2009, ജൂലൈ 21, ചൊവ്വാഴ്ച
ഇസ്ലാമും സൂര്യഗ്രഹണവും.
അബൂഹുറൈറ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു. അത് അന്ത്യപ്രളയമാണോ എന്നായിരുന്നു നബിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശച്ച് നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നിസ്കരിക്കുന്നതു അതിനു മുമ്പ് ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടെയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല. തന്റെ ദാസന്മാരെ ഭയപ്പെടുത്താന്‍ വേണ്ടി അല്ലാഹു നടപ്പില്‍ വരുത്തുന്ന ചില നടപടികള്‍ മാത്രമാണിത്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക. അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊള്ളുക.”എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു. [ബുഖാരി-547 -സി എന്‍ ]
സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വന്നു മറയുമ്പോള്‍ ഭൂമിയില്‍ ചിലയിടങ്ങളില്‍ നിഴല്‍ ഉണ്ടാകുന്നു. ഇതാണു സൂര്യഗ്രഹണം. അന്ധവിശ്വാസികളായ ചിലരൊഴിച്ച് ശാസ്ത്രബോധമുള്ളവരാരും ഇന്ന് ഇതിനെ ഭയപ്പെടുന്നില്ല.
പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്നവകാശപ്പെട്ടിരുന്ന പ്രവാചകന്‍ സൂര്യ ഗ്രഹണത്തെ എങ്ങനെയാണു കണ്ടിരുന്നതെന്ന് ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു. മുസ്ലിം വിശ്വാസികള്‍ ഗ്രഹണം തുടങ്ങിയാല്‍ അവസാനിക്കും വരെ പള്ളിയില്‍ കയറി നിസ്കരിച്ചുകൊണ്ടിരിക്കുകയാണു ചെയ്യുക. നബിയുടെ ഈ ഉപദേശം കേട്ട് ലോകത്തെല്ലാവരും പള്ളിയില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നും ഇതുപോലുള്ള പ്രപഞ്ചരഹസ്യങ്ങളെല്ലാം നമുക്ക് അജ്ഞാതമായി തന്നെ നില നിന്നേനെ. ഇന്നു വിജ്ഞാന കുതുകികളായ മനുഷ്യര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി ടെലസ്കോപ്പും മറ്റുമായി പുറത്തിറങ്ങുകയാണു ചെയ്യുന്നത്. കേരളത്തില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഇത്തവണത്തെ ഗ്രഹണം നിരീക്ഷിക്കാന്‍ ബീഹാറിലെ പാറ്റ്നയിലേക്കു പോയിട്ടുള്ളത്. ഇന്ത്യയിലെ 12 കോടി മുസ്ലിംങ്ങളും ഗ്രഹണസമയം കഴിയുവോളം പള്ളിക്കുള്ളില്‍ കയറി മാരത്തോണ്‍ നിസ്കാരത്തില്‍ ഏര്‍പ്പെടും. !
സകലമന ശാസ്ത്രനേട്ടങ്ങളും ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ പെരുമ്പറ കൊട്ടുകയും ചെയ്യും. !
ഇത്രയും യുക്തിജബ്ബാറിന്റെ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്റ്
1.ഖുർആനും ഹദീസും ശാസ്ത്ര ഗ്രന്ധങ്ങളാണോ?
2.പ്രപഞ്ചരഹസ്യങ്ങളെല്ലാം ദൈവം ജിബ്രീല്‍ മുഖേന തനിക്കറിയിച്ചു തരുന്നുവെന്ന് മുഹമ്മദ് നബി(സ) എവിടയാണ് അവകാശപ്പെട്ടത്?
3.ഈ നബിയുടെ അനുയായികൾ തന്നെയാണ് ബാബിലോണിയ, പേര്‍ഷ്യ, ഈജിപ്ത്, മാസിഡോണിയ, ഇന്ത്യ, ചൈന, ഇസ്ലാമിക ലോകം എന്നിങ്ങനെ വിവിധ സംസ്കാരങ്ങള്‍ വികാസം പ്രാപിച്ചതിനൊപ്പം ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും ആകാശത്തെ പറ്റി വിശദമായി പഠിക്കുവാന്‍ ആരംഭിക്കുകയും ചെയ്തത്.ജ്യോതിശാസ്ത്രത്തിനു പഴയ കാല മുസ്ലിങ്ങൾ നൽകിയ സംഭാവനകളൊക്കെ എടുത്തൊന്ന് പഠിക്ക് ജബ്ബാറെ, പ്രമുഖരായ അറബ് ജ്യോതിശാസ്ത്രജ്ഞരായ അല്‍-ബത്വാനി, താബിത് ഇബ്ന്‍ ഖുറ്ര തുടങ്ങിയവര്‍ ജ്യോതിശാസ്ത്രത്തിന് വളരെ വലിയ സംഭാവനകള്‍ നല്‍കിയവരില്‍ ചിലരാണ്. അക്കാലത്ത് നക്ഷത്രങ്ങള്‍ക്ക് ഇവര്‍ പരിചയപ്പെടുത്തിയ പല അറബി നാമങ്ങളും ഇന്നു തനതു നാമങ്ങളായി (Proper name) ഉപയോഗിച്ച് പോരുന്നു.
