ഞാന്‍ ഒരു തെമ്മാടിതന്നെയായിരുന്നു! എന്റെ ജീവിതത്തില്‍ 1998 വരെയുള്ള അന്ധകാരനിബിഢമായിരുന്ന നാളുകള്‍ എനിക്ക് പകര്‍ന്ന് നല്‍കിയിരുന്ന അവബോധം ഉല്ലസിച്ച് ജീവിക്കുക എന്നത് മാത്രമായിരുന്നു. അതിന്നര്‍ത്ഥം ഇതരരെ ഉപദ്രവിച്ച് ജീവിക്കുക എന്നതായിരുന്നില്ല. മദ്യപാനം, വ്യഭിചാരം, സിനിമ, നാടക നൃത്തനാട്യങ്ങളുടെയും ക്ഷേത്രകലകളുടെയുമൊക്കെ പ്രകടനപരതയില്‍ മുങ്ങിക്കൊണ്ടിരുന്നു ജീവിതം. മറ്റുള്ളവരുടെ അംഗീകാരം തീര്‍ത്തും പകര്‍ന്നുകിട്ടണമെന്ന് ആഗ്രഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍! എല്ലാ ജീവിത പ്രവര്‍ത്തനങ്ങളുടെയും പര്യവസാനം മദ്യപാനത്തിലും വ്യഭിചാര സുഖത്തിലും മാത്രം. ഈ വൈകൃതങ്ങളെല്ലാം പേറിക്കൊണ്ടിരുന്നപ്പോഴും മ നസി ല്‍ എപ്പോഴും ഒരു അന്വേഷണമുണ്ടായിരുന്നു. ഞാനെന്താണിങ്ങനെ? പിന്നീട്, ഞാനാരാണ്? ഞാന്‍ എവിടെനിന്നും എന്തിനിവിടെ വന്നു? പിരിമൂത്ത മദ്യപന്റെ മനസിന്റെ അപഥസഞ്ചാരങ്ങളായിരിക്കാമെന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചിന്ത, അന്വേഷണം എന്നെ മുറുകെ പിടികൂടി. 1998ല്‍ പെരിന്തല്‍മണ്ണയില്‍ നടന്ന 'ഹൈന്ദവത, ഇസ്ലാം ക്രൈസ്തവത-സ്നേഹസംവാദം' സംഗമത്തില്‍ പങ്കെടുത്തതോടെ ഈ അന്വേഷണത്വര വളരെയേറെ വര്‍ദ്ധിതമായി. തത്സംഗമത്തില്‍ പങ്കെടുത്ത ചിലരില്‍ മുസ്ലിം യുവ പണ്ഡിതന്മാരുടെ അളന്നുമുറിച്ചുള്ള ആദര്‍ശ പ്രബോധനങ്ങളും യുക്തിഭദ്രമായ ചരിത്ര തെളിവുകളിലൂടെ ഇസ്ലാമികാദര്‍ശത്തിന്റെ ഉള്‍ക്കരുത്തും മറ്റും ശ്രവിച്ചപ്പോള്‍ തോന്നി-ഈ സന്യാസിമാര്‍ക്കും പാതിരിമാര്‍ക്കും തങ്ങളുടെ വാക്കുകള്‍ ശ്രവിക്കുന്നവരോട് യാതൊരു കടപ്പാടുകളും തീര്‍ത്തും ഇല്ലായെന്ന്. പിന്നീട്അങ്ങോട്ട് ചിന്തക്കും അന്വേഷണങ്ങള്‍ക്കും ആക്കം കൂടി. ആദ്യമായി ഞാന്‍ എന്നെക്കുറിച്ച് തന്നെയാണ് ചിന്തിച്ചുതുടങ്ങിയത്. 1964ലെ നവംബര്‍ മാസത്തില്‍ എന്നോ ഒരു മൂവന്തിനേരത്ത് പിറന്നുവീണ് ദാരിദ്യ്രത്തിന്റെയും സാമുദായിക ഉച്ചനീചത്വങ്ങളുടെയും കെട്ടുപിണഞ്ഞ ചുറ്റുപാടുകളില്‍ വളര്‍ന്ന് തുടങ്ങിയ ശൈശവവും ബാല്യകൌമാരങ്ങളും! വയര്‍നിറച്ച് ആഹരിക്കുവാന്‍ അയല്‍വാസികളുടെ വടക്കണികള്‍ ആശ്രയിച്ചിരുന്ന അക്കാലയളവില്‍ പിതാവില്‍നിന്നും ലഭിക്കുക വല്ലപ്പോഴും വീട്ടില്‍ നടന്നിരുന്ന മന്ത്രവാദ പൈകൃതങ്ങളില്‍ വിളമ്പിയിരുന്ന ചാരായവും കള്ളും കോഴിയിറച്ചിയും മാത്രം. പതിനൊന്ന് വയസുകാരന്‍ പയ്യന് വളര്‍ന്നുവരാന്‍ പറ്റിയ ചേരുവകള്‍! പകലന്തിയോളം അന്യരുടെ പാടത്തും പറമ്പിലും അധ്വാനിച്ച് തളര്‍ന്നെത്തുന്ന മാതാവിന് കൂലിയായി കിട്ടുന്ന അല്‍ പം നെല്ല്! അതായിരുന്നു ഞങ്ങളുടെ ആഹാര വസ്തു. നിത്യദാരിദ്യ്രത്തിന്റെ പടുകുഴിയില്‍, ചോര്‍ന്നൊലിക്കുന്ന വൈക്കോല്‍പുരയില്‍ അമ്മയോടൊപ്പം ഒട്ടിക്കിടക്കുമ്പോള്‍ ചിലപ്പോഴൊക്കെ അവരോട് ഞാന്‍ ചോദിച്ചു. അമ്മേ നമുക്ക് മാത്രമായിട്ട് എന്താണിത്ര ദുരിതം? തേങ്ങലുകളോടെ കണ്ണീരൊഴുക്കി വിധിയെ പഴിക്കല്‍ മാത്രമായിരുന്നു അമ്മയുടെ മറുപടി.
