2009, ജൂലൈ 22, ബുധനാഴ്‌ച

ഇസ്ലാം മതം സംഹാരത്തിന്റെ മതമാണെന്ന് പഠിച്ച് ബോധ്യം വരുത്തിവെച്ചവർ അറിയുക.



നബി(സ) പറഞ്ഞു:"തീര്‍ച്ചയായും എന്റെ സമുദായം അവസാന നാളില്‍ മറ്റ് സമുദായങ്ങളാല്‍ പീഡിപ്പിക്കപ്പെടും. അന്ന് അല്ലാഹുവിനെ രക്ഷാധികാരിയായി സ്വീകരിക്കുകയും നബിചര്യപിന്‍പറ്റുകയും ചെയ്യുന്നവര്‍ വിജയികളാകും"

എങ്കില്‍ ഇന്ന് നാം മുസ്ളീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. എങ്കില്‍ ആ അവസരത്തില്‍ നാം എങ്ങനെ പ്രതികരിക്കണം.

നാം പരിശോധിക്കേണ്ടത് നബി(സ)ക്കും, സഹാബാക്കൾക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്നും, ആ സമയം അവര്‍ എങ്ങനെ പ്രതികരിച്ചു, എന്നുമാണ്. അത് നാമും പിന്‍പറ്റുക. ഇന്ന് നാം അറിഞ്ഞത് പോലെ മുസ്ളിമായത് കാരണത്താല്‍ ഭീകരവാദം ചുമത്തി ഒരു മുസ്ളിമിനെ വര്‍ഷങ്ങളോളം വിചാരണ പോലും നടത്താതെ ജയിലില്‍ പീഡിപ്പിച്ചു. ഗുജറാത്തില്‍ മുസ്ളീംഗളെ കൂട്ടകൊല ചെയ്തു. നമ്മുടെ സ്ത്രീകളെ സംഖ്പരിവാറിന്റെ ആളുകള്‍ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു. ഗര്‍ഭിണിയായ ഒരു സ്ത്രീയെ ജീവനോടെ നിര്‍ത്തി അവളുടെ വയര്‍ കീറി കുഞ്ഞിനെ ത്രിശൂലം കൊണ്ട് കുത്തിയെടുത്ത് ആ പിശാചുക്കള്‍ കത്തിച്ച് കളഞ്ഞു.(അല്ലാഹു അവര്‍ക്ക് മാത്യകാപരമായ ശിക്ഷ നല്‍കട്ടെ) അങ്ങനെ പല അക്രമങ്ങളും മുസ്ളീംഗളില്‍ ഉണ്ടാക്കി. നമ്മുടെ ചോര തിളക്കുന്ന കാര്യങ്ങള്‍ തന്നെയാണ് അവ! പക്ഷേ, സഹോദരാ, നാം മുസ്ളീംഗളാണ് എന്ന ചിന്ത എപ്പോഴും വേണം.

എന്താണ് ഒരു മുസ്ളിമിന്റെ വിശ്വാസ്സം? നമ്മുടെ പ്രതിഫലം ലഭിക്കുന്നത് പൂര്‍ണ്ണമായും പരലോകത്താണ് എന്നല്ലേ. അതെ. എങ്കില്‍ നാം ഇവിടെ ക്ഷമിക്കണം. പരലോകത്ത് ഇതിന്റെയെല്ലാം വിധിയുണ്ടാകും. നീതിക്ക് വേണ്ടി നമുക്ക് നിയമാനുസൃതമായി പോരാടാം. പക്ഷേ നീതി കിട്ടിയില്ല എന്നത് കൊണ്ട് നാം (മുസ്ളീംഗള്‍)നിയമം ലംഘിക്കാന്‍(ഇന്‍ഡ്യയെ പോലുള്ള ഒരു മതേതര രാജ്യത്ത്) ഇസ്ളാമില്‍ വകുപ്പില്ല. അത് പാപമാണ്.

ഈ പീഢനം നമുക്ക് മാത്രമല്ലല്ലോ, സഹാബാക്കള്‍ക്കുണ്ടായിട്ടില്ലേ. നോക്കൂ. ബിലാല്‍(റ)വിനെ മുസ്ളിമായതിന്റെ പേരില്‍ കഴുത്തില്‍ കുരിക്കിട്ട് കത്തി ജ്വലിക്കുന്ന മണലിലൂടെ വലിച്ചിഴച്ചു. ചുട്ട് പൊള്ളൂന്ന മണലില്‍ വിവസ്ത്രനാക്കി മലര്‍ത്തികിടത്തി നെഞ്ചില്‍ വലിയ പാറകല്ല് കയറ്റിവച്ചു. ഇവിടെ നബിയോ, സംഘമോ പ്രതിരോധിച്ചുവോ? ഇല്ല. സഹികെട്ട് അബൂബക്കർ(റ) അദ്ദേഹത്തെ വിലക്ക് വാങ്ങി മോചിപ്പിച്ചു. എന്നിട്ടും പീഢനമുണ്ടായില്ലേ. അത് പോലെ ഖബ്ബാബ്(റ) നെ ശരീരത്തില്‍ നിന്ന് മാംസം ഈര്‍ച്ചവാള്‍ കൊണ്ട് പച്ചയോടെ പിഴുതെടുത്തു. തലയില്‍ തീ കനല്‍ വച്ച് തലയോട്ടിവരെ വെന്ത് പോകുന്ന രീതിയില്‍ കത്തിച്ചു. അവിടെയും രണ്ട് കൈയ്യും മുറുകെ കെട്ടിപിടിച്ച് റബ്ബിനോട് പ്രാര്‍ത്ഥിക്കുക മാത്രമാണദ്ദേഹം ചെയ്തത്. തിരിച്ച് വാളെടുത്ത് വെട്ടുകയല്ല ചെയ്തത്.

കാരണം ദീനിനായി അനുഭവിക്കുന്ന വേദനക്ക് സ്വര്‍ഗ്ഗം പ്രതിഫലമാണെന്നവര്‍ പഠിച്ചിരുന്നു. പക്ഷെ ഇസ്ലാമിക ജ്ഞാനം ഇല്ലാത്ത മദ്രസയിൽ പോലും പോയിട്ടില്ലാത്ത തീവ്രവാദികളോ? ചിന്തിക്കണം ഇവിടെ. ഈ സഹാബാക്കള്‍ പോയ അതേ സ്വര്‍ഗ്ഗത്തിലല്ലേ ഈ തീവ്രവാദികളും പോകണമെന്ന് ആഗ്രഹിക്കുന്നത്?. അവര്‍ ക്ഷമിച്ചത് പോലെ എന്ത് കൊണ്ട് ഇവർക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല.? "വിശ്വസ്സിച്ചിരിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ മാത്രം പെട്ടന്ന് സ്വര്‍ഗ്ഗത്തില്‍ കടന്ന് കളയാം എന്ന് വിചാരിക്കുവാണോ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ അനുഭവിച്ചത് പോലുള്ളവ അനുഭവിക്കാതെ എന്ന് ഖുര്‍ആന്‍ ചോദിച്ചെങ്കില്‍ നാം മുമ്പുള്ളവരുടേത് പോലുള്ള വേദന അനുഭവിക്കണ്ടേ? ആ വേദന എന്തായാലും നാം അനുഭവിക്കുന്നില്ല എന്നത് സത്യമല്ലേ. ചിന്തിക്കുക.


