇവിടെയും ഇതുപോലുളള മറ്റു സ്ഥലങ്ങളിലും
() എന്ന ക്രിയക്കു 'സീൽ വെക്കപ്പെട്ടു' എന്നു വിവർത്തനം ചെയ്താൽപോലും, 'അവസാനിപ്പിക്കപ്പെട്ടു'വേന്നല്ലാതെ അതിനു വിവക്ഷ നൽകുവാൻ സാധ്യമാവുകയില്ല. 'എന്നെക്കൊണ്ടു നബിമാർക്ക്‌ ശ്രേഷ്ഠത നൽകപ്പെട്ടുവേന്നാണ്‌' ഇതിന്റെ അർത്ഥമെന്നു അറബി അറിയാവുന്ന ഒരു 'അഹ്മദി'ക്കുപോലും പറയുവാൻ പറ്റുകയില്ല. 2) അലിയ്യ്‌ (റ) നോടു നബി (സ) പറയുകയുണ്ടായി: എന്നെ സംബന്ധിച്ചിടത്തോളം നീ, മൂസാനബിയെ സംബന്ധിച്ച്‌ ഹാറൂന്റെ പദവിയിലാകുന്നു. പക്ഷേ, എന്റെ ശേഷം ഒരു നബിയും ഇല്ല'
ഈ ഹദീസും ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ചതാണ്‌.

അറബിഭാഷാ നിഘണ്ടുകളിൽ പ്രസിദ്ധവും പ്രധാനവുമായ എല്ലാ നിഘണ്ടുക്കളിലും കാണാവുന്ന ചില വാക്കുകളാണ്‌ ഇവ: (1)
അതായതു: 1) ജനങ്ങളുടെ 'ഖാത്തം'എന്നു പറഞ്ഞാൽ അവരിൽ അവസാനത്തെ ആൾ എന്നാകുന്നു. 2) ജനങ്ങളുടെ 'ഖിത്താമും,"ഖാത്തമും' 'ഖാത്തിമും' എല്ലാംതന്നെ അവരിൽ അവസാനത്തേവനാകുന്നു. 3) ഒരു കാര്യം 'ഖത്തമു ചെയ്തു'എന്നു പറഞ്ഞാൽ അതിന്റെ അന്ത്യത്തിങ്കലെത്തി എന്നർത്ഥം. കൂടുതൽ ഉദാഹരണങ്ങൾ ഉദ്ദരിക്കേണ്ടതില്ല.

മുഹമ്മദ്‌ മുസ്തഫാ (സ) തിരുമേനിക്കുശേഷം ഒരു പുതിയ നബി വരികയില്ലെന്നും., വിശുദ്ധ ഖുർആനും നബിവാക്യങ്ങളും അക്കാര്യംതുറന്നു പ്രസ്താവിച്ചിട്ടുണ്ടെന്നുമുളളതിൽ ഇസ്ലാമികവൃത്തത്തിൽ ഉൾപ്പെട്ട ഒരാൾക്കും പക്ഷാന്തരമില്ല. ഇതു ഇസ്ലാമിലെ ഒരു മൗലികസിദ്ധാന്തമായി മുസ്ലിംകൾ അംഗീകരിക്കുകയും, ഇതിനെതിരായ വിശ്വാസം അനിസ്ലാമികവും, ഇതിനെതിരായ വാദം ഇസ്ലാമിൽനിന്നുളള വ്യതിയാനവുമായി അവർ കണക്കാക്കുകയും ചെയ്യുന്നു. സഹാബികളുടെ കാലത്തും, അവരുടെ കാലശേഷവും മാത്രമല്ല, നബി (സ) തിരുമേനിയുടെ കാലത്തും, ചില പ്രവാചകത്വവാദികൾ ഉണ്ടായിട്ടുണ്ട്‌. അവരുടെ വാദത്തെക്കുറിച്ചു പരിശോധിക്കുകയോ, തെളിവുകൾ അന്വേഷിക്കുകയോ ചെയ്‌വാൻ നബി (സ) യോ ഉത്തരവാദപ്പെട്ട മുസ്ലിംഭരണകർത്താക്കളിൽ ആരെങ്കിലുമോ മുതിർന്നിട്ടില്ല. നേരെമറിച്ച്‌ ഇസ്ലാമിക ഭരണകൂടം അവർ കളളവാദികളാണെന്നു വിധിക്കുകയും, യുദ്ധമോ വധമോ നടത്തുകയുമാണുണ്ടായിട്ടുളളത്‌. ഇസ്ലാംചരിത്രം വായിക്കുന്നവർക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്‌. നബി (സ) ക്കു ശേഷം ഒരാൾ താൻ പ്രവാചകനാണെന്നു വാദിക്കുമ്പോൾ അതിനു തെളിവുണ്ടോ .എന്നു പരിശോധിക്കുന്നതുപോലും സത്യവിശ്വാസത്തിൽനിന്നുളള വ്യതിയാനമായിട്ടാണു ചില മഹാൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. പ്രവാചകസമാപ്തി() യെക്കുറിച്ചു പല പണ്ഡിതൻമാരും പ്രത്യേകം ഗ്രന്ഥങ്ങൾതന്നെ രചിച്ചിരിക്കുന്നു. കൂടുതൽ വിവരം അത്തരം ഗ്രന്ഥങ്ങളിൽനിന്നു മനസ്സിലാക്കാവുന്നതാണ്‌.

ചുരുക്കത്തിൽ, മുഹമ്മദുനബി (സ) ക്കു ശേഷം അല്ലാഹുവിൽനിന്നു വഹ്‌യ്‌ ലഭിക്കുകയും പ്രവാചകത്വസ്ഥാനം ലഭിക്കുകയും ചെയ്യുന്ന ഒരു പ്രവാചാകനും ഈ ലോകത്തു ഇനി വരുവാനില്ല. ഉണ്ടെന്നു എപ്പോഴെങ്കിലും ആരെങ്കിലും വാദിക്കുന്നപക്ഷം അവർക്കു സിദ്ധിക്കുന്ന വഹ്‌യും, പ്രവാചകത്വവും, സഹായവും എല്ലാംതന്നെ പിശാചിൽനിന്നുളളതായിരിക്കും.
(നിങ്ങൾക്കു ഞാൻ വർത്തമാനം അറിയിച്ചുതരട്ടെയോ, ആരുടെമേലിലാണ്‌ പിശാചുക്കൾ ഇറങ്ങുന്നതെന്നു? മഹാ വ്യാജകനും, ദുഷ്ടനുമായ എല്ലാവരുടെയും മേലത്രെ അവർ ഇറങ്ങുന്നത്‌. (സൂ: ശുഅറാഉ​‍്‌: 221, 222) അതുകൊണ്ടു പുതിയൊരു നബിത്വവാദം ഉന്നയിക്കുന്നവരോട്‌ നമുക്കു പറയാം.
(നിങ്ങൾക്കു നിങ്ങളുടെ മതം, എനിക്കു എന്റെ മതം.)





ആയത്ത്41.42

41 സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,

42 കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.




വിഭാഗം6

സ്മരിക്കുക, ഓർമ്മിക്കുക, പറയുക, കീർത്തനംചെയ്യുക, പ്രഖ്യാപിക്കുക എന്നിങ്ങിനെ അർത്ഥങ്ങൾ വരാവുന്ന വാക്കാണ്‌
(ദിക്ര്) മനസാ, വാചാ, കർമ്മണാ അല്ലാഹുവിനെക്കുറിച്ചുളള ബോധമാണ്‌ സാക്ഷാൽ ദിക്ര്. ഹംദു, തസ്ബീഹ്‌, ദുആ, നമസ്കാരം, തക്ബീർ, തഹ്ലീൽ, ധ്യാനം മുതലായവമൂലമാണതു പ്രകടിപ്പിക്കുക. അതുകൊണ്ടു സാധാരണമായി ദിക്ര് എന്നു പറയുന്നതു ഇവയെക്കുറിച്ചാണ്‌. ദിക്‌റിന്റെ കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്‌ തസ്ബീഹും, നമസ്കാരവും. (സൂ:ർറൂം 18ന്റെയും സൂ: അങ്കബൂത്ത്‌ 45 ന്റെയും വിവരണ ഇവിടെയും ഓർക്കുക.) അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, അവന്റെ സ്തോത്രകീർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതിന്നുളള ഒരു കാരണമെന്നോണം അല്ലാഹു പറയുന്നു:






ആയത്ത്43.44

43 അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.

44 അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.




എന്ന വാക്കിനാണ്‌ അനുഗ്രഹം നേരുക എന്നു അർത്ഥം കൽപിച്ചതു.
(സ്വലാത്ത്‌) എന്ന ധാതുവിൽനിന്നുളള ക്രിയാരൂപമത്രെ അത്‌. 'പ്രാർത്ഥന, അനുഗ്രഹം, കാരുണ്യം' എന്നൊക്കെയാണതിന്റെ അർത്ഥം. അല്ലാഹു സത്യവിശ്വാസികൾക്കു അനുഗ്രഹവും കാരുണ്യവും നൽകുന്നു. മലക്കുകൾക്കിടയിൽ അവരുടെ ഗുണഗണങ്ങളെ പുകഴ്ത്തുകയും ചെയ്യുന്നു. 'അല്ലാഹു അനുഗ്രഹം നേരുന്നു' ('സ്വലാത്ത്‌ ചെയ്യുന്നു') എന്നു പറഞ്ഞതിന്റെ സാരം ഇതാണ്‌. മലക്കുകൾ സത്യവിശ്വാസികൾക്കു ഗുണത്തിനുവേണ്ടി പ്രാർത്ഥിക്കുകയും, അവർക്കു പാപമോചനം തേടുകയും ചെയ്യുന്നതായി സൂറത്തുൽ മുഅ​‍്മിൻ (ഗാഫിർ) 7,8,9 വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്‌. മലക്കുകൾ അനുഗ്രഹം നേരുന്നതിന്റെ ഉദ്ദേശ്യം ഇതത്രെ. അങ്ങിനെ, അസത്യം, ദുർമ്മാർഗ്ഗം, അജ്ഞത, ദുർഭാഗ്യം ആദിയായ അന്ധകാരങ്ങളിൽനിന്ന്‌ സത്യവിശ്വാസികൾക്കു വിമുക്തി ലഭിക്കുവാനും, സൻമാർഗ്ഗത്തിന്റെയും സൽഭാഗ്യത്തിന്റെയും വെളിച്ചത്തിലേക്കു എത്തിച്ചേരുവാനും അല്ലാഹുവിന്റെയും മലക്കുകളുടെയും 'സ്വലാത്തു' അവർക്കു സഹായകമായിത്തീരുന്നു.

സത്യവിശ്വാസികൾക്കു അല്ലാഹുവിങ്കൽ നിന്നു സലാം ലഭിക്കുന്നു. (സൂ: യാസീൻ 58) മരണവേളയിൽ അവരുടെ അടുക്കൽ മലക്കുകൾ ചെന്ന്‌ സലാം പറയുകയും, സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. (സൂ:നഹ്ല് 32) സ്വർഗ്ഗത്തിന്റെ കാവൽക്കാരായ മലക്കുകൾ അവർക്കു സലാം പറഞ്ഞുകൊണ്ട്‌ അവരെ സ്വാഗതം ചെയ്യും. (സൂ: സുമർ 73.) 'സലാം! സലാം!!'എന്നിങ്ങിനെയല്ലാതെ, വ്യർത്ഥമായതോ, പാപകരമായതോ ആയ ഒന്നും തന്നെ അവർ സ്വർഗ്ഗത്തിൽവെച്ചു കേൾക്കുകയില്ല (സൂ: വാഖിഅഃ 25, 26) സ്വർഗ്ഗത്തിൽ അവരുടെ ഉപചാരവാക്യം സലാമായിരിക്കും. (സൂ: യൂനുസ്‌ 10.)ചുരുക്കത്തിൽ, എവിടെയും, ആരിൽനിന്നും, അവർക്കു സലാമിന്റെ - ശാന്തിയുടെ - സമാധാനത്തിന്റെ-രക്ഷയുടെ-അഭിവാദ്യമാണ്‌ സിദ്ധിക്കുന്നത്‌. അപ്പോൾ, 'സത്യവിശ്വാസികളെ' എന്നു സംബോധനചെയ്തുകൊണ്ടു ഈ രണ്ടു വചനങ്ങളിൽ അല്ലാഹു പ്രസ്താവിച്ച പ്രസ്താവനകൾ ഓരോന്നും ഓരോ സത്യവിശ്വാസിക്കും എത്രമേൽ ആവേശകരമാണെന്ന്‌ ആലോചിച്ചുനോക്കുക! നബി (സ) തിരുമേനി നമസ്കാരാനന്തരം, സാധാരണ ദുആ ചെയ്തിരുന്നതുപോലെ നാമും ദുആ ചെയ്യുക:
(അല്ലാഹുവേ, നീയാണ്‌ സലാം നിന്റെ പക്കൽനിന്നാണു സലാം.) അല്ലാഹുവേ, നീ ഞങ്ങൾക്കു അനുഗ്രഹവും, അന്ധകാരങ്ങളിൽനിന്നു മോചനവും, നിത്യശാന്തിയും നൽകണേ!







ആയത്ത്45.48

45 നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട്‌ നിയോഗിച്ചിരിക്കുന്നു.

46 അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച്‌ അവങ്കലേക്ക്‌ ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌.

47 സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ വലിയ ഔദാര്യം ലഭിക്കാനുണ്ട്‌ എന്ന്‌ നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക.

48 സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത്‌. അവരുടെ ദ്രോഹം നീ അവഗണിക്കുകയും, അല്ലാഹുവെ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.




നബി (സ) തിരുമേനിയെ റസൂലായി നിയോഗിച്ചതിന്റെ ഉദ്ദേശ്യങ്ങളും, തിരുമേനിയുടെ സ്ഥാനപദവികളും, കർത്തവ്യങ്ങളും ഈ വചനങ്ങളിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. 1) സമുദായത്തിന്റെ സ്ഥിതിഗതികൾ വീക്ഷിച്ചുകൊണ്ടിരിക്കുക, അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങൾ അവർ പാലിച്ചതിനെ സംബന്ധിച്ചു ഖിയാമത്തുനാളിൽ സാക്ഷ്യം വഹിക്കുക, ആചാരാനുഷ്ഠാനങ്ങളിലും, ജീവിതത്തിന്റെ നാനാവശങ്ങളിലും അവർക്കു മാതൃകാസാക്ഷ്യം കാണിച്ചുകൊടുക്കുക എന്നിങ്ങിനെയുളള അർത്ഥങ്ങളിൽ തിരുമേനി 'സാക്ഷി' യാകുന്നു. 2) സജ്ജനങ്ങൾക്കു അല്ലാഹുവിങ്കൽനിന്ന്‌ ഉണ്ടാകുവാനിരിക്കുന്ന പുണ്യഫലങ്ങളെയും, പ്രതിഫലങ്ങളെയും കുറിച്ചു 'സന്തോഷവാർത്ത അറിയിക്കുന്നവനും' ആകുന്നു. 3) ദുർജ്ജനങ്ങൾക്കു അല്ലാഹുവിങ്കൽനിന്നു ഉണ്ടാകുവാനിരിക്കുന്ന ശിക്ഷകളെയും, ഭവിഷ്യത്തുകളെയുകറിച്ചു ഭയപ്പെടുത്തുന്ന 'താക്കീതുകാരനും' ആകുന്നു. 4) അല്ലാഹുവിന്റെ ഉത്തരവും, കൽപ്പനയും, അനുമതിയും അനുസരിച്ചു അല്ലാഹുവിങ്കലേക്കു - അഥവാ തൗഹീദിന്റെയും സൻമാർഗ്ഗത്തിന്റെയും പാതയിലേക്കു-പ്രബോധനംവഴി ജനങ്ങളെ 'ക്ഷണിക്കുന്നവനും' ആകുന്നു. 5) അജ്ഞാനവും, അസത്യവും, ദുരാചാരവും നിറഞ്ഞു ഇരുട്ടുമൂടിയ ലോകത്തിനു ജ്ഞാനത്തിന്റെയും, സത്യത്തിന്റെയും, സദാചാരത്തിന്റെയും വെളിച്ചം നൽകുന്നതിനുവേണ്ടി ഹിറാമല ഗുഹയിൽനിന്ന്‌ ഉദയം ചെയ്ത്‌ ലോകമാകമാനം പ്രഭപരത്തി പ്രകാശിപ്പിച്ചുവന്ന സൂര്യ 'വിളക്കും' ആകുന്നു.