അക്കാലങ്ങളില്‍ രാത്രി അടുത്തെവിടെയെങ്ങാനും മന്ത്രവാദ കര്‍മ്മങ്ങളുണ്ടാവുമ്പോള്‍ അച്ഛന്റെ കൂടെ കുട്ടയും തലയിലേറ്റി പരികര്‍മ്മിയായി ഞാനും കൂടും. എന്റെ ലക്ഷ്യം കുറച്ച് കുടിക്കാം; കുറച്ച് കഴിക്കാം; അത്രമാത്രം. മന്ത്രവാദി എന്ന നിലയില്‍ അച്ഛന്റെ വീരശൂരപരാക്രമങ്ങളൊക്കെ കഴിയുമ്പോഴേക്കും രാത്രി വളരെ ഇരുട്ടിയിരിക്കും. അങ്ങനെ ലഭിക്കുന്ന കൂലിയില്‍നിന്നും നൂറ് രൂപ നോട്ട് അമ്മയുടെ കയ്യില്‍ കൊടുത്തിട്ട് അച്ഛന്‍ ഒരു മുങ്ങ്മുങ്ങും. പിന്നീട് അദ്ദേഹത്തെ ഏതെങ്കിലും പാടവരമ്പത്ത് ബോധം നശിച്ച നിലയില്‍ ഞങ്ങള്‍ 'ആഹ്ളാദത്തോടെ, അലമുറയിട്ടുകൊണ്ട്' പിടിച്ചുകൊണ്ടുവരും. പിന്നീടങ്ങോട്ട് പിതാവിന്റെ തത്വോപദേശങ്ങളുടെ പെരുമ്പറയാവും മുഴങ്ങുക. ചിലപ്പോള്‍ അമ്മയുടെയും ഞങ്ങളുടെയും മുതുകത്തും! എന്റെ ചിന്തപിന്നേയും പിറകോട്ട് തന്നെ...... കൌമാരകാലത്ത് അടുത്ത അയല്‍വാസികളുടെ വിവാഹ വീടുകളില്‍ സദ്യക്കാവശ്യമുള്ള 'ഇല' മുറിച്ച് കഷണങ്ങളാക്കി എത്തിക്കുക എന്റെയും അച്ഛന്റെയും മാത്രം ഉത്തരവാദിത്തമായിരുന്നു. അതിന് പ്രതിഫലം കുറെ ചോറും ഏതാനും നാണയങ്ങളും മാത്രം. എന്നാലും ഏതാണ്ട് സുഹൃത്തുക്കളുടെ വീടുകള്‍ പരിചയപ്പെടുന്ന ഇത്തരം 'ഇലമുറി' അവസരങ്ങളായിരിക്കും പഠിക്കണമെന്ന ചിന്തക്ക് ആക്കം കൂട്ടിയത്. അവിടെനിന്നും ലഭിക്കുന്ന പുസ്തകങ്ങളായിരിക്കും അതിന് പ്രചോദനം. അച്ഛനോട് അന്ന് ഇക്കാര്യങ്ങളുടെ അതൃപ്തി ബോധ്യപ്പെടുത്തിയാല്‍ ചുട്ട അടിയായിരിക്കും മറുപടി. സ്കൂള്‍ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും അത്യാവശ്യം പരസഹായത്തോടെയും പട്ടികജാതി ആനുകൂല്യങ്ങളോടെയും കുറെയൊക്കെ കഴിഞ്ഞു. ഇനി പഠിച്ചാല്‍ പരീക്ഷയില്‍ വിജയിക്കില്ല എന്ന് വന്നപ്പോള്‍ അവിടെവെച്ച് നിര്‍ത്തി. അത്രക്കുണ്ടായിരുന്നു മദ്യത്തിന്റെയും മറ്റ് തെമ്മാടിത്തങ്ങളുടെയും വരിഞ്ഞുകെട്ടല്‍! തലമുറകളുടെ സമ്പാദ്യമായി കിട്ടിയ സ്വഭാവ വൈശിഷ്ട്യം! എന്റെ അന്വേഷണം വീണ്ടും തുടര്‍ന്നു. എന്നെക്കുറിച്ച് തന്നെ.... പാതിവഴിയില്‍ പഠനമുപേക്ഷിച്ച് ഞാന്‍ വീട്ടുകാരോടുള്ള സഹവാസവും ഏതാണ്െടാക്കെ ഉപേക്ഷിച്ച് വിപ്ളവ സംഘങ്ങളുടെയും വിദ്യാഭ്യാസ ശാസ്ത്രവിചക്ഷണന്മാരുടെ പ്രചരണ സംഘങ്ങളുടെയും പിറകെ പോയി മടുത്തപ്പോള്‍ നാടുവിട്ട് ഒരു മെട്രോ നഗരത്തിലെത്തി. അവിടെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി സമ്പാദിച്ച് ലഭിക്കുന്ന ശമ്പളം മാസം പത്താം തീയതിക്ക് മുമ്പുതന്നെ നിരപ്പാക്കുമായിരുന്നു. മാര്‍ഗങ്ങളോ, വിലകൂടിയ മദ്യങ്ങളും സുന്ദരികളോടുള്ള അടങ്ങാത്ത അഭിവാഞ്ചയും!? അതിനിടയില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞപ്പോള്‍ അനുജനേയും കൂടെ കൂട്ടി. ഒരു മാസത്തിനുള്ളില്‍തന്നെ അനുജന് എന്നെ മനസിലാവുകയും ഞങ്ങള്‍ തമ്മില്‍ നല്ല നിലയില്‍ അടിച്ച് പിരിയുകയും ചെയ്തു. ആ പാവം എങ്ങിനെയൊക്കെയോ അവിടെ ജീവിച്ച് വന്നത്രെ. പാപപങ്കിലമായ ഈ കാലയളവാണ് ദൈവികബോധം പകര്‍ ന്ന് നല്‍കിയത്. പശ്ചാത്താപ വിവശയായി മഹാക്ഷേത്രങ്ങള്‍ കയറിയിറങ്ങുക പതിവാക്കുകയും ഹൈന്ദവ പുരാണേതിഹാസങ്ങള്‍ വായിച്ച് ഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരുപാട് ബ്രാഹ്മണ സുഹൃത്തുക്കള്‍ ഇക്കാര്യങ്ങളില്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. ദൈവ
ചിന്ത നല്‍കിയ ഉള്‍ക്കരുത്തോടെഞാന്‍ നാട്ടില്‍ തിരിച്ചെത്തി. തൊഴിലില്ലായ്മയുടെ കൂത്തരങ്ങായ കേരളത്തിലെ സുന്ദരമായ ഒരു 'ഗ്രാമനഗര'ത്തില്‍ കള്ളക്കണക്കപ്പിള്ള'യായി ഞാന്‍ സ്വയം സേവനത്തില്‍ ഏര്‍പ്പെ ട്ടു. അപ്പോള്‍ വീണ്ടും ലഭിച്ച ധനമാര്‍ഗവും അംഗീകാരവും വീണ്ടും വിദേശി സ്വദേശി വ്യത്യാസമില്ലാതെ വയറുനിറച്ച് കുടിച്ചുല്ലസിക്കാന്‍ എന്നെ സഹായിച്ചു. അക്കാലയളവില്‍ സുന്ദരികള്‍ പലരുമായും 'സ്നേഹം' പൂത്തുലഞ്ഞുകൊണ്േടയിരുന്നു. അവസാനം ആ ജീവിതത്തിന് പൂര്‍ണവിരാമം കുറിച്ച് വിവാഹം. പിന്നെ കുട്ടികള്‍. അവരൊത്ത് സന്തോഷപ്രദവും ആലസ്യത്തോടെയും ജീവിതം ഇഴഞ്ഞുനീങ്ങി. അതിനിടയില്‍ ഒരു രാത്രിയില്‍ കു ഞ്ഞുങ്ങളുടെ കുസൃതിത്തരങ്ങള്‍ക്കിടയില്‍ ഒരു ആലോചന കടന്നുവന്നു. ഈ പൂമുട്ടുകളായ പൊന്നോമനകളെ പട്ടികജാതിക്കാരായി ജീവിപ്പിച്ച് മരിപ്പിക്കണമോ? ചിന്ത മുന്നോട്ട് തന്നെ.... ഒന്ന് നന്നായാലെന്താ? എങ്ങനെ നന്നാവണം? ഗീത വായിച്ച് നോക്കിയപ്പോള്‍ നിസ്വാര്‍ത്ഥമായി കര്‍മ്മം അനുഷ്ഠിക്കണമെന്ന സാരം ഉള്‍ക്കൊണ്ടു. എന്നാല്‍ അങ്ങനെതന്നെ എന്ന് നിശ്ചയിച്ച് കര്‍മ്മങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ വീണ്ടും വിശ്വാസ ആചാരങ്ങളിലും മറ്റും അസംതൃപ്തിയും ജീവിത ദുരിതങ്ങളും മാത്രം ബാക്കി. പിന്നെ ആ ചിന്ത ഉപേക്ഷിച്ച് പുത്തന്‍ ഉണര്‍വോടെ പ്രവൃത്തികള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ ദുരിതങ്ങള്‍ക്ക് വിട. പക്ഷെ, അപ്പോഴേക്കും മനസില്‍ ഒരു തുലാസ് സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. അതിന്റെ തട്ടുകള്‍ ആടിയുലഞ്ഞുകൊണ്േടയിരുന്നു. അങ്ങനെ ഞാന്‍ പണ്െടങ്ങോ നിര്‍ത്തിവെച്ച വായന പുനര്‍ജീവിപ്പിച്ചു. വായന ആധ്യാത്മികതയിലേക്ക് നീങ്ങി. ഗീതയും രാമായണവും ആയിരുന്നു 'മുഖ്യന്മാര്‍'. പിന്നെ പൂന്താനം കൃതികളും. അങ്ങനെയിരിക്കെ ഒരുനാള്‍ പുതുതായി ഗ്രാമനഗരത്തില്‍ ആരംഭിച്ച മുസ്ലിം പള്ളിയില്‍നിന്നും ഒരു മുസ്ലിം യുവ പണ്ഡിതന്റെ പ്രഭാഷണം കേട്ടു. ഞാനന്നേരം അല്‍പം 'വീലില്‍' ആയിരുന്നു. അദ്ദേഹത്തിന്റെ വിഷയമോ മദ്യത്തിനെതിരില്‍ ഇസ്ലാം പടുത്തുയര്‍ത്തിയ പ്രതിരോധത്തിന്റെ കോട്ടയും! പ്രസ്തുത പ്രഭാഷണത്തില്‍ എന്നെ ചീത്ത വിളിക്കുംപോലെ കുറെ ആശയങ്ങള്‍ ഞാനൊരു പെട്ടിക്കടയുടെ ഓരത്തുനിന്ന് കേട്ടു. ഒന്നോ ഒന്നരയോ മണിക്കൂര്‍ ദീര്‍ഘിച്ച ആ പ്രഭാഷണത്തില്‍ ആ യുവ പണ്ഡിതന്റെ നാവിലൂടെ പുറത്തേക്ക് ഒഴുകിയ വിജ്ഞാനം ചരിത്ര, ശാസ്ത്ര സാമൂഹിക സാംസ്ക്കാരികമായ സമസ്ത മണ്ഡലങ്ങളേയും സവിസ്തരം പ്രതിപാദിക്കുന്ന ഒന്നായിരുന്നു. അവിടുന്നങ്ങോട്ട് ഇസ്ലാം വിമര്‍ശിക്കപ്പെടുന്ന ഒരു മതം മാത്രമല്ലായെന്നും അത് പഠിക്കപ്പെടേണ്ടുന്ന ഒരു തത്വദര്‍ശനമാണ് എന്നും എനിക്ക് ഉള്ളില്‍ തോന്നി. പിന്നീടുള്ള നാളുകളില്‍ മൌനമായി ഇസ്ലാമിനെ പരിചയപ്പെടാന്‍ തുടങ്ങി. അതിനുശേഷം ഹൈക്കല്‍ എഴുതിയ 'മുഹമ്മദ്' എന്ന കൃതി വായിച്ചു. അത് ഇന്നും പരിപൂര്‍ണ്ണമായി ഒരാവര്‍ത്തി പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഓരോ പ്രതിപാദനങ്ങളിലൂടെയും മനസ് പോവുമ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ഇവക്കൊക്കെ പ്രചോദനം
നല്‍കിയതോ-പെരിന്തല്‍മണ്ണയില്‍ നടന്ന 'ഹൈന്ദവത, ഇസ്ലാം, ക്രൈസ്തവത-സ്നേഹസംവാദം' പരിപാടിയും അതിലെ പ്രതിപാദ്യ വിഷയങ്ങളും. പിന്നീട് അങ്ങോട്ട് ഞാന്‍ എന്റെ സ്വഭാവത്തില്‍ സ്വയം പരിവര്‍ത്തനം വരുത്തിത്തുടങ്ങി. ഭഗവത്ഗീത പലവുരു വായിച്ചിട്ട് അതിലുള്ള പൊരുളും മനുഷ്യജീവിതവും തമ്മില്‍ പുലബന്ധംപോലുമില്ലായെന്ന് ബോധ്യപ്പെട്ടു. കഥയറിയാതെ ആട്ടം കാണുന്നവരായി ഗീതാനുയായികള്‍ മാറിക്കൊണ്ടിരുന്നപ്പോള്‍ അവരോട് മനസ് കൊണ്ട് സലാംചൊല്ലി. വി. ഖുര്‍ആന്‍ പരിഭാഷ കൈക്കലാക്കി. ഒരു കാക്ക പറഞ്ഞു; ഇത് നിങ്ങള്‍ക്ക് തൊടാന്‍ പറ്റൂല്ലല്ലോ; 'ഞാന്‍ ഇപ്പോള്‍ തൊട്ടുപോയില്ലേ; ഇനിയൊന്ന് നോക്കട്ടെ'; എന്ന് ഞാനും. ശേഷം രണ്ട് മൂന്ന് അധ്യായങ്ങള്‍ വായിച്ചപ്പോള്‍ മനസിലായി ഇതൊന്നും എനിക്ക് മനസിലാവുന്നില്ലായെന്ന്. അങ്ങനെ സ്കൂളിലേക്ക് പുറപ്പെട്ടു. ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍! ദൈവത്തിന്റെയും മനുഷ്യന്റെയും നിര്‍വചനം യഥാര്‍ത്ഥത്തില്‍ എന്ത് എന്ന് മനസിലാക്കാത്ത ഞാന്‍ ആ ക്ളാസുകളില്‍ ശ്രദ്ധിച്ചതും ശ്രവരിച്ചതുമായ വിജ്ഞാനം സത്യപ്രകാശത്തിലേക്കുള്ള നേര്‍പാതകളായിരുന്നു. അതില്‍നിന്നും വേദങ്ങള്‍ തമ്മില്‍ ചിലയിടങ്ങളില്‍ കൂടിച്ചേരുന്നുണ്ട് എന്ന സത്യം ഞാന്‍ മനസ്സിലാക്കി. ഉദാ: ഇന്ദ്രം മിത്രം വരുണ മഗ്നി മാഹു- രഥോദിവ്യഃ സുപര്‍ണ്ണോഗരുത്മാന്‍ ഏകം സദ്വി വ്രാബഹുധാവദന്തി അഗ്നിം യമം മാതരിശ്വാനമാഹു: (ഋഗ്വേദ ഭാഷ്യം) (പരംപൊരുള്‍ ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്നു. ശോഭായമാനമായ ചിറകുകളുള്ള ഗരുഢനും അവനത്രെ. പരമാര്‍ത്ഥവസ്തു ഏകനാണ്. ഈ പേരുകളില്‍ തത്വം കണ്ടവര്‍ അവനെ പല പ്രകാരത്തില്‍ വര്‍ണിക്കുന്നു). അങ്ങനെ ഏക ദൈവ വിശ്വാസം തന്നെയാണ് ഹിന്ദുത്വത്തിന്റെ കാതല്‍ എന്നതുകൊണ്ട് പിന്നെ എന്തിന് മറ്റൊന്ന് എന്ന ചിന്തയും ഉടക്കി. അങ്ങനെ മറ്റൊരു സൂക്തം ശ്രദ്ധയില്‍ വന്നു. അത് വിശുദ്ധ ഖുര്‍ആനിന്റേതായിരുന്നു. "ഖുല്‍ഹുവല്ലാഹു അഹദ് അല്ലാഹു സമദ് ലം യലിദ് വലം യൂലദ് വലം യഖുന്‍ലഹു ഖുഫുവന്‍ അഹദ്'' (പറയുക; പ്രവാചകരെ: കാര്യം അല്ലാഹു ഏകനത്രേ. അല്ലാഹു സര്‍വ്വര്‍ക്കും ആശ്രയമായിട്ടുള്ളവന്‍ അവന്‍ ആരേയും ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചിട്ടുമില്ല അവന് തുല്യമായി ആരുമില്ലതാനും). ഇതില്‍നിന്നും ദൈവം ആര് എന്നും അവന്റെ ഗുണവിശേഷങ്ങള്‍ എന്ത് എന്നും എനിക്ക് ബോധ്യമായി. ദേവീദേവന്മാര്‍ മനുഷ്യമനസുകളുടെ സൃഷ്ടിരൂപം പ്രാപിച്ചവയാണ് എന്നും അവയെ
ആരാധിച്ച് ജീവിച്ച് മരിച്ചാല്‍ ഞാന്‍ വന്ന ലോകത്ത് എത്തിച്ചേരാന്‍ കഴിയുകയില്ലായെന്നും എനിക്ക് ഉത്തമ ബോധ്യം വന്നു. മാത്രമോ മഹാ നിര്‍വാണ സ്ത്രോത്രത്തില്‍ വായിക്കുക: തദേകം സ്മരാമസ്തദേകം ജപാമഹഃ തദേകം ജഗത്സാക്ഷി രൂപം നമാമഹഃ തദേകം നിധാനം നിരാലംബമീം ഭവാം ഭോതി പോതം ശരണ്യം പ്രജാ മഃ (ഒന്നായ നിന്നെ മാത്രം സ്മരിക്കട്ടെ. ഏകനായ നിന്റെ നാമങ്ങള്‍ ജപിക്കട്ടെ. ജഗത്സാക്ഷിയും സ്വരൂപനുമായ ആ ഏകനെ നമസ്ക്കരിക്കട്ടെ. സതാമാത്രവും ഒരേയൊരു ആശ്രയ സ്ഥാനവും തിരാധാരവും ഭവസാഗരം കടക്കുവാന്‍ സഹായിക്കുന്ന തരുണിയുമായ ഏക ദൈവത്തെ ഞാന്‍ ശരണം പ്രാപിക്കുന്നു). ഇതിനെ പരിശുദ്ധ ഖുര്‍ആന്‍ ഖണ്ഡിക്കുന്നത് കാണുക: വല്‍ അസ്സ്വര്‍ ഇന്നല്‍ ഇന്‍സാന ലഫീഖുസ്സ്വര്‍ ഇല്ലല്ലദീന ആമനൂ വഅമിലുസ്വാലിഹാത്തി വതവാസൌ ബില്‍ ഹഖി വത്തവാസൌ ബിസ്വബ്ര്‍ (കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും സത്യംകൊണ്ട് അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ പരസ്പരം ഉപദേശിക്കുകയും ചെയ്തവര്‍ ഒഴികെ). ഇവ്വിദമുള്ള പരസ്പര വിശകലനത്തില്‍നിന്നും താരതമ്യ പഠനത്തില്‍നിന്നും എനിക്ക് പടച്ച തമ്പുരാന്‍ സമ്മാനിച്ച അമാനത്ത് (അമൂല്യനിധി) ആണ് ഇസ്ലാം. ഭാര്യയോട് സമ്മതം ചോദിച്ചപ്പോള്‍ പീഡനങ്ങളുടെയും മാനസികാഘാതങ്ങളുടെയും കേളീരംഗമായി ജീവിതം നീങ്ങിയപ്പോള്‍, അവരുമായുള്ള ബന്ധം വേര്‍പ്പെട്ടു. അവരുടെ പക പോക്കലുകള്‍ ക്ക് ആക്കം വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നടന്നുനീങ്ങിയതോ പൊന്നാനിയിലേക്കും. വിശുദ്ധമായ തൌഹീദിലേ ക്ക്. പ്രവാചകന്‍ മുഹമ്മദ് മുസ്തഫാ (സ) പ്രബോധനം ചെയ്ത തൌഹീദിലേക്ക്. പശ്ചാത്താപ ബോധത്തോടെ പാപപങ്കിലമായ മനസുമായി മറ്റൊരു നിഷ്കളങ്കനായ മനുഷ്യന്റെ പുതുപ്പിറവിയിലേക്ക്! അത് മറ്റൊരു ചരിത്രം. വായിക്കുന്നവരോട് ഒരു വാക്ക്: സത്യാന്വേ ഷണ തല്‍പരരായ നിങ്ങള്‍ സംശുദ്ധമായതും യുക്തിഭദ്രവുമായ, കറകളഞ്ഞ തൌഹീദിലേക്ക് കടന്നുവരുവിന്‍. എന്റെ ഈ ലിഖിതം എന്തെങ്കിലും പ്രചോദനം നല്‍കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. സര്‍വ്വലോക പരിപാലകനും രാജാധിരാജനുമായ രക്ഷിതാവ് നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ; ആമീന്‍. എ. എച്ച് ഹാരിസ്, താഴെക്കോട്, പെരിന്തല്‍മണ്ണ
2009, ജൂൺ 22, തിങ്കളാഴ്‌ച
2009, ജൂൺ 8, തിങ്കളാഴ്‌ച
കൂടികാഴ്ച-ദൈവം ഒരു തന്നെപ്പൊക്കിയല്ലേ?
വിശാലമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ എത്രയോ നിസ്സാരന്‍.പ്രപഞ്ച സ്രഷ്ടാവിന് നിസ്സാരനായ മനുഷ്യന്റെ "നീ വലിയവനാണ്''(അല്ലാഹു അക്ബര്‍) എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ? അല്ലാഹു ഒരുതന്നെപ്പൊക്കിയാണെന്നല്ലേ ഇതിനര്‍ഥം? മനുഷ്യന്‍ പുകഴ്ത്തിയില്ലെങ്കില്‍ദൈവം വലിയവന്‍ തന്നെയല്ലേ? യുക്തിവാദികളുടെ ഈ ചോദ്യത്തിന്വ്യക്തമായ മറുപടി ആരും നല്‍കാത്തത് സത്യം അവരുടെ പക്ഷത്താണെന്നല്ലേ തെളിയിക്കുന്നത്?
'അല്ലാഹു അക്ബര്‍' എന്നതിന് അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്നാണര്‍ഥം. 'നീ വലിയവനാണ്' എന്നല്ല. അത്യന്തം സൂക്ഷ്മവും അതീവസ്ഥൂലവുമായ ഭൌതിക വസ്തുക്കളൊന്നും ഒരുമഹാസംവിധായകനില്ലാതെ നിലവില്‍വരുക സാദ്ധ്യമല്ലെന്നാണ്സത്യസന്ധതയും പക്വതയുമുള്ള ബുദ്ധിജീവികള്‍ ഉറപ്പിച്ചുപറയുന്നത്. മനുഷ്യശരീരത്തിലെ ശതകോടിക്കണക്കിലുള്ള ഡി.എന്‍.എ.തന്മാത്രകളില്‍ ഓരോന്നിലും രാസാക്ഷരങ്ങള്‍കൊണ്ട് കുറിച്ചിട്ടുള്ള വിവരശേഖരം ഒരു കംപ്യൂട്ടറില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തത്ര ഭീമമാണെന്നത്രെ ജിനോമിക്സ് ഗവേഷകരുടെ കണ്ടെത്തല്‍.ഒരു മില്ലിമീറ്ററിന്റെ മില്യനിലൊന്ന് മാത്രം വലിപ്പമുള്ള അതിസൂക്ഷ്മവസ്തുവില്‍ അപാരമായ ഈ വിവരശേഖരം തനിയെ വന്നുചേര്‍ന്നു എന്ന് പറയുന്നത് തികഞ്ഞ അസംബന്ധമാകുന്നു. എന്നാല്‍വിശുദ്ധഖുര്‍ആനില്‍ സര്‍വജ്ഞനായ അല്ലാഹു പറയുന്നത് നോക്കുക:"അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയുംസമുദം മഷിയാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെപോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (വി.ഖു. 31:26,27).മനുഷ്യന്‍ തന്റെ പരിമിതികളും സര്‍വശക്തനായ സ്രഷ്ടാവിന്റെ അപാരമായ കഴിവുകളും അറിഞ്ഞ് അംഗീകരിക്കുമ്പോഴാണ്മനുഷ്യജീവിതം ശരിയായ ദിശയില്‍ നീങ്ങുക. ദൈവത്തിന്റെമുമ്പില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കാത്ത മനുഷ്യരില്‍ അധികപേരും അഹങ്കാരികളും മുഷ്കന്മാരും നികൃഷ്ടരുമാവുകയാണ്പതിവ്. സ്വഭാവം നിഷ്കളങ്കമായിരിക്കണമെന്നും വാഗ്വിചാരകര്‍മങ്ങള്‍ അന്യൂനമായിരിക്കണമെന്നും നിഷ്കര്‍ഷപുലര്‍ത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം അത്യുന്നതനായദൈവത്തോടുള്ള വിധേയത്വമാകുന്നു. സദാ ദൈവത്തെ സ്മരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യരിലാണ് നന്മയോടുള്ള പ്രതിബദ്ധത മങ്ങാതെ നിലനില്‍ക്കുന്നത്."നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക്ഭൂമിയെ പിളര്‍ക്കാനൊന്നും കഴിയില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല; തീര്‍ച്ച'' (വി.ഖു. 17:37). പ്രപഞ്ചനാഥന് യഥാര്‍ഥത്തിലുള്ളതാണ് അളവില്ലാത്ത അറിവും കഴിവും.അവനെ സംബന്ധിച്ചിടത്തോളം ഒരു പൊക്കലിന്റെ ആവശ്യമില്ല. എന്നാല്‍ മനുഷ്യന് സ്വന്തമെന്ന് പറയാന്‍ ഒന്നുമില്ല. അവന്‍അനുഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണ്. അത് തുറന്ന്സമ്മതിച്ചുകൊണ്ട് വിനീതമായ ജീവിതം നയിക്കുന്നതിലൂ ടെയാണ് മനുഷ്യന് മഹത്വം കൈവരുന്നത്. ഈ മഹത്വം കരഗതമാക്കുന്നതിന് അവനെ സഹായിക്കുന്ന ഘടകങ്ങളത്രെ പ്രാര്‍ഥനകളുംകീര്‍ത്തനങ്ങളും.
2009, ജൂൺ 5, വെള്ളിയാഴ്‌ച
കൂടികാഴ്ച-മനുഷ്യര്‍ അനശ്വരരാവുകയോ? അത് സ്രഷ്ടാവിന്റെമാത്രം ഗുണമല്ലേ?
