2009, ജൂൺ 3, ബുധനാഴ്‌ച

ജബ്ബാറിന്റെ യുക്തിവാദം ഒരു പൊളിച്ചെഴുത്ത്:ജബ്ബാറിന്റെ വൈരുദ്ധ്യങ്ങള്‍

:jabbar said "കമലാദാസ് മതം മാറിയതിനെ കുറ്റപ്പെടുത്താനല്ല ഞാന്‍ ഈ പോസ്റ്റിട്ടത്. ഞാന്‍ അവരുടെ ഒരു ആരാധകനാണ്."

യുക്തിവാദിയുടെ ഉള്ളിലും ആരാധിക്കപ്പെടുന്ന ഒരാളുണ്ട്.:)

:ജബ്ബാര്‍ പിന്നെ പറഞ്ഞു: "പിന്നെ പരിഹാസം ഇങ്ങോട്ടാവാമെങ്കില്‍ കുറച്ച് അങ്ങോട്ടും ആയിക്കൂടേ?"

അപ്പോള്‍ പകരത്തിനു പകരം എന്ന പ്രാകൃത ഗോത്ര സമൂഹത്തിന്റെ സിദ്ധാന്തം ജബ്ബാറിനു ഇഷ്ടമാണല്ലെ?

:
ഞെളിയന്‍പറമ്പില്‍ താമസിക്കുന്നവരോട് അവിടെ ദുര്‍ഗന്ധമുണ്ടെന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കുകയില്ല. കടപ്പുറത്തു പോയി മീനിന്റെ ദുര്‍ഗന്ധത്തെ കുറിച്ചു പറഞ്ഞാലും ഇതു തന്നെയായിരിക്കും ഫലം. അവിടെത്തന്നെ ജനിച്ചു വളര്‍ന്നവര്‍ക്ക് അവിടെ അസഹ്യമായിട്ടൊന്നും ഉള്ളതായി അനുഭവപ്പെടുകയില്ല. അതു മനുഷ്യന്റെ പ്രകൃതമാണ്.
മഹാതമാഗാന്ധിക്കു പോലും സ്വന്തം സമുദായത്തിലെ ‘അപ്പാര്‍ത്തീഡ്’ വേണ്ട വിധം കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആഫ്രിക്കയില്‍ പോയി വര്‍ണ്ണവിവേചനത്തിനെതിരെ സമരം ചെയ്തു. ഇവിടെ സ്വന്തം മൂക്കിനു താഴെ ആഫ്രിക്കയിലെ വിവേചനത്തിന്റെ നൂറു മടങ്ങു വിവേചനവും അനീതിയും ഉള്ളപ്പോള്‍ അതിനെതിരെ സമരം നടത്തിയില്ലെന്നു മാത്രമല്ല വര്‍ണവ്യവസ്ഥയ്ക്കു ന്യായീകരണം നിരത്താന്‍ പോലും അദ്ദേഹം ആദ്യകാലത്തു മടി കാണിച്ചിരുന്നില്ല. ഇതൊക്കെ ചരിത്രം.



ഈ വാക്കുകള്‍ ഏറ്റവും കൂടുതല്‍ ചേരുന്നത് യുക്തി ജബ്ബാറിനാണ്‌. തന്റെ ദേഹത്ത് പുരണ്ട് അഴുക്കിന്റെ മണം മൂപ്പര്‍ക്ക് പിടിക്കുന്നില്ല. കാട്ടില്‍ വസിക്കുന്നവര്‍ക്ക് പാമ്പിനെ കുറിച്ചും അതിനെ എങ്ങനെ കൊല്ലേണ്ടതും അറിയും. ലോകത്തുള്ള എല്ലാവരും ഞെളിയമ്പറമ്പുകാരല്ലല്ലോ അതിനാല്‍ മണം അനുഭവപ്പെടുന്നത് ലോകത്ത് ഭൂരിപക്ഷമുള്ള വിശ്വാസികള്‍ക്കാണെന്ന് മാത്രം.


