2009, ജൂൺ 22, തിങ്കളാഴ്‌ച

നന്മയിലേക്ക് പാദയൂന്നിയ ഒരു 'തെമ്മാടി'

ഞാന്‍ ഒരു തെമ്മാടിതന്നെയായിരുന്നു! എന്റെ ജീവിതത്തില്‍ 1998 വരെയുള്ള അന്ധകാരനിബിഢമായിരുന്ന നാളുകള്‍ എനിക്ക് പകര്‍ന്ന് നല്‍കിയിരുന്ന അവബോധം ഉല്ലസിച്ച് ജീവിക്കുക എന്നത് മാത്രമായിരുന്നു. അതിന്നര്‍ത്ഥം ഇതരരെ ഉപദ്രവിച്ച് ജീവിക്കുക എന്നതായിരുന്നില്ല. മദ്യപാനം, വ്യഭിചാരം, സിനിമ, നാടക നൃത്തനാട്യങ്ങളുടെയും ക്ഷേത്രകലകളുടെയുമൊക്കെ പ്രകടനപരതയില്‍ മുങ്ങിക്കൊണ്ടിരുന്നു ജീവിതം. മറ്റുള്ളവരുടെ അംഗീകാരം തീര്‍ത്തും പകര്‍ന്നുകിട്ടണമെന്ന് ആഗ്രഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍! എല്ലാ ജീവിത പ്രവര്‍ത്തനങ്ങളുടെയും പര്യവസാനം മദ്യപാനത്തിലും വ്യഭിചാര സുഖത്തിലും മാത്രം. ഈ വൈകൃതങ്ങളെല്ലാം പേറിക്കൊണ്ടിരുന്നപ്പോഴും മ നസി ല്‍ എപ്പോഴും ഒരു അന്വേഷണമുണ്ടായിരുന്നു. ഞാനെന്താണിങ്ങനെ? പിന്നീട്, ഞാനാരാണ്? ഞാന്‍ എവിടെനിന്നും എന്തിനിവിടെ വന്നു? പിരിമൂത്ത മദ്യപന്റെ മനസിന്റെ അപഥസഞ്ചാരങ്ങളായിരിക്കാമെന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചിന്ത, അന്വേഷണം എന്നെ മുറുകെ പിടികൂടി. 1998ല്‍ പെരിന്തല്‍മണ്ണയില്‍ നടന്ന 'ഹൈന്ദവത, ഇസ്ലാം ക്രൈസ്തവത-സ്നേഹസംവാദം' സംഗമത്തില്‍ പങ്കെടുത്തതോടെ ഈ അന്വേഷണത്വര വളരെയേറെ വര്‍ദ്ധിതമായി. തത്സംഗമത്തില്‍ പങ്കെടുത്ത ചിലരില്‍ മുസ്ലിം യുവ പണ്ഡിതന്മാരുടെ അളന്നുമുറിച്ചുള്ള ആദര്‍ശ പ്രബോധനങ്ങളും യുക്തിഭദ്രമായ ചരിത്ര തെളിവുകളിലൂടെ ഇസ്ലാമികാദര്‍ശത്തിന്റെ ഉള്‍ക്കരുത്തും മറ്റും ശ്രവിച്ചപ്പോള്‍ തോന്നി-ഈ സന്യാസിമാര്‍ക്കും പാതിരിമാര്‍ക്കും തങ്ങളുടെ വാക്കുകള്‍ ശ്രവിക്കുന്നവരോട് യാതൊരു കടപ്പാടുകളും തീര്‍ത്തും ഇല്ലായെന്ന്. പിന്നീട്അങ്ങോട്ട് ചിന്തക്കും അന്വേഷണങ്ങള്‍ക്കും ആക്കം കൂടി. ആദ്യമായി ഞാന്‍ എന്നെക്കുറിച്ച് തന്നെയാണ് ചിന്തിച്ചുതുടങ്ങിയത്. 1964ലെ നവംബര്‍ മാസത്തില്‍ എന്നോ ഒരു മൂവന്തിനേരത്ത് പിറന്നുവീണ് ദാരിദ്യ്രത്തിന്റെയും സാമുദായിക ഉച്ചനീചത്വങ്ങളുടെയും കെട്ടുപിണഞ്ഞ ചുറ്റുപാടുകളില്‍ വളര്‍ന്ന് തുടങ്ങിയ ശൈശവവും ബാല്യകൌമാരങ്ങളും! വയര്‍നിറച്ച് ആഹരിക്കുവാന്‍ അയല്‍വാസികളുടെ വടക്കണികള്‍ ആശ്രയിച്ചിരുന്ന അക്കാലയളവില്‍ പിതാവില്‍നിന്നും ലഭിക്കുക വല്ലപ്പോഴും വീട്ടില്‍ നടന്നിരുന്ന മന്ത്രവാദ പൈകൃതങ്ങളില്‍ വിളമ്പിയിരുന്ന ചാരായവും കള്ളും കോഴിയിറച്ചിയും മാത്രം. പതിനൊന്ന് വയസുകാരന്‍ പയ്യന് വളര്‍ന്നുവരാന്‍ പറ്റിയ ചേരുവകള്‍! പകലന്തിയോളം അന്യരുടെ പാടത്തും പറമ്പിലും അധ്വാനിച്ച് തളര്‍ന്നെത്തുന്ന മാതാവിന് കൂലിയായി കിട്ടുന്ന അല്‍ പം നെല്ല്! അതായിരുന്നു ഞങ്ങളുടെ ആഹാര വസ്തു. നിത്യദാരിദ്യ്രത്തിന്റെ പടുകുഴിയില്‍, ചോര്‍ന്നൊലിക്കുന്ന വൈക്കോല്‍പുരയില്‍ അമ്മയോടൊപ്പം ഒട്ടിക്കിടക്കുമ്പോള്‍ ചിലപ്പോഴൊക്കെ അവരോട് ഞാന്‍ ചോദിച്ചു. അമ്മേ നമുക്ക് മാത്രമായിട്ട് എന്താണിത്ര ദുരിതം? തേങ്ങലുകളോടെ കണ്ണീരൊഴുക്കി വിധിയെ പഴിക്കല്‍ മാത്രമായിരുന്നു അമ്മയുടെ മറുപടി.
അക്കാലങ്ങളില്‍ രാത്രി അടുത്തെവിടെയെങ്ങാനും മന്ത്രവാദ കര്‍മ്മങ്ങളുണ്ടാവുമ്പോള്‍ അച്ഛന്റെ കൂടെ കുട്ടയും തലയിലേറ്റി പരികര്‍മ്മിയായി ഞാനും കൂടും. എന്റെ ലക്ഷ്യം കുറച്ച് കുടിക്കാം; കുറച്ച് കഴിക്കാം; അത്രമാത്രം. മന്ത്രവാദി എന്ന നിലയില്‍ അച്ഛന്റെ വീരശൂരപരാക്രമങ്ങളൊക്കെ കഴിയുമ്പോഴേക്കും രാത്രി വളരെ ഇരുട്ടിയിരിക്കും. അങ്ങനെ ലഭിക്കുന്ന കൂലിയില്‍നിന്നും നൂറ് രൂപ നോട്ട് അമ്മയുടെ കയ്യില്‍ കൊടുത്തിട്ട് അച്ഛന്‍ ഒരു മുങ്ങ്മുങ്ങും. പിന്നീട് അദ്ദേഹത്തെ ഏതെങ്കിലും പാടവരമ്പത്ത് ബോധം നശിച്ച നിലയില്‍ ഞങ്ങള്‍ 'ആഹ്ളാദത്തോടെ, അലമുറയിട്ടുകൊണ്ട്' പിടിച്ചുകൊണ്ടുവരും. പിന്നീടങ്ങോട്ട് പിതാവിന്റെ തത്വോപദേശങ്ങളുടെ പെരുമ്പറയാവും മുഴങ്ങുക. ചിലപ്പോള്‍ അമ്മയുടെയും ഞങ്ങളുടെയും മുതുകത്തും! എന്റെ ചിന്തപിന്നേയും പിറകോട്ട് തന്നെ...... കൌമാരകാലത്ത് അടുത്ത അയല്‍വാസികളുടെ വിവാഹ വീടുകളില്‍ സദ്യക്കാവശ്യമുള്ള 'ഇല' മുറിച്ച് കഷണങ്ങളാക്കി എത്തിക്കുക എന്റെയും അച്ഛന്റെയും മാത്രം ഉത്തരവാദിത്തമായിരുന്നു. അതിന് പ്രതിഫലം കുറെ ചോറും ഏതാനും നാണയങ്ങളും മാത്രം. എന്നാലും ഏതാണ്ട് സുഹൃത്തുക്കളുടെ വീടുകള്‍ പരിചയപ്പെടുന്ന ഇത്തരം 'ഇലമുറി' അവസരങ്ങളായിരിക്കും പഠിക്കണമെന്ന ചിന്തക്ക് ആക്കം കൂട്ടിയത്. അവിടെനിന്നും ലഭിക്കുന്ന പുസ്തകങ്ങളായിരിക്കും അതിന് പ്രചോദനം. അച്ഛനോട് അന്ന് ഇക്കാര്യങ്ങളുടെ അതൃപ്തി ബോധ്യപ്പെടുത്തിയാല്‍ ചുട്ട അടിയായിരിക്കും മറുപടി. സ്കൂള്‍ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും അത്യാവശ്യം പരസഹായത്തോടെയും പട്ടികജാതി ആനുകൂല്യങ്ങളോടെയും കുറെയൊക്കെ കഴിഞ്ഞു. ഇനി പഠിച്ചാല്‍ പരീക്ഷയില്‍ വിജയിക്കില്ല