അവരിലെ ഒരു വനിതയായിരുന്നല്ലോ "സുമയ്യ(റ). ആ മഹതിയെ ക്രൂരമായി പീഢിപ്പിച്ചില്ലേ? എന്തിന്? അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഒറ്റ വിഷയത്തിന്റെ പേരില്‍. അല്ലേ?. ഇന്നത്തെ മുസ്ളീംഗളില്‍ ആരാണ് അല്ലാഹുവിനെ മാത്രം ആരാധിച്ചതിന്റെ പേരില്‍ പീഢനം വാങ്ങിയത്.? ഇല്ലല്ലോ, ഏതെങ്കിലും രാഷ്ട്രീയത്തിന്റെ പേരിലോ, ഭൌതികമായ വിഷയത്തിലോ ആയിരിക്കും. അല്ലേ? എങ്കില്‍ സുമയ്യ(റ) അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന്റെ വിഷയത്തിലായിരുന്നു ക്രൂരമായി പീഢിപ്പിച്ചത്. അവരെ അതിപൈശ്ചാചികമായി ഇരുമ്പ് കമ്പി പഴുപ്പിച്ച് ഗുഹ്യസ്ഥാനത്ത് കുത്തികയറ്റി കൊന്നു. അത് പോലെ യാസ്സിര്‍ കുടുംബത്തെ അതികഠിനമായി പീഡിപ്പിച്ചു. അന്നും നബി(സ) പറഞ്ഞു;"യാസ്സിര്‍ കുടുംബമേ ക്ഷമിക്കുക. നിങ്ങള്‍ക്ക് സ്വര്‍ഗ്ഗമുണ്ട് എന്നറിയികുക മാത്രമാണ് ചെയ്തത്.

നാം ഇന്ന് അതിനെക്കാള്‍ വലുതായി എന്ത് പീഢനമാണ് അനുഭവിക്കുന്നത്. ഉമര്‍(റ) അടക്കമുള്ള സഹാബാക്കള്‍ അവസാനം നബി(സ) യോട് ചോദിക്കുകയാണ്. "നബിയേ, ഈ പീഢനം അങ്ങ് കാണുന്നില്ലേ, അല്ലാഹുവിനോട് അങ്ങ് പ്രാര്‍ത്ഥിക്കുന്നില്ലേ? അപ്പോള്‍ നബി(സ) പറഞ്ഞു; തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്കും പീഢനമേറ്റിട്ടുണ്ട്. ഒരു കുഴിവെട്ടി അതില്‍ അവരെ നിര്‍ത്തി ഈര്‍ച്ച വാള്‍ കൊണ്ട് രണ്ടായി പിളര്‍ന്നിട്ടുണ്ട്. ജീവനോടെ ശരീരത്തില്‍ നിന്നും മാംസം വാള്‍ കൊണ്ട് അരിഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ അതൊന്നും അവരുടെ ഈമാന് കോട്ടം വരുത്തിയിട്ടില്ല. ഇത് കേട്ട സഹാബാക്കള്‍ക്ക് ഈമാന്‍ വര്‍ദ്ധിച്ചു. എങ്കില്‍ നമ്മുടെ ഈമാനും വര്‍ദ്ധിക്കണം. നമുക്ക് മുമ്പുള്ളവര്‍ക്കും ഈ പീഢനം ഉണ്ടായിട്ടുണ്ട് എന്നോര്‍ക്കുക. പ്രവാചകനെയും ക്രൂരമായി മര്‍ദ്ദിച്ചില്ലേ, ഒരു മകളെ ഗര്‍ഭിണിയായിരിക്കെ ഒട്ടകപുറത്ത് നിന്ന് തള്ളിയിട്ട് കൊന്നില്ലേ? രണ്ട് പെണ്‍ മക്കളെ ത്വലാക്ക് ചൊല്ലിയില്ലേ, എന്നിട്ടും എവിടെ മുത്ത് നബി പ്രതികരിച്ചു.? റബ്ബേ അറിവില്ലാത്തവരാണിവര്‍. ഇവര്‍ക്ക് നീ പൊറുത്ത് കൊടുക്കണേ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമല്ലേ തിരുമേനി(സ) ചെയ്തത്.

പ്രതികാരം ചെയ്യാന്‍ ആയുധമെടുത്ത് നില്ക്കുന്ന ഈ തീവ്രവാദികൾ ചിന്തിക്കണം. നബി(സ) നമസ്കരിക്കുന്ന സമയം അവിടുത്തെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍ മാല കൊണ്ട് പോയി ഇട്ടില്ലേ. ആ മുത്ത് നബിയുടെ ചെരുപ്പ് രക്തം വീണ് ചുമപ്പ് നിറമാകുന്ന നിലയില്‍ ശത്രുക്കള്‍ കല്ലെറിഞ്ഞില്ലേ. എല്ലാവരും നോക്കി നില്‍ക്കെ ആ മുത്ത് നബിയുടെ പൂമുഖത്ത് അബൂജഹലിന്റെ നിര്‍ദേശപ്രകാരം കാര്‍ക്കിച്ച് തുപ്പുകയും, അടിക്കുകയും ചെയ്തില്ലേ, ആ നബിതങ്ങളുടെ ഇളയാപ്പയായ ഹംസ(റ)യെ സ്വന്തം കണ്മുന്നില്‍ വച്ച് കൊല്ലുകയും ശേഷം ആ ശരീരം പിളര്‍ന്ന് കരള്‍ കടിച്ച് പ്രവാചകപൂമുഖത്ത് തുപ്പുകയും. ചെയ്തില്ലേ.... അതിലും വലുതാണോ എന്റെ സഹോദരാ, ശിര്‍ക്കും, ബിദ്അത്തും, ഹറാമും ചെയ്ത് നടക്കുന്ന ഇന്നത്തെ മുസ്ളിം നാമധാരികളെ ആരെങ്കിലും (മതത്തിന്റെ ലേബലിലല്ലാതെ) ഭൌതിക കാര്യങ്ങളുടെ പേരില്‍ അക്രമിച്ചാല്‍ "ജിഹാദ് എന്ന പേര്‍ വിളിച്ച് ആയുധമെടുത്തിറങ്ങുന്നത്?. ഇനി മതത്തിന്റെ പേരിലായാലും ആ മുത്ത് നബി(സ) പീഡനം അനുഭവിച്ചെങ്കില്‍, നിനക്ക് അതനുഭവിക്കാന്‍, അത് വഴി പ്രവാചകനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഇഷ്ടമില്ലെങ്കില്‍....സഹോദരാ,' നബി(സ)യെ സ്നേഹിക്കാത്ത നിങ്ങളോട് ഒന്നും പറയാനില്ല.