ഹ്രസ്വവും നശ്വരവുമായ ഭൌതിക ജീവിതത്തിനുശേഷം അനശ്വരമായപരലോകജീവിതമുണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. നശ്വരത സൃഷ്ടികള്‍ക്കുള്ള ഗുണവും അനശ്വരത സ്രഷ്ടാവിന്റെ ഗുണവുമായിരിക്കെ സൃഷ്ടികള്‍ അനശ്വരത കൈവരിക്കുക എന്നത് സ്രഷ്ടാവിന്റെ ഗുണത്തി(സ്വിഫത്ത്) ലേക്കുള്ള പ്രവേശനമല്ലേ? അത് സംഭവിക്കുമോ?
!സ്രഷ്ടാവിനെയും അവന്റെ അനശ്വരതയെയും സംബന്ധിച്ചും,സൃഷ്ടികളുടെ നശ്വരതയെയും പരലോകത്തിന്റെ ശാശ്വതികത്വത്തെയും സംബന്ധിച്ചും വിശുദ്ധ ഖുര്‍ആനില്‍തന്നെയാണ് പറഞ്ഞിട്ടുള്ളത്. സൃഷ്ടികള്‍ക്ക് സ്വയം അനശ്വരത കൈവരിക്കാന്‍കഴിയുമെന്ന് അല്ലാഹുവോ റസൂലോ (സ) പറഞ്ഞിട്ടില്ല. ഇല്ലായ്മയില്‍നിന്ന് അല്ലാഹു സൃഷ്ടിച്ച മനുഷ്യരെ മരിപ്പിച്ചതിനുശേഷംഅവന്‍തന്നെ അവരെ ഉയിര്‍ത്തെഴുന്നേല്‍പിച്ച് അവര്‍ക്ക് ശാശ്വതമായ രക്ഷയോ ശിക്ഷയോ നല്‍കുമെന്നാണ് വിശുദ്ധ ഖുര്‍ആനില്‍നിന്ന് ഗ്രഹിക്കാവുന്നത്. സ്വന്തം നിലയില്‍ അനശ്വരതയുള്ളത്അല്ലാഹുവിന് മാത്രമാണ്. പരലോകത്ത് സൃഷ്ടികള്‍ക്കുള്ളശാശ്വതവാസം അല്ലാഹുവിന്റെ ഹിതത്തിന് വിധേയമാണ്.(അവരോട് പറയപ്പെടും:) "സമാധാനപൂര്‍വം നിങ്ങള്‍ അതില്‍പ്രവേശിച്ചു കൊള്ളുക. ശാശ്വത വാസത്തിനുള്ള ദിവസമാകുന്നുഅത്''(വി.ഖു.50:34). എന്നാല്‍, പരലോകത്തിന്റെ ശാശ്വതികത്വംസൃഷ്ടികള്‍ക്ക് നിരുപാധികമായി അധീനമായതല്ല. അക്കാര്യത്തില്‍അല്ലാഹുവിന്റെ ഹിതമായിരിക്കും അന്തിമവും നിര്‍ണായകവും."ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം അവര്‍അതില്‍ (നരകത്തില്‍) നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ഉദ്ദേശിക്കുന്നത് തികച്ചും നടപ്പാക്കുന്നവനാകുന്നു. എന്നാല്‍, സൌഭാഗ്യം സിദ്ധിച്ചവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയുംനിലനില്‍ക്കുന്നേടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും.നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരുദാനമായിരിക്കും അത്'' (വി.ഖു. 11:107, 108). ഇതിന്റെ വ്യാഖ്യാനങ്ങള്‍ക്ക് പ്രമുഖ തഫ്സീര്‍ ഗ്രന്ഥങ്ങളോ ഖുര്‍ആന്‍ പരിഭാഷകളോനോക്കാവുന്നതാണ്.

2009, ജൂൺ 4, വ്യാഴാഴ്‌ച
മതം മാറിയാല്‍ വധശിക്ഷ!-യുക്തിവാദി ജബ്ബാറിന്റെ ഖുർആൻ തിരിമറി
ഈ ദൈവിക വെളിപാടിന്റെ പശ്ചാത്തലത്തില്‍ :- يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ“അല്ലയോ സത്യവിശ്വാസികളേ, സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും വിശ്വാസത്തിനു പകരം അവിശ്വാസമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ അവരെ നിങ്ങള്‍ ബന്ധുക്കളാക്കി നിലനിര്‍ത്തരുത്. ആരെങ്കിലും ബന്ധം തുടരുന്ന പക്ഷം അവര്‍ അക്രമികള്‍ തന്നെ (കുര്‍ ആന്‍-9:23). തൌബഃ
ഇതിന്റെ യഥാർത്ഥ അർത്ഥം നോക്കൂ.....
സ്വന്തം പിതാക്കളോ സ്വന്തം സഹോദരങ്ങളോ ആയിരുന്നാല്‍ പോലും-അവര്‍ സത്യവിശ്വാസം സ്വീകരിക്കാതെ അവിശ്വാസം കൊണ്ടു തൃപ്തിപ്പെടുന്ന പക്ഷം-അവരുമായി മിത്രബന്ധം പുലര്‍ത്തുകയും, അവരെ കൈകാര്യക്കാരാക്കി വെക്കുകയും ചെയ്തുകൂടാ എന്ന് സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നു. മത്സരത്തില്‍ കഴിയുന്ന അവിശ്വാസികളോടു മൈത്രിയിലും കൂട്ടുകെട്ടിലും പെരുമാറുന്നതിനെപ്പറ്റി ഒന്നിലധികം സ്ഥലത്തു ഖുര്‍ആനില്‍ അല്ലാഹു വിരോധിച്ചിരിക്കുന്നതു കാണാം. സൂ: മുജാദലഃയില്‍ പറയുന്നു: അല്ലാഹുവിനോടും അവന്റെ റസൂലിലോടും മത്സരം കാണിക്കുന്നവരോട് അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്ന ഒരു ജനത സ്നേഹബന്ധം പുലര്‍ത്തുന്നതായി നീ കണ്ടെത്തുകയില്ല. അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധു കുടുംബങ്ങളോ ആയിരുന്നാലും ശരി. അങ്ങിനെയുളളവരുടെ-സ്നേഹബന്ധം പുലര്‍ത്താത്തവരുടെ-ഹൃദയങ്ങളില്‍ അല്ലാഹു സത്യവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. അവന്റെ പക്കല്‍നിന്നുളള ഒരു ആത്മാവു മുഖേന അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (58:22)
കുടുംബ ബന്ധത്തെ ഓര്‍ത്തും, സ്വകുടുംബത്തിന്റെ അപ്രീതിയുണ്ടാകരുതെന്ന് കരുതിയും, സ്വത്തുക്കള്‍ക്കോ പാര്‍പ്പിടങ്ങള്‍ക്കോ നാശം സംഭവിക്കുമെന്ന് വിചാരിച്ചുമൊക്കെ ദുര്‍ബ്ബല വിശ്വാസികളായ ചില മുസ്ലിംകള്‍ യുദ്ധം ചെയ്വാനോ, ഹിജ്റപോകാനോ ശ്രമിക്കാതെ ഒഴിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ വിഷയത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ തത്വം എല്ലാ കാലത്തുളളവര്‍ക്കും ബാധകം തന്നെയാണ്. അതായതു അല്ലാഹുവിന്റെ ദീനിനോട് മത്സരം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ എത്ര അടുത്ത ബന്ധുക്കളായാലും അവരോട് ഹൃദയം ഇണങ്ങിക്കൊക്ു അണഞ്ഞ ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് ഒര് കാലത്തും പാടില്ലാത്തതാകുന്നു. മാതാപിതാക്കള്‍ മുശ്രിക്കുകളായിരുന്നാല്‍ പോലും അവരോട് ഇഹത്തില്‍ നന്നായി പെരുമാറണമെന്നും, അവിശ്വാസികളോടും നീതിയും മര്യാദയും പാലിക്കേണമെന്നും, നീതികേടും ആക്രമവും ആരോടും പാടില്ലെന്നുമുളള കല്‍പനകള്‍ ഇപ്പറഞ്ഞതിന് എതിരില്ലതാനും.
