2009, ജൂൺ 4, വ്യാഴാഴ്‌ച

മതം മാറിയാല്‍ വധശിക്ഷ!-യുക്തിവാദി ജബ്ബാറിന്റെ ഖുർആൻ തിരിമറി

ഈ ദൈവിക വെളിപാടിന്റെ പശ്ചാത്തലത്തില്‍ :- يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ“അല്ലയോ സത്യവിശ്വാസികളേ, സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും വിശ്വാസത്തിനു പകരം അവിശ്വാസമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ അവരെ നിങ്ങള്‍ ബന്ധുക്കളാക്കി നിലനിര്‍ത്തരുത്. ആരെങ്കിലും ബന്ധം തുടരുന്ന പക്ഷം അവര്‍ അക്രമികള്‍ തന്നെ (കുര്‍ ആന്‍-9:23). തൌബഃ
ഇതിന്റെ യഥാർത്ഥ അർത്ഥം നോക്കൂ.....
സ്വന്തം പിതാക്കളോ സ്വന്തം സഹോദരങ്ങളോ ആയിരുന്നാല്‍ പോലും-അവര്‍ സത്യവിശ്വാസം സ്വീകരിക്കാതെ അവിശ്വാസം കൊണ്ടു തൃപ്തിപ്പെടുന്ന പക്ഷം-അവരുമായി മിത്രബന്ധം പുലര്‍ത്തുകയും, അവരെ കൈകാര്യക്കാരാക്കി വെക്കുകയും ചെയ്തുകൂടാ എന്ന് സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നു. മത്സരത്തില്‍ കഴിയുന്ന അവിശ്വാസികളോടു മൈത്രിയിലും കൂട്ടുകെട്ടിലും പെരുമാറുന്നതിനെപ്പറ്റി ഒന്നിലധികം സ്ഥലത്തു ഖുര്‍ആനില്‍ അല്ലാഹു വിരോധിച്ചിരിക്കുന്നതു കാണാം. സൂ: മുജാദലഃയില്‍ പറയുന്നു: അല്ലാഹുവിനോടും അവന്റെ റസൂലിലോടും മത്സരം കാണിക്കുന്നവരോട് അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്ന ഒരു ജനത സ്നേഹബന്ധം പുലര്‍ത്തുന്നതായി നീ കണ്ടെത്തുകയില്ല. അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധു കുടുംബങ്ങളോ ആയിരുന്നാലും ശരി. അങ്ങിനെയുളളവരുടെ-സ്നേഹബന്ധം പുലര്‍ത്താത്തവരുടെ-ഹൃദയങ്ങളില്‍ അല്ലാഹു സത്യവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. അവന്റെ പക്കല്‍നിന്നുളള ഒരു ആത്മാവു മുഖേന അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (58:22)
കുടുംബ ബന്ധത്തെ ഓര്‍ത്തും, സ്വകുടുംബത്തിന്റെ അപ്രീതിയുണ്ടാകരുതെന്ന് കരുതിയും, സ്വത്തുക്കള്‍ക്കോ പാര്‍പ്പിടങ്ങള്‍ക്കോ നാശം സംഭവിക്കുമെന്ന് വിചാരിച്ചുമൊക്കെ ദുര്‍ബ്ബല വിശ്വാസികളായ ചില മുസ്ലിംകള്‍ യുദ്ധം ചെയ്വാനോ, ഹിജ്റപോകാനോ ശ്രമിക്കാതെ ഒഴിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ വിഷയത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ തത്വം എല്ലാ കാലത്തുളളവര്‍ക്കും ബാധകം തന്നെയാണ്. അതായതു അല്ലാഹുവിന്റെ ദീനിനോട് മത്സരം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ എത്ര അടുത്ത ബന്ധുക്കളായാലും അവരോട് ഹൃദയം ഇണങ്ങിക്കൊക്ു അണഞ്ഞ ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് ഒര് കാലത്തും പാടില്ലാത്തതാകുന്നു. മാതാപിതാക്കള്‍ മുശ്രിക്കുകളായിരുന്നാല്‍ പോലും അവരോട് ഇഹത്തില്‍ നന്നായി പെരുമാറണമെന്നും, അവിശ്വാസികളോടും നീതിയും മര്യാദയും പാലിക്കേണമെന്നും, നീതികേടും ആക്രമവും ആരോടും പാടില്ലെന്നുമുളള കല്‍പനകള്‍ ഇപ്പറഞ്ഞതിന് എതിരില്ലതാനും.
കുടുംബ ബന്ധങ്ങളോ, സ്നേഹ ബന്ധങ്ങളോ, സ്വത്തുക്കളിലും ജീവിതസൌകര്യങ്ങളിലുമുളള താല്‍പര്യങ്ങളോ ഒന്നും തന്നെ, അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകള്‍ അനുസരിക്കുന്നതിനോ, അല്ലാഹുവിന്റെ ദീനിനുവേണ്ടി സമരവും ത്യാഗവും അനുഷ്ഠിക്കുന്നതിനോ തടസ്സമായിരിക്കുവാന്‍ പാടില്ല. അങ്ങിനെ തടസ്സമാകത്തക്കവണ്ണം അവര്‍ക്കു പ്രാധാന്യം കല്‍പിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ ആപല്‍കരമായിരിക്കുമെന്ന് സത്യവിശ്വാസികളോടുളള ഒരു താക്കീതാണ് 24-ാം വചനത്തില്‍ കാണുന്നത്. "അല്ലാഹു അവന്റെ കല്‍പനകൊണ്ടുവരുന്നതുവരെ കാത്തിരിക്കുവിൻ എന്നുളള ആ കനത്ത താക്കീത് വിഷയത്തിന്റെ ഗൌരവമാണ് ചൂണ്ടിക്കാട്ടുന്നത്. ആ കല്‍പനകൊണ്ടുദ്ദേശ്യം ഇന്നതാണെന്നോ, അത് എപ്പോഴായിരിക്കുമെന്നോ അല്ലാഹു വെളിപ്പെടുത്തിയിട്ടില്ല. ഇഹത്തില്‍വെച്ചും, പരത്തില്‍വെച്ചും അതിന്റെ ഭവിഷ്യത്ത് നിങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും, അത് നിങ്ങള്‍ക്ക് താങ്ങാനാവാത്തതായിരിക്കുമെന്നുമത്രെ ആ വാക്ക് സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും ആജ്ഞാനിര്‍ദ്ദേങ്ങളെക്കാള്‍ അത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ചുകൊണ്ടിരിക്കുന്നത് നിമിത്തം മുസ്ലിംകള്‍ അന്നും ഇന്നും എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഐഹികമായ ഭവിഷ്യത്തുകള്‍ ബുദ്ധിയും വിശ്വാസവുമുളള ആര്‍ക്കും അജ്ഞാതമല്ല തന്നെ. അതുമൂലം ലോകത്തുവെച്ചുണ്ടാകാനിരിക്കുന്ന ഭവിഷ്യത്തിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലതാനും.