സത്യവിശ്വാസികൾക്കു സന്തോഷവാർത്തയും, അല്ലാത്തവർക്കു ഭയവാർത്തയും നൽകിക്കൊണ്ടിരിക്കുമ്പോൾ അതിന്നെതിരിൽ അവിശ്വാസികളുടെയും, കപടവിശ്വാസികളുടെയും ചേരിയിൽനിന്നു വിവിധതരത്തിലുളള എതിർപ്പുകളും, ഉപദ്രവങ്ങളും അനുഭവപ്പെട്ടുകൊണ്ടിരിക്കുക സ്വാഭാവികമാണ്‌. ഇത്‌ അന്നും ഇന്നും എന്നും കാണാവുന്ന ഒരു യാഥാർത്ഥ്യമത്രെ. നബി (സ) തിരുമേനിയുടെ മുകളിൽ വിവരിച്ച കൃത്യനിർവ്വഹണങ്ങളിൽ ഇവരുടെ ശല്യം മൂലം നേരിടുന്ന വിഘാതങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുവാനും, എല്ലാം അല്ലാഹുവിൽ അർപ്പിച്ചു മനസ്സമാധാനപ്പെട്ടുകൊണ്ടിരിക്കുവാനും അല്ലാഹു നബി (സ) യെ ഉപദേശിക്കുന്നു. ഈ മഹത്തായ ഉപദേശം നബി (സ) യുടെ ചര്യയെ മാതൃകയാക്കുന്ന എല്ലാ മതപ്രബോധകൻമാരും സദാ ഓർമ്മിച്ചിരിക്കേണ്ടതുണ്ട്‌.

അടുത്ത വചനം മുതൽ സംസാരമുഖം മറ്റൊരു വശത്തേക്കു തിരിയുന്നു. ചില വൈവാഹിക നിയമങ്ങളാണ്‌ അടുത്ത ആയത്തുകളിൽ പ്രതിപാദിക്കുന്നത്‌. നിയമങ്ങൾ വിവരിക്കുമ്പോൾ മനുഷ്യരാൽ വിരചിതമായ സാധാരണ ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന പ്രതിപാദനരീതിയും, ഖുർആന്റെ പ്രതിപാദനരീതിയും തമ്മിലുളള വ്യത്യാസം ശ്രദ്ധിച്ചുനോക്കുക! അല്ലാഹു പറയുന്നു:-







ആയത്ത്49


49 സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മതാഅ്‌ നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.



'സ്പർശിക്കുന്നതിന്നുമുമ്പായി' എന്നു പറഞ്ഞതിന്റെ താൽപര്യം സംയോഗം ഉണ്ടാകുന്നതിനുമുമ്പ്‌ എന്നാണ്‌. ഇതേ ഉദ്ദേശ്യത്തിൽ 'തൊടുക, സമീപിക്കുക, ചെല്ലുക, മൂടുക, വിവാഹം നടത്തുക'
() എന്നിങ്ങിനെയുളള പദപ്രയോഗങ്ങളും ഖുർആൻ ഉപയോഗിച്ചു കാണാം. ഖുർആന്റെ ഭാഷാമര്യാദകളിൽ ഒന്നാണ്‌ ഇത്തരം പ്രയോഗങ്ങൾ. ഭാര്യയും ഭർത്താവുമായി - വിവാഹമോചനംകൊണ്ടോ, മരണംകൊണ്ടോ വേർപെട്ടശേഷം ഭാര്യക്കു മറ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെടുവാൻ പാടില്ലാതെ, നിർബന്ധമായും അവൾ കാത്തിരിക്കേണ്ടുന്ന കാലത്തിനാണ്‌ 'ഇദ്ദ:'
() എന്നു പറയുന്നത്‌. ഋതുകാലം എത്താത്തവളും, ഋതുകാലം കഴിഞ്ഞവളും മുമ്മൂന്നു മാസവും, ഋതുമതികൾ മൂന്നു ഋതുകാലവും, ഗർഭിണികൾ പ്രസവംവരെയും , ഭർത്താവു മരണപ്പെട്ടവൾ നാലു മാസവും പത്തു ദിവസവും 'ഇദ്ദ:'ആചരിക്കേണ്ടുതണ്ട്‌. മുൻവിവാഹത്തിൽ ഗർഭം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കലാണ്‌ ഇദ്ദ: യുടെ ഉദ്ദേശ്യങ്ങളിൽ പ്രധാനമായത്‌. പിതൃബന്ധത്തിൽ കലർപ്പോ സംശയമോ ഉണ്ടായേക്കുന്നതു ഇസ്ലാമികദൃഷ്ട്യാ വമ്പിച്ച ആപത്താണല്ലോ. വിവാഹത്തിന്നുശേഷം വധൂവരൻമാർ തമ്മിൽ സമീപനം ഉണ്ടാകാതിരിക്കുന്ന പക്ഷം വിവാഹമോചനത്തിന്റെ പേരിൽ ഇദ്ദ: ആവശ്യമില്ല എന്നാണ്‌ ആയത്തിന്റെ സാരം.

'നിങ്ങളോടു അവർക്കു ബാധ്യതയില്ല.' () എന്നും നിങ്ങൾ എണ്ണിക്കണക്കാക്കുന്ന ഇദ്ദഃ
() എന്നുമുളള പ്രയോഗത്തിൽ ചില സൊ‍ാചനകളുണ്ട്‌: സ്ത്രീ ഇദ്ദഃ ആചരിക്കുന്നതു പുരുഷന്റെ ഒരവകാശം വകവെച്ചുകൊടുക്കലാണ്‌. ഇതു സ്ത്രീകളുടെ കടമയാണ്‌, സന്താനത്തിന്റെ വംശബന്ധം പിതാവുമായിട്ടാണുളളത്‌, ഇദ്ദയുടെ കാലം മൊത്തക്കണക്കിൽ പൂർത്തിയാക്കിയാൽ പോരാ, കൃത്യമായിത്തന്നെ പൂർത്തിയാക്കണം എന്നൊക്കെയാണത്‌.

വിവാഹമോചനം നിമിത്തം ഭർത്താവുമായി വേർപെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ അസ്വാസ്ഥ്യത്തിന്നു ഒരു താൽകാലിക ആശ്വാസമെന്ന നിലക്ക്‌ ഭർത്താവു ഭാര്യക്കു കൊടുക്കേണ്ടതുളള വിഭവത്തിനാണ്‌ 'മുത്ത്‌അത്ത്‌' () എന്നു പറയുന്നത്‌. ഇതു എത്രയാണെന്നു നിർണ്ണയിക്കപ്പെട്ടിട്ടില്ല. പരിത:സ്ഥിതിയനുസരിച്ചു ഇതു കണക്കാക്കേണ്ടിയിരിക്കുന്നു. സൂ: അൽബഖറ:യിൽ അല്ലാഹു പറയുന്നു:
236 :
സാരം: 'അവർക്കു--വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്കു--നിങ്ങൾ 'മുത്ത്‌ അത്ത്‌' കൊടുക്കുകയും ചെയ്യണം. കഴിവുളളവനു അവന്റെ സാദ്ധ്യത അനുസരിച്ചും, തിടുക്കക്കാരന്നു അവന്റെ കഴിവനുസരിച്ചും ബാധ്യതയുണ്ട്‌.' ഇതിനെതുടർന്നുളള (അൽബഖറ:യിലെ) ആയത്തിൽ, സ്പർശനത്തിനുമുമ്പ്‌ വിവാഹമോചനം, ചെയ്യപ്പെടുന്ന സ്ത്രീക്ക്‌ 'മഹ്ര്' (വിവാഹമൂല്യം) നിർണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ പകുതി കൊടുക്കണമെന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇങ്ങിനെ പകുതി 'മഹ്ര്' കൊടുക്കപ്പെടേണ്ടുന്നവൾക്കു 'മുത്ത്‌അത്ത്‌' കൊടുക്കൽ നിർബന്ധമില്ലെന്നും ആ ആയത്തുകളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും. ആകയാൽ , സ്പർശനത്തിനുമുമ്പ്‌ വിവാഹമോചനം നൽകപ്പെടുന്നവൾക്കു 'മുത്തുഅത്തു'കൊടുക്കണമെന്ന നിർബന്ധം, അവൾക്കു മഹ്ര് നിർണ്ണയിക്കപ്പെടാത്തപ്പോഴാണെന്നും, 'മഹ്ര്'നിർണ്ണയിക്കപ്പെടാത്തപക്ഷം അവൾക്കു 'മുത്തുഅത്ത്‌' മാത്രമേ നിർബന്ധമായി കൊടുക്കേണ്ടതുളളുവേന്നും, മനസ്സിലാക്കാവുന്നതാകുന്നു. കൂടുതൽ വിശദീകരണത്തിന്‌ അൽബഖറ 236, 241 ആയത്തുകളുടെ വിവരണം നോക്കുക.

ഭംഗിയായനിലയിൽ പിരിച്ചുവിടണം
()എന്നു പറഞ്ഞതു പ്രത്യേകം ശ്രദ്ധാർഹമാണ്‌. ഭർത്താവിനും ഭാര്യക്കുമിടയിലുളള പെരുമാറ്റച്ചട്ടത്തിന്റെ ചുരുക്കം-ഖുർആൻന്റെ ഭാഷയിൽ
(സദാചാരമര്യാദയനുസരിച്ചുവെച്ചുകൊണ്ടിരിക്കുക, അല്ലെങ്കിൽ ഗുണകരമായ നിലക്കു പിരിച്ചയക്കുക) എന്നുളളതാണ്‌. ദേഹത്തിലോ, മാനത്തിലോ, സ്വത്തിലോ, അവകാശത്തിലോ ഒന്നും തന്നെ യാതൊരു അനീതിയും, കൈകടത്തലും വരാതെയായിരിക്കണം ഭാര്യമാരെ പിരിച്ചുവിടുന്നത്‌.







ആയത്ത്50

50 നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.



നബി (സ) ക്ക്‌ വിവാഹം ചെയ്‌വാൻ അനുവദിക്കപ്പെട്ടസ്ത്രീകൾ ഏതൊക്കെയാണെന്നു വിവരിക്കുന്നതാണ്‌ ഈ വചനം. 1) നബി (സ) മഹ്ര് കൊടുത്തു വിവാഹം കഴിച്ച നിലവിലുളള ഭാര്യമാർ തന്നെ. 2) 'ഫൈആ'യി ലഭിച്ച-അഥവാ യുദ്ധത്തിൽ ശത്രുഭാഗത്തുനിന്നു കൈവശം വന്ന - അടിമസ്ത്രീകളിൽ നബി (സ) യുടെ ഉടമസ്ഥതയിലുളളവർ. 3) പിതൃവ്യൻ, അമ്മാമൻ, അമ്മായി, ഇളയമ്മ -- മൂത്തമ്മ എന്നിവരുടെ പെൺമക്കളിൽ നബി (സ) യുടെ കൂടെ മദീനായിലേക്കു ഹിജ്‌റപോന്നവർ. ഈ മൂന്നു ഇനം സ്ത്രീകളും നബി (സ) ക്കെന്നപോലെ മറ്റുളള സത്യവിശ്വാസികൾക്കും അനുവദനീയം തന്നെയാകുന്നു. 4) സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകളിൽ ആരെങ്കിലും നബി (സ) ക്കു തന്റെ ദേഹത്തെ ദാനമാക്കുകയും, നബി (സ) അവളെ വിവാഹംചെയ്തു സ്വീകരിക്കുവാൻ ഉദ്ദേശിക്കുകയും ചെയ്യുന്നപക്ഷം അത്തരം സ്ത്രീകൾ. ഒടുവിൽ പറഞ്ഞ ഈ ഇനം നബി (സ) ക്കു മാത്രം അനുവദനീമായതും, മറ്റാർക്കും അനുവദിക്കപ്പെടാത്തതുമാകുന്നു.

നബി (സ) യുടെ മിക്ക ഭാര്യമാർക്കും 12 1/2 'ഊഖിയ' വെളളി (1) യായിരുന്നു മഹ്ര് നിശ്ചയക്കപ്പെട്ടിരുന്നത്‌. ഉമ്മുഹബീബ (റ) യുടെ വിവാഹം അബിസീനിയായിൽവെച്ച്‌ നജ്ജാശി (നേഗാശീ) രാജാവു മുഖാന്തരമാണ്‌ ഉണ്ടായത്‌. നബി (സ)ക്കുവേണ്ടി അദ്ദേഹം അവർക്കു 400 ദീനാർ (പൊൻപണം) മഹ്ര് കൊടുത്തു. സഫിയ്യ (റ) ജുവൈരിയ്യ (റ) എന്നിവരുടെ മഹ്ര് അവരെ അടിമത്തത്തിൽനിന്നു തിരുമേനി മോചിപ്പിച്ചുകൊടുത്തുവേന്നുളളതായിരുന്നു. ഈ രണ്ടുപേരും യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടവരായിരുന്നു.