കുടുംബ ബന്ധങ്ങളോ, സ്നേഹ ബന്ധങ്ങളോ, സ്വത്തുക്കളിലും ജീവിതസൌകര്യങ്ങളിലുമുളള താല്‍പര്യങ്ങളോ ഒന്നും തന്നെ, അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകള്‍ അനുസരിക്കുന്നതിനോ, അല്ലാഹുവിന്റെ ദീനിനുവേണ്ടി സമരവും ത്യാഗവും അനുഷ്ഠിക്കുന്നതിനോ തടസ്സമായിരിക്കുവാന്‍ പാടില്ല. അങ്ങിനെ തടസ്സമാകത്തക്കവണ്ണം അവര്‍ക്കു പ്രാധാന്യം കല്‍പിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ ആപല്‍കരമായിരിക്കുമെന്ന് സത്യവിശ്വാസികളോടുളള ഒരു താക്കീതാണ് 24-ാം വചനത്തില്‍ കാണുന്നത്. "അല്ലാഹു അവന്റെ കല്‍പനകൊണ്ടുവരുന്നതുവരെ കാത്തിരിക്കുവിൻ എന്നുളള ആ കനത്ത താക്കീത് വിഷയത്തിന്റെ ഗൌരവമാണ് ചൂണ്ടിക്കാട്ടുന്നത്. ആ കല്‍പനകൊണ്ടുദ്ദേശ്യം ഇന്നതാണെന്നോ, അത് എപ്പോഴായിരിക്കുമെന്നോ അല്ലാഹു വെളിപ്പെടുത്തിയിട്ടില്ല. ഇഹത്തില്‍വെച്ചും, പരത്തില്‍വെച്ചും അതിന്റെ ഭവിഷ്യത്ത് നിങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും, അത് നിങ്ങള്‍ക്ക് താങ്ങാനാവാത്തതായിരിക്കുമെന്നുമത്രെ ആ വാക്ക് സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും ആജ്ഞാനിര്‍ദ്ദേങ്ങളെക്കാള്‍ അത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ചുകൊണ്ടിരിക്കുന്നത് നിമിത്തം മുസ്ലിംകള്‍ അന്നും ഇന്നും എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഐഹികമായ ഭവിഷ്യത്തുകള്‍ ബുദ്ധിയും വിശ്വാസവുമുളള ആര്‍ക്കും അജ്ഞാതമല്ല തന്നെ. അതുമൂലം ലോകത്തുവെച്ചുണ്ടാകാനിരിക്കുന്ന ഭവിഷ്യത്തിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലതാനും.
നബി (സ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "എന്റെ ആത്മാവ് യാതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെ സത്യം! നിങ്ങള്‍ ഒരാള്‍ക്കുംതന്നെ, അവന്റെ മാതാപിതാക്കളെയും മക്കളെയും എല്ലാ മനുഷ്യരെയുംകാള്‍ ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കുന്നതുവരെ അവന്‍ സത്യവിശ്വാസി ആയിരിക്കയില്ല.'' (ബു; മു) ഒരിക്കല്‍ ഉമര്‍ (റ) നബി (സ) യോട് ഇങ്ങനെ പറയുകയുണ്ടായി: "അല്ലാഹുവിനെതന്നെ സത്യം! അല്ലാഹുവിന്റെ റസൂലേ, അങ്ങുന്നാണ് എന്റെ ദേഹം ഒഴിച്ചുളള മറ്റെല്ലാറ്റിനെക്കാളും എനിക്കിഷ്ടപ്പെട്ട ആള്‍.'' "അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: 'നിങ്ങളിലൊരാള്‍ക്ക് അവന്റെ ദേഹത്തെക്കാളും ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കുന്നതുവരെ അവന്‍ സത്യവിശ്വാസിയായിരിക്കയില്ല.'' അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: "എന്നാല്‍-ഇപ്പോള്‍-അല്ലാഹുതന്നെ സത്യം! അങ്ങുന്ന് എനിക്ക് എന്റെ ദേഹത്തേക്കാള്‍ ഇഷ്ടപ്പെട്ടവനാണ്ടന്നു.'' അപ്പോള്‍ നബി തിരുമേനി പറഞ്ഞു: "ഇപ്പോഴാണ്, ഉമറേ, തന്റെ വിശ്വാസം പരിപൂര്‍ണ്ണമായത്.'' (അ; മു) അല്ലാഹുവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്റെ അനിവാര്യ ഫലമാണല്ലോ റസൂലിനെ സ്നേഹിക്കലും അനുസരിക്കലും. അഥവാ അത് രണ്ടും അര്‍ത്ഥത്തില്‍ ഒന്നു തന്നെ. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ നന്‍മകള്‍ക്കുളള ഏക നിദാനവും അതുതന്നെ. എന്നിരിക്കെ, അതിനെക്കാള്‍ ഉപരിയായി മറ്റൊരു കാര്യവും ഒരു യഥാര്‍ത്ഥ സത്യവിശ്വാസിക്ക് ഉണ്ടായിരിക്കുവാന്‍ പാടില്ലല്ലോ. "ഇപ്പോഴാണ് ഉമറേ തന്റെ വിശ്വാസം പരിപൂര്‍ണ്ണമായത്'' എന്ന തിരുവചനം ഈ വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെയാണ് സൂ: അഹ്സാബില്‍ (നബി സത്യവിശ്വാസികളോട് അവരുടെ ദേഹങ്ങളേക്കാള്‍ അധികം ബന്ധപ്പെട്ടവനാകുന്നു.) (33:6) എന്ന വാക്യം മുഖേന അല്ലാഹു അറിയിക്കുന്നത്

2009, ജൂൺ 3, ബുധനാഴ്‌ച
ജബ്ബാറിന്റെ യുക്തിവാദം ഒരു പൊളിച്ചെഴുത്ത്:ജബ്ബാറിന്റെ വൈരുദ്ധ്യങ്ങള്‍
:jabbar said "കമലാദാസ് മതം മാറിയതിനെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഈ പോസ്റ്റിട്ടത്. ഞാന്‍ അവരുടെ ഒരു ആരാധകനാണ്."
യുക്തിവാദിയുടെ ഉള്ളിലും ആരാധിക്കപ്പെടുന്ന ഒരാളുണ്ട്.:)
:ജബ്ബാര്‍ പിന്നെ പറഞ്ഞു: "പിന്നെ പരിഹാസം ഇങ്ങോട്ടാവാമെങ്കില്‍ കുറച്ച് അങ്ങോട്ടും ആയിക്കൂടേ?"
അപ്പോള്‍ പകരത്തിനു പകരം എന്ന പ്രാകൃത ഗോത്ര സമൂഹത്തിന്റെ സിദ്ധാന്തം ജബ്ബാറിനു ഇഷ്ടമാണല്ലെ?
:
ഈ വാക്കുകള്‍ ഏറ്റവും കൂടുതല്‍ ചേരുന്നത് യുക്തി ജബ്ബാറിനാണ്. തന്റെ ദേഹത്ത് പുരണ്ട് അഴുക്കിന്റെ മണം മൂപ്പര്‍ക്ക് പിടിക്കുന്നില്ല. കാട്ടില്‍ വസിക്കുന്നവര്‍ക്ക് പാമ്പിനെ കുറിച്ചും അതിനെ എങ്ങനെ കൊല്ലേണ്ടതും അറിയും. ലോകത്തുള്ള എല്ലാവരും ഞെളിയമ്പറമ്പുകാരല്ലല്ലോ അതിനാല്‍ മണം അനുഭവപ്പെടുന്നത് ലോകത്ത് ഭൂരിപക്ഷമുള്ള വിശ്വാസികള്‍ക്കാണെന്ന് മാത്രം.
:
ഇടക്കെട്ട്
ഇതൊരു സാമ്പിള്‍ വലിയത് മാളത്തിലുണ്ട്

ഞെളിയന്‍പറമ്പില്‍ താമസിക്കുന്നവരോട് അവിടെ ദുര്‍ഗന്ധമുണ്ടെന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കുകയില്ല. കടപ്പുറത്തു പോയി മീനിന്റെ ദുര്‍ഗന്ധത്തെ കുറിച്ചു പറഞ്ഞാലും ഇതു തന്നെയായിരിക്കും ഫലം. അവിടെത്തന്നെ ജനിച്ചു വളര്‍ന്നവര്‍ക്ക് അവിടെ അസഹ്യമായിട്ടൊന്നും ഉള്ളതായി അനുഭവപ്പെടുകയില്ല. അതു മനുഷ്യന്റെ പ്രകൃതമാണ്.