4.നബി(സ) ഒരു സാധാരണ മനുഷ്യനാണ് എന്നാണ് മുസ്ലിം വിശ്വാസം. എന്നാൽ അല്ലാഹു ഉദ്ദേശ്സിക്കുമ്പോൾ അദ്ദേഹത്തിലൂടെ പല അത്ഭുത പ്രവർത്തികളും അല്ലാഹു ജനങ്ങൾക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്. ഭക്ഷണം ഇരട്ടിച്ചു കൊടുത്ത സന്ദർഭങ്ങൾ, കൈവിരലിലൂടെ വെള്ളം നിർഗ്ഗളിച്ച സന്ദർഭം ഇതൊന്നും സ്വയം വിജാരിക്കുമ്പോൾ നടകുന്നതല്ല എന്ന് തെളിയിക്കുന്നതാണ് പട്ടിണി കിടന്ന സന്ദർഭവും വുളുവെടുക്കാൻ വെള്ളമില്ലാതെ വലഞ്ഞ സന്ദർഭവുമെല്ലാം. ഹോട്ട് ലൈൻ വർക്ക് ചെയ്യുന്നത് നബി വിജാരിക്കുമ്പോഴല്ല മറിച്ചു അല്ലാഹു വിജാരിക്കുമ്പോഴാണ് എന്നു സാരം.ഒരിക്കൽ ഒരു ഈന്തപ്പന തോട്ടത്തിനരികിലൂടെ കടന്നു പോയ നബി(സ) ഈന്തപ്പനയിൽ ക്രതൃമ പരാഗണം നടത്തുന്ന ആളുകളോട് ഇങ്ങനെ ചെയ്തില്ലെങ്കിലും കായ്ഫലം ഉണ്ടാവുമല്ലോ എന്ന് ആരാഞ്ഞ നബിയുടെ വാക്ക് കേട്ട് ആ കർഷകർ അത്തവണം ആ പരിപാടി നിർത്തിവച്ചപ്പോൾ ആ വർഷം അവർക്ക് വിളവ് കുറ്ഞ്ഞത് കണ്ടു നബിയോട് അക്കാര്യം പറഞ്ഞപ്പോൾ നബി പറഞ്ഞത് “അക്കാര്യങ്ങളിൽ എന്നേക്കാളും അറിവ് നിങ്ങൾക്കല്ലെ എന്നായിരിന്നു”. എല്ലാ പ്രവാചകരും ഇത്തരത്തിൽ തന്നെ ആയിരിന്നു എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മോശ പ്രവാചകൻ തന്റെ വടി നിലത്തിട്ടപ്പോൾ അത് പാമ്പായി മാറിയ സന്ദർഭത്തിൽ നെട്ടിത്തരിച്ചു കൊണ്ട് മോശ പിൻ വാങ്ങി എന്നാണ് ഖുർ ആൻ പറയുന്നത്. അതിനർത്ഥം ആ വടി നിലത്തിടുന്നത് വരെ എന്തു സംഭവിക്കുമെന്ന് അദ്ദേഹത്തിനറിയില്ലായിരിന്നു. ആവശ്യാവസരണം യഥേഷ്ടം അത്ഭുത സിദ്ധികൾ കാണിക്കാൻ കഴിയുന്ന ഒരു അമാനുഷിക മനുഷ്യനായിരുന്നില്ല മുഹമ്മദ്(സ). മുഹമ്മദ് നബി ക്ക് അങ്ങനെ കഴിവ് ഉണ്ട് എന്ന് വിശ്വസിക്കൽ തന്നെ കടുത്ത പാപമാണ്. ചെയ്തു പോയ എല്ലാ നന്മകളും നിശ്ഫലമാവുന്ന കാര്യം.