'വലങ്കൈ ഉടമയാക്കിയവർ' എന്നു പറഞ്ഞതു സ്വന്തം ഉടമസ്ഥതയിലുളള അടിമകളെ ഉദ്ദേശിച്ചാകുന്നു. (ഈ പ്രയോഗത്തെക്കുറിച്ച്‌ സൂ: മുഅ​‍്മിനൂന്‌ ശേഷമുളള വ്യാഖ്യാനക്കുറിപ്പിൽ. അടിമത്തത്തെ സംബന്ധിച്ച്‌ പല വിവരങ്ങളും സൂ: മുഹമ്മദിൽ കാണാം.
() യുദ്ധത്തിൽവെച്ച്‌ 'ഫൈആയി' ലഭിക്കുന്നവർ-അഥവാ യുദ്ധത്തിൽ ചിറപിടിക്കപ്പെട്ട്‌ അധീനത്തിൽ വന്നവർ-എന്നു അടിമകളെ വിശേഷിപ്പിച്ചതു കൊണ്ടു ഒരാൾക്കു ദാനമായി ലഭിച്ചതോ, അയാൾ വിലക്കു വാങ്ങിയതോ ആയ അടിമസ്ത്രീകൾ തീരെ അനുവദനീയമല്ല എന്നുദ്ദേശമാക്കിക്കൂടാത്തത്താണ്‌. കാരണം, ഇങ്ങിനെയുളള അടിമകളുടെ ഉടമസ്ഥതയും ഇസ്ലാമിൽ അംഗീകരിപ്പെട്ടിട്ടുളളതാണ്‌. നബി (സ) തിരുമേനിയുടെ ദമ്പതിയായിരുന്ന മാരിയ
()എന്ന മഹതി ഒരു അടിമസ്ത്രീയായിരുന്നുവല്ലോ. ഈജിപ്തിലെ ഭരണാധികാരിയായിരുന്ന മുഖൗഖിസ്‌ തിരുമേനിക്കു അവരെ സമ്മാനമായി അയച്ചുകൊടുത്തത്തായിരുന്നു. ഇവരിലാണ്‌ തിരുമേനിയുടെ പുത്രൻ ഇബ്രാഹിം ജനിച്ചതും. ഈ സൂറത്തു അവതരിച്ചതിനുശേഷമായിരുന്നു അത്‌ അപ്പോൾ, 'അല്ലാഹു നിനക്കു ഫൈആക്കിത്തന്നിട്ടുളള'
()എന്നു വിശേഷിപ്പിച്ചതു അടിമകളുടെ ഉത്ഭവത്തെയും, അടിമകളിൽവെച്ച്‌ കൂടുതൽ ഉത്തമമായ വകുപ്പിനെയും ചൂണ്ടിക്കാണിച്ചതാണെന്നു മനസ്സിലാക്കാം. നബി (സ) ക്കും സത്യവിശ്വസികൾക്കും 'ഫൈഉ' അനുവദനീയമാക്കിയതു അല്ലാഹു അവർക്കു ചെയ്തുകൊടുത്ത ഒരു അനുഗ്രഹമാണെന്ന സൊ‍ാചനയും അതിലടങ്ങിയിരിക്കുന്നു. യുദ്ധത്തിൽ ലഭിക്കുന്ന സ്വത്തുക്കൾ
() മുമ്പുളള നബിമാർക്കു അനുവദിക്കപ്പെട്ടിരുന്നില്ലെന്നും, അതു നബി (സ) ക്കു സിദ്ധിച്ച പ്രത്യേകതകളിൽ ഒന്നാണെന്നും തിരുമേനി പ്രസ്താവിച്ചതായി പ്രധാന ഹദീസുഗ്രന്ഥങ്ങളിലെല്ലാം കാണാവുന്നതാണ്‌.

ചില മതസ്ഥർ വളരെ അകന്ന കുടുംബബന്ധം പോലുമുളള സ്ത്രീകളെ വിവാഹം ചെയ്യാറില്ല. മറ്റു ചില മതസ്ഥർ സഹോദരസഹോദരിമാരുടെ മക്കളെപ്പോലും വിവാഹം നടത്താറുണ്ട്‌. ഇസ്ലാമാകട്ടെ, രണ്ടിനുമിടിയിൽ ഒരു മദ്ധ്യനില അംഗീകരിച്ചിരിക്കുകയാണ്‌ മാതാപിതാക്കളുടെ നേരെ സഹോദരസഹോദരിമാരെ അന്യോന്യം വിവാഹബന്ധം പാടില്ലാത്ത അടുത്ത ബന്ധുക്കളായും, അവരുടെ മക്കളെയും, അവരെക്കാൾ അകന്നവരെയും പരസ്പരം വിവാഹബന്ധത്തിലേർപ്പെടാവുന്ന കുടുംബങ്ങളായും ഇസ്ലാം ഗണിക്കുന്നു. 'നിന്റെ പിതൃവ്യന്റെയും അമ്മായികളുടെയും, അമ്മാമന്റെയും ഇളയമ്മമൂത്തമ്മമാരുടെയും പുത്രിമാരെയും' എന്നു പ്രത്യേകം എടുത്തുപറഞ്ഞതു ഈ വസ്തുത വ്യക്തമാക്കിയതാകുന്നു.

ഇവരെക്കുറിച്ച്‌ 'നിന്റെ ഒന്നിച്ചു ഹിജ്‌റ പോന്നവരായ'
() എന്നും വിശേഷിപ്പിച്ചിരിക്കുന്നുവല്ലോ. ഈ ഇനങ്ങളിൽ അന്നു മദീനായിൽ നിലവിലുണ്ടായിരുന്ന സ്ത്രീകൾ മക്കായിൽ നിന്നുളള ഹിജ്‌റയിൽ പങ്കെടുത്തവരായിരുന്നു. മാത്രമല്ല, അക്കാലത്തു ശിർക്കിന്റെ നാടുകളി
()ൽനിന്നു ഇസ്ലാമിനെ അംഗീകരിച്ചവർ ഇസ്ലാമിന്റെ നാട്ടി
() ലേക്കു ഹിജ്‌റ പോരേണ്ടതും ഉണ്ടായിരുന്നു ആ നിലക്ക്‌ ഇസ്ലാമിനുവേണ്ടി കഷ്ടനഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ചുവരുന്ന ആ സ്ത്രീകൾക്കു മറ്റുളളവരെക്കാൾ മുൻഗണന നൽകേണ്ടതുമുണ്ട്‌. ഈ വിശേഷണംകൊണ്ടുദ്ദേശ്യം ഇതൊക്കെയാണ്‌. അല്ലാതെ, ഹിജ്‌റ പോരാത്തവരെ വിവാഹം ചെയ്‌വാൻ പാടില്ലെന്നു വിരോധിക്കുകയല്ല ഇതുകൊണ്ടുദ്ദേശ്യം. ഇസ്ലാമിനു വിജയം കൈവന്നതിനുശേഷം-അടിയന്തരഘട്ടം നേരിട്ടാലല്ലാതെ-ഹിജ്‌റയില്ല (എന്നുളളതും സ്മരണീയമാകുന്നു. പക്ഷേ നബി (സ) യെ സംബന്ധിച്ചിടത്തോളം ഹിജ്‌റയിൽ പങ്കുളള കുടുംബങ്ങളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും വരാവുന്നതാണ്‌.

അവസാനത്തെ ഇനം സ്ത്രീകളെ നബി (സ)ക്കു പ്രത്യേകമായി അല്ലാഹു അനുവദിച്ചു കൊടുത്തത്താണെന്നു അല്ലാഹുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ആകയാൽ, ഏതെങ്കിലും ഒരു സ്ത്രീ തനിക്കു മഹ്‌റിന്റെ ആവശ്യമില്ലെന്നും, തന്റെ ദേഹം ദാനമായിത്തരുന്നുവേന്നും പറഞ്ഞാൽ, അവളെ ആ നിലക്കു ഭാര്യയായി സ്വീകരിക്കുവാൻ ഒരു മുസ്ലിമിനും പാടുളളതല്ല. അങ്ങിനെയുളള വിവാഹബന്ധം ഇസ്ലാമിക ദൃഷ്ടിയിൽ സാധുവുമല്ല. ആദ്യത്തെ മൂന്നു ഇനം സ്ത്രീകളെക്കുറിച്ചും പ്രസ്താവിച്ചപ്പോൾ - നബി (സ) യെ അഭിമുഖീകരിച്ചുകൊണ്ടു - 'നിന്റെ' എന്നും 'നിനക്ക്‌' എന്നുമായിരുന്നു പ്രയോഗം. ഈ ഇനത്തെക്കുറിച്ചു പ്രസ്താവിച്ചപ്പോൾ ശൈലിയിൽ അല്ലാഹു മാറ്റം വരുത്തിയതു നോക്കുക. 'നബിക്കു അവളുടെ ദേഹം ദാനം നൽകിയെങ്കിൽ' എന്നും, 'നബി അവളെ വിവാഹം ചെയ്തു സ്വീകരിക്കാൻ ഉദ്ദേശിച്ചെങ്കിൽ' എന്നും
() ആണല്ലോ ഇവിടത്തെ വാചകം. മുൻശൈലിയനുസരിച്ചാണെങ്കിൽ 'നീ' എന്നും 'നിനക്ക്‌' എന്നും പറയേണ്ടതായിരുന്നു. നബി (സ) ഒരു പ്രവാചകനെന്ന നിലക്കും-താഴെ വരുന്ന ആയത്തുകളിൽ നിന്നും ആയിശാ (റ) യുടെ പ്രസ്താവനയിൽ നിന്നു വ്യക്തമാകുന്നതുപോലെ - തിരുമേനിക്കു അല്ലാഹു കൊടുത്തരുളിയ പ്രത്യേകതകളിൽ ഒന്നെന്നനിലക്കുമാണ്‌ ഈ അനുവാദം എന്നത്രെ ഈ പ്രയോഗം കാണിക്കുന്നത്‌. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നബി അവരുടെ സ്വന്തം ദേഹത്തെക്കാൾ ബന്ധപ്പെട്ടവനാണ്‌
() എന്നുളള 6-​‍ാം വചനം ഇവിടെ സ്മരണീയമാണ്‌. നബി (സ) യുടെ ഭാര്യയായി ജീവിക്കുവാൻ-സ്വന്തം അവകാശങ്ങളെ അവഗണിച്ചുകൊണ്ടു--ഒരു സ്ത്രീ ആവേശവും അപേക്ഷയും സമർപ്പിക്കുമ്പോൾ അതു അവളുടെ സത്യവിശ്വാസത്തിന്റെയും, ത്യാഗമനസ്ഥിതിയുടെയും ആഴത്തെയാണല്ലോ കാണിക്കുന്നത്‌. അവളുടെ അപേക്ഷ നിരസിക്കുന്നതു എത്രമാത്രം സങ്കടകരമായിരിക്കും?! നുബുവ്വത്തിന്റെ പദവിയെക്കുറിച്ചു സാമാന്യം അറിവോ, സത്യവിശ്വാസത്തിന്റെ മധുരിമയോ സിദ്ധിക്കാത്തവർക്ക്‌ മാത്രമെ ഇതിലടങ്ങിയ യുക്തിരഹസ്യത്തെപ്പറ്റി സംശയിക്കുവാൻ അവകാശമുളളു.

നബി (സ) യുടെ ഭാര്യമാരിൽ ഒരാളായ സൗദഃ (റ) യെ അവിടുന്ന്‌ വിവാഹമോചനം ചെയ്‌വാൻ ഉദ്ദേശിക്കുകയുണ്ടായി. തന്നെ വിവാഹമോചനം ചെയ്യരുതെന്നും, തനിക്കു യാതൊരവകാശവും വകവെച്ചു തരേണ്ടതില്ലെന്നും, തിരുമേനിയുടെ ഭാര്യമാരിൽ ഒരാളായിക്കൊണ്ടു 'മഹ്ശറി'ൽ ഒരുമിച്ചുകൂടുകമാത്രമാണ്‌ തന്റെ ഉദ്ദേശ്യമെന്നും ആ മഹതി തിരുമേനിയോടപേക്ഷിച്ചു. അതനുസരിച്ച്‌ നബി (സ) അവരുടെ അടുക്കൽ താമസിക്കാറുണ്ടായിരുന്ന ഊഴം അവർ ആയിശാ (റ) യുടെ ഊഴത്തിൽ കൂട്ടിച്ചേർത്തു. സ്വന്തം ദേഹത്തെ നബി (സ) ക്കു ദാനം ചെയ്ത ഒരു മഹതിയായിരുന്നു ഖൗലഃ (റ). വളരെ സദ്‌വൃത്തയായ ഒരു മഹതിയായിരുന്നു അവർ. വേറെയും ചില സ്ത്രീകൾ നബി (സ) ക്കു സ്വയം ദാനം ചെയ്തത്തായി നിവേദനങ്ങൾ വന്നിട്ടുണ്ട്‌. എങ്കിലും, ഇങ്ങിനെ ദാനംചെയ്ത ഒരു സ്ത്രീയുമായും തിരുമേനി ദാമ്പത്യസമ്പർക്കം ഉണ്ടായിട്ടില്ലെന്ന്‌ ഇമാം അസ്ഖലാണീ (റ) മുതലായവർ പ്രസ്താവിച്ചിരിക്കുന്നു.

ആയിശാ (റ) പ്രസ്താവിച്ചതായി ഇമാം ബുഖാരിയും, മുസ്ലിമും (റ) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു. നബി (സ) ക്കു സ്വന്തം ദേഹത്തെ ദാനം നൽകുന്ന സ്ത്രീകളെക്കുറിച്ചു എനിക്കു രോഷം തോന്നാറുണ്ടായിരുന്നു. 'ഒരു സ്ത്രീ അവളുടെ ദേഹത്തെ ദാനം കൊടുക്കുയോ ?! എന്നു ഞാൻ പറഞ്ഞിരുന്നു. അങ്ങനെ,
(അടുത്ത) ഖുർആൻ വചനം അവതരിച്ചപ്പോൾ ഞാൻ പറഞ്ഞുപോയി:
(അങ്ങയുടെ റബ്ബ്‌ അങ്ങയുടെ ഇഷ്ടത്തിൽ ധൃതി കൂട്ടുന്നതായിട്ടല്ലാതെ എനിക്കു കാണുമാറാകുന്നില്ല!) സ്വന്തം ദേഹത്തെ നബി (സ) ക്കു ദാനം നൽകാൻ ഒരി സ്ത്രീ സന്നദ്ധയാകുന്നതു ആ സ്ത്രീക്കു തിരുമേനിയുടെ ഭാര്യാപദവി സിദ്ധിക്കുവാനുളള അത്യാഗ്രഹം കൊണ്ടു മാത്രമാണെന്നു അനസു (റ) തന്റെ മകളോടു പറഞ്ഞതായി ഇമാംബുഖാരിയും അഹ്മദും (റ) നിവേദനം ചെയ്യുന്നു. വിവാഹം കഴിക്കുന്നതിലും, അടിമസ്ത്രീകളെ ദമ്പതിമാരായി സ്വീകരിക്കുന്നതിലും സത്യവിശ്വാസികൾ വേറെയും പല നിയമങ്ങളും, മര്യാദകളും പാലിക്കേണ്ടതുണ്ട്‌. നാലിൽ കൂടുതൽ ഭാര്യമാരെ ആർക്കും വിവാഹം കഴിച്ചുകൂടാ, മഹ്ര് കൊടുക്കൽ എല്ലാവർക്കും നിർബന്ധമാണ്‌, സാക്ഷികൾ വേണം, കൈകാര്യക്കാരൻ - 'വലിയ്യ്‌--വേണം, ഇങ്ങിനെ പലതും. ഇവിടെ അതൊന്നും വിവരിച്ചിട്ടില്ല. ഖുർആനിലെ മറ്റുചില വചനങ്ങളിൽനിന്നും, നബിചര്യയിൽനിന്നും അതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. 'അവരുടെ ഭാര്യമാരുടെയും വലങ്കൈ ഉടമയാക്കിയവരുടെയും കാര്യത്തിൽ നിയമിച്ചിട്ടുളളതു നമുക്കറിയാം.
((എന്നു പറഞ്ഞതിന്റെ താൽപര്യം ഇതൊക്കെയാണ്‌. തുടർന്നുകൊണ്ടു നബി (സ) യെ സംബന്ധിച്ചു വിവാഹവിഷയത്തിൽ ചില പ്രത്യേക നിയമങ്ങളും വിട്ടുവീഴ്ചയും ഏർപ്പെടുത്തുവാനുളള കാരണം അല്ലാഹു ചൂണ്ടിക്കാട്ടിയതു നോക്കുക:
(നിന്റെ മേൽ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ്‌.) നബി (സ) തിരുമേനിക്കു അല്ലാഹുവിങ്കലുളള സ്ഥാനപദവി എത്രമാത്രം മഹത്തരമാണെന്നു ഈ വാക്യത്തിൽനിന്നും, അടുത്ത വചനത്തിൽനിന്നും--അല്ല, ഈ സൂറഃയിലെ പല ആയത്തുകളിൽനിന്നും-ഏറെക്കുറെ ഊഹിക്കാവുന്നതാണ്‌. അല്ലാഹു പറയുന്നു:-








ആയത്ത്51

51 അവരില്‍ നിന്ന്‌ നീ ഉദ്ദേശിക്കുന്നവരെ നിനക്ക്‌ മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക്‌ അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന്‌ വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക്‌ കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക്‌ നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.