മഹാതമാഗാന്ധിക്കു പോലും സ്വന്തം സമുദായത്തിലെ ‘അപ്പാര്‍ത്തീഡ്’ വേണ്ട വിധം കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആഫ്രിക്കയില്‍ പോയി വര്‍ണ്ണവിവേചനത്തിനെതിരെ സമരം ചെയ്തു. ഇവിടെ സ്വന്തം മൂക്കിനു താഴെ ആഫ്രിക്കയിലെ വിവേചനത്തിന്റെ നൂറു മടങ്ങു വിവേചനവും അനീതിയും ഉള്ളപ്പോള്‍ അതിനെതിരെ സമരം നടത്തിയില്ലെന്നു മാത്രമല്ല വര്‍ണവ്യവസ്ഥയ്ക്കു ന്യായീകരണം നിരത്താന്‍ പോലും അദ്ദേഹം ആദ്യകാലത്തു മടി കാണിച്ചിരുന്നില്ല. ഇതൊക്കെ ചരിത്രം.
ഈ വാക്കുകള്‍ ഏറ്റവും കൂടുതല്‍ ചേരുന്നത് യുക്തി ജബ്ബാറിനാണ്. തന്റെ ദേഹത്ത് പുരണ്ട് അഴുക്കിന്റെ മണം മൂപ്പര്‍ക്ക് പിടിക്കുന്നില്ല. കാട്ടില്‍ വസിക്കുന്നവര്‍ക്ക് പാമ്പിനെ കുറിച്ചും അതിനെ എങ്ങനെ കൊല്ലേണ്ടതും അറിയും. ലോകത്തുള്ള എല്ലാവരും ഞെളിയമ്പറമ്പുകാരല്ലല്ലോ അതിനാല്‍ മണം അനുഭവപ്പെടുന്നത് ലോകത്ത് ഭൂരിപക്ഷമുള്ള വിശ്വാസികള്‍ക്കാണെന്ന് മാത്രം.
ഇസ്ലാമിലെ സ്വര്‍ഗ്ഗം = നാലാം കിട വ്യഭിചാരശാലയിളേക്കുള്ള സീസണ്‍ ടിക്കറ്റ്
- അനുവദിനീയമാക്കി തന്നതിനെ ആരെങ്കിലും വ്യഭിചാരം എന്ന് വിളിക്കുമോ? "സ്വന്തം ഭാര്യയെ വ്യഭിചരിച്ച് ഗര്‍ഭിണിയാക്കിയവനാണവന്‍" എന്ന് ആരെങ്കിലും പറയുമോ?
- ഇസ്ലാമിലെ സ്വര്‍ഗ്ഗത്തിലെ തരുണീ മണികള്‍ ജിന്നും ഇന്‍സും സ്പര്‍ശിച്ചിട്ടില്ല എന്ന് ജബ്ബാര്‍ തന്നെ പറയുന്നു. പിന്നെ എങ്ങനെ നാലാം കിടയാവും?
- അവര്‍ അതില്‍ കാലാ കാലവും ജീവിക്കുന്നവരായിരിക്കും എന്ന് ഖുര്‍ആന്‍ പറയുന്നു. പിന്നെ സീസണ്‍ ടിക്കറ്റില്‍ എന്തര്‍ത്ഥമാണുള്ളത്?
- അല്ലാഹുവിനെ കാണുക എന്നതാണ് ഈ വാഗ്ദാനങ്ങളെക്കാള്‍ ഏറ്റവും വലിയ വാഗ്ദാനമായി പറഞ്ഞിട്ടുള്ളത്. ജബ്ബാറിനെ പോലെ തിമിരം ബാധിച്ചവര്‍ക്ക് അതെങ്ങനെ മനസ്സിലാവും?
- നാട്ടില്‍ നല്ല തണുപ്പായത് കൊണ്ട് ജബ്ബാറിനു സ്വര്‍ഗ്ഗത്തില്‍ പോയി ചൂട് കായാം. പറ്റിയ സ്ഥലം തന്നെ.
:
ഇടക്കെട്ട്
ഇതൊരു സാമ്പിള്‍ വലിയത് മാളത്തിലുണ്ട്
2009, ജൂൺ 2, ചൊവ്വാഴ്ച
കൂടികാഴ്ച-ആകസ്മികവാദവും ദൈവാസ്തിത്വവും
പ്രാപഞ്ചിക നിലനില്‍പ് (Universal existance) എന്നത് അനിഷേധ്യമായയാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍, അനാദിയില്‍നിന്നും അനന്തതയിലേക്ക് അനുസ്യൂതം പ്രവഹിക്കുന്ന ഏതോ ആകസ്മികത മാത്രമാണീ നിലനില്‍പെന്നും, ആആകസ്മികതയുടെ താരതമ്യേന നിസ്സാരമായ ഒരു ഭാഗം മാത്രമാണ് മനുഷ്യനും അവന്റെ ജീവിതവുമെന്നും ഒരാള്‍ കരുതുന്നു; അതല്ല, ഈ നിലനില്‍പിന് കാരണക്കാരനായി ഒരു സ്രഷ്ടാവുണ്ടെന്നും ആ സ്രഷ്ടാവിന്റെ ഉദ്ദേശലക്ഷ്യങ്ങളിലെ ഒരംശം തന്നെയാണ് മനുഷ്യനും അവന്റെ ജീവിതവുമെന്നും മറ്റൊരാളും കരുതുന്നു..... ഈ രണ്ടില്‍ ഒന്ന് മാത്രമാണ് ശരി, മറ്റേത് തെറ്റ് എന്ന് ബുദ്ധിയും യുക്തിയുമുപയോഗിച്ച് എങ്ങനെ തിട്ടപ്പെടുത്താനാവും? രണ്ടും ശരിയാവാനും തെറ്റാവാനും തുല്യ സാധ്യതകളല്ലേ ചിന്തിച്ച് നോക്കിയാല്‍ കാണാന്‍കഴിയുന്നത്?പ്രപഞ്ചവും നിലനില്‍പും എങ്ങനെ യാദൃച്ഛികമായുണ്ടാവും എന്ന് ചോദിക്കുന്നതും സ്രഷ്ടാവായ ദൈവം എങ്ങനെ കാരണമില്ലാതെയുണ്ടാവും എന്ന്ചോദിക്കുന്നതും ഒരുപോലെയല്ലേ? ഓരോരുത്തനും ശരിയെന്ന് തോന്നുന്നത്അവന്‍ 'വിശ്വസിക്കുക' എന്നല്ലാതെ മറ്റ് നിര്‍വാഹമെന്തുണ്ടിവിടെ?