നബി (സ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "എന്റെ ആത്മാവ് യാതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെ സത്യം! നിങ്ങള്‍ ഒരാള്‍ക്കുംതന്നെ, അവന്റെ മാതാപിതാക്കളെയും മക്കളെയും എല്ലാ മനുഷ്യരെയുംകാള്‍ ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കുന്നതുവരെ അവന്‍ സത്യവിശ്വാസി ആയിരിക്കയില്ല.'' (ബു; മു) ഒരിക്കല്‍ ഉമര്‍ (റ) നബി (സ) യോട് ഇങ്ങനെ പറയുകയുണ്ടായി: "അല്ലാഹുവിനെതന്നെ സത്യം! അല്ലാഹുവിന്റെ റസൂലേ, അങ്ങുന്നാണ് എന്റെ ദേഹം ഒഴിച്ചുളള മറ്റെല്ലാറ്റിനെക്കാളും എനിക്കിഷ്ടപ്പെട്ട ആള്‍.'' "അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: 'നിങ്ങളിലൊരാള്‍ക്ക് അവന്റെ ദേഹത്തെക്കാളും ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കുന്നതുവരെ അവന്‍ സത്യവിശ്വാസിയായിരിക്കയില്ല.'' അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: "എന്നാല്‍-ഇപ്പോള്‍-അല്ലാഹുതന്നെ സത്യം! അങ്ങുന്ന് എനിക്ക് എന്റെ ദേഹത്തേക്കാള്‍ ഇഷ്ടപ്പെട്ടവനാണ്ടന്നു.'' അപ്പോള്‍ നബി തിരുമേനി പറഞ്ഞു: "ഇപ്പോഴാണ്, ഉമറേ, തന്റെ വിശ്വാസം പരിപൂര്‍ണ്ണമായത്.'' (അ; മു) അല്ലാഹുവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്റെ അനിവാര്യ ഫലമാണല്ലോ റസൂലിനെ സ്നേഹിക്കലും അനുസരിക്കലും. അഥവാ അത് രണ്ടും അര്‍ത്ഥത്തില്‍ ഒന്നു തന്നെ. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ നന്‍മകള്‍ക്കുളള ഏക നിദാനവും അതുതന്നെ. എന്നിരിക്കെ, അതിനെക്കാള്‍ ഉപരിയായി മറ്റൊരു കാര്യവും ഒരു യഥാര്‍ത്ഥ സത്യവിശ്വാസിക്ക് ഉണ്ടായിരിക്കുവാന്‍ പാടില്ലല്ലോ. "ഇപ്പോഴാണ് ഉമറേ തന്റെ വിശ്വാസം പരിപൂര്‍ണ്ണമായത്'' എന്ന തിരുവചനം ഈ വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെയാണ് സൂ: അഹ്സാബില്‍ (നബി സത്യവിശ്വാസികളോട് അവരുടെ ദേഹങ്ങളേക്കാള്‍ അധികം ബന്ധപ്പെട്ടവനാകുന്നു.) (33:6) എന്ന വാക്യം മുഖേന അല്ലാഹു അറിയിക്കുന്നത്

2 അഭിപ്രായങ്ങൾ:

ae jabbar പറഞ്ഞു...