പിന്നെ നമ്മുടെ സംശയം എങ്കില്‍ "മര്‍ദ്ദിതരായ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയും, സ്ത്രീകള്‍ക്ക് വേണ്ടിയും എന്ത് കൊണ്ട് നിങ്ങള്‍ക്ക് യുദ്ധം ചെയ്ത് കൂടാ എന്ന ഖുര്‍ആന്റെ ചോദ്യമാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത് ഖുര്‍ആന്റെ ആയത്തുകള്‍ ഇറങ്ങുന്ന പശ്ചാത്തലമാണ്. ഈ ചോദ്യം അല്ലാഹു എപ്പോള്‍, എവിടെ, ആരോട് ചോദിച്ചു.? നബി(സ) മദീനയില്‍ വന്ന് ഒരു ഭരണതലവനായി നിന്ന സമയം, ആ ഭരണാധികാരിയോടാണ് അല്ലാഹുവിന്റെ ചോദ്യം."എന്ത് കൊണ്ട് യുദ്ധം ചെയ്ത് കൂട എന്ന്. മാത്രമല്ല ആര്‍ക്ക് വേണ്ടിയാണ് യുദ്ധം ചെയ്യേണ്ടത്? അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന പാവങ്ങള്‍ക്ക് വേണ്ടി. അല്ലേ? ഇന്നോ, ഇബാദത്തിന്റെ ഭാഗമായ നേര്‍ച്ച വഴിപാടുകള്‍ അമ്പിയാക്കള്‍ക്കും, ഔലിയാക്കള്‍ക്കും, ജാറങ്ങള്‍ക്കും അര്‍പ്പിക്കുന്ന ഇന്നത്തെ മുസ്ളിം നാമധാരികള്‍ക്ക് വേണ്ടി നാം യുദ്ധത്തിനിറങ്ങിയാല്‍ റബ്ബിന്റെ സഹായമുണ്ടാകുമോ? ആദ്യം ഈ പാവങ്ങളെ ദീന്‍ പഠിപ്പിക്കുകയാണ് വേണ്ടത്.


അത് പോലെ നബി(സ)യുടെ കാലത്ത് ഭരണാധികാരിയാകുന്നതിന് മുമ്പും പാവങ്ങള്‍ പീഢിപ്പിക്കപ്പെട്ടില്ലേ, എന്ത് കൊണ്ട് അല്ലാഹു അന്ന് യുദ്ധം ചെയ്യാന്‍ നബിയോട് കല്പിച്ചില്ല.? ഇവിടെയാണ് ഇസ്ളാം പ്രക്യതിമതമാണ് എന്ന് മനസ്സിലാകുന്നത്. ഭരണാധികാരിയുടെ നേത്യത്വത്തിലല്ലാതെ പ്രജകള്‍ ആയുധമെടുക്കാന്‍ തുടങ്ങിയാല്‍ അവിടെ സമാധാനം ഒരിക്കലും ഉണ്ടാകില്ല. അത് കൊണ്ടാണ് നബി(സ)യോട് അന്ന് കല്പിക്കാത്തത്. ശേഷം മക്കയിലെ 13 കൊല്ലത്തെ ശത്രുക്കളുടെ പീഡനം ഏറ്റ് വാങ്ങി അവസാനം റബ്ബിന്റെ കല്പനപ്രകാരം മുസ്ളീംഗള്‍ ഹിജ്റ പോയി. പിന്നെ മദീനയില്‍ നബി(സ) ഭരണാധികാരിയായി. പക്ഷേ അപ്പോഴും മക്കയില്‍ നിന്നും ചില മുസ്ളീംഗള്‍ക്ക് ഹിജ്റ വരാന്‍ സാധിക്കാതെ മക്കയില്‍ കുടുങ്ങി. അവരെ മക്കാമുശ്രിക്കുകള്‍ ക്രൂരമായി അക്രമിച്ചു. അങ്ങനെ അവര്‍ അല്ലാഹുവിനോട് ഞങ്ങള്‍ക്ക് വേണ്ടി ഒരു സഹായിയെ തരൂ എന്ന് ചോദിച്ചപ്പോഴാണ് അല്ലാഹു നബിയോട് യുദ്ധം ചെയ്യാനാവശ്യപ്പെട്ടതായി ഖുര്‍ആന്‍ (4/75) ഉണര്‍ത്തുന്നത്.

പിന്നെയൊരു സംശയം; അബ്ബാസ്(റ)നബി(സ)യോട് ചോദിച്ചു. നബിയേ, എന്നെ ഒരു ശത്രു അക്രമിക്കാന്‍ വന്നാല്‍ ഞാന്‍ എന്ത് ചെയ്യണം?(അവിടെയും ക്ഷമിക്കണോ)എന്ന്.? നബി(സ)മറുപടി പറഞ്ഞു. ഒരു മുസ്ളിം ഭീരു ആകാന്‍ പാടില്ല. അവിടെ നീ ആ ശത്രുവുമായി പോരാടണം. അതില്‍ നീ കൊല്ലപ്പെട്ടാല്‍ നിനക്ക് സ്വര്‍ഗ്ഗമാണ്. ആ സംഭവത്തില്‍ ആ ശത്രു കൊല്ലപ്പെട്ടാല്‍ നീ കുറ്റകാരനല്ല താനും. കാരണം നീ സ്വയരക്ഷക്കായുള്ള പ്രവര്‍ത്തനമാണവിടെ നടത്തിയത്. ഈ ഹദീസിലൂടെ നമുക്ക് പ്രതികരിച്ച് കൂടെ? നമ്മെ ഇന്ന് RSS ഭീകരര്‍ പീഡിപ്പിക്കയല്ലേ? എന്നതാണ്.

ഉത്തരം പ്രതികരിക്കാം എന്ന് തന്നെയാണ്. അത് RSS മാത്രമല്ല ഏത് ശത്രുവായാലും നമുക്ക് പ്രതികരിക്കാം. പക്ഷേ, എങ്ങനെ? പ്രവാചകചര്യയിലൂടെ മനസ്സിലാകുന്നത് ആ സന്ദര്‍ഭത്തില്‍, പ്രതികരിക്കാനാണ്. സ്വയരക്ഷയ്ക്ക് വേണ്ടി മാത്രം. പക്ഷേ മര്‍ദ്ദനം ഏറ്റ ശേഷം പിന്നീട് ആളെ കൂട്ടി ആ ശത്രുക്കളെ അക്രമിക്കല്‍ ഇസ്ളാം ഒരിക്കലും അനുവദിക്കുന്നില്ല. അത് ഭരണകൂടത്തിനും, നിയമപാലര്‍ക്കും മാത്രമേ അധികാരമുള്ളൂ. നാം അവരെ സമീപിക്കുക മാത്രമാണ് ചെയ്യേണ്ടത്.(നീതി കിട്ടിയാലും ഇല്ലെങ്കിലും.) ചിലപ്പോള്‍ നമ്മുടെ ശത്രു നിയമത്തിന്റെ പേരില്‍ രക്ഷപ്പെട്ടേക്കാം. എന്നാല്‍ അവിടെ നാം ആ കേസ് റബ്ബിലേക്ക് വിടുക. കാരണം ഒരു മുസ്ളിമിനെ സംബന്ധിച്ച് അവന്റെ പൂര്‍ണ്ണ പ്രതിഫലം പരലോകത്താണ് ലഭിക്കുക. അവിടെ മുസ്ളിം സഹിക്കും, ക്ഷമിക്കും. അല്ലാത്തവര്‍ പിശാചിനെ പിന്തുടര്‍ന്ന് നിയമം കൈയ്യിലെടുക്കും. അല്ലാഹുവിന്റെ ശാപം ഏറ്റ് വാങ്ങുന്നു.

