2009, ജൂൺ 8, തിങ്കളാഴ്‌ച

കൂടികാഴ്ച-ദൈവം ഒരു തന്നെപ്പൊക്കിയല്ലേ?

വിശാലമായ പ്രപഞ്ചത്തില്‍ മനുഷ്യന്‍ എത്രയോ നിസ്സാരന്‍.പ്രപഞ്ച സ്രഷ്ടാവിന് നിസ്സാരനായ മനുഷ്യന്റെ "നീ വലിയവനാണ്''(അല്ലാഹു അക്ബര്‍) എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ? അല്ലാഹു ഒരുതന്നെപ്പൊക്കിയാണെന്നല്ലേ ഇതിനര്‍ഥം? മനുഷ്യന്‍ പുകഴ്ത്തിയില്ലെങ്കില്‍ദൈവം വലിയവന്‍ തന്നെയല്ലേ? യുക്തിവാദികളുടെ ചോദ്യത്തിന്വ്യക്തമായ മറുപടി ആരും നല്‍കാത്തത് സത്യം അവരുടെ പക്ഷത്താണെന്നല്ലേ തെളിയിക്കുന്നത്?




'അല്ലാഹു അക്ബര്‍' എന്നതിന് അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്നാണര്‍ഥം. 'നീ വലിയവനാണ്' എന്നല്ല. അത്യന്തം സൂക്ഷ്മവും അതീവസ്ഥൂലവുമായ ഭൌതിക വസ്തുക്കളൊന്നും ഒരുമഹാസംവിധായകനില്ലാതെ നിലവില്‍വരുക സാദ്ധ്യമല്ലെന്നാണ്സത്യസന്ധതയും പക്വതയുമുള്ള ബുദ്ധിജീവികള്‍ ഉറപ്പിച്ചുപറയുന്നത്. മനുഷ്യശരീരത്തിലെ ശതകോടിക്കണക്കിലുള്ള ഡി.എന്‍..തന്മാത്രകളില്‍ ഓരോന്നിലും രാസാക്ഷരങ്ങള്‍കൊണ്ട് കുറിച്ചിട്ടുള്ള വിവരശേഖരം ഒരു കംപ്യൂട്ടറില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തത്ര ഭീമമാണെന്നത്രെ ജിനോമിക്സ് ഗവേഷകരുടെ കണ്ടെത്തല്‍.ഒരു മില്ലിമീറ്ററിന്റെ മില്യനിലൊന്ന് മാത്രം വലിപ്പമുള്ള അതിസൂക്ഷ്മവസ്തുവില്‍ അപാരമായ വിവരശേഖരം തനിയെ വന്നുചേര്‍ന്നു എന്ന് പറയുന്നത് തികഞ്ഞ അസംബന്ധമാകുന്നു. എന്നാല്‍വിശുദ്ധഖുര്‍ആനില്‍ സര്‍വജ്ഞനായ അല്ലാഹു പറയുന്നത് നോക്കുക:"അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയുംസമുദം മഷിയാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെപോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (വി.ഖു. 31:26,27).മനുഷ്യന്‍ തന്റെ പരിമിതികളും സര്‍വശക്തനായ സ്രഷ്ടാവിന്റെ അപാരമായ കഴിവുകളും അറിഞ്ഞ് അംഗീകരിക്കുമ്പോഴാണ്മനുഷ്യജീവിതം ശരിയായ ദിശയില്‍ നീങ്ങുക. ദൈവത്തിന്റെമുമ്പില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കാത്ത മനുഷ്യരില്‍ അധികപേരും അഹങ്കാരികളും മുഷ്കന്മാരും നികൃഷ്ടരുമാവുകയാണ്പതിവ്. സ്വഭാവം നിഷ്കളങ്കമായിരിക്കണമെന്നും വാഗ്വിചാരകര്‍മങ്ങള്‍ അന്യൂനമായിരിക്കണമെന്നും നിഷ്കര്‍ഷപുലര്‍ത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം അത്യുന്നതനായദൈവത്തോടുള്ള വിധേയത്വമാകുന്നു. സദാ ദൈവത്തെ സ്മരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യരിലാണ് നന്മയോടുള്ള പ്രതിബദ്ധത മങ്ങാതെ നിലനില്‍ക്കുന്നത്."നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക്ഭൂമിയെ പിളര്‍ക്കാനൊന്നും കഴിയില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല; തീര്‍ച്ച'' (വി.ഖു. 17:37). പ്രപഞ്ചനാഥന് യഥാര്‍ഥത്തിലുള്ളതാണ് അളവില്ലാത്ത അറിവും കഴിവും.അവനെ സംബന്ധിച്ചിടത്തോളം ഒരു പൊക്കലിന്റെ ആവശ്യമില്ല. എന്നാല്‍ മനുഷ്യന് സ്വന്തമെന്ന് പറയാന്‍ ഒന്നുമില്ല. അവന്‍അനുഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണ്. അത് തുറന്ന്സമ്മതിച്ചുകൊണ്ട് വിനീതമായ ജീവിതം നയിക്കുന്നതിലൂ ടെയാണ് മനുഷ്യന് മഹത്വം കൈവരുന്നത്. മഹത്വം കരഗതമാക്കുന്നതിന് അവനെ സഹായിക്കുന്ന ഘടകങ്ങളത്രെ പ്രാര്‍ഥനകളുംകീര്‍ത്തനങ്ങളും.