സത്യവിശ്വാസം സ്വീകരിച്ചശേഷം, പിന്നീട് അവിശ്വാസം സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. മനസ്സില്‍ ഉറച്ച വിശ്വാസവും, അതില്‍ സന്തുഷ്ടിയും ഉണ്ടായിരിക്കുന്നത്തോടുകൂടി, ഒഴിഞ്ഞുമാറുവാന്‍ കഴിയാത്ത വല്ല നിര്‍ബ്ബന്ധത്തിനും വിധേയമായ കാരണത്താല്‍ അവിശ്വാസം പ്രകടിപ്പിക്കേണ്ടി വരുന്നവര്‍ അതില്‍നിന്ന് ഒഴിവാണെന്നും മനഃപൂര്‍വ്വം അവിശ്വാസത്തിന് വഴങ്ങുന്നവരെക്കുറിച്ചാണു പ്രസ്താവിക്കുന്നതെന്നും അല്ലാഹു സ്പഷ്ടമാക്കിയിരിക്കുന്നു. അവരുടെ മേല്‍ അല്ലാഹുവിന്റെ കോപമുണ്ടായിരിക്കും: അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുക്ു'; അവരെ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; അവരുടെ ഹൃദയങ്ങള്‍ക്കും കേള്‍വിക്കും കാഴ്ചക്കുമെല്ലാം അല്ലാഹു മുദ്രവെക്കും; അഥവാ സത്യവും ന്യായവും ആലോചിച്ചറിയുവാനോ, കണ്ടും കേട്ടും മനസ്സിലാക്കുവാനോ അവര്‍ക്ക് സാധ്യമല്ലാതാകും; തമേടവും സുബോധവുമില്ലാതെ ചിന്താശൂന്യരായിരിക്കും അവര്‍; പരലോകത്താകട്ടെ സകല ഗുണങ്ങളും നഷ്ടപ്പെട്ടവരുമായിരിക്കും എന്നൊക്കെ അല്ലാഹു അവര്‍ക്ക് താക്കീത് നല്‍കുന്നു. ആ മഹാപാതകത്തിനു അല്ലാഹു കല്‍പിക്കുന്ന ഗൌരവം എത്ര മഹത്തരമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അവിശ്വാസിയായ ഒരാള്‍ സത്യവിശ്വാസം സ്വീകരിക്കാതിരിക്കുന്നതിനെക്കാള്‍ ഭയങ്കരമാണ്, സത്യവിശ്വാസം സ്വീകരിച്ച ഒരാള്‍ പിന്നീടു അവിശ്വാസത്തിലേക്ക് മാറുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

അമ്മാറുബ്നു യാസിര്‍ (റ) ന്റെ വിഷയത്തിലാണ്
(ഹൃദയം വിശ്വാസംകൊക്ു അടങ്ങിയിരിക്കുന്നവനായി നിര്‍ബ്ബന്ധത്തിന് വിധേയമായവനൊഴികെ) എന്ന വാക്യം അവതരിച്ചതെന്നു കാണിക്കുന്ന പല രിവായത്തുകളും പല മഹാന്മാരും ഉദ്ധരിച്ചുകാണാം. ശത്രുക്കളുടെ തുടരെത്തുടരെയുള്ള അക്രമ മര്‍ദ്ദനങ്ങള്‍ അസഹനീയമായപ്പോള്‍, അവരുടെ ആവശ്യപ്രകാരം അദ്ദേഹം നബി (സ) യെക്കുറിച്ചു ചില പഴിവാക്കുകള്‍ പറയുകയും അവരുടെ, ദൈവങ്ങളെക്കുറിച്ച് നല്ലവാക്കുകള്‍ പറയുകയും ചെയ്തു രക്ഷപ്പെട്ടു. വളരെ വ്യസനത്തോടുകൂടി ആ വിവരം അദ്ദേഹം നബി(സ) യെ അറിയിച്ചു. അപ്പോള്‍, തന്റെ മനസ്ഥിതി എന്തായിരുന്നുവെന്ന് നബി (സ) അദ്ദേഹത്തോട് ചോദിച്ചു. തന്റെ മനസ്സ് ഈമാന്‍ (സത്യവിശ്വാസം) കൊണ്ടു സമാധാനമടഞ്ഞതായിരുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോള്‍ തിരുമേനി അദ്ദേഹത്തോടു ഇങ്ങിനെ പറഞ്ഞു:
ഛഞ്ചമ ഏവഛ?ഥ ര്‍ഏ ("അവര്‍ ആവര്‍ത്തിച്ചാല്‍ നീയും ആവര്‍ത്തിച്ചുകൊള്ളുക.'') ഇതിനെപ്പറ്റിയാണ് ഈ വാക്യം അവതരിച്ചത് എന്നത്രെ പ്രസ്തുത രിവായത്തുകളുടെ ചുരുക്കം. അവതരണ സന്ദര്‍ഭം ഏതായിരുന്നാലും ആയത്തിന്റെ വിധി പൊതുവായിട്ടുള്ളതു തന്നെ, സംശയമില്ല.