ഇസ്ലാമിലെ സ്വര്‍ഗ്ഗം = നാലാം കിട വ്യഭിചാരശാലയിളേക്കുള്ള സീസണ്‍ ടിക്കറ്റ്

  1. അനുവദിനീയമാക്കി തന്നതിനെ ആരെങ്കിലും വ്യഭിചാരം എന്ന് വിളിക്കുമോ? "സ്വന്തം ഭാര്യയെ വ്യഭിചരിച്ച് ഗര്‍ഭിണിയാക്കിയവനാണവന്‍" എന്ന് ആരെങ്കിലും പറയുമോ?
  2. ഇസ്ലാമിലെ സ്വര്‍ഗ്ഗത്തിലെ തരുണീ മണികള്‍ ജിന്നും ഇന്‍സും സ്പര്‍ശിച്ചിട്ടില്ല എന്ന് ജബ്ബാര്‍ തന്നെ പറയുന്നു. പിന്നെ എങ്ങനെ നാലാം കിടയാവും?
  3. അവര്‍ അതില്‍ കാലാ കാലവും ജീവിക്കുന്നവരായിരിക്കും എന്ന് ഖുര്‍ആന്‍ പറയുന്നു. പിന്നെ സീസണ്‍ ടിക്കറ്റില്‍ എന്തര്‍ത്ഥമാണുള്ളത്?
  4. അല്ലാഹുവിനെ കാണുക എന്നതാണ്‌ ഈ വാഗ്ദാനങ്ങളെക്കാള്‍ ഏറ്റവും വലിയ വാഗ്ദാനമായി പറഞ്ഞിട്ടുള്ളത്. ജബ്ബാറിനെ പോലെ തിമിരം ബാധിച്ചവര്‍ക്ക് അതെങ്ങനെ മനസ്സിലാവും?
  5. നാട്ടില്‍ നല്ല തണുപ്പായത് കൊണ്ട് ജബ്ബാറിനു സ്വര്‍ഗ്ഗത്തില്‍ പോയി ചൂട് കായാം. പറ്റിയ സ്ഥലം തന്നെ.



:

ഇടക്കെട്ട്



ഇതൊരു സാമ്പിള്‍ വലിയത് മാളത്തിലുണ്ട്

7 അഭിപ്രായങ്ങൾ:

പള്ളിക്കമ്മിറ്റി പറഞ്ഞു...

മാധവിക്കുട്ടിയുടെ ഖബറടക്കവും യുക്തിവാദികളും
മൊയ്തു വാണിമേല്‍ Wednesday, June 03, 2009 madhyamam

'മാധവിക്കുട്ടി സാഹിത്യ പ്രേമികളുടെ പൊതു സ്വത്താണ്. അവരെ ഒരു മതവിഭാഗത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ സംസ്കരിക്കുന്നത് ശരിയല്ല.' ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ അബ്ദുല്‍ അലിയുടെതാണ് പ്രസ്താവന. കൊല്ലത്തു നിന്നുള്ള പ്രസ്താവന 'ദേശാഭിമാനി' ജനറല്‍പേജില്‍ തന്നെ നല്‍കുകയും ചെയ്തു (ജൂണ്‍ 2). മാധവിക്കുട്ടി പുന്നയൂര്‍ക്കുളത്ത് സാഹിത്യ അക്കാദമിക്ക് സംഭാവന നല്‍കിയ സ്ഥലത്ത് അവരുടെ വിശ്വാസ ആചാര പ്രകാരം സംസ്കരിക്കണം. പള്ളിയില്‍ സംസ്കരിച്ചാല്‍ അവര്‍ക്ക് ഒരു സ്മാരകമുണ്ടാക്കാനോ, അവരുടെ കുടീരം സന്ദര്‍ശിക്കാനോ കഴിയാതെ വരും. അതിനാല്‍ അവരുടെ മക്കള്‍ പ്രസ്തുത തീരുമാനം പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു.