എന്ന് വന്നപ്പോള്‍ അവിടെവെച്ച് നിര്‍ത്തി. അത്രക്കുണ്ടായിരുന്നു മദ്യത്തിന്റെയും മറ്റ് തെമ്മാടിത്തങ്ങളുടെയും വരിഞ്ഞുകെട്ടല്‍! തലമുറകളുടെ സമ്പാദ്യമായി കിട്ടിയ സ്വഭാവ വൈശിഷ്ട്യം! എന്റെ അന്വേഷണം വീണ്ടും തുടര്‍ന്നു. എന്നെക്കുറിച്ച് തന്നെ.... പാതിവഴിയില്‍ പഠനമുപേക്ഷിച്ച് ഞാന്‍ വീട്ടുകാരോടുള്ള സഹവാസവും ഏതാണ്െടാക്കെ ഉപേക്ഷിച്ച് വിപ്ളവ സംഘങ്ങളുടെയും വിദ്യാഭ്യാസ ശാസ്ത്രവിചക്ഷണന്മാരുടെ പ്രചരണ സംഘങ്ങളുടെയും പിറകെ പോയി മടുത്തപ്പോള്‍ നാടുവിട്ട് ഒരു മെട്രോ നഗരത്തിലെത്തി. അവിടെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി സമ്പാദിച്ച് ലഭിക്കുന്ന ശമ്പളം മാസം പത്താം തീയതിക്ക് മുമ്പുതന്നെ നിരപ്പാക്കുമായിരുന്നു. മാര്‍ഗങ്ങളോ, വിലകൂടിയ മദ്യങ്ങളും സുന്ദരികളോടുള്ള അടങ്ങാത്ത അഭിവാഞ്ചയും!? അതിനിടയില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞപ്പോള്‍ അനുജനേയും കൂടെ കൂട്ടി. ഒരു മാസത്തിനുള്ളില്‍തന്നെ അനുജന് എന്നെ മനസിലാവുകയും ഞങ്ങള്‍ തമ്മില്‍ നല്ല നിലയില്‍ അടിച്ച് പിരിയുകയും ചെയ്തു. ആ പാവം എങ്ങിനെയൊക്കെയോ അവിടെ ജീവിച്ച് വന്നത്രെ. പാപപങ്കിലമായ ഈ കാലയളവാണ് ദൈവികബോധം പകര്‍ ന്ന് നല്‍കിയത്. പശ്ചാത്താപ വിവശയായി മഹാക്ഷേത്രങ്ങള്‍ കയറിയിറങ്ങുക പതിവാക്കുകയും ഹൈന്ദവ പുരാണേതിഹാസങ്ങള്‍ വായിച്ച് ഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരുപാട് ബ്രാഹ്മണ സുഹൃത്തുക്കള്‍ ഇക്കാര്യങ്ങളില്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. ദൈവ
ചിന്ത നല്‍കിയ ഉള്‍ക്കരുത്തോടെഞാന്‍ നാട്ടില്‍ തിരിച്ചെത്തി. തൊഴിലില്ലായ്മയുടെ കൂത്തരങ്ങായ കേരളത്തിലെ സുന്ദരമായ ഒരു 'ഗ്രാമനഗര'ത്തില്‍ കള്ളക്കണക്കപ്പിള്ള'യായി ഞാന്‍ സ്വയം സേവനത്തില്‍ ഏര്‍പ്പെ ട്ടു. അപ്പോള്‍ വീണ്ടും ലഭിച്ച ധനമാര്‍ഗവും അംഗീകാരവും വീണ്ടും വിദേശി സ്വദേശി വ്യത്യാസമില്ലാതെ വയറുനിറച്ച് കുടിച്ചുല്ലസിക്കാന്‍ എന്നെ സഹായിച്ചു. അക്കാലയളവില്‍ സുന്ദരികള്‍ പലരുമായും 'സ്നേഹം' പൂത്തുലഞ്ഞുകൊണ്േടയിരുന്നു. അവസാനം ആ ജീവിതത്തിന് പൂര്‍ണവിരാമം കുറിച്ച് വിവാഹം. പിന്നെ കുട്ടികള്‍. അവരൊത്ത് സന്തോഷപ്രദവും ആലസ്യത്തോടെയും ജീവിതം ഇഴഞ്ഞുനീങ്ങി. അതിനിടയില്‍ ഒരു രാത്രിയില്‍ കു ഞ്ഞുങ്ങളുടെ കുസൃതിത്തരങ്ങള്‍ക്കിടയില്‍ ഒരു ആലോചന കടന്നുവന്നു. ഈ പൂമുട്ടുകളായ പൊന്നോമനകളെ പട്ടികജാതിക്കാരായി ജീവിപ്പിച്ച് മരിപ്പിക്കണമോ? ചിന്ത മുന്നോട്ട് തന്നെ.... ഒന്ന് നന്നായാലെന്താ? എങ്ങനെ നന്നാവണം? ഗീത വായിച്ച് നോക്കിയപ്പോള്‍ നിസ്വാര്‍ത്ഥമായി കര്‍മ്മം അനുഷ്ഠിക്കണമെന്ന സാരം ഉള്‍ക്കൊണ്ടു. എന്നാല്‍ അങ്ങനെതന്നെ എന്ന് നിശ്ചയിച്ച് കര്‍മ്മങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ വീണ്ടും വിശ്വാസ ആചാരങ്ങളിലും മറ്റും അസംതൃപ്തിയും ജീവിത ദുരിതങ്ങളും മാത്രം ബാക്കി. പിന്നെ ആ ചിന്ത ഉപേക്ഷിച്ച് പുത്തന്‍ ഉണര്‍വോടെ പ്രവൃത്തികള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ ദുരിതങ്ങള്‍ക്ക് വിട. പക്ഷെ, അപ്പോഴേക്കും മനസില്‍ ഒരു തുലാസ് സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. അതിന്റെ തട്ടുകള്‍ ആടിയുലഞ്ഞുകൊണ്േടയിരുന്നു. അങ്ങനെ ഞാന്‍ പണ്െടങ്ങോ നിര്‍ത്തിവെച്ച വായന പുനര്‍ജീവിപ്പിച്ചു. വായന ആധ്യാത്മികതയിലേക്ക് നീങ്ങി. ഗീതയും രാമായണവും ആയിരുന്നു 'മുഖ്യന്മാര്‍'. പിന്നെ പൂന്താനം കൃതികളും. അങ്ങനെയിരിക്കെ ഒരുനാള്‍ പുതുതായി ഗ്രാമനഗരത്തില്‍ ആരംഭിച്ച മുസ്ലിം പള്ളിയില്‍നിന്നും ഒരു മുസ്ലിം യുവ പണ്ഡിതന്റെ പ്രഭാഷണം കേട്ടു. ഞാനന്നേരം അല്‍പം 'വീലില്‍' ആയിരുന്നു. അദ്ദേഹത്തിന്റെ വിഷയമോ മദ്യത്തിനെതിരില്‍ ഇസ്ലാം പടുത്തുയര്‍ത്തിയ പ്രതിരോധത്തിന്റെ കോട്ടയും! പ്രസ്തുത പ്രഭാഷണത്തില്‍ എന്നെ ചീത്ത വിളിക്കുംപോലെ കുറെ ആശയങ്ങള്‍ ഞാനൊരു പെട്ടിക്കടയുടെ ഓരത്തുനിന്ന് കേട്ടു. ഒന്നോ ഒന്നരയോ മണിക്കൂര്‍ ദീര്‍ഘിച്ച ആ പ്രഭാഷണത്തില്‍ ആ യുവ പണ്ഡിതന്റെ നാവിലൂടെ പുറത്തേക്ക് ഒഴുകിയ വിജ്ഞാനം ചരിത്ര, ശാസ്ത്ര സാമൂഹിക സാംസ്ക്കാരികമായ സമസ്ത മണ്ഡലങ്ങളേയും സവിസ്തരം പ്രതിപാദിക്കുന്ന ഒന്നായിരുന്നു. അവിടുന്നങ്ങോട്ട് ഇസ്ലാം വിമര്‍ശിക്കപ്പെടുന്ന ഒരു മതം മാത്രമല്ലായെന്നും അത് പഠിക്കപ്പെടേണ്ടുന്ന ഒരു തത്വദര്‍ശനമാണ് എന്നും എനിക്ക് ഉള്ളില്‍ തോന്നി. പിന്നീടുള്ള നാളുകളില്‍ മൌനമായി ഇസ്ലാമിനെ പരിചയപ്പെടാന്‍ തുടങ്ങി. അതിനുശേഷം ഹൈക്കല്‍ എഴുതിയ 'മുഹമ്മദ്' എന്ന കൃതി വായിച്ചു. അത് ഇന്നും പരിപൂര്‍ണ്ണമായി ഒരാവര്‍ത്തി പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഓരോ പ്രതിപാദനങ്ങളിലൂടെയും മനസ് പോവുമ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ഇവക്കൊക്കെ പ്രചോദനം