സത്യവിശ്വാസം ത്യജിക്കുവാന്‍ വേണ്ടി ശത്രുക്കളുടെ ഭാഗത്തുനിന്നു അസഹ്യമായ മര്‍ദ്ദനങ്ങള്‍ അനുഭവിക്കേണ്ടിവരുമ്പോള്‍, തല്‍ക്കാലം രക്ഷ പ്രാപിക്കുവാനായി പുറമെ 'കുഫ്ര്‍' (അവിശ്വാസം) അഭിനയിക്കുന്നതിന് വിരോധമില്ലെന്ന് ഈ വചനത്തില്‍ നിന്നു വ്യക്തമാകുന്നു. അമ്മാര്‍ (റ) ന്റെ സംഭവത്തില്‍ നബി(സ) പറഞ്ഞതും അതാണു കാണിക്കുന്നത്. ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ പൊതുവെ ഭിന്നാഭിപ്രായമില്ലതാനും. നിര്‍ബ്ബന്ധത്തിന് വഴങ്ങിക്കൊടുക്കാതെ മര്‍ദ്ദനങ്ങള്‍ സഹിക്കുവാന്‍തന്നെ വല്ലവരും തയ്യാറാകുകയാണെങ്കില്‍ അതാണ് കൂടുതല്‍ ഉത്തമമെന്നും പല മഹാന്‍മാരും അഭിപ്രായപ്പെടുന്നു.

നബി(സ) തിരുമേനിയില്‍ വിശ്വസിച്ചതിന്റെ പേരില്‍ മുശ്രിക്കുകളുടെ ഏറ്റവും കടുത്ത മര്‍ദ്ദനമുറകള്‍ക്കു വിധേയരായിത്തീര്‍ന്ന ബിലാല്‍, ഖബ്ബാബ്, അമ്മാറിന്റെ മാതാപിതാക്കള്‍
മ്പറ്റമ്ളഥ ല്‍പ്പറഏ ശ്ശക്കഢഝ മുതലായ സഹാബികളുടെ ചരിത്രം സുപ്രസിദ്ധമാണല്ലോ. ബിലാല്‍ (റ) ന്റെ കഴുത്തില്‍ കയറിട്ട് അദ്ദേഹത്തെ കുട്ടികള്‍ക്കു കളിക്കുവാന്‍ വിട്ടുകൊടുക്കുക, പതച്ച മണലില്‍കിടത്തി വലിയ പാറക്കല്ലുകള്‍ നെഞ്ചില്‍ കയറ്റിവെക്കുക മുതലായ കടുംകൈകള്‍ ചെയ്യപ്പെട്ടപ്പോഴൊക്കെ അദ്ദേഹം
(ഒരുവന്‍! ഒരുവന്‍!) എന്നു ഉച്ചരിച്ചുകൊണ്ടു തൌഹീദിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു ചെയ്തത്. നിങ്ങള്‍ക്ക് ഇതിനെക്കാള്‍ കോപം വമിക്കുന്ന മറ്റൊരു വാക്ക് എനിക്കറിയാമായിരുന്നെങ്കില്‍ അതായിരുന്നു ഞാന്‍ പറയുക എന്നുപോലും ആ ധീരമനസ്കനായ സഹാബി (റ) പറഞ്ഞിരുന്നുവത്രെ! അമ്മാര്‍ (റ) ന്റെ മാതാപിതാക്കളായ യാസിറും, സുമയ്യയും (റ) ശത്രു മര്‍ദ്ദനങ്ങളുടെ കാഠിന്യത്താല്‍ കൊല്ലപ്പെടുകയാണുണ്ടായത്. മാതാവിനെ രണ്ടു ഒട്ടകങ്ങള്‍ക്കിടയില്‍ കെട്ടിവിടുക മുതലായ കടുംകൈകളൊന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ആ കഠിന ഹൃദയന്‍മാര്‍ അവസാനം അവരുടെ ഗുഹ്യസ്ഥാനത്ത് കുന്തം തറച്ച് അവരെ കൊലപ്പെടുത്തിക്കളഞ്ഞു. ഇവര്‍ രണ്ടുപേരുമായിരുന്നു ഇസ്ലാമിന്റെ പേരില്‍ കൊല്ലപ്പെട്ട ആദ്യത്തെ രണ്ടു രക്തസാക്ഷികള്‍. ഖബ്ബാബ് (റ) ന്റെ യജമാനത്തി അദ്ദേഹത്തെ ഇരുമ്പ് കോല്‍ ചുട്ടുപഴുപ്പിച്ച് ശരീരത്തില്‍ ചൂട്കത്തിക്കൊണ്ടിരിന്നിട്ടും അദ്ദേഹത്തിന്റെ ഈമാന്‍ വര്‍ദ്ധിച്ചതേയുളളു. ഇതുപോലെയുളള സംഭവങ്ങള്‍ സഹാബികളുടെ-വിശേഷിച്ചും പൂര്‍വ്വസഹാബികളുടെ-ചരിത്രത്തില്‍ സുലഭമാകുന്നു.