ഒരു മുസ്ളിമിനെ സംബന്ധിച്ച് നല്ലവരായ മുൻഗാമികൾ ഈ സന്ദരഭത്തില്‍ എങ്ങനെ പ്രതികരിച്ചു എന്ന് പഠിക്കണം. നോക്കൂ,'ഉമര്‍(റ) യാഹുദന്റെ കുത്തേറ്റ് മരണ ശയ്യയില്‍ കിടക്കുമ്പോള്‍ വേദന സഹിക്കവയ്യാതെ അദ്ദേഹത്തിന്റെ മകന്‍ ആ യാഹുദനെയും, കുടുംബത്തെയും കൊന്ന് കളഞ്ഞു. ഇത് മരണശയ്യയില്‍ കിടന്ന ഉമര്‍(റ) അറിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ മകനെ തുറുങ്കിലടക്കാന്‍ ഉത്തരവിട്ടു. കാരണം ഖലീഫയായി ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ നിയമം കൈയ്യിലെടുക്കാന്‍ പ്രജക്കതികാരമില്ല.അത് എന്റെ മകനായാലും ശരി. എന്നാണദ്ദേഹം പ്രതികരിച്ചത്. ഇതാണ് ഇസ്ളാമിന്റെ ധര്‍മ്മം.

അത് കൊണ്ട് എന്റെ സഹോദരന്മാരായ ഇസ്ലാമിക തീവ്രവാദികളെ , പ്രായത്തിന്റെ രക്തതിളപ്പ് കൊണ്ട് ഈ ലോകത്തെ വിജയം മാത്രം കൊതിക്കാതെ പരലോകത്തെ വിജയം കൊതിക്കൂ. നരകം ഭയാനകമാണ്. ആയുധമെടുക്കാനല്ലാതെ നമസ്കാരം എങ്ങനെ നബിചര്യപ്രകാരം നിര്‍വ്വഹിക്കണം?, ശിര്‍ക്കിന്റെ ഗൌരവം,എന്താണ് ശിര്‍ക്ക്?, എന്താണ് ബിദ്അത്ത്?. ഇതൊക്കെ പഠിക്കാന്‍ ഇതുവരെയും സാധിച്ചുവോ എന്ന് സ്വയം ഒന്ന് ചിന്തിക്കുക. ഖുര്‍ആനിലും, ഹദീസുകളിലും വന്നിട്ടുള്ള മുഴുവന്‍ ആയുധപ്രയോഗവും,യുദ്ധങ്ങളും,എല്ലാം ഒരു ഖലീഫക്ക് കീഴില്‍ ചെയ്യേണ്ട കാര്യങ്ങളാണ്. നടന്ന യുദ്ധങ്ങളും, കൊലപാതകങ്ങളും, പ്രതിക്രിയകളും എല്ലാം ഏതെങ്കിലും സംഘം കൂടി ചെയ്തതല്ല. മറിച്ച് ഒരു ഭരണാധികാരിക്ക് കീഴില്‍ നിന്ന് ചെയ്യേണ്ടതാണ്. ചെയ്തതാണ്. അത് കൊണ്ട് ഇന്ന് പല മുസ്ലിം സംഘടനകളും സ്വീകരിക്കുന്ന നിലപാട് തീവ്രവാദമാണ്. നാം ചെയ്യുന്ന അമലുകള്‍ പാഴായി നരകത്തിലകപ്പെടുകയും ചെയ്യും. സ്നേഹത്തോടെയുള്ള ഉപദേശമാണിത്.

അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഇത് സ്വീകരിക്കും എന്ന വിശ്വാസ്സത്തോടെയാണീ കുറിപ്പ് ഇറക്കുന്നത്. സഹോദരാ,നീ റബ്ബിനെ ഭയക്കുന്ന മുസ്ളിമല്ലേ? വെറുതെ വിശ്വസ്സിക്കണ്ട. ഈ ലേഖനത്തിലെ കാര്യങ്ങള്‍ സത്യമാണോ എന്ന് പരിശോദിക്ക്. (അതിനായി സ്വന്തം ബുദ്ധി ഉപയോഗിക്കുക.) ഇസ്ലാം തീവ്രവാദം വളർത്താത്തത് കൊണ്ട് തന്നെയാണ് ഇന്ന് ഇവരുടെ നേതാക്കള്‍ "ഞങ്ങള്‍ക്ക് ക്ഷമിക്കാന്‍ വയ്യ, തിരിച്ചടിക്കും, ഞങ്ങള്‍ക്കെതിരെ ആരെങ്കിലും കൈ പൊക്കിയാല്‍ ആ കൈ പിന്നെ പൊങ്ങില്ല...... എന്നൊക്കെയുള്ള ഇസ്ളാമിന് നിരക്കാത്ത പല സ്വരങ്ങളും ഇന്ന് പബ്ളിക്കായി സ്റേജ്കളിലൂടെ തന്നെ വിളിച്ച് പറയുകയും, അതിലൂടെ ഇസ്ളാമിനെ ഭീകരവാദമാക്കുകയാണിവര്‍ ചെയ്യുന്നത് എന്നറിയാതെ പാവങ്ങളായ പ്രവര്‍ത്തകര്‍ കൈയ്യടിച്ച് കൊടുക്കുകയും ചെയ്യുന്നത്!

എന്താണ് മക്കാകാലഘട്ടം എന്ന് പറയുന്നത്? ഖലീഫക്ക് കീഴില്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രം. അതായത്-യുദ്ധം,കട്ടവന്റെ കൈമുറിക്കല്‍, വ്യഭിചാരിയെ എറിഞ്ഞ്കൊല്ലല്‍(100 ചാട്ടയടി)സക്കാത്ത് കൊടുക്കാത്തവനെതിരെ നടപടിയെടുക്കല്‍.....അങ്ങനെ പലപല കാര്യങ്ങള്‍, ഇതൊക്കെ മദീനയെ പോലെയുള്ള ഒരു ഇസ്ളാമിക ഭരണകൂടത്തില്‍ മാത്രമേ അനുവാദമുള്ളൂ. പക്ഷെ ഇവർ ഇനി പ്രതിരോധത്തോടൊപ്പം കട്ടവന്റെ കൈ മുറിക്കാനും, എറിഞ്ഞ് കൊണ്ടുള്ള ശിക്ഷ നടപ്പിലാക്കാനും, മറ്റും തുടങ്ങിക്കോളൂ. പറ്റുമോ? ഇല്ല കാരണം കേരളത്തില്‍ പ്രത്യേകിച്ചും ഇന്ന്, ഇത്തരം ആളുകള്‍ മുസ്ളീംഗളില്‍ പെട്ടവര്‍ തന്നെ ധാരാളമാണല്ലോ, ചിന്തിക്കൂ സഹോദരങ്ങളേ,.. ഈ പോക്ക് അപകടമാണ്. ഇഹലോകവും,പരലോകവും നഷ്ട്മാകും. ഇന്നുള്ള ഈ സംഘടനക്കാര്‍ക്ക് അധികപേര്‍ക്കും അറിയില്ല, ഇതിന്റെ തുടക്കം എവിടെ നിന്നാണ് എന്ന്. പരിശോധിക്കേണ്ടതുണ്ടിത്.