5.കാര്യം പിടി കിട്ടാത്ത എല്ലാ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും അസ്ധവിശ്വാസങ്ങള്‍ രൂപപ്പെട്ടു. കാര്യം എന്തെന്നു പറഞ്ഞു കൊടുക്കാന്‍ ഒരു ദൈവത്തിനും പ്രവാചകനും കഴിഞ്ഞുമില്ല. കാര്യം പറഞ്ഞാൽ മനസ്സിലാവുന്ന സമൂഹത്തിനുവേണ്ടി അത്ഭുതകരമായ ഖുർആൻ എന്ന ഗ്രന്ധം ഇവിടെ contradiction ഇല്ലാതെ നിലനിൽക്കുന്നു. ഇതിൽ നിന്നും ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്രൃതി പ്രതിഭാസങ്ങളെകുറിച്ചുള്ള ശാസ്ത്ര സത്യങ്ങൾ അന്ന് മുഹമ്മദ് നബിക്ക് അല്ലാഹു മനസ്സിലാക്കിക്കൊടുത്ത് അത് ജനങ്ങളോട് പറഞ്ഞിരുന്നെങ്കിൽ അന്ന് കിട്ടിയ കല്ലേറിനേക്കാൾ വലിയ ഏറും, കുടൽമാലയും സ്വീകരിക്കേണ്ടിവന്നേനെ. പീഡനങ്ങൾ അനു സംഭവിച്ചതിനെക്കാൾ ഭീകരമായേനെ. അതെല്ലാം ശാസ്ത്രലോകത്തും അനുഭവങ്ങൾ ഉണ്ടല്ലോ? അക്കാരണങ്ങൾ കൊണ്ടായിരിക്കാം ഇന്ന് വെളിപെടുന്ന പല ശാസ്ത്ര സത്യങ്ങളും, ഖുർ ആനിൽ വൈരുദ്ധ്യമില്ലാതെ നിലനിൽക്കുന്ന കാര്യങ്ങളും എല്ലാം തന്നെ അല്ലാഹു മുഹമ്മദിനു അന്ന് അറിയിച്ചു കൊടുക്കാതിരുന്നത്.
ഇന്ത്യയിലേത് പോലോത്ത മിംഗ്ലിങ്ങ് സൊസൈറ്റിയിൽ ജീവിക്കുന്ന ഇസ്ലാമത വിശ്വാസികളുടെ അഞ്ജത നിന്നുണ്ടാവുന്ന പ്രവൃത്തികൾ ചൂണ്ടിക്കാണിച്ച് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാത്ത അമുസ്ലിങ്ങളുടെ കണ്ണിൽ ഇസ്ലാമിനെ കുറിച്ച് പുകമറ സൃഷ്ടിച്ചുകൊണ്ടുള്ള ഒരു കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതരത്തിലുള്ള മുതലെടുപ്പാണ് ഈ വ്യക്തി ചെയ്യുന്നത്. ഈ പുലംബലുകൾ യുക്തിവാദികൾക്ക് തന്നെ നാണക്കേടാണ്.
തനിക്ക് ഇസ്ലാമിനെ കുറിച്ച് ധാരണക്കുറവുണ്ടെങ്കിൽ അത് പഠിക്കാൻ ഇഷ്ടമ്പോലെ അവസരങ്ങൾ ഉണ്ടല്ലോ. തന്റെ അറിവില്ലായ്മയിൽ നിന്നും ഉടലെടുക്കുന്ന വിചിത്രവാദങ്ങൾ ഇസ്ലാമിക നിയമങ്ങളായി കെട്ടിയേല്പിച്ച് അതിനെ വിമർശിക്കുന്നത് ആണും പെണ്ണുംകെട്ട ഏർപ്പാടാണ്.
ഇസ്ലാമിക വിശ്വാസങ്ങളെ കുറിച്ച് കേവല ധാരണ പോലുമില്ലാത്ത യുക്തിവാദിയായ ഇയാൽ നെറ്റിൽ പരത്തുന്ന വിഷം എത്രത്തോളം ദുർബലവിശ്വാസികളുടെ മനസ്സ് മലിനമാക്കുന്നുണ്ട് എന്നറിയില്ല. എന്നാൽ ഇസ്ലാമിക വിശ്വാസങ്ങളെ കുറിച്ചറിയാത്ത ഒരു പുസ്തകം ചുമക്കുന്ന കഴുതമാത്രമാണിയാൾ സംശയമില്ലാതെ പറയാം
മുസ്ലിം സഹോദർന്മാരോട് :
ഗ്രഹണ നമസ്കാരങ്ങൾ
സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ നടക്കുമ്പോള്‍ അനുഷ്ഠിക്കേണ്ട രണ്ടു റക്‌അത്ത് നമസ്കാരങ്ങളാണിവ. ഗ്രഹണം തുടങ്ങിയതു മുതല്‍ അവസാനിക്കുന്നത് വരെ നമസ്കരിക്കുന്നതാണ് രീതി.മറ്റു നമസ്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ക്രമത്തിലാണ് ഇവ നമസ്കരിക്കുന്നത്.റുകൂഉകളും സുജൂദുകളും വളരെ ദീര്‍ഘിപ്പിക്കുന്നതും ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ഈ നമസ്കാരത്തിന്റെ പ്രത്യേകതകളാണ്.ഗ്രഹണ നമസ്കാരത്തിന് ശേഷം നമസ്കാരത്തിന് നേതൃത്വം കൊടുത്തയാള്‍ (ഇമാം) പ്രസംഗം നടത്തേണ്ടതുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)