അജ്ഞാതന്‍ പറഞ്ഞു...

മനുഷ്യനൊഴിച്ച്‌ മറ്റു ജീവികളെല്ലാം ജന്മവാസനക്കൊത്ത്‌ ജീവിക്കുന്നു. അവ എങ്ങനെ ജീവിക്കണമെന്ന്‌ നേരത്തെ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അവക്ക്‌ പ്രകൃത്യാ തന്നെ നിർണ്ണിതമായ ഒരു ജീവിതരീതിയുണ്ട്‌. അത്‌ ഉപേക്ഷിച്ച്‌ മറ്റൊരു ജീവിതരീതികണ്ടെത്താനോ സ്വീകരിക്കാനോ അവക്ക്‌ സാധ്യമല്ല. മനുഷ്യന്റെ സ്ഥിതി അതല്ല.അവന്റെ ജീവിതമാർഗ്ഗം അവൻ തന്നെ സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ചു തിരഞ്ഞെടുക്കേണ്ടതാണ്‌. അതിനാൽ മനുഷ്യനാണ്‌ ജീവിതത്തിൽ മാർഗ്ഗദർശനം കൂടുതൽ ആവശ്യമായിട്ടുള്ളത്‌. അവൻ ചിന്താശീലനാണ്‌. ഓരോ കാര്യം ചെയ്യുമ്പോഴും ഏതാണ്‌ ശരി ഏതാണ്‌ തെറ്റ്‌ എന്നീ ചിന്തകൾ അവന്റെ മുമ്പിലുയരുന്നു. അതേപോലെ, ഈ ജിവിതത്തിന്നു വല്ല അർത്ഥവുമുണ്ടോ, മരണശേഷം ജീവിതമുണ്ടോ, എല്ലാം മരണത്തോടു കൂടി അവസാനിക്കുമോ എന്നീ ചോദ്യങ്ങളും അവനെ അലട്ടുന്നു. അവക്കുള്ള ഉത്തരം പരീക്ഷണനിരീക്ഷണങ്ങൾ നടത്തി കണ്ടുപിടിക്കാനും കഴിയുന്നതല്ല. പ്രപഞ്ചം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത ദൈവം, മനുഷ്യന്നു വേണ്ടതെല്ലാം പ്രകൃതിയിൽ സജ്ജീകരിച്ച ദൈവം, മനുഷ്യന്റെ സുപ്രധാനമായ ഈ ആവശ്യം - ജീവിതമാർഗ്ഗ ദർശനം - അവഗണിച്ചിട്ടില്ല. അതുകൊണ്ടാണ്‌ ആദ്യ മനുഷ്യനും മാനവകുലത്തിന്റെ പിതാവുമായ ആദം (അ) തന്നെ ഒരു പ്രവാചകനായത്‌. അതിന്നുശേഷം എപ്പോഴെല്ലാം ധർമ്മം ക്ഷയിക്കുകയും അധർമ്മം വർദ്ധിക്കുകയും ചെയ്തുവോ, അപ്പോഴെല്ലാം മാനവകുലത്തിനു മാർഗ്ഗദർശനം ചെയ്യാൻ പ്രവാചകൻമാർ വന്നതായി നാം ചരിത്രത്തിൽ കാണുന്നു. ഒരു പ്രവാചകൻ വരാത്ത ഒരു സമുദായവും ഇതിന്നുമുമ്പ്‌ കഴിഞ്ഞുപോയിട്ടില്ല എന്നാണ്‌ മുഹമ്മദ്‌ നബി (സ) ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. ബാബിലോണിയയിൽ കൂടുതല്‍ ponkavanam.com