പ്രപഞ്ചം നിലനില്‍ക്കുന്നു എന്നത് മാത്രമല്ല, ഓരോ പ്രാപഞ്ചികപ്രതിഭാസവും വ്യവസ്ഥാപിതമാണ് എന്നതും അനിഷേധ്യസത്യമാകുന്നു. അത്യന്തം സൂക്ഷ്മമായ ഒരു പരമാണുവിനകത്ത് ന്യൂട്രോണുകളും പ്രോട്ടോണുകളും ഇലക്ട്രോണുകളും വിന്യസിക്കപ്പെട്ടിട്ടുള്ളത് തികച്ചും വ്യവസ്ഥാപിതമായിട്ടാണ്. ആര്‍ക്കും എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഹൈഡ്രജന്‍ പരമാണുക്കള്‍ ഈ പ്രപഞ്ചത്തിലുണ്ട്. ഇവയുടെയെല്ലാം സൂക്ഷ്മഘടന തികച്ചും സമാനമാകുന്നു.നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ സ്ഥൂലപ്രപഞ്ചവും കണിശമായ വ്യവസ്ഥകള്‍ക്ക് വിധേയമായിത്തന്നെയാണ് വര്‍ത്തിക്കുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള നിശ്ചിതഅകലവും, സാങ്കല്‍പിക അച്ചുതണ്ടില്‍ ഭൂമിയുടെ ഭ്രമണവും സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവും എല്ലാം കണിശമായ വ്യവസ്ഥപ്രകാരം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇവി ടെ ജീവസസ്യജാലങ്ങളുടെ നിലനില്‍പ് സാധ്യമാകുന്നത്.ഓരോ വിത്തില്‍നിന്നും മുളച്ചുവളരുന്നത് വേര്, കാണ്ഡം, ഇല,പൂവ്, കായ് എന്നിവയുടെ കാര്യത്തില്‍ അതീവ സൂക്ഷ്മമായ സവിശേഷതകളുള്ള സസ്യമാണ്. വര്‍ണങ്ങളിലോ ഗന്ധങ്ങളിലോ രുചികളിലോ യാദൃച്ഛികമായി യാതൊരു മാറ്റവും സംഭവിക്കുന്നില്ല.ഓരോ ജീവവര്‍ഗത്തിന്റെയും പ്രത്യുല്‍പാദനകോശങ്ങള്‍ സംയോജിക്കുമ്പോള്‍ ലക്ഷണമൊത്ത പുതിയ ജീവതലമുറ പിറക്കുന്നു.പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് ഭ്രൂണംരൂപംകൊണ്ടതിനുശേഷം അത്യന്തം സൂക്ഷ്മമായ വ്യവസ്ഥകള്‍ക്ക്വിധേയമായിക്കൊണ്ടുള്ള കോശവിഭജന പ്രക്രിയകളിലൂടെ മാസങ്ങള്‍ക്കുള്ളില്‍ അവയവത്തികവുള്ള കുഞ്ഞായി വളരുന്ന പ്രതിഭാസം തികച്ചും ആസൂത്രിതമായും വ്യവസ്ഥാപിതമായുമാണ് സംഭവിക്കുന്നത്. യുഗാന്തരങ്ങളായി സഹസ്രകോടിക്കണക്കില്‍ മാതാക്കളുടെഗര്‍ഭാശയങ്ങളില്‍ ഈ വ്യവസ്ഥാപിത പ്രതിഭാസം അരങ്ങേറിക്കാണ്ടേയിരിക്കുന്നു. സാധാരണഗതിയില്‍ യാതൊരു താളപ്പിഴയുംകൂടാതെ ഇത് തുടരുന്നു. ആകസ്മികമായി ഈ വ്യവസ്ഥയില്‍നിസ്സാര മാറ്റങ്ങള്‍ സംഭവിച്ചാല്‍പോലും മനുഷ്യര്‍ വിഷമിച്ചുപോകുമായിരുന്നു. ഉദാഹരണമായി കണ്‍പോളകളിലെ രോമങ്ങള്‍ തലമുടിപോലെ നിരന്തരം വളരാന്‍ തുടങ്ങിയാല്‍ എത്രത്തോളം വിഷമമാകുമായിരുന്നു എന്നാലോചിച്ച് നോക്കുക.ചരിത്രകാലത്തിനിടയില്‍ ഒരിക്കല്‍പോലും യാദൃച്ഛികമായിതെങ്ങ് വാഴക്കുലയോ വാഴ തേങ്ങാക്കുലയോ ഉല്‍പാദിപ്പിച്ചിട്ടില്ല.ഇനി അങ്ങനെയൊരു ആകസ്മിക സംഭവം ഉണ്ടാകുമെന്ന് ആരുംപ്രതീക്ഷിക്കുകയുമില്ല. യാദൃച്ഛികമായി സ്ത്രീയുടെ ശരീരത്തില്‍തന്നെ പുരുഷ ബീജവും കൂടി ഉല്‍പാദിപ്പിക്കപ്പെടുകയും അണ്ഡബീജസങ്കലനം നടന്ന് അവള്‍ ഗര്‍ഭിണിയാവുകയും ചെയ്യുമെന്നുംആരും പ്രതീക്ഷിക്കുകയില്ല. ആകസ്മികമായി ഒരു ഡി.എന്‍.എ.തന്മാത്രയുടെ ഘടനയില്‍ മൌലികമായ മാറ്റമുണ്ടാകുമെന്ന് പോലുംകരുതാന്‍ യാതൊരു ന്യായവും കാണുന്നില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ അനാദിയില്‍നിന്ന് അനന്തതയിലേക്ക് അനുസ്യൂതം പ്രവഹിക്കുന്ന ഏതോ ആകസ്മികതയായി സൂക്ഷ്മവും സ്ഥൂലവുമായപ്രാപഞ്ചിക വ്യവസ്ഥയെ വിലയിരുത്തത് തനി അസംബന്ധമാകുന്നു. ആകസ്മികത എന്നാല്‍ വാഹനാപകടം പോലെ അവിചാരിതമായ സ്ഥലത്തും അപ്രതീക്ഷിതമായ സമയത്തും നടക്കുന്ന കാര്യമാണ്. അത് ഒരിക്കലും അനുസ്യൂതമായി പ്രവഹിക്കുകയില്ല.പടച്ചവനെ മാറ്റിനിര്‍ത്താന്‍ വേണ്ടി യുക്തിയുടെ പേരില്‍ ഉന്നയിക്കുന്നവാദമുഖങ്ങള്‍ മരമണ്ടന്‍ സ്റ്റൈലിലുളളതാകുന്നത് ഒട്ടും ഭൂഷണമല്ല.ഇരുമ്പയിരിന്റെ ഒരു വലിയ കൂമ്പാരം ഒരു സ്ഥലത്ത് കിടന്നിട്ട്ആകസ്മിക സംഭവങ്ങളുടെ എത്ര പ്രവാഹങ്ങള്‍ അതിന്റെ മീതെകടന്നുപോയാലും പതിനായിരം കോടി കൊല്ലങ്ങള്‍ക്ക് ശേഷം പോലും അത് തനിയെ ട്രാക്ടറുകളോ തീവണ്ടി എഞ്ചിനുകളോ ആവുകയില്ല എന്ന കാര്യം ഉറപ്പാണ്. വന്‍തോതിലുള്ള ബൌദ്ധിക യത്നംകൊണ്ട്മാത്രമെ ഒരു യന്ത്രം രൂപപ്പെടുകയുള്ളൂവെങ്കില്‍ വിസ്മയങ്ങളില്‍ വിസ്മയമായ മനുഷ്യാസ്തിത്വം സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സംവിധായകനില്ലാതെ രൂപംകൊള്ളുകയില്ലഎന്ന കാര്യം നിഷേധിക്കാനാകാത്ത സത്യംതന്നെയാകുന്നു.ജിനോമിക്സ് പഠനങ്ങള്‍ തെളിയിക്കുന്നത് മനുഷ്യശരീരത്തിലെകോടിക്കണക്കില്‍ ഡി.എന്‍.എ. തന്മാത്രകളില്‍ ഓരോന്നിലുംരേഖപ്പെടുത്തിയ വിവരശേഖരം പകര്‍ത്തിവെക്കാന്‍ അനേകം കംപ്യൂട്ടറുകള്‍വേണ്ടിവരുമെന്നാണ്. ഒരു മില്ലി മീറ്ററിന്റെ മില്യനില്‍ ഒരുഭാഗംമാതം വലിപ്പമുള്ള ജൈവ ഘടകത്തിലാണ് നാല് രാസപദാര്‍ഥങ്ങള്‍ അക്ഷരങ്ങളാക്കിക്കൊണ്ട് ഇത്ര ഭീമമായ വിജ്ഞാനശേഖരംരേഖപ്പടുത്തിവെച്ചിരിക്കുന്നത്. ഇതൊക്കെ ആകസ്മികമാണെന്ന്പറയുന്നതും സര്‍വജ്ഞനായ മഹാശക്തന്‍ സംവിധാനിച്ചതാണെന്ന് പറയുന്നതും ഒരുപോലെയാണെന്ന്, അഥവാ തെറ്റാകാനും ശരിയാകാനും തുല്യസാധ്യതയുള്ളതാണെന്ന് തോന്നുന്നതാണ് മനുഷ്യബുദ്ധിക്ക് സംഭവിക്കാവുന്ന ഏറ്റവും കടുത്ത അപചയം.സല്‍ബുദ്ധിയുള്ള ഓരോ മനുഷ്യനോടും വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നു: \"ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയ കാര്യം എന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍'' (വി.ഖു. 82:6-8)."ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു''(വി.ഖു. 31:27).ആശാരിയെ നിര്‍മിച്ചത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ല എന്ന് കരുതി ആരും മേശ നിര്‍മിച്ചത് ആശാരിയാണെന്ന് പറയാന്‍ മടിക്കാറില്ല. അതുപോലെതന്നെ ദൈവത്തെ ആര്സൃഷ്ടിച്ചുവെന്ന് വല്ലവരും ചോദിച്ചേക്കുമെന്ന് ആശങ്കിച്ച് പ്രപഞ്ചമാകെ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയാനും മടിക്കേണ്ടതില്ല.പ്രപഞ്ചമാകെ സൃഷ്ടിച്ചവന്‍ ആരാലും സൃഷ്ടിക്കപ്പെട്ടവനാകാതിരിക്കുക എന്നത് ബൌദ്ധികമായ അനിവാര്യതയാകുന്നു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)