നിങ്ങള്‍ക്കറിയോ ഇന്ന് നിങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന ആശയം ശിയാക്കളുടെ ആദര്‍ശമാണ്.

ചിന്തിക്കൂ സഹോദരാ, നിങ്ങളുടെ ഈ പോക്ക് റബ്ബിന്റെ ശാപം വാങ്ങി നരകത്തിലേക്കാണ്. ഇത് വെറുതെയുള്ള എന്റെ വാദമല്ല. ആര്‍ സ്വര്‍ഗ്ഗത്തില്‍ ആര്‍ നരകത്തില്‍ എന്ന് പറയാന്‍ നമുക്ക് കഴിയില്ലല്ലോ; പക്ഷേ, അല്ലാഹുവും,അവന്റെ റസ്സൂലും(സ) നരകത്തിലേക്കും, സ്വര്‍ഗ്ഗത്തിലേക്കും ഏതൊക്കെ പ്രവര്‍ത്തിചെയ്തവര്‍ പോകും എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തിലാണിത് സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥ ജിഹാദിനെ മനസ്സിലാക്കുക.

2009, ജൂലൈ 21, ചൊവ്വാഴ്ച

ഇസ്ലാമും സൂര്യഗ്രഹണവും.



അബൂഹുറൈറ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു. അത് അന്ത്യപ്രളയമാണോ എന്നായിരുന്നു നബിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശച്ച് നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നിസ്കരിക്കുന്നതു അതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടെയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല. തന്റെ ദാസന്മാരെ ഭയപ്പെടുത്താന്‍ വേണ്ടി അല്ലാഹു നടപ്പില്‍ വരുത്തുന്ന ചില നടപടികള്‍ മാത്രമാണിത്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക. അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊള്ളുക.”എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു. [ബുഖാരി-547 -സി എന്‍ ]

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.

പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. കേരളത്തില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഇത്തവണത്തെ ഗ്രഹണം നിരീക്ഷിക്കാന്‍ ബീഹാറിലെ പാറ്റ്നയിലേക്കു പോയിട്ടുള്ളത്. ഇന്ത്യയിലെ 12 കോടി മുസ്ലിംങ്ങളും ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. !
സകലമന ‍ ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !

ഇത്രയും യുക്തിജബ്ബാറിന്റെ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്റ്

1.ഖുർആനും ഹദീസും ശാസ്ത്ര ഗ്രന്ധങ്ങളാണോ?
2.പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്ന് മുഹമ്മദ് നബി(സ) എവിടയാണ് അവകാശപ്പെട്ടത്?
3.ഈ നബിയുടെ അനുയായികൾ തന്നെയാണ് ബാബിലോണിയ, പേര്‍ഷ്യ, ഈജിപ്ത്, മാസിഡോണിയ, ഇന്ത്യ, ചൈന, ഇസ്ലാമിക ലോകം എന്നിങ്ങനെ വിവിധ സംസ്കാരങ്ങള്‍ വികാസം പ്രാപിച്ചതിനൊപ്പം ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങള്‍ സ്ഥാപിക്ക‌പ്പെടുകയും ആകാശത്തെ പറ്റി വിശദമായി പഠിക്കുവാന്‍ ആരംഭിക്കുകയും ചെയ്തത്.ജ്യോതിശാസ്ത്രത്തിനു പഴയ കാല മുസ്ലിങ്ങൾ നൽകിയ സംഭാവനകളൊക്കെ എടുത്തൊന്ന് പഠിക്ക് ജബ്ബാറെ, പ്രമുഖരായ അറബ് ജ്യോതിശാസ്ത്രജ്ഞരായ അല്‍-ബത്വാനി, താബിത് ഇബ്ന്‍ ഖുറ്ര തുടങ്ങിയവര്‍ ജ്യോതിശാസ്ത്രത്തിന് വളരെ വലിയ സംഭാവനകള്‍ നല്‍കിയവരില്‍ ചിലരാണ്. അക്കാലത്ത് നക്ഷത്രങ്ങള്‍ക്ക് ഇവര്‍ പരിചയപ്പെടുത്തിയ പല അറബി നാമങ്ങളും ഇന്നു തനതു നാമങ്ങളായി (Proper name) ഉപയോഗിച്ച് പോരുന്നു.


4.നബി(സ) ഒരു സാധാരണ മനുഷ്യനാണ് എന്നാണ് മുസ്ലിം വിശ്വാസം. എന്നാൽ അല്ലാഹു ഉദ്ദേശ്സിക്കുമ്പോൾ അദ്ദേഹത്തിലൂടെ പല അത്ഭുത പ്രവർത്തികളും അല്ലാഹു ജനങ്ങൾക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്. ഭക്ഷണം ഇരട്ടിച്ചു കൊടുത്ത സന്ദർഭങ്ങൾ, കൈവിരലിലൂടെ വെള്ളം നിർഗ്ഗളിച്ച സന്ദർഭം ഇതൊന്നും സ്വയം വിജാരിക്കുമ്പോൾ നടകുന്നതല്ല എന്ന് തെളിയിക്കുന്നതാണ് പട്ടിണി കിടന്ന സന്ദർഭവും വുളുവെടുക്കാൻ വെള്ളമില്ലാതെ വലഞ്ഞ സന്ദർഭവുമെല്ലാം. ഹോട്ട് ലൈൻ വർക്ക് ചെയ്യുന്നത് നബി വിജാരിക്കുമ്പോഴല്ല മറിച്ചു അല്ലാഹു വിജാരിക്കുമ്പോഴാണ് എന്നു സാരം.ഒരിക്കൽ ഒരു ഈന്തപ്പന തോട്ടത്തിനരികിലൂടെ കടന്നു പോയ നബി(സ) ഈന്തപ്പനയിൽ ക്രതൃമ പരാഗണം നടത്തുന്ന ആളുകളോട് ഇങ്ങനെ ചെയ്തില്ലെങ്കിലും കായ്ഫലം ഉണ്ടാവുമല്ലോ എന്ന് ആരാഞ്ഞ നബിയുടെ വാക്ക് കേട്ട് ആ കർഷകർ അത്തവണം ആ പരിപാടി നിർത്തിവച്ചപ്പോൾ ആ വർഷം അവർക്ക് വിളവ് കുറ്ഞ്ഞത് കണ്ടു നബിയോട് അക്കാര്യം പറഞ്ഞപ്പോൾ നബി പറഞ്ഞത് “അക്കാര്യങ്ങളിൽ എന്നേക്കാളും അറിവ് നിങ്ങൾക്കല്ലെ എന്നായിരിന്നു”. എല്ലാ പ്രവാചകരും ഇത്തരത്തിൽ തന്നെ ആയിരിന്നു എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മോശ പ്രവാചകൻ തന്റെ വടി നിലത്തിട്ടപ്പോൾ അത് പാമ്പായി മാറിയ സന്ദർഭത്തിൽ നെട്ടിത്തരിച്ചു കൊണ്ട് മോശ പിൻ വാങ്ങി എന്നാണ് ഖുർ ആൻ പറയുന്നത്. അതിനർത്ഥം ആ വടി നിലത്തിടുന്നത് വരെ എന്തു സംഭവിക്കുമെന്ന് അദ്ദേഹത്തിനറിയില്ലായിരിന്നു. ആവശ്യാവസരണം യഥേഷ്ടം അത്ഭുത സിദ്ധികൾ കാണിക്കാൻ കഴിയുന്ന ഒരു അമാനുഷിക മനുഷ്യനായിരുന്നില്ല മുഹമ്മദ്(സ‌). മുഹമ്മദ് നബി ക്ക് അങ്ങനെ കഴിവ് ഉണ്ട് എന്ന് വിശ്വസിക്കൽ തന്നെ കടുത്ത പാപമാണ്. ചെയ്തു പോയ എല്ലാ നന്മകളും നിശ്ഫലമാവുന്ന കാര്യം.