നല്‍കിയതോ-പെരിന്തല്‍മണ്ണയില്‍ നടന്ന 'ഹൈന്ദവത, ഇസ്ലാം, ക്രൈസ്തവത-സ്നേഹസംവാദം' പരിപാടിയും അതിലെ പ്രതിപാദ്യ വിഷയങ്ങളും. പിന്നീട് അങ്ങോട്ട് ഞാന്‍ എന്റെ സ്വഭാവത്തില്‍ സ്വയം പരിവര്‍ത്തനം വരുത്തിത്തുടങ്ങി. ഭഗവത്ഗീത പലവുരു വായിച്ചിട്ട് അതിലുള്ള പൊരുളും മനുഷ്യജീവിതവും തമ്മില്‍ പുലബന്ധംപോലുമില്ലായെന്ന് ബോധ്യപ്പെട്ടു. കഥയറിയാതെ ആട്ടം കാണുന്നവരായി ഗീതാനുയായികള്‍ മാറിക്കൊണ്ടിരുന്നപ്പോള്‍ അവരോട് മനസ് കൊണ്ട് സലാംചൊല്ലി. വി. ഖുര്‍ആന്‍ പരിഭാഷ കൈക്കലാക്കി. ഒരു കാക്ക പറഞ്ഞു; ഇത് നിങ്ങള്‍ക്ക് തൊടാന്‍ പറ്റൂല്ലല്ലോ; 'ഞാന്‍ ഇപ്പോള്‍ തൊട്ടുപോയില്ലേ; ഇനിയൊന്ന് നോക്കട്ടെ'; എന്ന് ഞാനും. ശേഷം രണ്ട് മൂന്ന് അധ്യായങ്ങള്‍ വായിച്ചപ്പോള്‍ മനസിലായി ഇതൊന്നും എനിക്ക് മനസിലാവുന്നില്ലായെന്ന്. അങ്ങനെ സ്കൂളിലേക്ക് പുറപ്പെട്ടു. ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍! ദൈവത്തിന്റെയും മനുഷ്യന്റെയും നിര്‍വചനം യഥാര്‍ത്ഥത്തില്‍ എന്ത് എന്ന് മനസിലാക്കാത്ത ഞാന്‍ ആ ക്ളാസുകളില്‍ ശ്രദ്ധിച്ചതും ശ്രവരിച്ചതുമായ വിജ്ഞാനം സത്യപ്രകാശത്തിലേക്കുള്ള നേര്‍പാതകളായിരുന്നു. അതില്‍നിന്നും വേദങ്ങള്‍ തമ്മില്‍ ചിലയിടങ്ങളില്‍ കൂടിച്ചേരുന്നുണ്ട് എന്ന സത്യം ഞാന്‍ മനസ്സിലാക്കി. ഉദാ: ഇന്ദ്രം മിത്രം വരുണ മഗ്നി മാഹു- രഥോദിവ്യഃ സുപര്‍ണ്ണോഗരുത്മാന്‍ ഏകം സദ്വി വ്രാബഹുധാവദന്തി അഗ്നിം യമം മാതരിശ്വാനമാഹു: (ഋഗ്വേദ ഭാഷ്യം) (പരംപൊരുള്‍ ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്നു. ശോഭായമാനമായ ചിറകുകളുള്ള ഗരുഢനും അവനത്രെ. പരമാര്‍ത്ഥവസ്തു ഏകനാണ്. ഈ പേരുകളില്‍ തത്വം കണ്ടവര്‍ അവനെ പല പ്രകാരത്തില്‍ വര്‍ണിക്കുന്നു). അങ്ങനെ ഏക ദൈവ വിശ്വാസം തന്നെയാണ് ഹിന്ദുത്വത്തിന്റെ കാതല്‍ എന്നതുകൊണ്ട് പിന്നെ എന്തിന് മറ്റൊന്ന് എന്ന ചിന്തയും ഉടക്കി. അങ്ങനെ മറ്റൊരു സൂക്തം ശ്രദ്ധയില്‍ വന്നു. അത് വിശുദ്ധ ഖുര്‍ആനിന്റേതായിരുന്നു. "ഖുല്‍ഹുവല്ലാഹു അഹദ് അല്ലാഹു സമദ് ലം യലിദ് വലം യൂലദ് വലം യഖുന്‍ലഹു ഖുഫുവന്‍ അഹദ്'' (പറയുക; പ്രവാചകരെ: കാര്യം അല്ലാഹു ഏകനത്രേ. അല്ലാഹു സര്‍വ്വര്‍ക്കും ആശ്രയമായിട്ടുള്ളവന്‍ അവന്‍ ആരേയും ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചിട്ടുമില്ല അവന് തുല്യമായി ആരുമില്ലതാനും). ഇതില്‍നിന്നും ദൈവം ആര് എന്നും അവന്റെ ഗുണവിശേഷങ്ങള്‍ എന്ത് എന്നും എനിക്ക് ബോധ്യമായി. ദേവീദേവന്മാര്‍ മനുഷ്യമനസുകളുടെ സൃഷ്ടിരൂപം പ്രാപിച്ചവയാണ് എന്നും അവയെ
ആരാധിച്ച് ജീവിച്ച് മരിച്ചാല്‍ ഞാന്‍ വന്ന ലോകത്ത് എത്തിച്ചേരാന്‍ കഴിയുകയില്ലായെന്നും എനിക്ക് ഉത്തമ ബോധ്യം വന്നു. മാത്രമോ മഹാ നിര്‍വാണ സ്ത്രോത്രത്തില്‍ വായിക്കുക: തദേകം സ്മരാമസ്തദേകം ജപാമഹഃ തദേകം ജഗത്സാക്ഷി രൂപം നമാമഹഃ തദേകം നിധാനം നിരാലംബമീം ഭവാം ഭോതി പോതം ശരണ്യം പ്രജാ മഃ (ഒന്നായ നിന്നെ മാത്രം സ്മരിക്കട്ടെ. ഏകനായ നിന്റെ നാമങ്ങള്‍ ജപിക്കട്ടെ. ജഗത്സാക്ഷിയും സ്വരൂപനുമായ ആ ഏകനെ നമസ്ക്കരിക്കട്ടെ. സതാമാത്രവും ഒരേയൊരു ആശ്രയ സ്ഥാനവും തിരാധാരവും ഭവസാഗരം കടക്കുവാന്‍ സഹായിക്കുന്ന തരുണിയുമായ ഏക ദൈവത്തെ ഞാന്‍ ശരണം പ്രാപിക്കുന്നു). ഇതിനെ പരിശുദ്ധ ഖുര്‍ആന്‍ ഖണ്ഡിക്കുന്നത് കാണുക: വല്‍ അസ്സ്വര്‍ ഇന്നല്‍ ഇന്‍സാന ലഫീഖുസ്സ്വര്‍ ഇല്ലല്ലദീന ആമനൂ വഅമിലുസ്വാലിഹാത്തി വതവാസൌ ബില്‍ ഹഖി വത്തവാസൌ ബിസ്വബ്ര്‍ (കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും സത്യംകൊണ്ട് അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ പരസ്പരം ഉപദേശിക്കുകയും ചെയ്തവര്‍ ഒഴികെ). ഇവ്വിദമുള്ള പരസ്പര വിശകലനത്തില്‍നിന്നും താരതമ്യ പഠനത്തില്‍നിന്നും എനിക്ക് പടച്ച തമ്പുരാന്‍ സമ്മാനിച്ച അമാനത്ത് (അമൂല്യനിധി) ആണ് ഇസ്ലാം. ഭാര്യയോട് സമ്മതം ചോദിച്ചപ്പോള്‍ പീഡനങ്ങളുടെയും മാനസികാഘാതങ്ങളുടെയും കേളീരംഗമായി ജീവിതം നീങ്ങിയപ്പോള്‍, അവരുമായുള്ള ബന്ധം വേര്‍പ്പെട്ടു. അവരുടെ പക പോക്കലുകള്‍ ക്ക് ആക്കം വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നടന്നുനീങ്ങിയതോ പൊന്നാനിയിലേക്കും. വിശുദ്ധമായ തൌഹീദിലേ ക്ക്. പ്രവാചകന്‍ മുഹമ്മദ് മുസ്തഫാ (സ) പ്രബോധനം ചെയ്ത തൌഹീദിലേക്ക്. പശ്ചാത്താപ ബോധത്തോടെ പാപപങ്കിലമായ മനസുമായി മറ്റൊരു നിഷ്കളങ്കനായ മനുഷ്യന്റെ പുതുപ്പിറവിയിലേക്ക്! അത് മറ്റൊരു ചരിത്രം. വായിക്കുന്നവരോട് ഒരു വാക്ക്: സത്യാന്വേ ഷണ തല്‍പരരായ നിങ്ങള്‍ സംശുദ്ധമായതും യുക്തിഭദ്രവുമായ, കറകളഞ്ഞ തൌഹീദിലേക്ക് കടന്നുവരുവിന്‍. എന്റെ ഈ ലിഖിതം എന്തെങ്കിലും പ്രചോദനം നല്‍കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. സര്‍വ്വലോക പരിപാലകനും രാജാധിരാജനുമായ രക്ഷിതാവ് നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ; ആമീന്‍. എ. എച്ച് ഹാരിസ്, താഴെക്കോട്, പെരിന്തല്‍മണ്ണ