1 അഭിപ്രായം:

marva പറഞ്ഞു...

chithragupthan said...
ലോകത്ത് നിരപരാധികളായ മുസ്ലീങ്ങൾ കൊല്ലപ്പെടുമ്പോൾ സർവശക്തനായ അള്ളാഹു ഒന്നും ചെയ്യാതിരിക്കുന്നതെന്തേ? അള്ളാഹു കാക്കുന്നതു ഒസാമ, സവാഹിരി തുടങ്ങ്യ നേതാക്കളെ മാത്രമോ?
കേരള പോലിസുപോലെ അള്ളാഹുവും നേതാക്കളെ മാത്രമോ രക്ഷിക്കുക?
അല്ലാഹുവിന്റെ നാമാ ഗുണങ്ങള്‍ ആദ്യം മനസ്സിലാക്കണം. ഒരു കാര്യത്തില്‍ നന്മയുണ്ടോ തിന്മയുണ്ടോ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണെന്നാണ്‌ മുസ്ലിങ്ങളുടെ വിശ്വാസം. എത്ര നന്മ ചെയ്താലും അവനെ ശിക്ഷിക്കാനുള്ള അധികാരം അല്ലാഹുവിനുണ്ട്. അതെ സമയം അല്ലാഹു കാരുണ്യവാനാണ്‌ താനും. ഇതാണ്‌ മുസ്ലിമിന്റെ വിശ്വാസം. ജബ്ബാര്‍ പറഞ്ഞത് പോലെ മനുഷ്യന്റെ ഉള്ളില്‍ അന്തര്‍ലീനമായി നന്മകള്‍ ഉണ്ട് എന്ന്. നന്മ മാത്രമല്ല തിന്മയുംണ്ട് എന്നാണ്‌ എനിക്ക് പറയാന്‍. അല്ലാഹു മനുഷ്യനു നന്മ തിന്മ തീരുമാനിക്കാനുള്ള കഴിവു നല്‍കിയിട്ടുണ്ട്. പ്രവാചകന്മാര്‍ മുഖേന നന്മ തിന്മ വേര്‍തിരിച്ചു തരികയുംചെയ്തു. ഒരിക്കലും ഒരു മനുഷ്യനുമായി അല്ലാഹുവിനെ താരതമ്യം ചെയ്യരുത്. അല്ലാഹു സര്‍ വ്വ വ്യാപിയാണ്‌ എന്നല്ല മുസ്ലിങ്ങല്‍ വിശ്വസിക്കുന്നത്. അല്ലാഹു ഉപരിലോകത്താണ്‌ എന്നാണ്‌ പലരും ചിന്തിക്കുന്നത് അല്ലാഹും മനുഷ്യരൂപത്തില്‍ ആണെന്നാണ്‌.