5.കാര്യം പിടി കിട്ടാത്ത എല്ലാ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും അസ്ധവിശ്വാസങ്ങള്‍ രൂപപ്പെട്ടു. കാര്യം എന്തെന്നു പറഞ്ഞു കൊടുക്കാന്‍ ഒരു ദൈവത്തിനും പ്രവാചകനും കഴിഞ്ഞുമില്ല. കാര്യം പറഞ്ഞാൽ മനസ്സിലാവുന്ന സമൂഹത്തിനുവേണ്ടി അത്ഭുതകരമായ ഖുർആൻ എന്ന ഗ്രന്ധം ഇവിടെ contradiction ഇല്ലാതെ നിലനിൽക്കുന്നു. ഇതിൽ നിന്നും ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്രൃതി പ്രതിഭാസങ്ങളെകുറിച്ചുള്ള ശാസ്ത്ര സത്യങ്ങൾ അന്ന് മുഹമ്മദ് നബിക്ക് അല്ലാഹു മനസ്സിലാക്കിക്കൊടുത്ത് അത് ജനങ്ങളോട് പറഞ്ഞിരുന്നെങ്കിൽ അന്ന് കിട്ടിയ കല്ലേറിനേക്കാൾ വലിയ ഏറും, കുടൽമാലയും സ്വീകരിക്കേണ്ടിവന്നേനെ. പീഡനങ്ങൾ അനു സംഭവിച്ചതിനെക്കാൾ ഭീകരമായേനെ. അതെല്ലാം ശാസ്ത്രലോകത്തും അനുഭവങ്ങൾ ഉണ്ടല്ലോ? അക്കാരണങ്ങൾ കൊണ്ടായിരിക്കാം ഇന്ന് വെളിപെടുന്ന പല ശാസ്ത്ര സത്യങ്ങളും, ഖുർ ആനിൽ വൈരുദ്ധ്യമില്ലാതെ നിലനിൽക്കുന്ന കാര്യങ്ങളും എല്ലാം തന്നെ അല്ലാഹു മുഹമ്മദിനു അന്ന് അറിയിച്ചു കൊടുക്കാതിരുന്നത്.


ഇന്ത്യയിലേത് പോലോത്ത മിംഗ്ലിങ്ങ് സൊസൈറ്റിയിൽ ജീവിക്കുന്ന ഇസ്ലാമത വിശ്വാസികളുടെ അഞ്ജത നിന്നുണ്ടാവുന്ന പ്രവൃത്തികൾ ചൂണ്ടിക്കാണിച്ച് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാത്ത അമുസ്ലിങ്ങളുടെ കണ്ണിൽ ഇസ്ലാമിനെ കുറിച്ച് പുകമറ സൃഷ്ടിച്ചുകൊണ്ടുള്ള ഒരു കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതരത്തിലുള്ള മുതലെടുപ്പാണ് ഈ വ്യക്തി ചെയ്യുന്നത്. ഈ പുലംബലുകൾ യുക്തിവാദികൾക്ക് തന്നെ നാണക്കേടാണ്.
തനിക്ക് ഇസ്ലാമിനെ കുറിച്ച് ധാരണക്കുറവുണ്ടെങ്കിൽ അത് പഠിക്കാൻ ഇഷ്ടമ്പോലെ അവസരങ്ങൾ ഉണ്ടല്ലോ. തന്റെ അറിവില്ലായ്മയിൽ നിന്നും ഉടലെടുക്കുന്ന വിചിത്രവാദങ്ങൾ ഇസ്ലാമിക നിയമങ്ങളായി കെട്ടിയേല്പിച്ച് അതിനെ വിമർശിക്കുന്നത് ആണും പെണ്ണുംകെട്ട ഏർപ്പാടാണ്.


ഇസ്ലാമിക വിശ്വാസങ്ങളെ കുറിച്ച് കേവല ധാരണ പോലുമില്ലാത്ത യുക്തിവാദിയായ ഇയാൽ നെറ്റിൽ പരത്തുന്ന വിഷം എത്രത്തോളം ദുർബലവിശ്വാസികളുടെ മനസ്സ് മലിനമാക്കുന്നുണ്ട് എന്നറിയില്ല. എന്നാൽ ഇസ്ലാമിക വിശ്വാസങ്ങളെ കുറിച്ചറിയാത്ത ഒരു പുസ്തകം ചുമക്കുന്ന കഴുതമാത്രമാണിയാൾ സംശയമില്ലാതെ പറയാം

മുസ്ലിം സഹോദർന്മാരോട് :
ഗ്രഹണ നമസ്കാരങ്ങൾ
സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ നടക്കുമ്പോള്‍ അനുഷ്ഠിക്കേണ്ട രണ്ടു റക്‌അത്ത് നമസ്കാരങ്ങളാണിവ. ഗ്രഹണം തുടങ്ങിയതു മുതല്‍ അവസാനിക്കുന്നത് വരെ നമസ്കരിക്കുന്നതാണ്‌ രീതി.മറ്റു നമസ്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ക്രമത്തിലാണ്‌ ഇവ നമസ്കരിക്കുന്നത്.റുകൂഉകളും സുജൂദുകളും വളരെ ദീര്‍ഘിപ്പിക്കുന്നതും ഉറക്കെ ഖുര്‍‌ആന്‍ പാരായണം ചെയ്യുന്നതും ഈ നമസ്കാരത്തിന്റെ പ്രത്യേകതകളാണ്‌.ഗ്രഹണ നമസ്കാരത്തിന് ശേഷം നമസ്കാരത്തിന് നേതൃത്വം കൊടുത്തയാള്‍ (ഇമാം) പ്രസംഗം നടത്തേണ്ടതുണ്ട്.