27 അഭിപ്രായങ്ങൾ:

അബ്ദുല്‍ അലി പറഞ്ഞു...

പ്രിയ ഹരിസ്,

ഇസ്ലാം ഒരാളെയും ഇകഴ്താന്‍ അനുവദിക്കുന്നില്ല. ജബ്ബാര്‍ വിശ്വാസിയാണോ അതോ ആകുമോ എന്നൊന്നും പറയാന്‍ നമ്മുക്ക് കഴിയില്ല. പകപോകുന്ന മതമല്ല ഇസ്ലാം.

ജബ്ബാറിന്റെ പ്രവര്‍ത്തികള്‍ നീരസം സ്ര്‌ഷ്ടിക്കുന്നവ തന്നെയാണ്‌.എന്നാല്‍ അതിനുള്ള പരിഹാരം ഇത്തരത്തില്‍ അദേഹത്തെ തരം തഴ്തലല്ല.

ദയവായി, ആ ചിത്രം ഒഴിവാക്കുക. അപേക്ഷയാണ്‌.

സ്നേഹത്തോടെ
അബ്ദുല്‍ അലി

ബഷീർ പറഞ്ഞു...

അബ്ദുൽ അലിയോട് യോജിക്കുന്നു

ബഷീർ പറഞ്ഞു...

സംവാദങ്ങൾ നടക്കട്ടെ. നടക്കണം. വധമാവാതിരിക്കയും വേണം..

അജ്ഞാതന്‍ പറഞ്ഞു...

നബിതിരുമേനിയെ ഭവിഷ്യല്പുരാണം പരിജയപ്പെടുത്തുന്നത് ഇങ്ങനെ

കാട്ടിപ്പരുത്തി പറഞ്ഞു...

ഹാരിസ്-
വഴികളും ലക്ഷ്യവും ശരിയായാല്‍ മാത്രമ്രെ ഒരാള്‍ മുസ്ലിമാവുകയുള്ളൂ.
അതിനാല്‍ ഇത് ശരിയായ ഒരു ഹാരിസ് ആണെങ്കില്‍ ഇപ്പരിപാടിയില്‍ നിന്നു പിന്മാറുവാന്‍ താത്പര്യം.

എനിക്കിപ്പോഴും സംശയം ഈ ബ്ലോഗ് നിര്‍മാണം തന്നെ ഒരു ഗൂഡാലോചനയാണെന്നാണു

ae jabbar പറഞ്ഞു...

ഇത് ഇകഴ്ത്തലല്ല; ഡാര്‍വ്വിന്റെ വാലില്‍ തൂങ്ങുന്ന ജബ്ബാറിനെതിരെയുള്ള ആക്ഷേപ ഹാസ്യത്തിന്റെ കുന്ത മുനകളാണ്‌. അതു പോലും മനസ്സിലാക്കാന്‍ സാധിക്കാത്ത ഫ്ലോഗര്‍മാര്‍ ഫ്ഫൂ...
ബ്ലോഗ് വെറും എഴുതാന്‍ മാത്രമാണെന്ന് തെറ്റിദ്ധരിച്ച മലയാളം ഫൂലോകക്കാരെ നിങ്ങള്‍ക്ക് തെറ്റി.

കാട്ടിപ്പരുത്തി പറഞ്ഞു...

എങ്കില്‍ ഹാരിസ് എന്ന പേരിലെഴുതിക്കോളൂ - അതോടൊപ്പം തന്നെ വ്യക്തിപരമായ ചിത്രങ്ങളുമൊഴിവാക്കൂ ഹാരിസ്

ആസിഫ് പി. പറഞ്ഞു...

പ്രിയ ഹാരിസ്,
നിങ്ങളുടെ പ്രയതനത്തെ അഭിനന്ദിക്കുന്നു.

ജബ്ബാറിനെ റിയല്‍‍ മുഖമാണിവിടെ വരച്ചു കാട്ടിയിട്ടുള്ളത്, തുടരുക.

ആശംസകള്‍‍‍‍.

Faizal Kondotty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Faizal Kondotty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Faizal Kondotty പറഞ്ഞു...

ഇത് നിച്ച് ഓഫ് ട്രുതിന്റെ സ്നേഹസംവാദം മാസികയില്‍ വന്ന ഒരു ലേഖനം അപ്പാടെ കോപ്പി ചെയ്തു ഇട്ടതാണ് ഇവിടെ . , അതിലെ പേരാണ് ഹാരിസ്‌ എന്ന് ..ഈ ബ്ലോഗ്‌ വേറെ ആരോ ഉണ്ടാക്കിയതാണ്

പ്രിയപ്പെട്ട ബ്ലോഗുടമേ ,

നീ ഇസ്ലാമിന്റെ പേരില്‍ ആണ് ഇത് ചെയ്യുന്നതെങ്കില്‍ , ഞാന്‍ മനസ്സിലാക്കിയ ഇസ്ലാമം പ്രകാരം ,ഒരാളെ അപമാനിക്കാന്‍ ഇസ്ലാം ഒരിക്കലും അനുവാദം തന്നിട്ടില്ല , കൊടിയ പപമാനത് .. ഇത് മൂലം ആരെങ്കിലും ഇസ്ലാം മതത്തെ വ്യാജന്മാരുടെ മതമാണെന്ന് തെറ്റിദ്ധരിച്ചു ഇസ്ലാമിലേക്ക് കടുന്നു വരാന്‍ വിമുഖത കാണിച്ചാല്‍ , അതിന്റെ തെറ്റുകാരനും താങ്കള്‍ ആവാം,

ഞങ്ങള്‍ ബ്ലോഗില്‍ ഒരുപാട് ഇസ്ലാമിക പ്രവര്‍ത്തനം ചെയ്യുന്നു എന്ന് പറയുന്നില്ല. പക്ഷെ ബ്ലോഗ്‌ ലോകത്ത് നിന്ന് അമുസ്ലിംകള്‍ ആയ എത്രയോ പേര്‍ ഇസ്ലാമിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യപ്പെട്ടു ഇമെയില്‍ അയക്കുകയും ബന്ധപ്പെടുകയും ചെയ്യുന്നുണ്ട് . താങ്കളെപ്പോലുള്ളവരുടെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ അതിനു കൂടി മറുപടി പറയേണ്ട ഗതി കേടിലാണ് ഞങ്ങള്‍ .. താങ്കള്‍ ഈ ചെയ്യുന്നതാണോ പ്രവാചക മാതൃക ?

തന്നെ എറിഞ്ഞു ഓടിച്ച തായിഫ്‌ നിവാസികള്‍ക്ക് പൊറുത്തു കൊടുത്ത ഒരു പ്രവാചകനെ നിങ്ങള്‍ക്കറിയുമോ ? അവരില്‍ നിന്ന് നല്ല സമൂഹം ഉണ്ടാവട്ടെ എന്ന് പ്രാര്തിച്ച ആ മഹാന്‍ !
അദ്ദേഹത്തിന്റെ അനുയായി ആണ് താങ്കള്‍ എങ്കില്‍ ഈ ബ്ലോഗ്‌ ഇന്ന് ഡിലീറ്റ് ചെയ്യണം , എന്നിട്ട് ജബ്ബാര്‍ മാഷോട് ക്ഷമ പറയണം കഴിയുമെങ്കില്‍ ..

ഒരു ജനതയോടുള്ള അമര്‍ഷം അവരോടു അനീതി കാണിക്കാന്‍ പ്രേരിപ്പിക്കരുത് എന്നാണ് ഖുറാന്റെ ശക്തമായ താക്കീത് .. അത് മറക്കരുത്‌

ഇനി താങ്കള്‍ ഇസ്ലാം അനുയായി അല്ലെങ്കിലും ഈ ബ്ലോഗ്‌ ഡിലീറ്റ് ചെയ്യണം , ഒരാളെ വ്യക്തി ഹത്യ നടത്തി , അത് മുസ്ലിംകളുടെ പേരില്‍ ആക്കിയിട്ടു താങ്കള്‍ക്കെന്തു പ്രയോജനം

താങ്കള്‍ എന്റെ ഈ ബ്ലോഗ്‌ ഒന്ന് സന്ദര്‍ശിക്കൂ
ബ്ലോഗിന്റെ പേര് സഫ മരവ എന്നാണു,(http://safa-marva.blogspot.com). ചര്‍ച്ച ചെയ്യുന്നതോ മിക്കതും ഇസ്ലാമിക കാര്യങ്ങള്‍ എന്നിട്ടും എത്ര അമുസ്ലിം സുഹൃത്തുക്കള്‍ ആണ് ജാതി മത ചിന്തകള്‍ക്ക് അതീതമായി അവിടെ വരുന്നത് ,...