മാധവിക്കുട്ടിയെന്നും കമലാദാസ് എന്നും അവസാനകാലത്ത് കമല സുറയ്യ എന്നുമുള്ള പേരുകളില്‍ ലോകം അറിഞ്ഞ എഴുത്തുകാരിയും സ്നേഹത്തിന്റെയും നന്മയുടെയും മഹാമരവുമായിരുന്ന ഒരാളെ കുറിച്ച് യുക്തിവാദി സംഘടനക്ക് എന്തും പറയാന്‍ അവകാശമുണ്ട്. എന്നാല്‍ അവരുടെ ഭൌതിക ശരീരം സാഹിത്യ പ്രേമികളുടെ പൊതു സ്വത്താണെന്ന് പറയാന്‍ എന്താണധികാരം? അവരുടെ കൃതികളെ കുറിച്ച് സാഹിത്യ പ്രേമികള്‍ക്കോ ആസ്വാദകര്‍ക്കോ യുക്തിവാദികള്‍ക്കോ എന്തും പറയാം. മരണശേഷം അവരുടെ ഭൌതിക ശരീരത്തിന് അവകാശമുന്നയിക്കാന്‍ യുക്തിവാദികള്‍ക്കെന്നല്ല ആര്‍ക്കും അവകാശമുണ്ടെന്ന് തോന്നുന്നില്ല. തോന്നുന്നുവെങ്കില്‍ അത് കേവല യുക്തിയുടെ അജ്ഞത കൊണ്ടു മാത്രമാകണം. സാഹിത്യത്തെ അംഗീകരിക്കുന്നതിനു പകരം വ്യക്തികളെ ആഘോഷപൂര്‍വം അവതരിപ്പിക്കുകയും തലയിലേറ്റി നടക്കുകയും ചെയ്യുന്ന വര്‍ത്തമാന രോഗാതുരാവസ്ഥക്ക് യുക്തിവാദികളും തലവെച്ചു കൊടുക്കുന്നു എന്നു വേണം കരുതാന്‍. മാധവിക്കുട്ടി യുക്തിവാദിയായിരുന്നു എങ്കില്‍ ഈ പറയുന്നതിന് ചെറിയ ഒരു ന്യായീകരണമെങ്കിലുമുണ്ടെന്ന് പറയാനാകും. എന്നാല്‍ അവര്‍ ഒരിക്കലും യുക്തി വാദിയായിരുന്നില്ല എന്നതിന് അവരുടെ കൃതികള്‍ തന്നെ തെളിവ്. സ്നേഹത്തെയും ബന്ധങ്ങളെയും മാത്രമല്ല ജീവിതത്തെയും വളരെ വൈകാരികമായി കാണുകയും വൈകാരികമായി തന്നെ അവയോട് പ്രതികരിക്കുകയും ചെയ്ത ഒരാളായിരുന്നു മാധവിക്കുട്ടി. അവരുടെ കൃതികളോടൊപ്പം ജീവിതവും മതം മാറ്റവുമെല്ലാം ഇതിനു തെളിവാണ്. എന്നിട്ടും യുക്തിവാദികള്‍ അവകാശവാദമുന്നയിക്കുന്നത് ശരിയുടെ ഏതു തലത്തില്‍ നിന്നാണെന്ന് അവരാണ് വ്യക്തമാക്കേണ്ടത്.

പൊതു സ്ഥലത്ത് അവരെ സംസ്കരിക്കണമെന്നും അവര്‍ക്ക് സ്മാരകമുണ്ടാക്കണമെന്നും യുക്തിവാദികള്‍ക്ക് തോന്നാം. അത് അവരുടെ മൃതദേഹം കിടക്കുന്ന ഭൂമിയില്‍ തന്നെ വേണമെന്ന് ഒരു യുക്തിവാദി ആവശ്യപ്പെട്ടുകൂടാത്തതാണ്. അവര്‍ക്ക് എവിടെ വേണമെങ്കിലും മാധവിക്കുട്ടിയുടെ ഓര്‍മ നിലനിര്‍ത്താന്‍ യഥേഷ്ടം ഒരു സ്മാരകം പണിയാവുന്നതാണ്. അല്ലെങ്കില്‍ ശവക്കുഴികളും ശവക്കല്ലറകളും ആരാധനാ കേന്ദ്രമാക്കുന്ന ഫണ്ടമെന്റലിസ്റ്റുകളുടെ മാനസികാവസ്ഥതന്നെ യുക്തിവാദികള്‍ക്കും എന്നു കരുതേണ്ടി വരും. അവരുടെ ശവകുടീരം സന്ദര്‍ശിക്കണമെന്ന് യുക്തി വാദികള്‍ക്ക് തോന്നുന്നതിലെ യുക്തിരാഹിത്യം ആര്‍ക്കെങ്കിലും മനസ്സിലാകുമെന്നും തോന്നുന്നില്ല. ഖബറിടങ്ങളും ശവകുടീരങ്ങളും സന്ദര്‍ശിക്കുന്നതും അതിലൂടെ മനസ്സമാധാനം തേടുന്നതും എന്നുമുതലാണ് യുക്തിവാദികളുടെ ദിനചര്യയായത്?