നബി (സ)ക്ക്‌ ഇഷ്ടപ്പെട്ടവരുമായി വിവാഹബന്ധം തുടരാം. അല്ലാത്തവരെ വിവാഹമോചനം നൽകി വിടാം, നിലവിലുളള ഭാര്യമാർക്കിടയിൽ--ഇന്നിന്ന ദിവസങ്ങളിൽ ഇന്നിന്നവരുടെ കൂടെ താമസിക്കുക എന്ന്‌ ഊഴം നിശ്ചയിക്കാം, ഇതിൽനിന്നു ഒഴിവാക്കണമെന്നു തോന്നുന്നവരെ ഒഴിവാക്കുകയും ചെയ്യാം എന്നൊക്കെയാണ്‌ 'നീ ഉദ്ദേശിക്കുന്നവരെ പിന്നോട്ടുമാറ്റി നിർത്തുകയും, ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിക്കുകയും ചെയ്യാം' എന്നു പറഞ്ഞതിന്റെ സാരം. ഒന്നിലധികം ഭാര്യമാരുളളവർ അവർക്കിടയിൽ താമസത്തിനു സമമായി ഊഴം നിശ്ചയിക്കൽ നിർബ്ബന്ധമാണ്‌. നബി (സ) യെ സംബന്ധിച്ചിടത്തോളം അതു നിർബ്ബന്ധമില്ലെന്നും, യുക്തംപോലെ ചെയ്യാമെന്നും ഇതിൽ നിന്നും മനസ്സിലാക്കാം. ഇതനുസരിച്ച്‌ തിരുമേനി ചില ഭാര്യമാരെ ഊഴത്തിന്റെ നിർബ്ബന്ധത്തിൽ നിന്ന്‌ ഒഴിവാക്കിയെന്നും, പക്ഷേ അതു പ്രാവർത്തികമാക്കാതെ വീണ്ടും ഊഴം പാലിക്കുകതന്നെ ചെയ്തിരുന്നുവേന്നും ബലവത്തായ ഹദീസുകളിൽ കാണാവുന്നതാണ്‌. ഇമാം അഹ്‌ മദു (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീസിൽ ആയിശ (റ) പറയുന്നു: നബി (സ)അവിടുത്തെ ഭാര്യമാർക്കിടയിൽ (ദിവസങ്ങൾ) ഭാഗിക്കുകയും, അതിൽനീതി പാലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവിടുന്നു ഇങ്ങിനെ പറയുമായിരുന്നു.
(അല്ലാഹുവേ, എന്റെ അധീനത്തിൽപ്പെട്ട കാര്യത്തിലുളള എന്റെ പ്രവൃത്തിയാണിത്‌. നിന്റെ അധീനത്തിലുളളതും, എന്റെ അധീനത്തിലല്ലാത്തതുമായ കാര്യത്തിൽ .നീ എന്നെ കുറ്റപ്പെടുത്തരുതേ!)

വിവാഹമോചനം നൽകിയവരെ വീണ്ടും വിവാഹത്തിലേക്കു മടക്കി എടുക്കുകയും, ഊഴത്തിൽനിന്നു ഒഴിവാക്കിയവർക്കു വീണ്ടും ഊഴം വകവെച്ചുകൊടുക്കുകയും ചെയ്യുന്നതിനു വിരോധമില്ല എന്നാണ്‌ ആയത്തിലെ അടുത്ത വാക്യം കാണിക്കുന്നത്‌. അഥവാ നബി (സ) തിരുമേനിക്കു യുക്തവും, ഹിതവും അനുസരിച്ചു പ്രവർത്തിച്ചുകൊളളുവാൻ അല്ലാഹു അനുവാദം നൽകിയിരിക്കുന്നു. അതുകൊണ്ട്‌ ഏതെങ്കിലും ഒരു സ്ത്രീയെ അകറ്റിനിറുത്തിയതിലോ, മറ്റേവളെ അടുപ്പിച്ചതിലോ തിരുമേനിയുടെമേൽ ആക്ഷേപത്തിനു വഴിയില്ല. ഇന്നപ്രകാരമേ ചെയ്യാവു എന്ന്‌ നിർബന്ധം നിശ്ചയിച്ചിട്ടില്ലല്ലോ. തിരുമേനിയാണെങ്കിൽ നീതിക്കും മര്യാദക്കും എതിരായി ഒന്നും പ്രവർത്തിക്കുന്ന ആളുമല്ല. അപ്പോൾ, ഭാര്യമാരുടെ കാര്യത്തിൽ അവിടുന്ന്‌ സ്വീകരിക്കുന്ന നയങ്ങളെല്ലാം ഔദാര്യപൂർവ്വമായിരിക്കും. തിരുമേനിയുടെ ഭാര്യമാരാകട്ടെ, ഐഹികസുഖസൗകര്യങ്ങളെക്കാൾ അല്ലാഹുവിന്റെയും, റസൂലിന്റെയും പ്രീതിയെ ലക്ഷ്യമാക്കി നിലകൊളളുന്നവരാണുതാനും. ചുരുക്കത്തിന്റെ നബി (സ) ക്കു മേൽ പ്രസ്താവിച്ച സ്വാതന്ത്ര്യം അല്ലാഹു വിട്ടുകൊടുത്തതുകൊണ്ട്‌ അവിടുത്തെ ഭാര്യമാർക്ക്‌ സന്തോഷവും മനസ്സമാധാനവും ഉണ്ടാകുവാനേ അവകാശമുളളു. അവകാശവാദങ്ങൾ പുറപ്പെടുവിക്കുവാനോ, അതിന്റെ പേരിൽ വഴക്കും പിണക്കവും ഉണ്ടാക്കുവാനോ പിന്നെ പഴുതുണ്ടായിരിക്കുന്നതുമല്ല. 'അവരുടെ കണ്ണുകൾ കുളിർക്കുവാനും'
()എന്നു തുടങ്ങിയ വാക്യത്തിന്റെ വിവരണത്തിൽ ഇമാം ഇബ്നുജരീർ (റ) ഇബ്നുകഥീർ (റ) മുതലായ പ്രധാന ഖുർആൻ വ്യാഖ്യാതാക്കളെല്ലാം സ്വീകരിച്ചതും, ഖുർആന്റെ വാക്യങ്ങളോടും ഹദീസുകളോടും കൂടുതൽ അനുയോജ്യവുമായ വിവരണമാണ്‌ മുകളിൽ കണ്ടത്‌. ഈ വാക്യത്തിനു ചിലർ വേറെ വ്യാഖ്യാനം നൽകിയിട്ടുണ്ടെങ്കിലും അതു പ്രസക്തമായിത്തോന്നുന്നില്ല.

28 മുതൽ 34 കൂടിയ ആയത്തുകളിൽ നബി (സ) യുടെ ഭാര്യമാരെക്കുറിച്ചു പലതും പ്രസ്താവിച്ചു. ഐഹികസുഖങ്ങളെ ഉദ്ദേശിക്കുന്നവർക്കു നബി (സ) യെ വിട്ടുപിരിഞ്ഞുപോയിക്കൊളളാമെന്നും, അല്ലാത്തവർ തിരുമേനിയൊന്നിച്ചു അച്ചടക്കത്തോടും അനുസരണത്തോടുംകൂടി ജീവിക്കണമെന്നും അറിയിച്ചു. അവരുടെ ഉന്നതപദവികളെയും, അവരുടെ കടമകളെയും വിവരിക്കുകയും ചെയ്തു. 50-​‍ാം വചനത്തിൽ നബി (സ) ക്കു വിവാഹം ചെയ്യാവുന്ന സ്ത്രീകൾ ഏതെല്ലാമെന്നു വ്യക്തമാക്കി. തുടർന്നുകൊണ്ടു ഇഷ്ടപ്പെട്ട ഭാര്യമാരെ സ്വീകരിക്കുവാനും, അല്ലാത്തവരെ വിട്ടേക്കുവാനും മറ്റുമുളള സ്വാതന്ത്ര്യങ്ങൾ തിരുമേനിക്കു നൽകുകയും ചെയ്തു. ഇനി, ഇപ്പോൾ നബി (സ) യൊന്നിച്ച്‌ നിലവിലുണ്ടായിരിക്കുന്ന ഭാര്യമാരെല്ലാംതന്നെ, പിരിഞ്ഞുപോകുകയോ, പിരിച്ചുവിടുകയോ ചെയ്യേണ്ടുന്ന ആവശ്യമില്ലാത്തവരും, മരണംവരെ നബി (സ) യുടെ ഭാര്യമാരായിരിക്കുവാൻ തികച്ചും അർഹരായ ഭാഗ്യവതികളും ആയിരിക്കുമല്ലോ.







ആയത്ത്52

52 ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.



ഈ വചനം അവതരിക്കുമ്പോൾ തിരുമേനിയുടെ ഭാര്യമാരായിഒമ്പതു പേരാണു നിലവിലുണ്ടായിരുന്നത്‌. ആയിശഃ, ഹഫ്സഃ, ഉമ്മുഹബീബഃ, സൗദഃ, ഉമ്മുസൽമഃ, സഫിയ്യഃ മൈമൂനഃ, സൈനബ്‌, ജുവൈരിയ്യഃ (റ) എന്നിവരാണവർ. (1) ഇതിന്നുശേഷം നബി (സ) പുതുതായി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. ഒരു ഭാര്യയെ വിവാഹമോചനം ചെയ്ത്‌ പകരം പുതിയൊരു ഭാര്യയെ സ്വീകരിക്കലും ഉണ്ടായിട്ടില്ല. ഇബ്‌റാഹീം എന്ന കുട്ടിയുടെ മാതാവും ഈജിപ്തിൽനിന്നു സമ്മാനമായി അയച്ചുകൊടുക്കപ്പെട്ട അടിമസ്ത്രീയുമായിരുന്ന മാരിയ്യഃ (റ)യെ തിരുമേനി സ്വീകരിച്ചതു ഈ വചനം അവതരിച്ചതിനുശേഷമായിരുന്നു. അടിമസ്ത്രീകളെ സ്വീകരിക്കുന്നതിനു വിരോധമില്ലെന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുളളതാണല്ലോ.






ആയത്ത്53

53 സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.



വിഭാഗം-7

അനസ്‌ (റ) പ്രസ്താവിച്ചതായി ബുഖാരി - മുസ്ലിം മുതലായവർ രേഖപ്പെടുത്തിയിട്ടുളള ഒരു ഹദീസിന്റെ സാരം ഇപ്രകാരമാണ്‌: 'നബി (സ) സൈനബ (റ)യെ വിവാഹം കഴിച്ച അവസരത്തിൽ കുറെ ആളുകളെ (സദ്യക്ക്‌) ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിച്ചശേഷം ആളുകൾ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായി. നബി (സ) സ്ഥലം വിട്ടെഴുന്നേറ്റു പോകാൻ ശ്രമിച്ചുവേങ്കിലും അവർ എഴുന്നേറ്റുപോകുന്നില്ല. അങ്ങനെ തിരുമേനി അവിടുന്നു സ്ഥലം വിട്ടുപോയി. ഈ അവസരത്തിൽ ഏതാനും പേർ സ്ഥലം വിട്ടു. മൂന്നുപേർ അവിടെത്തന്നെ ഇരുന്നു. തിരുമേനി (കുറെ കഴിഞ്ഞു മടങ്ങി) വീട്ടിലേക്കു വന്നപ്പോഴും അവരവിടെ ഇരിക്കുന്നുണ്ടായിരുന്നു. പിന്നീടു അവരും എഴുന്നേറ്റുപോയി. ഈ വിവരം ഞാൻ തിരുമേനിയെ അറിയിച്ചു. അവിടുന്നു വീട്ടിൽ പ്രവേശിച്ചു. ഞാനും (പതിവുപോലെ) ഒന്നിച്ചു പ്രവേശിക്കുവാൻ ഉദ്ദേശിച്ചു. നോക്കുമ്പോൾ എനിക്കും തിരുമേനിക്കുമിടയിൽ മറ ഇടപ്പെട്ടിരുന്നു. ഈയവസരത്തിൽ
എന്നുളള (ഈ) ആയത്ത്‌ അല്ലാഹു അവതരിപ്പിച്ചു.' നബി (സ)ക്കു സേവനം ചെയ്തുകൊടുക്കുവാൻവേണ്ടി പത്തു വയസ്സു പ്രായത്തിൽ മാതാവു കൂട്ടിക്കൊണ്ടുവന്ന്‌, തിരുമേനിക്കു ഏൽപിച്ചുകൊടുത്ത ആളാണ്‌ അനസ്‌ (റ). തിരുമേനിയുടെ വിയോഗംവരേക്കും വിശ്വസ്തനായ ഒരു ഭൃത്യനും, വീട്ടിലെ ഒരംഗവും എന്ന നിലയിൽ അദ്ദേഹം തിരുമേനിയോടൊപ്പം ജീവിച്ചുപോന്നു. എന്നാൽ, പർദ്ദാസമ്പ്രദായം നടപ്പിലായപ്പോൾ അതു അദ്ദേഹത്തിനും ബാധകമായിരുന്നു.