2009, ജൂലൈ 20, തിങ്കളാഴ്‌ച

സ്നേഹ സംവാദം 2009 ജൂൺ എഡിഷൻ

വ്യഭിചാരം എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളെ സമ്മാനിക്കുമ്പോൾ ബഹുഭാര്യത്വം അത്തരം അനർത്ഥങ്ങൾക്കൊന്നും കാരണമാകുന്നില്ലെന്ന അതിവിസ്മയകരമായ വസ്തുത എയ്ഡ്സ് പ്രതിരോധ സൂത്രങ്ങൾ തേടുന്ന മനുഷ്യയുക്തിക്കു മുമ്പിൽ ഒരു വെല്ലുവിളിയും ചോദ്യചിഹ്നവുമായി നിലകൊള്ളുകയാണ്.


വായിക്കുക-ഖുർആനും സാമുഹിക ശാസ്ത്രവും


മനഃശാസ്ത്രശാഖയെന്ന പേരിൽ സമൂഹത്തിൽ പ്രചരിച്ച വിജ്ഞന ശാഖയാണ് ഹിപ്നോട്ടിസം. മനസ്സിനെ ക്രമാനുഗതമായി സജ്ജമാക്കിയെടുക്കുന്നതിലപ്പുറം ഇന്ദ്രിയാതീതശക്തികളുമായി ഹിപ്നോട്ടിസത്തിന് വല്ല ബന്ധവുമുണ്ടോ? ഹിപ്നോട്ടിസ്റ്റ് തന്റെ മുമ്പിലിരിക്കുന്നവരുടെ മേൽ പ്രയോഗിക്കുന്ന ശക്തിയുടെ രഹസ്യമെന്താണ്?



വാക്കോ പദമോ, സംഭാഷണമോ, ശ്രുതിയോ, താളമോ, പ്രസംഗമോ, പ്രകടനമുദ്രാവാക്യമോ എന്തുമാവട്ടെ വികാരങ്ങളെ പടിപടിയായി ശബ്ദഘോഷങ്ങളുടെ സവിശേഷതയിൽ ആവർത്തനതാളത്തിലൂടെ പ്രോജ്ജ്വലിപ്പിക്കപ്പെടുമ്പോൾ, മനസ്സ് നിശ്ചലമായി, ബോധം നിർവീര്യമായി പ്രഭാവത്തിന്റെ കീഴിൽ വരുന്നു. താളം കൂടി കൂടി പരകോടിയിലെത്തുമ്പോൾ, ഭ്രമം സംജാതമായി വ്യക്തി തുള്ളിത്തുടങ്ങുന്നു.


വായിക്കുക ഹിപ്നോട്ടിസം:യാഥാർഥ്യമെന്ത്?

InetEdn 6 Jun 2009

2009, ജൂലൈ 14, ചൊവ്വാഴ്ച

Watch Peace TV (Dubai) Live Online for Free!

Peace TV





Live Peace TV United Kingdom (UK) Online for Free!



Watch Online Peace TV United States (US) Live for Free!



English Programs

2009, ജൂലൈ 3, വെള്ളിയാഴ്‌ച

സ്വവർഗ്ഗരതി കുറ്റമാണെങ്കിൽ ശിക്ഷിക്കേണ്ടതു ദൈവത്തെയാണോ?

പതിവുപോലെ ജബ്ബാറിന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റ് വന്നു. കൂടെ നന്നായി ജബ്ബാര്‍ മാഷേ..നല്ല ചിന്തകള്‍..തുടങ്ങിയ കമാന്റ് തൊഴിലാളികളും


അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണെന്നും അന്യായമായിയാ
തൊന്നും ചെയ്യുകയില്ലായെന്നും പറയുന്നു. എങ്കില്‍ യാതൊരുതെ റ്റും ചെയ്യാത്ത ചില പിഞ്ചുകുട്ടികള്‍ വിചിത്രവും വേദനാജനകവുമായ അസുഖങ്ങളോടെ ജനിക്കുകയോ ജനിച്ചശേഷം ഇവ പിടികൂടുകയോചെയ്യുന്നു. രോഗം ബാധിച്ച പിഞ്ചുകുട്ടിക്ക് പുറമെ രക്ഷിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെ അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്ന
ഇത്തരം രോഗങ്ങള്‍ കാരുണ്യവാനായ ദൈവം നല്‍കുന്നതെന്തുകൊണ്ടാണ്?



അല്ലാഹു പൂര്‍ണനായ സ്രഷ്ടാവാണ്. പൂര്‍ണതയുടെ സ്രഷ്ടാവാണ്. "താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍'' (വി.ഖു. 32:7). "എല്ലാ കാര്യവും കുറ്റമറ്റതാക്കിതീര്‍ത്ത അല്ലാഹുവിന്റെ നിര്‍മിതിയത്രെ അത്'' (വി.ഖു. 27:88).

"അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'' (വി.ഖു. 23:14). "തീര്‍ച്ചയായും മനുഷ്യനെനാം ഏറ്റവും നല്ല ഘടനയോട്്കൂടി സൃഷ്ടിച്ചിരിക്കുന്നു'' (വി.ഖു.95:4). "ഹേ മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിച്ച് സംവിധാനിച്ച് ശരിയായ അവസ്ഥയിലാക്കി താനുദ്ദേശിച്ച രൂപത്തില്‍ നിന്നെസംഘടിപ്പിച്ചവനത്രെ അവന്‍'' (വി.ഖു. 82:6-8).

ഓരോ തവണയും സ്രവിക്കപ്പെടുന്ന കോടിക്കണക്കില്‍ പുരുഷബീജങ്ങളില്‍ ഓരോന്നും ഒരു അണ്ഡവുമായി സംയോജിച്ച് ഭ്രൂണമായി ഒരു ലക്ഷണമൊത്ത ശിശു വളര്‍ന്നുവരാന്‍ അനുയോജ്യമായ ഘടനയോടെയാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. സങ്കീര്‍ണവുംസൂക്ഷ്മവുമായ പ്രജനനപ്രക്രിയ സാധാരണ ഗതിയില്‍ തികച്ചും
അന്യൂനമായിത്തന്നെ നടക്കുന്നു. ചുരുക്കത്തില്‍ ഗര്‍ഭസ്ഥശിശുവിന് രോഗങ്ങളോ വൈകല്യങ്ങളോ സംഭവിക്കുന്നുണ്ടെങ്കില്‍ അതിന്കാരണം മനുഷ്യപ്രകൃതിയില്‍ പ്രപഞ്ചനാഥന്‍ ഏര്‍പ്പെടുത്തിയിട്ടു
ള്ള പ്രജനന വ്യവസ്ഥ വികലമായതല്ല. തൊടുന്നതൊക്കെ മലിനവും ദൂഷിതവും കളങ്കപങ്കിലവുമാക്കുന്ന ചില മനുഷ്യര്‍ സ്വന്തംപ്രകൃതിയിലും തങ്ങള്‍ക്ക് ചുറ്റുമുള്ള ഭൌതിക വസ്തുക്കളിലും വരുത്തിവെക്കുന്ന കുഴപ്പങ്ങളാണ് ജനിതക രോഗങ്ങള്‍ക്കും ആജന്മവൈകല്യങ്ങള്‍ക്കും നിമിത്തമായിത്തീരുന്നത്. വായു-ജല മലിനീ
കരണവും തെറ്റായ ആഹാരങ്ങളും ഭോജനരീതികളും ലഹരി-മയക്കുമരുന്ന്-പുകയില എന്നീ വിഷപദാര്‍ഥങ്ങളും ആന്റിബയോട്ടിക്-സ്റ്റിറോയിഡ് ഔഷധങ്ങളും അവിഹിത ലൈംഗിക വേഴ്ചയുംശുചിത്വമില്ലായ്മയും രാസവളങ്ങളും കീടനാശിനികളും അണുപ്രസരവും ഗര്‍ഭസ്ഥശിശുവിന് രോഗമോ വൈകല്യമോ ഉണ്ടാകാന്‍ ഇ
ടവരുത്തുന്ന കാരണങ്ങളില്‍ ചിലതാകുന്നു. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, അല്ലാഹു സംവിധാനിച്ച ശുദ്ധവും സന്തുലിതവുമായ പ്രകൃതിയില്‍ മനുഷ്യര്‍ വരുത്തിവെക്കുന്ന താളപ്പിഴകളാണ് ഗര്‍ഭസ്ഥശി
ശുക്കളെയും കൈക്കുഞ്ഞുങ്ങളെയും ഗുരുതരമായ രോഗങ്ങളിലേക്കും വൈകല്യങ്ങളിലേക്കും തള്ളിവിടുന്നത്. "മനുഷ്യരുടെ കൈകള്‍ ചെയ്തുവെച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളി
പ്പട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം" എന്ന ഖുര്‍ആന്‍ സൂക്തം (30:41) ഇത്തരുണത്തില്‍ പ്രത്യേകം അനുസ്മരിക്കേണ്ടതാകുന്നു.