താങ്കളുടെ ബ്ലോഗ്‌ ഞങ്ങളില്‍ സൃഷ്‌ടിച്ച നിരാശയില്‍ ഒരു ഘട്ടത്തില്‍ ഇസ്ലാമിന്റെ പേരില്‍ ഇത്തരം നീച പ്രവര്‍ത്തി നടക്കുന്ന ബൂലോഗത്ത്‌ നിന്നും ഒഴിവായാലോ എന്ന് വരെ ചിന്തിച്ചതാണ്.. താങ്കള്‍ അതിനു ഒരു പ്രധാന കാരണം ആണ് എന്ന് പറയാതിരിക്കാന്‍ വയ്യ .

ഞങ്ങള്‍ ഇത്ര ആളുകള്‍ ഇവിടെ വന്നു പറഞ്ഞിട്ടും ഇനിയും താങ്കള്‍ക്കു ഒന്നും ചെയ്യനില്ലെന്കില്‍ ,കൂടുതല്‍ പറയുന്നില്ല, പക്ഷെ ഒന്നുണ്ട്
നാളെ നിങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ഒരു പാപമായി ഈ നീച പ്രവര്‍ത്തി മാറാതിരിക്കട്ടെ ! മറ്റുള്ളവരുടെ തെറ്റുകള്‍ നമ്മുടെ തെറ്റിനെ ന്യായീകരിക്കില്ല . അതും ഇസ്ലാമിന്റെ പേരില്‍ താങ്കള്‍ മറ്റുള്ളവരെ അപമാനിച്ചാല്‍

വിഷമത്തോടെ
സ്വന്തം
സഹോദരന്‍

June 28, 20

ae jabbar പറഞ്ഞു...

ഇവിടെ തന്നെ രണ്ട് അഭിപ്രയങ്ങള്‍ കാണുന്നു ആരുടെ അഭിപ്രായമാണ്‌ ഞാന്‍ സ്വീകരിക്കേണ്ടത്? വിമര്‍ശനം വ്യക്തിപരമായ അവഹേളനമാവുന്നത് എങ്ങനെ ? ആക്ഷേപ ഹാസ്യം തെറ്റാണോ?

ae jabbar പറഞ്ഞു...

കാട്ടിപ്പരുത്തിയുടെയോ, ഫൈസല്‍കൊണ്ടോട്ടിയുടെയോ നല്ല സ്വഭാവവും പെരുമാറ്റവും കൊണ്ട് ജനങ്ങള്‍ ഇസ്ലാമിലേക്ക് ആകര്‍ശിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നു വെച്ചാല്‍ ഇസ്ലാമിക സമൂഹത്തിലേക്ക് നോക്കൂ എന്ന് പറഞ്ഞ് ഇസ്ലാമിക പ്രബോധനം നടത്തേണ്ടതില്ല എന്ന് ഞാന്‍ അടിവരയിടുന്നു. മറിച്ച് ഇസ്ലാം എന്താണെന്ന് പഠിക്കട്ടെ ജനങ്ങള്‍. മുസ്ലിം സമൂഹത്തിന്റെ പെരുമാറ്റത്തിലാണോ? അല്ല മറിച്ച് ഖുര്‍ആനിലും, പ്രവാചക ചര്യയിലും, ഉത്തമ നൂറ്റാണ്ടുകാരുടെ മാതൃകയിലുമാണുള്ളത്. ഏതൊരാള്‍ അണുമണിതൂക്കം നന്മ ചെയ്യുന്നുണ്ടോ അതവന്‌ വിധിനിര്‍ണ്ണയ നാളില്‍ കാണാം ഏതൊരാള്‍ അണുമണീ തൂക്കം തിന്മ ചെയ്യുന്നുണ്ടോ അതും അവനാവിടെ കാണാം. ഇത്രയും എഴുതിയത് ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ട് ചെയ്യുന്നില്ല എന്നൊന്നും സ്ഥിരീകരിക്കാനല്ല. നാമൊക്കെ ഒരുമിച്ചു നില്‍ക്കേണ്ടവര്‍ തന്നെ. ഇസ്ലാമിലെ ഭിന്നിപ്പുകള്‍ മുതലെടുക്കുന്ന യുക്തി ജബ്ബാറിന്റെ അവസാന പോസ്റ്റ് കണ്ടില്ലെ? എനിക്കറിയാം മുസ്ലിങ്ങള്‍ തമ്മില്‍ ഏച്ചുകെട്ടിയാല്‍ മുഴക്കുന്നയത്രയൊന്നും ഭിന്നിപ്പില്ല. ശാഖാപമായ ചെറിയ ചെറിയ കാര്യങ്ങള്‍. അതിന്റെ പേരില്‍ പരസ്പരം സ്നേഹ സം വാദങ്ങള്‍ നടത്തുന്ന നാം. ഓരോ സം വാദങ്ങള്‍ നടക്കുന്തോറും മാറ്റുകൂടികൊണ്ടിരിക്കുന്ന ഇസ്ലാം. ഇതൊക്കെ തന്നെ നമ്മുടെ ലക്ഷ്യം.

ജബ്ബാര്‍ ചെയ്ത തെറ്റ് സ്നേഹസംവാദം എന്ന മാസികയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ബ്ലോഗ് അയാള്‍ ഡിലീറ്റ് ചെയ്താല്‍ അന്ന് ഞാന്‍ ഈ ബ്ലോഗ്ഉം ഡിലീറ്റ് ചെയ്യുന്നതായിരിക്കും. ബ്ലോഗില്‍ ക്ലച്ച് പിടിക്കാന്‍ വേണ്ടി ഇത്തരം അനിയത്തിയെ കാട്ടി യുക്തിവാദം വിറ്റഴിക്കുന്ന പരിപാടി നിര്‍ത്തുക.

Faizal Kondotty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സലാഹുദ്ദീന്‍ പറഞ്ഞു...


എന്നു വെച്ചാല്‍ ഇസ്ലാമിക സമൂഹത്തിലേക്ക് നോക്കൂ എന്ന് പറഞ്ഞ് ഇസ്ലാമിക പ്രബോധനം നടത്തേണ്ടതില്ല എന്ന് ഞാന്‍ അടിവരയിടുന്നു. മറിച്ച് ഇസ്ലാം എന്താണെന്ന് പഠിക്കട്ടെ ജനങ്ങള്‍.


തനിക്ക് സ്വയം പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തത് മറ്റുള്ളവരെ ഉപദേശിക്കരുത്. കാരണം നിങ്ങളെ പോലുള്ളവരുടെ കാരണത്താല്‍ ആരെങ്കിലും ഇസ് ലാമിനെ വെറുത്താല്‍ അതിന് ദൈവം നിങ്ങളെ കൂടി പിടികൂടാതിരിക്കില്ല. ഇസ് ലാമിനെ പാഠിപ്പിക്കാനാ‍ണ് താങ്കള്‍ ഇറങ്ങി തിരിച്ചതെങ്കില്‍ അതിന് ഇസ് ലാം തന്നെ പഠിപ്പിച്ച വഴിയുമുണ്ട്. തിന്മയെ ഏറ്റവും നല്ലത് കൊണ്ടാണ് നേരിടേണ്ടത്. അതിന് വേണ്ടത് ഏറ്റവും നല്ല ക്ഷമയും ഏറ്റവും നല്ല സഹിഷ്ണുതയും സഹനശക്തിയുമാണ്.

ഒരു കാര്യം പ്രിയ സുഹൃത്ത് മനസ്സിലാക്കുന്നത് നന്ന് താങ്കളെ പോലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ മുതല്‍ ക്കുട്ടാവുന്നത് ഇസ് ലാമിന്റെ എതിരാളികള്‍ക്ക് മാത്രമാണ്. ഒരു വ്യക്തിയെ അധിക്ഷേപിക്കാനോ ആക്ഷേപിക്കാനോ എപ്പോഴാണ് ഇസ് ലാം നിങ്ങള്‍ക്ക് അധികാരം തന്നത്. പ്രവാചകന്റെ മേല്‍ നേരിട്ട് ഒട്ടകത്തിന്റെ കുടല്‍മാലയും മറ്റു വൃത്തികേടുകളും വലിച്ചിട്ടവര്‍ക്ക് വേണ്ടി നല്ലത് വരാനും അവരെ നേര്‍വഴിയിലാക്കാനും പ്രാര്‍ത്ഥിക്കുകയായിരുന്നു പ്രവാചകന്‍.

വ്യക്തിതലത്തില്‍ ഒരു വിധ അക്രമങ്ങളും ആക്ഷേപങ്ങളും ഇസ് ലാം അനുവദിക്കുന്നില്ല എന്ന ലളിത സത്യം പോലും അറിയാതെയാണോ താങ്കള്‍ ഇസ് ലാമിനെ പ്രബോധനം ചെയ്യാ‍ന്‍ ശ്രമിക്കുന്നത്.

നന്മയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ചെയ്ത തെറ്റ് തിരുത്തുകയും അത് ചെയ്യപ്പട്ട വ്യക്തിയോട് മാപ്പ് ചോദിക്കുക്കയും നേരായാ മാര്‍ഗ്ഗത്തില്‍ താങ്കള്‍ താങ്കളുടെ ആശയ പ്രചരണം തുടരുകയും ചെയ്യുക. അത് കൊണ്ട് പ്രിയ സുഹ്ര്ത്തെ താങ്കളുടെ മഹത്വം കൂടുകയേ ഉള്ളൂ.

അബ്ദുല്‍ അലി പറഞ്ഞു...