കേവലം ദീർഘമായ ഈ തിരുവചനത്തിൽ, നബി (സ) തിരുമേനിയുടെ സ്ഥാപനപദവികളെ മാനിച്ചുകൊണ്ട്‌ സത്യവിശ്വാസികൾ ആചരിക്കേണ്ടുന്ന പല മര്യാദകളെക്കുറിച്ചും അല്ലാഹു പ്രസ്താവിക്കുന്നു. അവയിൽ ഒരു കാര്യം-തിരുമേനിയുടെ ശേഷം അവിടുത്തെ പത്നിമാരെ ആരും വിവാഹം ചെയ്തുകൂടാ എന്നതു-ഒഴിച്ചു മറ്റെല്ലാം തന്നെ, മുസ്ലിംകൾ എപ്പോഴും പരസ്പരം ആചരിക്കേണ്ടതുതന്നെയാകുന്നു. തിരുമേനിയുടെ കാര്യത്തിൽ അവ കൂടുതൽ കർശനമായി സ്വീകരിക്കപ്പെടേണ്ടതുണ്ടുതാനും. തിരുമേനിയുടെ വീടുകളിൽ, അഥവാ അവിടുത്തെ ഭാര്യമാർ നിവസിക്കുന്ന വീടുകളിൽ, പ്രവേശനത്തിനുളള അനുവാദം കിട്ടിയല്ലാതെ ആർക്കും ഇനിമേലിൽ പ്രവേശിക്കാൻ പാടില്ല എന്നു ഈ വചനം പ്രഖ്യാപിക്കുന്നു. (അനുവാദം ചോദിക്കുന്ന രൂപം, അതിന്റെ ആവശ്യകത, അനുവാദം കൂടാതെ പ്രവേശിക്കാവുന്ന വീടുകൾ ആദിയായവയെക്കുറിച്ചു സൂറത്തുന്നൂറിൽ വിശദീകരിച്ചു പറഞ്ഞിട്ടുളളതാണ്‌.) അനധികൃതമായി അന്യവീടുകളിൽ പ്രവേശിക്കുന്നതിനാൽ നേരിടുവാനിടയുളള ദോഷങ്ങളെക്കുറിച്ചു ആർക്കും ഊഹിച്ചറിയാമല്ലോ. സദ്യ വേളകളിലാവട്ടെ, അല്ലാത്തപ്പോഴാകട്ടെ, ക്ഷണിക്കപ്പെടാതെ ഭക്ഷണത്തിൽചെന്നു പങ്കെടുക്കുന്നതും, ക്ഷണിക്കപ്പെട്ടാൽതന്നെയും വീട്ടിൽചെല്ലുമ്പോൾ അനുമതികൂടാതെ പ്രവേശിക്കുന്നതും പാടില്ലാത്തത്താണ്‌. ഭക്ഷണം പാകമാകുന്നതു-തയ്യാറാകുന്നതു-നോക്കിക്കാത്തുകൊണ്ടിരിക്കുന്നതും ഉചിതമല്ല. ഇതും വീട്ടുകാർക്കു പല നിലക്കും ശല്യമായി അനുഭവപ്പെടും. അതുകൊണ്ടു മുൻകൂട്ടിച്ചെന്നു കാത്തിരിക്കാൻ ഇടവരാതെ യഥാസമയത്തു മാത്രം ചെന്നു ചേരേണ്ടതാകുന്നു. ക്ഷണിക്കപ്പെട്ടവർമാത്രം ചെല്ലുക, ഭക്ഷണം കഴിഞ്ഞാലുടൻ സ്ഥലം വിട്ടുപോരുക, പിന്നീടവിടെ ചുറ്റിപ്പറ്റി നിൽക്കാതിരിക്കുക, ഇതെല്ലാം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്‌. ക്ഷണിക്കപ്പെടാതെ സദ്യവട്ടങ്ങളിലും, ഭക്ഷണവേളയിലും കടന്നുചെല്ലുന്ന സമ്പ്രദായം കേവലം നിന്ദ്യവും അന്യായവും കൂടിയാണ്‌. ക്ഷണിക്കപ്പെട്ടവൻ ക്ഷണം നിരസിക്കുന്നതും ശരിയല്ല. ഇത്തരം പല കാര്യങ്ങളെക്കുറിച്ചും ഹദീസിൽ കൂടുതൽ വിശദീകരിച്ചുകാണാം. ദീർഘിച്ചുപോകുമെന്നു കരുതി വിട്ടുകളയുകയാണ്‌.

ഇതെല്ലാം കേവലം നിസ്സാരകാര്യങ്ങളല്ലേ, ഇത്ര ഗൗരവത്തോടെ അവ എടുത്തുപറയേണ്ടതുണ്ടോ? എന്നൊക്കെ പലരും ധരിച്ചേക്കാം. അല്ല, ഇക്കാലത്തു പലരുടെ വാക്കിലും പ്രവൃത്തിയിലും പ്രത്യക്ഷത്തിൽത്തന്നെ ആ നില പ്രകടമാകാറുമുണ്ട്‌. ഇവർക്കുളള മറുപടിയത്രെ അല്ലാഹു പറഞ്ഞത്‌: 'നിശ്ചയമായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. അതു തുറന്നു പറയുവാൻ അദ്ദേഹത്തിനു ലജ്ജയുണ്ടായേക്കാം. അല്ലാഹുവാകട്ടെ, യഥാർത്ഥത്തെക്കുറിച്ചു ലജ്ജ കാണിക്കയില്ല.
(നബി (സ) യെ ശല്യപ്പെടുത്തുന്നതു പ്രത്യേകിച്ചും, സത്യവിശ്വാസികൾക്കു ശല്യം ഉണ്ടാക്കുന്നത്‌ പൊതുവിലും അല്ലാഹുവിങ്കൽ എത്രമാത്രം ആക്ഷേപകരമാണെന്നു ഇതേ വചനത്തിലെ തുടർന്നുളള വാക്യങ്ങളും, താഴെ വരുന്ന 57-59 എന്നീ വചനങ്ങളും മറ്റും പരിശോധിച്ചാലറിയാവുന്നതാണ്‌. ഒരാൾക്കു മറ്റൊരാളെക്കൊണ്ട്‌ ഏതെങ്കിലും തരത്തിൽ ശല്യം ഉണ്ടാവാൻ പാടില്ല. നബി (സ) യെ ശല്യപ്പെടുത്തുന്നതു മറ്റാരെ ശല്യപ്പെടുത്തുന്നതിനെക്കാളും ഭയങ്കരമാണ്‌. അന്യന്റെ പെരുമാറ്റത്തിൽ ഏർപ്പെടുന്ന സ്വൈരക്കേടിനെക്കുറിച്ചു തുറന്നുപറയുവാൻ മാന്യൻമാരായ ആളുകൾ മടിച്ചേക്കുക സ്വാഭാവികമാണ്‌, അതു മറ്റുളളവർ കണ്ടറിയേണ്ടതാണ്‌, കണ്ടറിയാത്തവരെ അതു ഓർമ്മിപ്പിക്കുന്നതു ആവശ്യവുമാണ്‌ എന്നിങ്ങിനെ പലതും ഈ വാക്യത്തിൽ നിന്നു മനസ്സിലാക്കുവാൻ കഴിയും.

നബി (സ) യുടെ ഭാര്യമാരോടു വല്ല സാധനവും ആവശ്യപ്പെടേണ്ടതുണ്ടാകുമ്പോൾ അതു മറയുടെ പിന്നിൽ നിന്ന്‌ ചോദിക്കണം, അഥവാ അകത്തു കടന്നുചെന്നും മുഖത്തോടു മുഖമായം അവരോടു സംസാരിച്ചുകൂടാ. ഇതാണ്‌ ആയത്തിലെ മറ്റൊരു കൽപന. ഇതിനു രണ്ടു കാരണവും അല്ലാഹു പറയുന്നു: ഇരുകൂട്ടരുടെയും ഹൃദയങ്ങളുടെ നിഷ്കളങ്കതക്കും, ശുദ്ധതക്കും അതാണ്‌ അനുയോജ്യമായത്‌; തിരുമേനിയുടെ ഭാര്യമാരുടെ അന്തസ്സിനും, മാന്യതക്കും നിരക്കാത്ത പെരുമാറ്റം തിരുമേനിയെ ശല്യപ്പെടുത്തലുമാണ്‌. ഇതാണെങ്കിൽ മഹാപാപവും! നബി (സ) യുടെ ഭാര്യമാരെ സംബന്ധിച്ചു മാത്രമല്ല അന്യസ്ത്രീകളെ സംബന്ധിച്ചു പൊതുവിൽ ആചരിക്കേണ്ടുന്ന ഒരു മര്യാദയാണിത്‌. മാന്യതയിലും ശ്രേഷ്ഠതയിലും ഉന്നത നിലവാരത്തിലുളളവരാകുമ്പോൾ വിശേഷിച്ചും.

നബി (സ)യുടെ ഭാര്യമാരിൽ പർദ്ദ നടപ്പാക്കിയാൽ കൊളളാമെന്നു ഉമർ (റ) ആഗ്രഹിച്ചിരുന്നതായും, ഉമർ (റ)ന്റെ അഭിപ്രായം ശരിവെച്ചുകൊണ്ടു അവതരിച്ച ചില ഖുർആൻ വചനങ്ങളിൽ ഈ ആയത്തും ഉൾപ്പെടുന്നതായും ഹദീസുകളിൽ കാണാം. പക്ഷേ, വഹ്‌യു ലഭിക്കാത്ത സ്ഥിതിക്ക്‌ നബി (സ) അതു നടപ്പിലാക്കാൻ മുമ്പോട്ടു വന്നതുമില്ല. തിരുമേനി സ്വന്തം ഇഷ്ടപ്രകാരം ഒന്നും കൽപിക്കുകയില്ലല്ലോ.
() അനസ്‌ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: 'റസൂൽ (റ) തിരുമേനിയോടു ഉമർ (റ) പറയുകയുണ്ടായി: "റസൂലേ, അങ്ങയുടെ അടുക്കൽ നല്ല മനുഷ്യരും, ചീത്ത മനുഷ്യരും പ്രവേശിച്ചുകൊണ്ടിരിക്കും. അതുകൊണ്ട്‌ സത്യവിശ്വാസികളുടെ മാതാക്കളോടു (അങ്ങയുടെ ഭാര്യമാരോടു) പർദ്ദ സ്വീകരിക്കുവാൻ അങ്ങുന്നു കൽപിച്ചിരുന്നുവേങ്കിൽ?!" അങ്ങനെ, ഹിജ്‌റ അഞ്ചാംകൊല്ലം ദുൽഖഅ​‍്ദഃ മാസത്തിൽ ജഹ്ശിന്റെ മകൾ സൈനബയെ നബി (സ) വിവാഹം കഴിച്ച ആ വിവാഹ സദ്യ കഴിഞ്ഞ രാവിലെ പർദ്ദയുടെ ഈ വചനം അവതരിച്ചു. (ബു;മു. മുതലായവർ.)അനസ്‌ (റ) ന്റെ ഈ പ്രസ്താവനയും, അൽപംമുമ്പ്‌ ഉദ്ധരിച്ച പ്രസ്താവനയും പരസ്പരം പിൻബലം നൽകുന്നവയാകുന്നു. നബി (സ) യുടെ വീട്ടിൽ ചെല്ലുമ്പോൾ അനുഷ്ഠിക്കേണ്ടുന്ന മര്യാദകളെ സംബന്ധിച്ചുളള കൽപനകൾ അവതരിക്കുവാൻ പല നിലക്കും യോജിച്ച ഒരു സന്ദർഭത്തിലാണ്‌ ഇതിന്റെ അവതരണമുണ്ടായതെന്ന്‌ അവയിൽ നിന്നു ഗ്രഹിക്കാം.

ഒരു ഹദീസിൽ നബി (സ) പറയുന്നു:
(പ്രവേശനത്തിനു സമ്മതം ചോദിക്കുവാൻ നിശ്ചയിച്ചിട്ടുളളതുതന്നെ കണ്ണിന്റെ-നോട്ടത്തിന്റെ - കാരണത്താലാകുന്നു--ബു;മു.) മറ്റൊരു നബിവചനം അബൂഹുറൈറ (റ) ഇപ്രകാരം നിവേദനം ചെയ്യുന്നു: 'കണ്ണുകളുടെ വ്യഭിചാരം നോട്ടമാണ്‌, ചെവികളുടെ വ്യഭിചാരം കേൾക്കാൻ ശ്രമിക്കലാണ്‌, നാവിന്റെ വ്യഭിചാരം സംസാരിക്കലാണ്‌, കയ്യിന്റെ വ്യഭിചാരം സ്പർശിക്കലാണ്‌, കാലിന്റെ വ്യഭിചാരം കാലടിവെക്കലാണ്‌-നടന്നുചെല്ലലാണ്‌-, ഹൃദയം ഇച്ഛിക്കുകയും മോഹിക്കുകയും ചെയ്യുന്നു; ജനനേന്ദ്രിയം അതിനെ യഥാർത്ഥമാക്കുകയോ കളവാക്കുകയോ ചെയ്യും." (ബു;മു.)

റസൂൽ (സ) തിരുമേനിയുടെ കാലശേഷം, അവിടുത്തെ ഭാര്യയായിരുന്ന ഒരാളെയും ആർക്കും തീരെ വിവാഹം ചെയ്‌വാൻ പാടില്ല എന്നാണ്‌ ആയത്തിൽ അവസാനമായി പ്രസ്താവിച്ചതു. തിരുമേനിയുടെ ഭാര്യമാർ സത്യവിശ്വാസികളുടെ മാതാക്കളാണെന്നു 6-​‍ാംവചനത്തിൽ പറഞ്ഞുവല്ലോ. അപ്പോൾ മാതാക്കളെ വിവാഹം ചെയ്‌വാൻ പാടില്ലെന്നപോലെ അവരെയും വിവാഹം ചെയ്തുകൂടാത്തത്താണ്‌. നിലവിലുളള ഒമ്പതു ഭാര്യമാർക്കുപുറമെ ഇനി മറ്റാരെയും വിവാഹം ചെയ്യരുതെന്നു നബി (സ) യെ വിലക്കിയതുപോലെ, പ്രസ്തുത ഭാര്യമാർ നബി (സ) യുടെ ശേഷം വേറെ ഭർത്താക്കളെ സ്വീകരിക്കുന്നതും ഇതുമൂലം തടയപ്പെട്ടിരിക്കുകയാണ്‌. ഇതെല്ലാം നബി (സ) യുടെ ഉന്നതസ്ഥാനത്തെയും, അവിടുത്തെ പത്നിമാരോട്‌ സത്യവിശ്വാസികൾ ബഹുമാനപൂർവ്വം പെരുമാറേണ്ടുന്നതിന്റെ ആവശ്യകതയും കുറിക്കുന്നു. 'നിശ്ചയമായും അതു അല്ലാഹുവിന്റെ അടുക്കൽ വമ്പിച്ച കാര്യമാണ്‌'
() എന്നുളള സമാപനവാക്യം മനസ്സിരുത്തി ആലോചിച്ചുനോക്കുക!

പ്രത്യക്ഷത്തിൽ അച്ചടക്കമര്യാദയും, നിയമങ്ങളും പാലിക്കുന്നവരിൽതന്നെ, ദുർവിചാരക്കാരും, കളങ്കഹൃദയൻമാരും ഉണ്ടായേക്കാം. നേരെമറിച്ച്‌ സദുദ്ദേശവും, ശുദ്ധഹൃദയവും ഉളളവർക്ക്‌ ചിലപ്പോൾ നിയമാതിർത്തികൾ കൃത്യമായി പാലിക്കാൻ കഴിയാതെയും വന്നേക്കാം. എന്നാൽ ഓരോരുത്തരുടെയും ഉളളുകളളികളെല്ലാം അല്ലാഹു അറിയുമെന്നും , അതതിനു തക്ക നടപടികൾ അവൻ എടുത്തുകൊളളുമെന്നും അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നു. തുടർന്നുകൊണ്ട്‌ പർദ്ദ ആചരിക്കണമെന്ന നിയമത്തിൽനിന്നു ഒഴിവാക്കപ്പെട്ടിട്ടുളളവരെക്കുറിച്ച്‌ പ്രസ്താവിക്കുകയും ചെയ്യുന്നു.










ആയത്ത്54.55

54 നിങ്ങള്‍ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത്‌ മറച്ചു വെക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

55 ആ സ്ത്രീകള്‍ക്ക്‌ തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന്‌ വിരോധമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.




ഏഴു കൂട്ടരെയാണ്‌ ഇവിടെ ഒഴിവാക്കപ്പെട്ടിട്ടുളളത്‌. നബി (സ) യുടെ ഭാര്യമാരല്ലാത്ത ഇതരസ്ത്രീകളുടെ പർദ്ദാ നിയമത്തിലും ഈ ഏഴു കൂട്ടർ ഒഴിവാക്കപ്പെട്ടവർതന്നെ. കൂടുതൽ അടുത്ത കുടുംബങ്ങളെക്കുറിച്ചാണ്‌ ഇവിടെ പ്രസ്താവിച്ചതു. അമ്മാമൻമാരും, പിതൃവ്യൻമാരും മറ്റുചിലരും ഇക്കൂട്ടത്തിൽ ഉൾപ്പെടുമെന്നും, 'തങ്ങളുടെ സ്ത്രികൾ' എന്നു പറഞ്ഞതിന്റെ താൽപര്യം മുസ്ലിംസ്ത്രീകൾ എന്നാണെന്നും, വിമതസ്ഥരായ സ്ത്രീകളിലും പർദ്ദാനിയമം ആചരിക്കണമെന്നും മറ്റും സൂറത്തുന്നൂറിൽ വേണ്ടതുപോലെ നാം വിവരിച്ചു കഴിഞ്ഞതാകുന്നു. (സൂ: നൂർ 31-​‍ാം വചനവും വിവരണവും നോക്കുക.)