രോഗത്തെയും രോഗാണുക്കളെയും രോഗപ്രതിരോധ സംവിധാനത്തെയും സംബന്ധിച്ച അബദ്ധധാരണകളും അല്ലാഹുവിന്റെ കാരുണ്യത്തില്‍ വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നുണ്ട്. പരമകാരുണികനായ അല്ലാഹു രോഗാണുക്കളെ സൃഷ്ടിച്ചത് മനുഷ്യരെദാഹിക്കാന്‍ വേണ്ടിയല്ല, പ്രത്യുത, ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ, ഇമ്യൂണ്‍ സിസ്റ്റത്തെ പടിപടിയായി പ്രബലമാക്കിത്തീര്‍ക്കുന്നതിനുവേണ്ടിയത്രെ. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശി
ക്കുമ്പോള്‍ അവയെ നേരിടുന്നതിനുവേണ്ടി ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ അഥാ പ്രതിവസ്തുക്കളാണ് രോഗപ്രതിരോധ സംവിധാനത്തിന്റെ ആധാരശിലകള്‍. രോഗാണുക്കളൊന്നുംകടക്കാത്ത ഒരു അറയില്‍ ഒരു കുഞ്ഞിനെ വളര്‍ത്തിയാല്‍ രോഗപ്രതിരോധവ്യവസ്ഥ ദുര്‍ബലമായ നിലയിലായിരിക്കും അത് വള
രുന്നത്. രോഗാണുക്കളുടെ സാന്നിധ്യമല്ല; മറ്റു കാരണങ്ങളാല്‍ പ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകുന്നതാണ് യഥാര്‍ഥത്തില്‍ രോഗബാധക്ക് കാരണം.ഏത് പ്രായത്തിലും മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളില്‍ മിക്ക
തും ശരീരം സ്വന്തം രക്ഷക്ക്വേണ്ടി സ്വീകരിക്കുന്ന ചില നടപടികളുടെ ബഹിര്‍പ്രകടനങ്ങള്‍ മാത്രമാണ്. അന്തരീക്ഷതാപത്തില്‍വലിയ മാറ്റം വരുമ്പോഴും അമിതമോ അഹിതമോ ആയ ആഹാരംകഴിക്കുമ്പോഴും ശരീരത്തിന് ചില അടിയന്തര ക്രമീകരണങ്ങള്‍ആവശ്യമായിവരും. തല്‍സംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ ശമിക്കാന്‍ ഒന്നോ രണ്ടോ ദിവസം വിശ്രമിക്കുകയും ആഹാരപാനീയങ്ങളുടെ കാര്യത്തില്‍ അല്‍പം നിയന്ത്രണം പാലിക്കുകയും ചെയ്
താല്‍ മാത്രം മതിയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കടുത്ത ഉല്‍ക്കണ്ഠ തോന്നുകയും അനാവശ്യമായ മരുന്നുകള്‍ കഴിക്കുകയുംചെയ്യുന്നതാണ് പിന്നീട് ഗുരുതമായ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിന് കാരണം.
ഒരു ഉദാഹരണം: വലിയ താപമാറ്റമുണ്ടാകുമ്പോഴും പൊടി, പുക,രാസവസ്തുക്കള്‍ മുതാലയവ ശ്വസിക്കാന്‍ ഇടവരുമ്പോഴും തുമ്മലുണ്ടാകുന്നത് ശ്വാസകോശത്തിന്റെ രക്ഷയ്ക്കും സുസ്ഥിതിക്കുംവേണ്ടി പടച്ചവന്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുടെ സ്വാഭാവികപ്രവര്‍ത്തനം മാത്രമാകുന്നു. അതുകൊണ്ടാണ് തുമ്മിയാല്‍ അല്ലാഹു
വെ സ്തുതിക്കണമെന്ന് നബി (സ) പഠിപ്പിച്ചത്. എന്നാല്‍ ഇന്ന്വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നത് ദൈവികമായ ഈഅനുഗ്രഹത്തെ അടിച്ചമര്‍ത്താനുള്ള ആന്റി ഹിസ്റ്റമിന്‍ ഗുളികകള്‍വിഴുങ്ങി സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണ്.

മറ്റുചില രോഗങ്ങള്‍ ജീവിത രീതിയുടെ തകരാറുകൊണ്ടും പരിസ്ഥിതി ദൂഷണംകൊണ്ടുംമറ്റും സംഭവിക്കുന്നതാണ്. കുട്ടികളുടെകാര്യത്തില്‍ മാതാപിതാക്കളുടെ തെറ്റായ ജീവിതരീതി രോഗങ്ങള്‍ക്ക് മുഖ്യകാരണമായിരിക്കും. ഏതായാലും രോഗങ്ങള്‍ക്ക് അല്ലാഹുവെപഴിക്കുന്നത് ഒട്ടും ന്യായമല്ല. രോഗശമനത്തിന് സഹായകമായ അനേകമനേകം ഔഷധങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ട് മനുഷ്യരെ അനുഗ്രഹിക്കുകയാണ് അവന്‍ ചെയ്തിട്ടുള്ളത്. വൈകല്യങ്ങളുള്ള
പലര്‍ക്കും അവ പരിഹരിക്കുമാറ് ധാരാളം അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കാറുമുണ്ട്. ആഗോള തലത്തില്‍ ശ്രദ്ധേയനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ് തലക്ക് കീഴെയുള്ള ശരീരഭാഗങ്ങള്‍ ചലി
പ്പിക്കാന്‍പോലും കഴിയാത്തത്ര വൈകല്യമുള്ള വ്യക്തിയാണെന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാകുന്നു.