പ്രിയ സുഹൃത്തെ,

കഹ്‌ബാലയം പൊളിക്കുവാൻ ആനക്കുട്ടവുമായി വന്ന, അബ്രഹയുടെ കഥ കേട്ടിട്ടുണ്ടല്ലോ, സൂറത്തുൽ ഫീൽ എന്ന അധ്യായത്തിൽ.

അബ്ദുൽ മുത്തലിന്റെ ഒട്ടകകുട്ടങ്ങളെ പിടിച്ചെടുത്ത അബ്രഹയോട്‌, അബ്ദുൽ മുത്തലിബ്‌ പറഞ്ഞ വാക്കുകൾ എന്നും മുസ്ലിം സമൂഹത്തിന്‌ വഴികാട്ടിയാണ്‌.

"എന്റെ ഒട്ടകങ്ങളെ വിട്ട്‌ തരിക, കാരണം അതിന്റെ അധികാരി ഞാനാണ്‌, നിങ്ങൾക്ക്‌ കഅബ പൊളിക്കാം, ഞാനാണ്‌ അതിന്റെ സംരക്ഷകനെങ്കിലും, ഇത്‌ അള്ളാഹുവിന്റെ ഭവനമാണ്‌. അത്‌ സംരക്ഷിക്കുവാൻ അള്ളാഹു മതിയായവനാകുന്നു"
--------
ജബ്ബാർ മാഷ്‌ ബ്ലോഗ്‌ തുടങ്ങിയിട്ട്‌ വർഷങ്ങളായി, നിങ്ങളോ?.

ജബ്ബാർ മാഷ്‌ ആദ്യം അദേഹത്തിന്റെ ബ്ലോഗിന്‌ സ്നേഹസംവാദം എന്ന് പേരിട്ടു. അത്‌ അയാളുടെ ഇഷ്ടം. ഈ പേര്‌ മാത്രം കണ്ട്‌, മുസ്ലിങ്ങൾ വഴിതെറ്റുമെന്ന് ചിന്തിക്കുന്നുണ്ടോ സുഹൃത്ത്‌.

അതോക്കെ വിട്‌, എവിടുന്ന് പടിച്ചു ഒരാളെ അവഹേളിക്കാൻ?. അത്‌ ആരായാലും ശരി.

തെറ്റാണ്‌ ചെയ്യുന്നതെന്ന് സ്വയം തോന്നുന്നുവെങ്കിൽ, മാഷോട്‌ മാപ്പ്‌ പറയുക. അദേഹം ക്ഷമിക്കാത്തിടത്തോളം, നിന്റെ പാപം പൊറുക്കുകയില്ല.

വിനീതനായി വീണ്ടും അപേക്ഷിക്കുന്നു, വ്യക്തിപരമായി മാഷെ വേദനിപ്പിക്കുന്ന ചിത്രങ്ങളും വിവരണങ്ങളും ഒഴിവാക്കുക.

ആശയങ്ങളുമായി വളരെ നല്ലരീതിയിൽ സംവാദിക്കുവാൻ നമ്മുക്ക്‌ കഴിയണം.

നിർബന്ധിച്ച്‌, ആരെയും മതം മാറ്റി, ഇസ്ലാമിൽ ആളുകളെ കൂട്ടുവാൻ സുഹൃത്തിന്‌ അനുവാദം തന്നതാര്‌?. ഒരു വിശ്വാസിയുടെ കടമ, പ്രബോധനം മാത്രമാണ്‌. അത്‌ ലക്ഷ്യത്തിൽ എത്തിയാലും ഇല്ലെങ്കിലും?

ജബ്ബാർ എന്ത്‌കൊണ്ട്‌ മുസ്ലിമായില്ല എന്ന് വിചാരണനാളിൽ, ഞാനോ നിങ്ങളോ, ഉത്തരംപറയേണ്ടതില്ല. അത്‌ മാഷ്‌ പറയും. എന്റെ യോ നിങ്ങളുടെയോ കടമയിൽ അത്‌ വരില്ല.

ഞാൻ മാഷുമായി പലവട്ടം അടികൂടിയിട്ടുണ്ട്‌. പക്ഷെ, അവസാനം മാപ്പ്‌ പറഞ്ഞിട്ടുമുണ്ട്‌. പ്രതികരിക്കുന്നത്‌ തെറ്റല്ല. പക്ഷെ, വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കി, മാപ്പ്‌ ചോദിക്കുവാൻ എന്തിന്‌ മടിക്കണം?.

ഒറ്റക്കിരുന്ന് സുഹൃത്ത്‌ ചിന്തിക്കുക. ഉത്തരം പറയേണ്ടത്‌ ഞാനല്ല, നിങ്ങളാണ്‌, നിങ്ങൾ മാത്രം.

ഇനിയും നിങ്ങളുടെ പ്രവർത്തി ശരിയാണെന്ന് തോന്നുന്നുവെങ്കിൽ, ഇത്‌ പോലെ പ്രതികരിക്കുവാൻ, മറ്റുള്ളവർക്കും അവകാശമുണ്ടെന്ന യാതാർത്ഥ്യവും ഓർക്കുക. അന്ന്.....

Faizal Kondotty പറഞ്ഞു...

സുഹൃത്തേ,
ഒരാളെ ഈ ലോകത്ത് വച്ച് അപമാനിച്ചാല്‍ പരലോകത്ത് വച്ച് അള്ളാഹു അയാളെ അപമാനിക്കുമെന്നു താങ്കള്‍ക്ക് അറിയുന്നതല്ലേ ..
താങ്കള്‍ എന്തിനാണ് ഈ പരിപാടി ചെയ്യുന്നത്
ആ പ്രൊഫൈല്‍ മാറ്റി, ചിത്രവും മാറ്റി ബ്ലോഗ്‌ എഴുതിക്കൂടെ .?
താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് താങ്കളുടെ പരലോകം തന്നെ നഷ്ട്ടപ്പെടുതുന്നത്
നാളെ ജബ്ബാര്‍ മാഷ് ഒരു മുസ്ലിം ആവില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചുവോ ?
വീണ്ടും പറയുന്നു സുഹൃത്തേ , താങ്കള്‍ ചെയ്യുന്നതിന്റെ ഗൌരവം താങ്കള്‍ക്ക് അറിയാഞ്ഞിട്ടാണ്‌
ഈ ബ്ലോഗും മറ്റും ഇന്നോ നാളെയോ തീരും , പക്ഷെ താങ്കളുടെ കര്‍മ്മങ്ങള്‍ വിചാര ചെയ്യപ്പെടുമ്പോള്‍ , ഇത് താങ്കള്‍ക്കു പ്രതികൂലമായി തീരില്ലേ ..?

ജബ്ബാര്‍ മാഷോട് ക്ഷമ പറഞ്ഞു , നല്ല രീതിയില്‍ നല്ലൊരു തൂലികാ നാമത്തില്‍ , എഴുതുക..
അത് താങ്കളുടെ മഹത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ ,
സ്നേഹത്തോടെ

ae jabbar പറഞ്ഞു...

ഞാന്‍ ചെയ്ത തെറ്റുകള്‍ ഏതൊക്കെ ? ഒന്നു നമ്പറിട്ടു തരൂ.
ഡാര്‍വ്വിന്‍ മതത്തില്‍ പെട്ട ജബ്ബാറിന്റെ പേരില്‍ കാര്‍ട്ടൂണ്‍ വരച്ചതാണോ തെറ്റ്? ഡാര്‍ വ്വിന്റെ പേരില്‍ പോലും ഇതു പോലോത്ത കാര്‍ട്ടൂണ്‍ വരച്ചത് അദ്ദേഹത്തിനു പോലും അപമാനിക്കലായി തോന്നിയിട്ടില്ല.കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളൊക്കെ രാഷ്ട്രീയക്കാരോട് മാപ്പ് പറയേണ്ടിവരുമല്ലോ? പിന്നെ എന്റെ നേരെ എന്തിനീ പരാക്രമം? എന്റെ ഫോട്ടോ ഒരാള്‍ തൊപ്പിയും തലേ കെട്ടും ഒക്കെ വെച്ച് ഒരു കാര്‍ട്ടൂണ്‍ വരച്ചാല്‍ എനിക്ക് അതില്‍ അഭിമാനമല്ലെ ഉണ്ടാവുകയുള്ളൂ,(ഇതൊന്നും ഇസ്ലാമിക ചിഹ്നങ്ങള്‍ അല്ലെങ്കില്‍ കൂടി; ഇസ്ലാമിനു ചിഹ്നങ്ങളോ പച്ച കളറോ കൊടികളോ ഇല്ല എന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ) അതുപോലെ തന്നെ ജബ്ബാറിനും. അദ്ദേഹം അംഗീകരിക്കുന്ന പരിണാമ വാദംത്തെകുറിച്ചു ഒരു കാര്‍ട്ടൂണ്‍ ഉണ്ടാക്കി. ജബ്ബാറിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന നിങ്ങളോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം.

1.സ്നേഹ സംവാദം എന്ന മാസികയുടെ പേരില്‍ ബ്ലോഗ്ഗ് തുടങ്ങിയത് ശരിയല്ല.
2.മുസ്ലിം പേരില്‍ മുസ്ലിങ്ങളെ വിമര്‍ശിക്കുന്നത് ശരിയല്ല.അതിനാല്‍ ജബ്ബാര്‍ പേരു മാറ്റി യുക്തിയുടെ അടിമ എന്നോ മറ്റോ ആക്കുന്നത് നന്ന്.