ആയത്ത്56

56 തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.




കൾപ്പക്കഡ ('സ്വലാത്ത്‌') എന്ന വാക്കിന്‌ 'അനുഗ്രഹം, ആശീർവ്വാദം, പ്രാർത്ഥന'എന്നൊക്കെ അർത്ഥം വരും.
('സലാം') എന്ന വാക്കിനു 'ശാന്തി, സമാധാനം, രക്ഷ' എന്നിങ്ങനെയും അർത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം 'സ്വലാത്തു' കൊണ്ടുദ്ദേശ്യം അവന്റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധിച്ചാകുമ്പോൾ പാപമോചനത്തിനും നൻമക്കും വേണ്ടി പ്രാർത്ഥിക്കുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചാകുമ്പോൾ അനുഗ്രഹത്തിനും നൻമക്കും വേണ്ടി പ്രാർത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം 'സലാമിന്റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നൽകുക എന്നും, നമ്മെ സംബന്ധിച്ചിടത്തോളം അതിനായി പ്രാർത്ഥിക്കുക എന്നും താൽപര്യമാകുന്നു.' നബി (സ) യുടെ പേരിൽ 'സ്വലാത്ത്‌' ചെല്ലുക, അഥവാ അനുഗ്രഹം നേരുക എന്നു പറയുന്നതിന്റെയും, 'സലാം' ചെല്ലുക അഥവാ ശാന്തി-അല്ലെങ്കിൽ സമാധാനം-നേരുക എന്നു പറയുന്നതിന്റെയും ഉദ്ദേശ്യം ഇതിൽ നിന്നും വ്യക്തമാണല്ലോ. നബി (സ) യുടെ പേരിൽ 'സ്വലാത്തും സലാമും' നേരുന്നതിന്റെ പ്രാധാന്യം ഈ തിരുവചനത്തിൽ നിന്നു ഗ്രഹിക്കാം. നബി (സ) ക്കു അല്ലാഹുവിൽ നിന്ന്‌ ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിനും കൂടി ലഭിക്കുന്ന ഭാഗ്യമായിരിക്കുന്നതാണ്‌.

നബി (സ) പറഞ്ഞതായി അലി(റ) നിവേദനം ചെയ്യുന്നു: "യാതൊരുവന്റെ അടുക്കൽ വെച്ച്‌ എന്നെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോൾ അവൻ എന്റെ മേൽ 'സ്വലാത്ത്‌' നേർന്നില്ലയോ അവനെത്ര ലുബ്ധൻ. (തി.) മറ്റൊരു നബിവചനം ഇസ്ബനുമസ്‌ഊടു (റ) ഉദ്ധരിക്കുന്നു: "ജനങ്ങളിൽ വെച്ച്‌ ഖിയാമത്തു നാളിൽ എന്നോടു ഏറ്റവും ബന്ധപ്പെട്ടവൻ, അവരിൽവെച്ചു എന്റെ മേൽ കൂടുതൽ 'സ്വലാത്തു' നടത്തുന്നവനാകുന്നു." (തി.) തിരുമേനി പറഞ്ഞു കേട്ടതായി അബ്ദുല്ലാഹിബ്നു അംറും (റ) അബൂഹൂറൈറ (റ) യും ഉദ്ധരിക്കുന്നു: "എന്റെ മേൽ ആരെങ്കിലും ഒരു പ്രാവശ്യം 'സ്വലാത്തു' നേർന്നാൽ, അല്ലാഹു അവന്റെ മേൽ അതിന്‌ പത്തു പ്രാവശ്യം സ്വലാത്തു നേരുന്നതാണ്‌."(മു.)





ആയത്ത്57.58

57 അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌.

58 സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ ( തെറ്റായ ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌.




അല്ലാഹുവിന്റെ ഉൽകൃഷ്ട ഗുണങ്ങൾക്കോ, ശക്തിമാഹാത്മ്യത്തിനോ, അധികാരാവകാശങ്ങൾക്കോ അനുയോജ്യമല്ലാത്തതും, അവയെ അവഗണിക്കുന്നതുമായ എല്ലാ പ്രസ്താവനകളും പ്രവർത്തനങ്ങളും അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവയാണെന്നു മൊത്തത്തിൽ പറയാം. അല്ലാഹു പ്രസ്താവിക്കുന്നതായി നബി (സ) ഉദ്ധരിച്ചിട്ടുളള രണ്ടു തിരുവചനങ്ങളിൽ നിന്നു ഇതു മനസ്സിലാക്കാം: 1. 'അല്ലാഹു പറയുന്നു: ആദമിന്റെ പുത്രൻ എന്നെ വ്യാജമാക്കി; അവനു അതു പാടില്ലായിരുന്നു. അവൻ എന്നെക്കുറിച്ചു പഴി പറഞ്ഞു; അതും അവനു പാടില്ലായിരുന്നു. അവൻ എന്നെ വ്യാജമാക്കിയെന്നു പറഞ്ഞതു അവന്റെ ഈ വാക്കാണ്‌: 'എന്നെ ആദ്യം സൃഷ്ടിച്ചതുപോലെ അവൻ-അല്ലാഹു-എന്നെ വീണ്ടും സൃഷ്ടിക്കുന്നതല്ലതന്നെ.' എന്നെ പഴി പറഞ്ഞതാകട്ടെ, ' എനിക്കു സന്താനമുണ്ടെന്നു' അവൻ പറഞ്ഞതാണ്‌. ഒരു ഇണയെയോ, സന്താനത്തെയോ സ്വീകരിക്കുന്നതിൽനിന്ന്‌ ഞാൻ മഹാ പരിശുദ്ധനുമത്രെ!' (ബു) 2 അല്ലാഹു പറയുന്നു: ആദമിന്റെ പുത്രൻ എന്നെ ശല്യപ്പെടുത്തുന്നു. (അതായതു) അവൻ കാലത്തെ ചീത്ത പറയുന്നു. ഞാനത്രെ കാലം. രാത്രിയെയും, പകലിനെയും ഞാൻ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌. (1) (ബു;മു.) ഈ ഹദീസുകൾ മുമ്പിൽ വെച്ചുകൊണ്ടു പരിശോധിച്ചാൽ, ഇന്നു പലരിൽ നിന്നും സാധാരണ കേൾക്കാറുളള 'പ്രകൃതി വഞ്ചിച്ചു: കാലം ചതിച്ചു' മുതലായ വാക്കുകൾ അബദ്ധം നിറഞ്ഞവയാണെന്നു കാണാം.

നബി (സ) തിരുമേനിയുടെ സ്ഥാനപദവികൾക്കു നിരക്കാത്തതും, അവിടുത്തെ തരം താഴ്ത്തിക്കാട്ടുന്നതുമായ എല്ലാ പ്രസ്താവനകളും, പ്രവർത്തനങ്ങളും നബിയെ ശല്യപ്പെടുത്തുന്നവതന്നെ. തിരുമേനിയെ പരിഹസിക്കുക, അവിടുത്തെ ചര്യകളെയോ, പ്രവൃത്തികളെയോ പുച്ഛിക്കുക, അല്ലെങ്കിൽ വിമർശിക്കുക മുതലായവയെല്ലാം ഇതിൽ ഉൾപ്പെടും. 69-​‍ാം വചനത്തിന്റെ വിവരണത്തിൽ ഇതിനു ചില ഉദാഹരണങ്ങൾ കാണാം. സ്വന്തം ദേഹത്തെക്കാളും, മാതാപിതാക്കൾ, സന്താനങ്ങൾ തുടങ്ങിയ മറ്റെല്ലാവരെക്കാളും നബി (സ)യെ സ്നേഹിക്കാത്തവന്റെ 'ഈമാൻ' പോലും ശരിയായ ഈമാനാവുകയില്ലല്ലോ. അതുപോലെ നബി (സ) യെ ഏതെങ്കിലും വിധേന ശല്യപ്പെടുത്തുന്നതും, അവിടുത്തേക്കു മനോവേദന ഉളവാക്കുന്നതും കൂടുതൽ ഗൗരവപ്പെട്ടതുമായിരിക്കും. അതുകൊണ്ടുതന്നെയാണ്‌, അല്ലാഹുവിനെയും റസൂലിനേയും ശല്യപ്പെടുത്തുന്നതിനെപ്പറ്റി ഒരേ വാക്കിൽ താക്കീതു നൽകിയിരിക്കുന്നതും. അല്ലാഹുവിനെയും, റസൂലിനെയും ശല്യപ്പെടുത്തുന്നവർക്കു ലഭിക്കുവാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ച്‌ അല്ലാഹു പ്രസ്താവിച്ചതു നോക്കുക! അതിൽ നിന്ന്‌ ആ മഹാപാപം എത്രമേൽ ഭയങ്കരമാണന്ന്‌ ഊഹിക്കാവുന്നതാണ്‌. ഇഹത്തിലും പരത്തിലും അല്ലാഹുവിങ്കൽനിന്നുളള ശാപം! പോരാ, നിന്ദ്യവും അപമാനകരവുമായ പരലോകശിക്ഷയും!! (അല്ലാഹു നമ്മെ കാക്കട്ടെ. ആമീൻ.)

അല്ലാഹുവിനെയും റസൂലിനെയും ശലപ്പെടുത്തുന്നവരെക്കുറിച്ചു പ്രസ്താവിച്ചശേഷം തുടർന്നുകൊണ്ട്‌ സത്യവിശ്വാസികളെ ശല്യപ്പെടുത്തുന്നവരെ സംബന്ധിച്ചും അല്ലാഹു ഗൗരവമായി താക്കീതുചെയ്യുന്നു. അവർ അതുമൂലം അപരാധവും, പ്രത്യക്ഷമായ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ്‌ ചെയ്യുന്നതെന്നു പറഞ്ഞുവല്ലോ. ഇവർക്കു ലഭിക്കുവാനിരിക്കുന്ന അനന്തരഫലം എന്തായിരിക്കുമെന്നു ഈ വാക്യത്തിൽനിന്നു അനുമാനിക്കാവുന്നതാണ്‌. 'ഒരു മുസ്ലിമിന്‌ ഒരു മുസ്ലിമിന്റെ സർവ്വതും--അവന്റെ രക്തവും, അവന്റെ ധനവും, അവന്റെ മാനവും-ഹറാമാണ്‌'. എന്നു നബി (സ) പ്രഖ്യാപിച്ചതാണല്ലോ
എന്നിരിക്കെ, ഇവയിൽ ഏതെങ്കിലും ഒന്നിനു ഹാനി വരുത്തുന്നതെല്ലാം അവനു ശല്യമുണ്ടാക്കലായിരിക്കും. പരദൂഷണത്തെ സംബന്ധിച്ച പ്രസിദ്ധമായ ഒരു ഹദീസിൽനിന്നു ഇതു മനസ്സിലാക്കാം. ഹദീസു ഇതാണ്‌: പരദൂഷണം എന്നാൽ എന്താണെന്നു സബി (സ) യോടു ചോദിക്കപ്പെട്ടു. അവിടുന്നു പറഞ്ഞു: "നീ നിന്റെ സഹോദരനെക്കുറിച്ചു അവനു തൃപ്തികേടുവരുത്തുന്നതു പറയലാണ്‌." അപ്പോൾ ചോദിക്കപ്പെട്ടു: കണ്ടുവോ; ഞാൻ പറയുന്ന കാര്യം അവനിൽ ഉളളതായിരുന്നാലോ (എന്നാലത്തു പരദൂഷണമാകുമോ)?! തിരുമേനി പറഞ്ഞു: "നീ പറയുന്ന കാര്യം അവനിൽ ഉണ്ടായിരുന്നാൽ നീ അവനെ പരദൂഷണം പറഞ്ഞു. നീ പറയുന്നതു അവനിൽ ഇല്ലെങ്കിലോ, നീ അവനെപ്പറ്റി അപരാധം-നുണ-പറഞ്ഞു". (മുസ്ലിം.)






ആയത്ത്59

59 നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.



വിഭാഗം8

റസൂൽ (സ) തിരുമേനിക്കും, സത്യവിശ്വാസികൾക്കും ശല്യമുണ്ടാക്കുന്നതിനെപ്പറ്റി ശക്തിമത്തായ താക്കീതുചെയ്തശേഷം, അവരുടെ പരിശുദ്ധതയും മാന്യതയും കാത്തുരക്ഷിക്കുന്നതിനാവശ്യമായ ചില നിയമനിർദ്ദേശങ്ങളാണ്‌ ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കുന്നത്‌. അമുസ്ലിം സ്ത്രീകളുടെയും ചാരിത്ര്യശുദ്ധിയിൽ താൽപര്യമില്ലാത്ത സ്ത്രീകളെയും വേഷവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാടു മുസ്ലിം സ്ത്രീകളുടെ വേഷവിധാനത്തിൽ ആചരിക്കേണ്ടതുണ്ടെന്നു ഈ വാക്യം ചൂണ്ടിക്കാട്ടുന്നു. വീട്ടിലായിരിക്കുമ്പോൾ ഉപയോഗിക്കാറുളള കുപ്പായം, മക്കന, ഉടുതുണി മുതലായവക്കുപറമെ, വെളിയിൽ പോകുമ്പോൾ മുസ്ലിം സ്ത്രീകൾനബി (സ) യുടെ വീട്ടുകാർ വിശേഷിച്ചുംശരീരം മറയത്തക്ക ഒരു വസ്ത്രം ധരിച്ചിരിക്കണമെന്നും അതു ശാസിക്കുകയും ചെയ്യുന്നു. ഈ ശാസനയിൽ അടങ്ങിയ യുക്തിയും അല്ലാഹു നമുക്കു വിവരിച്ചുതരുന്നു. ഇങ്ങിനെ ശരീരം മൂടിമറച്ച ഒരു സ്ത്രീയെ കാണുമ്പോൾ, അവൾ ഒരു മുസ്ലിംസ്ത്രീയാണെന്നും, ചാരിത്ര്യശുദ്ധിയിൽ താൽപര്യമുളള മാന്യസ്ത്രീയാണെന്നും എല്ലാവർക്കും മനസ്സിലാകും. അഥവാ മറ്റുളളവരിൽനിന്ന്‌ ഇവരെ വേഗം തിരിച്ചറിയുവാൻ ഇതു കാരണമാകുന്നു. മാത്രമല്ല, ഹൃദയശുദ്ധിയും, സ്വഭാവഗുണവുമില്ലാത്ത ആളുകൾ അന്യസ്ത്രീകളുമായി കണ്ടുമുട്ടുമ്പോൾ ഉണ്ടായേക്കാനിടയുളള ശല്യങ്ങൾക്കുഅഹിതമായ പെരുമാറ്റങ്ങൾക്കും സംസാരങ്ങൾക്കുംഇതു തടസ്സമായിത്തീരുകയും ചെയ്യും.

