2009, ജൂൺ 5, വെള്ളിയാഴ്‌ച

കൂടികാഴ്ച-മനുഷ്യര്‍ അനശ്വരരാവുകയോ? അത് സ്രഷ്ടാവിന്റെമാത്രം ഗുണമല്ലേ?

ഹ്രസ്വവും നശ്വരവുമായ ഭൌതിക ജീവിതത്തിനുശേഷം അനശ്വരമായപരലോകജീവിതമുണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. നശ്വരത സൃഷ്ടികള്‍ക്കുള്ള ഗുണവും അനശ്വരത സ്രഷ്ടാവിന്റെ ഗുണവുമായിരിക്കെ സൃഷ്ടികള്‍ അനശ്വരത കൈവരിക്കുക എന്നത് സ്രഷ്ടാവിന്റെ ഗുണത്തി(സ്വിഫത്ത്) ലേക്കുള്ള പ്രവേശനമല്ലേ? അത് സംഭവിക്കുമോ?



!സ്രഷ്ടാവിനെയും അവന്റെ അനശ്വരതയെയും സംബന്ധിച്ചും,സൃഷ്ടികളുടെ നശ്വരതയെയും പരലോകത്തിന്റെ ശാശ്വതികത്വത്തെയും സംബന്ധിച്ചും വിശുദ്ധ ഖുര്‍ആനില്‍തന്നെയാണ് പറഞ്ഞിട്ടുള്ളത്. സൃഷ്ടികള്‍ക്ക് സ്വയം അനശ്വരത കൈവരിക്കാന്‍കഴിയുമെന്ന് അല്ലാഹുവോ റസൂലോ () പറഞ്ഞിട്ടില്ല. ഇല്ലായ്മയില്‍നിന്ന് അല്ലാഹു സൃഷ്ടിച്ച മനുഷ്യരെ മരിപ്പിച്ചതിനുശേഷംഅവന്‍തന്നെ അവരെ ഉയിര്‍ത്തെഴുന്നേല്‍പിച്ച് അവര്‍ക്ക് ശാശ്വതമായ രക്ഷയോ ശിക്ഷയോ നല്‍കുമെന്നാണ് വിശുദ്ധ ഖുര്‍ആനില്‍നിന്ന് ഗ്രഹിക്കാവുന്നത്. സ്വന്തം നിലയില്‍ അനശ്വരതയുള്ളത്അല്ലാഹുവിന് മാത്രമാണ്. പരലോകത്ത് സൃഷ്ടികള്‍ക്കുള്ളശാശ്വതവാസം അല്ലാഹുവിന്റെ ഹിതത്തിന് വിധേയമാണ്.(അവരോട് പറയപ്പെടും:) "സമാധാനപൂര്‍വം നിങ്ങള്‍ അതില്‍പ്രവേശിച്ചു കൊള്ളുക. ശാശ്വത വാസത്തിനുള്ള ദിവസമാകുന്നുഅത്''(വി.ഖു.50:34). എന്നാല്‍, പരലോകത്തിന്റെ ശാശ്വതികത്വംസൃഷ്ടികള്‍ക്ക് നിരുപാധികമായി അധീനമായതല്ല. അക്കാര്യത്തില്‍അല്ലാഹുവിന്റെ ഹിതമായിരിക്കും അന്തിമവും നിര്‍ണായകവും."ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം അവര്‍അതില്‍ (നരകത്തില്‍) നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ഉദ്ദേശിക്കുന്നത് തികച്ചും നടപ്പാക്കുന്നവനാകുന്നു. എന്നാല്‍, സൌഭാഗ്യം സിദ്ധിച്ചവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയുംനിലനില്‍ക്കുന്നേടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും.നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരുദാനമായിരിക്കും അത്'' (വി.ഖു. 11:107, 108). ഇതിന്റെ വ്യാഖ്യാനങ്ങള്‍ക്ക് പ്രമുഖ തഫ്സീര്‍ ഗ്രന്ഥങ്ങളോ ഖുര്‍ആന്‍ പരിഭാഷകളോനോക്കാവുന്നതാണ്.