ജബ്ബാര്‍ എത്രയോ മുന്‍പ് തുടങ്ങിയതാണ്‌ ബ്ലോഗ് അന്ന് ആളില്ലാത്ത പോസ്റ്റില്‍ ഗോളടിച്ചു കൊണ്ടിരിന്നു എന്നൊക്കെ പറഞ്ഞാല്‍ ഇപ്പോള്‍ അത് തെറ്റ് അല്ലാതെ ആവുമോ? ഐടി ആക്ടിനെ കുറിച്ച് അന്വേഷിച്ചിടത്തോളം ഈ ബ്ലോഗിനെതിരെ കേസ് കൊടുത്താല്‍ അത് സ്നേഹ സം വാദം മാസികക്ക് സ്വന്തമാക്കാവുന്നതെയുള്ളൂ.. ബ്ലോഗില്‍ കുടി കിടപ്പ് അവകാശം ഉണ്ടോ എന്നറിയില്ല.നബി(സ‌) മുസ്ലിങ്ങള്‍ക്ക് വേണ്ടി പള്ളി നിര്‍മ്മിച്ചപ്പോള്‍ ഇസ്ലാമിന്റെ ശത്രുക്കളും ഒരു പള്ളിയുണ്ടാക്കി അതുപോലെയാണ്‌ ജബ്ബാറിന്റെ ബ്ലോഗ്.


സലാഹുദ്ദീന്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. മരുന്നും രോഗപരിചരണവും നല്‍കി മിഷനറി പ്രവര്‍ത്തനം നടത്തുന്നതിനെ ഏതായാലും ഞാന്‍ അംഗീകരിക്കുന്നില്ല. ഖുര്‍ആനില്‍ ഒരു നബിയുടെ ചരിത്രം ഓര്‍ക്കുന്നു. ആ പ്രവാചകന്റെ അടുത്ത് വിശക്കുന്ന വയറുമായി ഒരാള്‍ ഭക്ഷണം യാജിച്ച് എത്തി. അദ്ദേഹത്തിനു ഭക്ഷണം നല്‍കുന്നതിനു മുന്‍പ് പ്രവാചകന്‍ അയാള്‍ക്ക് ഇസ്ലാമിക പ്രബോധനം നല്‍കി. അതിനു കാരണം ചൂണ്ടികാണിച്ചത് ഭക്ഷണം നല്‍കിയതിനു ശേഷമാണ്‌ ഈ സത്യ സന്ദേശം അദ്ദേഹത്തിനു നല്‍കിയിരുന്നതെങ്കില്‍ അത് ഈ ഭക്ഷണം തന്നതിന്റെ അധികാരത്തിലാണെന്ന് ആ യാജകന്‍ തെറ്റിദ്ധരിക്കുമോ എന്ന് ഭയന്നത് കൊണ്ടായിരിന്നു. ചരിത്രം ഏകദേശം ഇങ്ങനെയാണ്‌...

അബ്ദുല്‍ അലി പറഞ്ഞു...

അനിയാ, എ ഇ ജബ്ബാറെ,
അറിയാതെയാണെങ്കിൽപോലും മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന് പഠിപ്പിക്കുന്ന ഒരു മതതിന്റെ അനുയായിയാണ്‌ ഞാൻ. ഞാൻ പഠിച്ചതും, എന്നെ പഠിപ്പിച്ചതും, ആളുകളെ ഇകഴ്തനല്ല, അവരെ പരിഹസിക്കാനല്ല.

കൂട്ട നമസ്കാര സമയം ദീർഘിപ്പിക്കരുതെന്നാണ്‌ നബി വചനം. കാരണം പറഞ്ഞത്‌, നമസ്കരിക്കുവാൻ വന്നിരിക്കുന്നവരിൽ, രോഗികളോ, വിഷമം അനുഭവിക്കുന്നവരോ ഉണ്ടാവാം എന്നാണ്‌. എന്നാൽ നിങ്ങൾ ഒറ്റക്ക്‌ നമസ്കരിക്കുമ്പോൾ, കഴിവനുസരിച്ച്‌ ദീർഘിപ്പിക്കുക, അതാണ്‌ അല്ലാഹുവിന്‌ ഇഷ്ടമെന്ന് പറഞ്ഞതും പ്രവാചകൻ.

എന്തായാലും, രണ്ട്‌ കാര്യം വ്യക്തമാക്കിയത്‌ നന്ദി.

ഇസ്ലാം മാധ്യമ പ്രവർത്തനമല്ല. (ഇതിൽ എല്ലാ അർത്ഥവും ഉണ്ട്‌, അനിയന്റെ എല്ലാ ചോദ്യത്തിനുള്ള ഉത്തരവും)

1. സ്നേഹ സവാദം എന്ന പേര്‌ ആദ്യം ജബ്ബാർ മാഷാണ്‌ തുടങ്ങിയതെങ്കിൽ, അത്‌ അയാൾക്കിഷ്ടമുള്ള കാലം തുടരുന്നതിന്‌ ഞാൻ പിന്തുണ പ്രഖ്യപിക്കും. ഒരു ബ്ലോഗർ എന്ന നിലയിൽ, മഷ്‌ എന്റെ സഹ ബ്ലോഗറാണ്‌.

2. ജബ്ബാർ മാഷ്‌ പേര്‌ മാറ്റണം എന്നത്‌, അനിയന്റെ നിയന്ത്രണത്തിലോ, അധികരത്തിലോ, അവകാശത്തിലോ ഉള്ള കാര്യമല്ല, അതും മാഷിന്റെ ഇഷ്ടം. (ഒരു സ്വകാര്യം ചോദിക്കട്ടെ, അങ്ങനെയാണെങ്കിൽ, നമ്മുടെ ഇടയിൽ, ഇസ്ലാം പ്രചരിപ്പിക്കുന്നവരിൽ ചിലരെങ്കിലും ഹിന്ദുമതത്തെയും, ക്രൈസ്തവ മതത്തെയും കുറ്റപ്പെടുത്തുന്നുണ്ട്‌, വിമർശിക്കുന്നുണ്ട്‌. അവരോക്കെ, പേര്‌ മാറ്റണം എന്നും അനിയൻ പറയുമോ)

മാഷ്‌ ബ്ലോഗ്‌ തുടങ്ങിയ അന്ന് മുതൽ തന്നെ, പലരും മാഷിന്റെ വാദങ്ങളെ ന്യായമായി എതിർത്തിട്ടുണ്ട്‌, അതിപ്പോഴും തുടരുന്നുണ്ട്‌.

എന്തായാലും വാദപ്രതിവാദത്തിന്‌ ഞാനില്ല. ഡാർവ്വിൻ എതിര്‌പറഞ്ഞില്ല എന്ന കാരണത്താൽ, ആ കാര്യം ഇസ്ലാം അംഗീകരിക്കും എന്ന് വിശ്വസിക്കുന്ന അനിയാ, എവിടെയോ സ്പെലിങ്ങ്‌ മിസ്റ്റേക്ക്‌ കാണുന്നു. chances are 50/50

പിന്നെ, IT Act, അതവിടെയിരുന്നോട്ടെ. വെറുതെയെന്തിനാ അവനെ വലിച്ചിയക്കുന്നത്‌, കാരണം, അനിയന്‌ അതും അറിയില്ല.

അനിയൻ മുസ്ലിമാണങ്കിൽ, സ്നേഹസംവാദം മാസികയുടെ പേരിലാണി പണിയെങ്കിൽ, സ്നേഹത്തോടെതന്നെ ചോദിക്കട്ടെ, ഇത്രേം കാലം എന്തെടുക്കുകയായിരുന്നു. തെറ്റിധരിക്കേണ്ട, ഞാൻ ഒരു ഗ്രൂപ്പിലുമില്ല.

ഞാൻ നിർത്തുന്നു. (തിരിച്ച്‌ വരില്ല, പലതും കൂട്ടിയോജിപ്പിക്കുവാൻ കഴിയുന്നില്ല. ഇനി മാഷാണ്‌ ഇതിന്‌ പിന്നിലെങ്കിൽ, i will not spare you)

അനിയനോടോ, മറ്റു വായനക്കാരോടോ, മാഷിനോടോ, അറിയാതെയെങ്കിലും എന്തെങ്കിലും തരത്തിൽ മോശമായിപെരുമാറിയെങ്കിൽ, വാക്കുകളിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, ക്ഷമചോദിക്കുന്നു, മാപ്പ്‌.

കാട്ടിപ്പരുത്തി പറഞ്ഞു...

എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് മണക്കുന്നു. പെരിന്തല്‍മണ്ണയിലെ ഹാരിസ് തന്റെ ഫോണ്‍ നമ്പര്‍ ഒന്നു മൈല്‍ അയക്കാമോ?

ae jabbar പറഞ്ഞു...

മുസ്ലിങ്ങളുടെ ഇടയില്‍ ഹൈന്ദവനാമധാരികളായ ഹൈന്ദവ വിമര്‍ശകരോ?