'ജിൽബാബു' () എന്ന പദത്തിന്റെ ബഹുവചനാണ്‌ 'ജലാബീബ്‌'
() മേലാട എന്നു ഇതിനു അർത്ഥം പറയാം. പ്രധാന തഫ്സീറുകളിലും, അറബി നിഘണ്ടുക്കളിലും ഈ വാക്കിനു കൊടുത്തിട്ടുളള അർത്ഥങ്ങളിൽ പരസ്പരം അക്ഷരവ്യത്യാസം കാണാമെങ്കിലും സാരത്തിൽ ഏതാണ്ടെല്ലാം യോജിക്കുന്നുണ്ട്‌. 'മക്കനയെക്കാൾ വലിയ വസ്ത്രം, മൂടിപ്പുതക്കുന്നതു, പുതപ്പു, മുഖംമൂടി (ആളെ തിരിച്ചറിയാതിരിക്കാൻവേണ്ടി തലയും മുഖവും മൂടുന്നത്‌),ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം, കുപ്പായത്തിനും മക്കനക്കും മീതെയായി സ്ത്രീകൾ ചുറ്റിപ്പുതക്കുന്ന മൂടുപടം, മുകളിൽനിന്നു അടിവരെ മറക്കുന്നതു, വിശാലമായ വസ്ത്രം' എന്നൊക്കെയാണ്‌ അവ. (1) 'മേൽമൂടി, മേലാട, ചുറ്റിപ്പുത, മേലങ്കി, മൂടുവസ്ത്രം' മുതലായ വാക്കുകളിൽ മലയാളത്തിൽ ഇതിനു വിവർത്തനം നൽകപ്പെടുന്നു. (2)

'അവരുടെമേൽ താഴ്ത്തിയിടണം'
() എന്നു അല്ലാഹു പറഞ്ഞ വാക്കു ശ്രദ്ധേയമകുന്നു. ശരീരം മുഴുവനം-തലയും, കഴുത്തും, മുഖവും അടക്കം-'ജിൽബാബു' കൊണ്ടു മൂടി മറക്കേണ്ടതുണ്ടെന്നാണ്‌ പ്രത്യക്ഷത്തിൽ ഇതിൽ നിന്നു വരുന്നത്‌. പക്ഷേ, സൂറത്തുന്നൂർ 31-​‍ാം വചനത്തിൽനിന്നും, അതിന്റെ വ്യാഖ്യാനത്തിൽനിന്നുമായി, സ്ത്രീയുടെ മുഖവും കൈപടങ്ങളും മറക്കൽ നിർബ്ബന്ധമല്ലെന്നു നാം കണ്ടു. അതുകൊണ്ടു ഇവിടെയും, മുൻകയ്യും മുഖവും നിർബ്ബന്ധത്തിൽനിന്നു ഒഴിവാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. സാധാരണനിലയിലാകുമ്പോൾ മാത്രമാണ്‌ സൂറത്തുന്നൂറിൽ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും, വെളിയിൽ പോകുമ്പോൾ മുഖവും മറക്കേണ്ടതുണ്ടെന്നാണ്‌ ഈ വചനത്തിന്റെ താൽപര്യംമെന്നും, എങ്കിലും കണ്ണിന്റെ കാഴ്ചക്കു ഭംഗംവരാത്തവണ്ണം കണ്ണുകൾ അതിൽനിന്നു ഒഴിവാക്കണമെന്നു സഹാബികളും, താബിഉകളും അടക്കമുളള പലമഹാ?​‍ാരും അഭിപ്രായപ്പെട്ടിട്ടുണ്ടുതാനും.

പർദ്ദയെക്കുറിച്ചു വന്നിട്ടുളള ഖുർആന്റെ പ്രസ്താവനകളും, നബിവചനങ്ങളും നിഷ്പക്ഷമായി പരിശോധിച്ചാൽ ഇവിടെ നാം സ്വീകരിക്കേണ്ടുന്ന നയം ഇതാണെന്നുകാണാം: സ്ത്രീകൾ മുഖം മറക്കണമെന്നോ മറക്കരുതെന്നോ സ്വതവേ നിർബ്ബന്ധമില്ല. സാധാരണഗതിയിൽ ഈ രണ്ടിലൊന്നിൽ നിർബ്ബന്ധം ചെലുത്തുവാനും പാടില്ല. പരിതസ്ഥിതികളുടെയോ, ചുറ്റുപാടിന്റെയോ വ്യത്യാസം അനുസരിച്ച്‌ മുഖവും കഴിയുന്നത്ര മറക്കുന്നതു ചിലപ്പോൾ നന്നായിരിക്കുകയും, ചിലപ്പോൾ അത്യാവശ്യമായിത്തീരുകയും ചെയ്യും. (3)

സൂറത്തുന്നൂറിൽവെച്ച്‌ ഇസ്ലാമിലെ പർദ്ദയെപ്പറ്റി സവിസ്തരം വിവരിക്കപ്പെട്ടിട്ടുളളതുകൊണ്ടു ഇവിടെ കൂടുതൽ ദീർഘിപ്പിക്കേണ്ടതില്ല. ഒരു കാര്യം ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നതു ഇന്നത്തെ പരിതസ്ഥിതയിൽ അധികപ്പറ്റാവുകയില്ല: ഇസ്ലാമിക സംസ്ക്കാരങ്ങളെയും, ധാർമ്മികമൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുളള ഭൗതിക പരിഷ്കാരങ്ങളുടെ തേർവാഴ്ച നിർവിഘ്നം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു-അറിഞ്ഞോ അറിയാതെയോ-മുസ്ലിംസ്ത്രീകളുടെ പർദ്ദയെ കഴിവതും വെട്ടിക്കുറക്കുവാനും, അതിനുവേണ്ടി ഖുർആനെയും സുന്നത്തിനെയും ദുർവ്യാഖ്യാനം ചെയ്യുവാനും, മുസ്ലിംകളുടെ പർദ്ദാസമ്പ്രദായം അവരുടെ പുരോഗതിക്ക്‌ തടസ്സമാണെന്നു ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നു കാണാം. ഇവരുടെ കെണിവലയിൽ അകപ്പെടാതിരിക്കുവാനും, അങ്ങിനെ, 57-​‍ാം വചനത്തിലെ താക്കീതിനു പാത്രമായിത്തീരാതിരിക്കുവാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു.'


ആയത്ത്60.62

60 കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച്‌ മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും ( അതില്‍ നിന്ന്‌ ) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക്‌ നിന്‍റെ അയല്‍വാസികളായി അല്‍പം മാത്രമേ അവിടെ കഴിക്കാനൊക്കൂ.

61 അവര്‍ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച്‌ കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.

62 മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.




ബാഹ്യത്തിൽമാത്രം മുസ്ലിംവേഷം ധരിച്ച മുനാഫിഖുകളും, ദേഹേച്ഛകൾക്കും തോന്നിയവാസങ്ങൾക്കും അനുസരിച്ചു കഴിഞ്ഞുകൂടുന്ന പിഴച്ച മനസ്ഥിതിക്കാരും, മുസ്ലിംകൾക്കിടയിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച്‌ ഭീതിയും, നടുക്കവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആളുകളും-അവരവരുടെ നിലപാടു നിറുത്തൽ ചെയ്യാത്തപക്ഷം നേരിടേണ്ടിവരുന്ന ഭവിഷ്യത്തിനെക്കുറിച്ച്‌ അല്ലാഹു താക്കീതു നൽകുകയാണ്‌. ഇനിയും ഈ നില അവർ തുടരുകയാണെങ്കിൽ അവരെ മദീനയിൽനിന്നു നിന്ദ്യൻമാരായ നിലയിൽ ആട്ടിപ്പുറത്താക്കുവാൻ അല്ലാഹു നബി (സ) ക്കു കൽപന കൊടുക്കും; പിന്നീടവർക്കു അയൽപക്കത്തൊന്നും താമസിക്കുവാൻ നിർവ്വാഹമുണ്ടായിരിക്കയില്ല; വല്ല അവസരവും അതിനവർക്ക്‌ ലഭിച്ചാൽതന്നെ, ശപിക്കപ്പെട്ട ഒരു വർഗ്ഗമായിട്ടല്ലാതെ ജീവിക്കുവാനും സാധ്യമാകുകയില്ല; കാരണം, കിട്ടിയേടത്തുവെച്ച്‌ അവരെ പിടിച്ച്‌ നിഷ്കരുണം കൊല ചെയ്തുകളയുന്നതാണ്‌. ഇതാണ്‌ താക്കീത്‌. ഈ വചനം അവതരിച്ചതിനുശേഷം അധികം താമസിയാതെ മുസ്ലിംകൾക്കു ഇത്തരക്കാരുടെ ശല്യം ഇല്ലാതായിത്തീരുകയും, മദീനായിൽ അവരുടെ പ്രതാപം നാമാവശേഷമാകുകയും ചെയ്തു.






ആയത്ത്63.68

63 ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട്‌ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ്‌ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക്‌ ( അതിനെപ്പറ്റി ) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്‌? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.

64 തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

65 എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല.

66 അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!

67 അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.

68 ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌ നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക്‌ നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ ( എന്നും അവര്‍ പറയും. )




അന്ത്യസമയമാകുന്ന പ്രളയഘട്ടത്തെപ്പറ്റി ചോദിക്കുന്നവരോട്‌ അതിനെക്കുറിച്ചു അല്ലാഹുവിനുമാത്രമേ അറിവുളളുവേന്ന്‌ മറുപടി പറയുവാൻ നബി (സ) യോടു കൽപിക്കുന്നു. അല്ലാഹുവിനല്ലാത്ത ഒരാൾക്കും ഇതു സംബന്ധിച്ച വിവരം അവൻ നൽകിയിട്ടില്ലാത്ത സ്ഥിതിക്കു നബി (സ) ക്കു അതെങ്ങിനെ അറിയുവാൻ സാധിക്കും?! എന്നാൽ, അതിനെക്കുറിച്ചു ചോദ്യംചെയ്യുന്നവർ, വാസ്തവത്തിൽ മരണാനന്തരജീവിതത്തെയും, പരലോകത്തെയും നിഷേധിക്കുന്നവരാണ്‌. ആകയാൽ, അന്നത്തെ ദിവസം ആ നിഷേധികളുടെ അവസ്ഥ എന്തായിരിക്കുമെന്നു അല്ലാഹു തുടർന്നു വിവരിക്കുന്നു. അഥവാ, അന്ത്യസമയം എപ്പോളെന്നല്ല അവർ അന്വേഷിക്കേണ്ടത്‌; അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളെയും, അന്നത്തെ അവരുടെ സ്ഥിതിഗതികളെയും സംബന്ധിച്ചാണ്‌ അന്വേഷിച്ചറിയേണ്ടതു എന്നു അവരെ ഓർമ്മിപ്പിക്കുന്നു.






ആയത്ത്69.

69 സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌. എന്നിട്ട്‌ അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന്‌ അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.



വിഭാഗം-9

57, 58 എന്നീ ആയത്തുകളുടെ വിവരണത്തിൽനിന്ന്‌ 'ശല്യപ്പെടുത്തുക' എന്നതിന്റെ വിവിധ രൂപങ്ങൾ നാം മനസ്സിലാക്കിയല്ലോ. മൂസാ (അ) നബിക്കു അദ്ദേഹത്തിന്റെ സമുദായത്തിൽനിന്ന്‌ അനുഭവപ്പെട്ട ശല്യങ്ങൾ നിരവധിയാണെന്നു പറയേണ്ടതില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ നിഷേധിച്ചിരുന്ന പ്രത്യക്ഷ ശത്രുവിഭാഗക്കാരിൽനിന്നു മാത്രമല്ല, അദ്ദേഹത്തിന്റെ സ്വന്തം ജനതയായ ഇസ്‌റാഈല്യരിൽനിന്നുപോലും ധാരാളം ശല്യങ്ങൾ അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നിരുന്നു. അവയിൽ ഏതെങ്കിലും ചില വിഷയങ്ങളെക്കുറിച്ചു ഇവിടെ പ്രത്യേകം സൊ‍ാചനകളൊന്നും അല്ലാഹു നൽകിയിട്ടില്ല. എന്നിരിക്കെ, ഇവിടെ അവ മൊത്തത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവേന്നു കരുതേണ്ടിയിരിക്കുന്നു. ഖുർആനിലും, ഹദീസിലും, മഹാൻമാരുടെ ഗ്രന്ഥങ്ങളിലും കാണപ്പെടുന്ന പല സംഭവങ്ങളും ഇവിടെ അതിനു ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു.

ശത്രുക്കളുമായി യുദ്ധം നടത്തേണ്ടുന്ന ഘട്ടം വന്നപ്പോൾ ഇസ്‌റാഈല്യർ മൂസാ (അ) നബിയോടു പറഞ്ഞു: "നീയും, നിന്റെ റബ്ബും പോയി യുദ്ധംചെയ്തുകൊളളുക. ഞങ്ങളിവിടെ ഇരിക്കുകയാണ്‌."-5:24
() 'തീഹു' മരുഭൂമിയിൽവെച്ച്‌ 'മന്നാ'യും 'സൽവാ'യും (ഒരു തരം കട്ടിത്തേനും, കാടപ്പക്ഷിയും) സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്ന അവസരത്തിൽ അവർ പറഞ്ഞു: "നിശച്ച്‌യമായും ഞങ്ങൾ ഒരേ ഭക്ഷണത്തിൻമേൽ ക്ഷമിച്ചുകൊണ്ടിരിക്കുകയില്ല."-2:61
() മറ്റൊരവസരത്തിൽ അവർ ശഠിച്ചു: 'ഞങ്ങൾ അല്ലാഹുവിനെ പരസ്യമായിക്കാണുവോളം നിന്നെ ഞങ്ങൾ വിശ്വസിക്കുകയില്ല.'-2.55
( മൂസാനബി (അ)തൗറാത്തു ഏറ്റുവാങ്ങുവാൻവേണ്ടി സീനാപർവ്വതത്തിൽ പോയി വന്നപ്പോഴേക്കും അവർ പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ച സംഭവം പ്രസിദ്ധമാണ്‌. ഇങ്ങിനെ പലതും.

മൂസാ (അ) വളരെ ലജ്ജാശീലനായിരുന്നുവേന്നും, അതിനാൽ ശരീരത്തിന്റെ അൽപഭാഗം വെളിവാകുന്നതിൽ അദ്ദേഹം വളരെ സങ്കോചപ്പെട്ടിരുന്നുവേന്നും, അദ്ദേഹത്തിനു വെളളപ്പാണ്ടോ മറ്റോ ഉളളതുകൊണ്ടാണതെന്നു ജനങ്ങൾ പറഞ്ഞുപരത്തുകയുണ്ടായെന്നും, അദ്ദേഹം ഏകനായി കുളിക്കുവാൻവേണ്ടി വസ്ത്രങ്ങൾ അഴിച്ചുവെച്ച ഒരവസരത്തിൽ ആ പ്രസ്താവന ശരിയല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ അല്ലാഹു ഒരു അവസരം ഉണ്ടാക്കിയെന്നും നബി (സ) പ്രസ്താവിച്ചിരിക്കുന്നു. തുടർന്നുകൊണ്ട്‌ ഈ ഖുർആൻ വചനം തിരുമേനി ഓതുകയും ചെയ്തു. (അഹ്മദു, ബുഖാരീ (റ) മുതലായവർ ഇതു ഉദ്ധരിച്ചിരിക്കുന്നു.) ഹാറൂൻ നബി (അ) യെ കാണാതായ ഒരവസരത്തിൽ മൂസാ (അ) അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നു എന്നും മറ്റുമുളള വേറെ ആരോപണങ്ങളും അദ്ദേഹത്തിന്റെ പേരിൽ നടത്തപ്പെട്ടതായി ചില രിവായത്തുകൾ കാണാം.