സലാഹുദ്ദീന്‍ പറഞ്ഞു...

പ്രിയ സുഹൃത്തെ.

ഇസ് ലാമിനെ വിമര്‍ശിക്കുന്നവരെ അവരുടെ ഡ്യൂപ്ളിക്കറ്റ് ഐഡിയുണ്ടാക്കി വിമര്‍ശിക്കേണ്ടതുണ്ടോ? ആദ്യം ജബ്ബാറിന്റെ പേരില്‍ ഉണ്ടാക്കിയ ബ്ലോഗ് പിന്നെ എന്തിനാണ് പേര് മാറ്റിയത്. അതൊരു തെറ്റാണെന്ന് തോന്നിയത് കൊണ്ടല്ലേ? ജബ്ബാര്‍ തിരഞ്ഞെടുത്ത ജോലി ഇസ്ലാമിനെ വിമര്‍ശിക്കലാണ്. നിങ്ങളെപോലുള്ളവരുടെ ശൈലികള്‍ അയാള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമാവുകയേ ഉള്ളൂ. അദ്ദേഹം ഒരു മനുഷ്യനാണ്. നിങ്ങളും ഞാനും വിശ്വസിക്കുന്ന ദൈവത്തിന്റെ ഒരു സൃഷ്ടി. പൊട്ടന്‍ എന്നും കാക്ക എന്നും വിളിച്ച് അദ്ദേഹത്തെ പരിഹസിക്കാന്‍ നിങ്ങള്‍ക്കധികാരമില്ല. ഒരാളെ ആക്ഷേപ്പിക്കുന്നതിന്റെ പരിഹസിക്കുന്നതിന്റ്യും ഇസ് ലാമിക മാനം എന്താണ്?

അറബി പേരില്‍ മുസ് ലീങ്ങളും കൃസ്ത്യാനികളും ജൂതന്മാരും എല്ലാം ഉണ്ട്. എന്റെ കൂടെ ജോലി ചെയ്യുന്ന നാസ്സര്‍ കൃസ്ത്യനിയാണ്. ഇറാഖ് വൈ.പ്രസിഡണ്ടായിരുന്ന് താരീഖ് അസീസ് കൃസ്ത്യനിയായിരുന്നു....പേരില്‍ വിമര്‍ശിക്കുന്നതില്‍ വലിയ കാര്യമില്ല.. ഒരാളുടെ പേരു അയാളുടെ ഇഷ്ടമല്ലേ പ്രിയ സുഹൃത്തെ.

താങ്കള്‍ നേരായ മാര്‍ഗ്ഗത്തിലൂടെ ജബ്ബാറിന്റെ വിമര്‍ശങ്ങല്‍ക്ക് മറുപടി നല്‍കൂ.. എന്റെ അഭിപ്രായത്തില്‍ ഒരു മറുപടിക്ക് മാത്രം സ്കോപ് അദ്ദേഹത്തിന്റെ വിമര്‍ശന ശൈലിക്കില്ലെന്നാണ്...നിങ്ങളുടെ ഇത്തരം ശൈലികള്‍ അദ്ദേഹത്തിന്റെ വിമര്‍നങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് എന്റെ അഭിപ്രായം.

വൈകാരികതയേക്കാള്‍ പ്രയോജനം വൈചാരികത ക്കാണ് ..ഇനി താങ്കള്‍ക്ക് യുക്തമെന്ന് തോന്നുന്നത് ചെയ്യുക.

അജ്ഞാതന്‍ പറഞ്ഞു...

"എന്റെ ഒട്ടകങ്ങളെ വിട്ട്‌ തരിക, കാരണം അതിന്റെ അധികാരി ഞാനാണ്‌, നിങ്ങൾക്ക്‌ കഅബ പൊളിക്കാം, ഞാനാണ്‌ അതിന്റെ സംരക്ഷകനെങ്കിലും, ഇത്‌ അള്ളാഹുവിന്റെ ഭവനമാണ്‌. അത്‌ സംരക്ഷിക്കുവാൻ അള്ളാഹു മതിയായവനാകുന്നു"
ഒരിക്കള്‍ സഹാബാക്കളുമായി നടന്നു പോവുന്ന നബി(സ)യെ അസഭ്യം പറയുന്ന സത്യ നിഷേധികളെ എന്തു ചെയ്യണമെന്ന് ചോദിച്ച സഹബാക്കളോട് വിട്ടുകള എന്ന് പറഞ്ഞ നബി അപ്പോള്‍ തന്നെ ദീനിനെ കുറിച്ചും കളവുകള്‍ പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍ അവരുടെ അടുത്തേക്ക് പോയി അവരുടെ തെറ്റിദ്ധാരണ തീര്‍ത്തു കൊടുത്ത റസൂലിന്റെ ചരിത്രവും ഓര്‍ക്കാം

ae jabbar പറഞ്ഞു...

പൊട്ടന്‍ എന്നും കാക്ക എന്നും വിളിച്ച് അദ്ദേഹത്തെ പരിഹസിക്കാന്‍ നിങ്ങള്‍ക്കധികാരമില്ല.


പൊട്ടന്‍=പൊട്ടത്തരം പറയുന്നവരെ പിന്നെ സത്യവാന്മാര്‍ എന്ന് വിളിക്കണോ? മലപ്പുറത്ത് ഇതൊന്നും പരിഹാസമല്ല.കാക്ക എന്നാല്‍ പ്രായമായവരെ ബഹുമാന സൂചകമായി വിളിക്കുന്നതാണ്‌.

അറബി പേരില്‍ മുസ് ലീങ്ങളും കൃസ്ത്യാനികളും ജൂതന്മാരും എല്ലാം ഉണ്ട്. എന്റെ കൂടെ ജോലി ചെയ്യുന്ന നാസ്സര്‍ കൃസ്ത്യനിയാണ്. ഇറാഖ് വൈ.പ്രസിഡണ്ടായിരുന്ന് താരീഖ് അസീസ് കൃസ്ത്യനിയായിരുന്നു.

അറബി പ്രാകൃത ഗോത്ര സമൂഹത്തിന്റെ ഭാഷയിലുള്ള പേരു മാറ്റുന്നില്ലെങ്കില്‍ മാറ്റണ്ട; മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം കൗശലം ഉപയോഗിച്ച് പ്രബോധനം നടത്തേണ്ട ആവശ്യമില്ല. ജബ്ബാര്‍ അറബി പേരു തന്നെ ഉപയോഗിക്കട്ടെ. അദ്ദേഹത്തിന്റെ തനി നിറം കാലാന്തരത്തില്‍ ജനങ്ങള്‍ മനസ്സിലാക്കാനും അതു തന്നെ നല്ലത് എന്ന് എനിക്കിപ്പോള്‍ തോന്നുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ആദ്യം ജബ്ബാറിന്റെ പേരില്‍ ഉണ്ടാക്കിയ ബ്ലോഗ് പിന്നെ എന്തിനാണ് പേര് മാറ്റിയത്. അതൊരു തെറ്റാണെന്ന് തോന്നിയത് കൊണ്ടല്ലേ?

anganeyum oru sambavam undayoo? appol thettu thiruthi ennu para

അജ്ഞാതന്‍ പറഞ്ഞു...

ഇറാക്കിലെ പോലെ അല്ലല്ലോ ഇവിടെ? അവിടെ ക്രസ്ത്യാനികള്‍ പഠിക്കുന്ന ബൈബിളും അറബിയിലാണ്‌. അവിടെ ക്രസ്ത്യാനികള്‍ ഇലാഹിനെ അല്ലാഹു എന്നും വിളിക്കുന്നത്. അവിടെ ഒരു യുക്തിവാദിക്ക് അങ്ങനെ ഒരു പേര്‌ വെച്ച് തെറ്റിദ്ധരിപ്പിക്കാനോ കപളിപ്പിക്കാനോ കഴിയില്ല.

ബാസി അച്ചനമ്പലം പറഞ്ഞു...

ജബ്ബാറിന്റെ ഖു(കു)ര്‍ആന്‍ വിമര്‍ശനം എന്നെ മുസ്ലിമാക്കി.


പ്രയ ഹാരിസ് താങ്കളുടെ ബ്ലോഗ് ഉഷാറാവുണ്ട്. ബ്ലോഗില്‍ വന്ന കാലത്ത് എനിക്ക് മതം എന്നാല്‍ ഒരു ചുക്കും അറിയില്ലായിരിന്നു. ജബ്ബാറിന്റെ ബ്ലോഗ്ഗ് വായിച്ച് വായിച്ച് ഇപ്പോള്‍ ഞാന്‍ ഏകദേശം ഒട്ടു മുക്കാല്‍ ഭാഗവും മുസ്ലിമായിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി ഈ വെളിച്ചം എന്റെ ഹൃദയത്തിലേക്ക് അടിച്ചു തന്നതിനു. ജബ്ബാര്‍ മാഷിനും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു. എന്റെ അനുഭവങ്ങളും ചിന്തകളും ഞാന്‍ കുത്തി കുറിച്ച് ഒരു ലേഖനമാക്കി വെച്ചിട്ടുണ്ട് താങ്കളുടെ ബ്ലോഗില്‍ ഞാനത് പോസ്റ്റു ചെയ്യാന്‍ അനുവദിക്കുമോ? ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.