ഇങ്ങിനെയുളള യാതൊരു ശല്യങ്ങളും നബി (സ) തിരുമേനിക്കു സത്യവിശ്വാസികളിൽനിന്നു ഉണ്ടാകരുതെന്നും, അങ്ങിനെ വല്ലതും ആരെങ്കിലും പ്രവർത്തിച്ചാൽ അതിന്റെ ഫലം അവർ അനുഭവിക്കേണ്ടി വരുമെന്നല്ലാതെ നബി (സ) ക്കു അതുകൊണ്ടു ദോഷമൊന്നും പിണയുവാനില്ലെന്നും, അല്ലാഹു തിരുമേനിയുടെ നിരപരാധിത്വം തെളിയിക്കുകതന്നെ ചെയ്യുമെന്നും സത്യവിശ്വാസികളെ അല്ലാഹു ഇതുമൂലം താക്കീത്‌ ചെയ്യുന്നു. നബി (സ) ജനങ്ങൾക്കിടയിൽ പൊതുസ്വത്തുക്കൾ ഭാഗിച്ചുകൊടുത്തുകൊണ്ടിരിക്കെ ഒരാൾ പറയുകയുണ്ടായി: 'അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു ഓഹരി ചെയ്യലാണിത്‌.' ഇതുകേട്ടപ്പോൾ തിരുമേനിയുടെ മുഖം ചുവന്നു. അവിടുന്നു പറഞ്ഞു: "അല്ലാഹുവിന്റെ കാരുണ്യം മൂസാനബിയിലുണ്ടാകട്ടെ! ഇതിനെക്കാൾ വലിയ തോതിൽ അദ്ദേഹത്തിനു ശല്യം ബാധിക്കുകയുണ്ടായിട്ടുണ്ട്‌. എന്നിട്ടും അദ്ദേഹം അതു ക്ഷമിച്ചു."
()






ആയത്ത്70.71

70 സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക്‌ പറയുകയും ചെയ്യുക.

71 എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.




രണ്ടു കാര്യങ്ങൾ അല്ലാഹു ഇവിടെ സത്യവിശ്വാസികളെ ഉപദേശിക്കുന്നു. രണ്ടു കാര്യങ്ങൾ അവരോടു വാഗ്ദാനവും ചെയ്യുന്നു. അനുസരണവും സൽക്കർമ്മവും വഴി അല്ലാഹുവിനെ സൂക്ഷിക്കുക, അഥവാ അവനോടു ഭയഭക്തിയുണ്ടായിരിക്കുക, അക്രമത്തിന്റെയും അന്യായത്തിന്റെയും കലർപ്പില്ലാത്ത നേരെ ചൊവ്വായ വാക്കുകൾ പറയുക, ഇതാണ്‌ രണ്ടു ഉപദേശങ്ങൾ. ഈ രണ്ടു ഉപദേശങ്ങൾ സ്വീകരിക്കുന്ന സത്യവിശ്വാസികൾക്ക്‌ അവരുടെ കർമ്മങ്ങളും പ്രവൃത്തികളും അവൻ നന്നാക്കിക്കൊടുക്കും. അഥവാ നല്ല പ്രവർത്തനങ്ങൾക്കു വേണ്ടുന്ന സഹായവും പരിതസ്ഥിതികളും പ്രദാനം ചെയ്കയും, അതിനു നല്ല പ്രതിഫലങ്ങൾ നൽകുകയും ചെയ്യും. ഇത​‍്രത്തെ വാഗ്ദാനങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ, അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനാനിർദ്ദേശങ്ങൾ അനുസരിച്ചു ജീവിക്കുന്നതാരോ അവർ തന്നെയാണ്‌ ഇഹത്തിലും പരത്തിലും വമ്പിച്ച ഭാഗ്യം സിദ്ധിക്കുന്നവർ.






ആയത്ത്72.73

72 തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം ( ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.

73 കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.




'അമാനത്ത്‌' () എന്നാൽ, വിശ്വാസപൂർവ്വം ഒരാളുടെ പക്കൽ സൂക്ഷിക്കുവാൻ ഏൽപിക്കപ്പെടുന്ന അനാമത്ത്‌-അഥവാ സൂക്ഷിപ്പുവസ്തു-എന്നാകുന്നു. വിശ്വസ്ഥത എന്നത്രെ വാക്കിന്റെ സാക്ഷാൽ അർത്ഥം. അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങളാകുന്ന മതശാസനങ്ങളാ
() ണ്‌ ഇവിടെ വിവക്ഷ. നിർബന്ധനിയമങ്ങൾ
() എന്നും, അനുസരണം () എന്നും മറ്റും ചില മഹാൻമാർ ഈ 'അമാനത്തി'നു വിവക്ഷ നൽകാറുണ്ടെങ്കിലും, അവയെല്ലാംതന്നെ സാരത്തിൽ പരസ്പരം യോജിച്ചതോ, അല്ലെങ്കിൽ അമാനത്തിലെ ചില പ്രധാന വശങ്ങളെ ചൂണ്ടിക്കാട്ടുന്നതോ ആണെന്നുകാണാം.

വളരെ അർത്ഥഗർഭമായതും, ആഴത്തിൽ ചിന്തിച്ചു ഗ്രഹിക്കേണ്ടതുമായ വചനങ്ങളാണിത്‌. ആകാശഭൂമികളും, പർവ്വതങ്ങളുമെല്ലാം സൃഷ്ടികളിൽ വമ്പിച്ചതുതന്നെ. എങ്കിലും അവയുടെ പ്രകൃതിസ്വഭാവങ്ങൾ ഈ അമാനത്താകുന്ന ശാസനാഭാരം ഏറ്റുവാങ്ങി സ്വീകരിക്കുവാൻ പര്യാപ്തങ്ങളല്ല. അഥവാ അതു അവയ്ക്കു യോജിച്ചതല്ല. കേവലം ഒരു ചെറുജീവിയായ മനുഷ്യന്റെ ആകൃതിയും, പ്രകൃതിയും ഒന്നു വേറെയാണ്‌. വിശേഷബുദ്ധിയും, വിവേചനാശക്തിയും, അവനു പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഈ അമാനത്ത്‌ ഏറ്റുവാങ്ങുവാനും, അത്‌ കൈകാര്യം ചെയ്‌വാനും അർഹൻ അവനത്രെ. അതു അവന്നാണ്‌ യോജിപ്പും. അങ്ങനെ, പ്രസ്തുത സൂക്ഷിപ്പുമുതൽ അല്ലാഹു മനുഷ്യനെയാണ്‌ ഏൽപിച്ചതു മനുഷ്യനാണത്‌ ഏറ്റെടുത്തത്‌. ഉപമാ രൂപത്തിൽ പറഞ്ഞ ആദ്യത്തെ വചനത്തിന്റെ രത്നച്ചുരുക്കം ഇതാകുന്നു.

ഈ അമാനത്തിന്റെ ഗൗരവത്തെയാണ്‌ ? (അവ അതിനെപ്പറ്റി പേടിക്കയും ചെയ്തു) എന്ന വാക്യം കുറിക്കുന്നത്‌.
(മനുഷ്യൻ അതു ഏറ്റെടുക്കുകയും ചെയ്തു) എന്നു പറഞ്ഞതിന്റെ താൽപര്യം, അവന്റെ പ്രകൃതിവിശേഷത അതിനെ അനുകൂലിച്ചുവേന്നുമാകുന്നു. അല്ലെങ്കിൽ ചില ഖുർആൻ വ്യാഖ്യാതാക്കൾ പ്രസ്താവിക്കുന്നതുപോലെ, ഇതു ആത്മീയ ലോകത്തുവെച്ചു നടന്ന സംഭവത്തെ ഉദ്ധരിച്ചതുമായിരിക്കാം. അതായത്‌: അല്ലാഹുവിന്റെ ഏകത്വത്തെ സമ്മതിച്ചുകൊണ്ടുളള ഒരു കരാർ ആത്മീയലോകത്തുവെച്ച്‌ അല്ലാഹുവിനോടു മനുഷ്യവർഗ്ഗം നടത്തുകയുണ്ടായിട്ടുണ്ടെന്നു സൂ: അഅ​‍്‌റാഫ്‌ 172 ൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്‌. അതുപോലെയുളള ഒരു സംഭവമായിരിക്കാം.
ഏതായാലും ആയത്തിലടങ്ങിയ തത്വം നാം മുകളിൽ പ്രസ്താവിച്ചതുതന്നെ.

മതശാസനകളാകുന്ന അമാനത്ത്‌ ഏറ്റെടുത്തതു മനുഷ്യനാണെന്നു പറഞ്ഞിരിക്കകൊണ്ട്‌ മലക്കുകളിലോ, ജിന്നുകളിലോ അല്ലാഹുവിന്റെ യാതൊരുവിധ ശാസനകളും ഉണ്ടാവുകയില്ലെന്നു അർത്ഥമില്ല. ജിന്നുവർഗ്ഗത്തെ നിഷേധിക്കുന്നവരും, മലക്കുകളെ വിദ്യുച്ഛക്തിപോലുളള എന്തോ ചില ശക്തികളായി ചിത്രീകരിക്കുന്നവരും തങ്ങളുടെ പൊളളവാദങ്ങൾക്ക്‌ ഇതുപോലെയുളള ചില ഖുർആൻവാക്യങ്ങളെ ചൂഷണം ചെയ്യാറുണ്ട്‌. സന്ദർഭോചിതം നാമത്തിനെ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്‌. മലക്കുകളെപ്പറ്റി സൂ: തഹ്‌രീമിൽ
(അല്ലാഹു അവരോടു കൽപിച്ചതിനു അവർ അനുസരണക്കേടു ചെയ്കയില്ല; അവരോടു കൽപിക്കപ്പെടുന്നത്‌ അവർ ചെയ്യുകയും ചെയ്യും.) എന്നു പറഞ്ഞിട്ടുളളതും, ജിന്നുകളെയും മനുഷ്യരെയുംകുറിച്ച്‌ സൂ: ദാരിയാത്തിൽ
(ജിന്നിനെയും 'ഇൻസിനെ'-മനുഷ്യനെ-യും എന്നെ ആരാധിക്കുവാനല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല.) എന്നുംമറ്റും അല്ലാഹു പറഞ്ഞിരിക്കുന്നതും ഇവിടെ ഓർക്കേണ്ടതാകുന്നു. പക്ഷേ, മലക്കുകളോടും, ജിന്നുകളോടുമുളള ശാസനകൾ അവരുടെ പ്രകൃതിസ്വഭാവങ്ങൾക്കും, പ്രത്യേകതകൾക്കും അനുയോജ്യമായിരിക്കുമെന്നും, നമുക്കു അതിനെപ്പറ്റി - ഖുർആനിലോ ഹദീസിലോ പ്രസ്താവിച്ചുകണ്ടതല്ലാതെ--ഒന്നും തീർത്തുപറയുവാൻ സാധ്യമല്ലെന്നും വ്യക്തമാണ്‌.

അല്ലാഹുവിന്റെ അമാനത്താകുന്ന ഈ ചുമതലാഭാരം ഏറ്റെടുക്കുകവഴി മനുഷ്യൻ വമ്പിച്ച ഒരു ഉത്തരവാദിത്തം ഏറ്റിരിക്കുകയാണ്‌. ആ ഉത്തരവാദിത്തം വേണ്ടതുപോലെ നിറവേറ്റുന്നപക്ഷം അവൻ ഉത്കൃഷ്ടനും, മഹാഭാഗ്യവാനുമാകുന്നു. എന്നാൽ, അവന്റെ പൊതുനില നോക്കുമ്പോൾ അവൻ അക്രമകാരിയും, അനീതി ചെയ്യുന്നവനുമാണ്‌; അവൻ അറിവുകെട്ടവനും ഭോഷനുമാണ്‌. പല വിഡ്ഢിത്തത്തിലും അവൻ ചെന്നുചാടും. മനുഷ്യസഹജമാണതെല്ലാം. പല പ്രേരണകൾക്കും, താൽക്കാലികമായ ദേഹേച്ഛകൾക്കും, വിവിധ വിചാരവികാരങ്ങൾക്കും അവൻ വിധേയനാകും. അങ്ങനെ, ഭവിഷ്യത്തിനെപ്പറ്റി ആലോചിക്കാതെ അനീതിയും വിഡ്ഢിത്തവും അവൻ പ്രവർത്തിക്കുകയും ചെയ്യും. ഇതിനെയെല്ലാം അതിജയിച്ചുകൊണ്ട്‌ തന്റെ യഥാർത്ഥജീവിതത്തിനുവേണ്ടി പരിശ്രമിക്കുവാനാവശ്യമായ ഉപാധികൾ അവന്റെ വശം തന്നെയുണ്ടുതാനും. നൻമകളെയും തിൻമകളെയും വിവേചിച്ചറിയുവാനുളള ബുദ്ധിശക്തി അവനിലുണ്ട്‌. കൂടാതെ, അവന്റെ യഥാർത്ഥമായ വിജയത്തിനു ആസ്പദമായ സകല മാർഗ്ഗദർശനങ്ങളും, പ്രവാചകൻമാർമുഖേന യഥാവിധി അല്ലാഹു കൊടുത്തരുളിയിട്ടുമുണ്ട്‌. ചുരുക്കത്തിൽ, ഒരു വശത്തു അവനെ വമ്പിച്ച നാശഗർത്തത്തിലേക്കു ആഴ്ത്തുന്ന ദുഷ്പ്രേരണകളും, മറ്റൊരുവശത്തു അവനെ മഹാഭാഗ്യത്തിലേക്കു ഉയർത്തിക്കൊണ്ടുപോകുന്ന സൽപ്രേരണകളും അവന്റെ കൂടെയുണ്ട്‌. ഇവ രണ്ടിൽ ഏതാണവൻ അനുസരിക്കുന്നത്‌? ഏതിനാണു അവൻ മുൻഗണന നൽകുന്നത്‌? ഈ പരീക്ഷണമത്രെ 'അമാനത്തു 'ഏൽപ്പിക്കപ്പെട്ടതിന്റെ ഉദ്ദേശ്യവും.

ദുഷ്പ്രേരണകൾക്കു വശംവദനായി, അല്ലാഹുവിനെ ധിക്കരിക്കുന്ന മുശ്‌രിക്കോ മുനാഫിഖോ ആയിത്തീരുകയാണെങ്കിൽ, അല്ലാഹുവിങ്കൽനിന്നു അവനു ശിക്ഷ ലഭിക്കുന്നു. അതല്ല, സൽപ്രേരണകൾക്കനുസരിച്ചുകൊണ്ടു അല്ലാഹുവിനു കീഴ്പ്പെട്ടുജീവിക്കുന്ന മുഅ​‍്മിനാവുകയാണെങ്കിൽ, സ്വാഭാവികമായി വരുന്ന അവന്റെ തെറ്റുകുറ്റങ്ങൾക്ക്‌ അല്ലാഹു മാപ്പു നൽകുകയും, അവന്റെ കൃപാകടാക്ഷത്തിനു പാത്രമാക്കുകയും ചെയ്യും. പുരുഷനെന്നോ സ്ത്രീയെന്നോ ഇവിടെ വകഭേദമില്ല. രക്ഷാശിക്ഷകളുടെ മാനദണ്ഡം എല്ലാവർക്കും ഒന്നുതന്നെ.

അല്ലാഹു നമുക്കെല്ലാം പൊറുത്തുതരുകയും, കരുണ നൽകുകയും ചെയ്യട്ടെ. അല്ലാഹു ഏൽപ്പിച്ച അമാനത്തു വേണ്ടതുപോലെ കാത്തുസൂക്ഷിക്കുവാൻ അവൻ നമുക്കു ത്ഫീഖു നൽകട്ടെ. ആമീൻ.