അമ്മയെ ഹിന്ദുവോ ഇസ്ലാമോ എന്നു നോക്കാതെ അവരുടെ ആഗ്രഹത്തിനൊത്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരാനും തിരുവനന്തപുരത്തെ പാളയം പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കാനും വിശാല മനസ്കത കാട്ടിയ അവരുടെ മക്കളുടെ മഹത്ത്വത്തെ അംഗീകരിക്കാന്‍ യുക്തിവാദികള്‍ എന്നാണ് വളരുക. ഇന്ത്യയിലെ ഹിന്ദുത്വവാദ സംഘടനകള്‍ പോലും ആവശ്യപ്പെടാന്‍ തയാറാകാത്ത ഒരാവശ്യം യുക്തിവാദികള്‍ ദേശാഭിമാനി പോലൊരു പത്രത്തിലൂടെ മുന്നോട്ടു വെച്ചതില്‍ നിന്ന് യുക്തിവാദിയുടെ ഉള്ളിന്റെയുള്ളില്‍ 'കുടികൊള്ളുന്ന' വര്‍ഗീയതയാണ് പുറത്തു ചാടിയതെന്ന് ആക്ഷേപിക്കുന്നവരെ കുറ്റം പറയാനാകുമോ? മാതാവിന്റെ മയ്യിത്ത് നമസ്കാരത്തിന് മുസ്ലിം പള്ളിയില്‍ മതപുരോഹിതരോടും സാധാരണ മുസ്ലിം വിശ്വാസികളോടുമൊപ്പം മുന്‍നിരയില്‍ നിന്ന അവരുടെ ഇസ്ലാം അല്ലാത്ത മക്കളെയും അവര്‍ക്ക് അതിന് അനുമതി നല്‍കിയ പള്ളിഭാരവാഹികളെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം നിലനില്‍ക്കുന്ന കേരളത്തിന്റെ സാഹചര്യത്തില്‍ അഭിനന്ദിക്കുകയായിരുന്നില്ലേ മതേതരവിശ്വാസികളായ യുക്തിവാദികള്‍ ചെയ്യേണ്ടിയിരുന്നത്. മറ്റൊരു സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തായിരുന്നെങ്കില്‍ ഇത് ഇങ്ങനെയൊക്കെ തന്നെ ആകുമായിരുന്നോ എന്നുകൂടി ആലോചിക്കാവുന്നതാണ്. അമുസ്ലിംകള്‍ കയറിയാല്‍ പള്ളി അശുദ്ധമാകുമെന്ന് കരുതുന്ന നിരവധി വിശ്വാസികളുള്ള നാട്ടിലാണ് നാം ജീവിക്കുന്നതെന്നും ഓര്‍ക്കുക.

അജ്ഞാതന്‍ പറഞ്ഞു...

yukthi jabarinte blogil ninnum
ഇസ്ലാമില്‍ തുടരുന്നതനെപറ്റി കമല പറയുന്നതു കേള്‍ക്കൂ:

"മതമൊക്കെ മടുത്തു. ഇപ്പൊ ഒരു മതത്തിലും എനികു വിസ്വസില്ല. പ്രേമിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത് ഒരു മതവും എനിക്കു വേണ്ട... ഏതായലും ഒരു മതം സ്വീകരിച്ചു. പാവം മുസ്ലിങ്ങളെ എന്തിനാ ഇനി വേദനിപ്പിക്കണേ? സുരയ്യ ഞങ്ങളെ വിട്ടൂന്ന് പറയില്ലെ? പാവല്ലേ...?"



എന്തൊരു സത്യസന്തത തുളുമ്പുന്ന വാക്കുക. ഈ രഹസ്യം ഇപ്പോഴും ആരും അറിഞ്ഞിട്ടില്ല. പാവം മുസ്ലങ്ങള്‍.എന്റെ പോയത്തക്കാraന്‍ യുക്തിജബ്ബാറെ, വൈരുദ്ധ്യമെ നിന്റെ പേരോ യുക്തി ജബ്ബാര്‍

അജ്ഞാതന്‍ പറഞ്ഞു...

തന്റെ യുക്തിവാദപരമായ ആശയങ്ങള്‍ ബ്ലോഗ് അക്കാദമി ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന മറ്റു വിവിധ വിശ്വാസക്കാര്‍ക്ക് വിലങ്ങുതടിയാകരുതെന്ന് പറഞ്ഞ് സ്വയം മാറിനിന്ന നന്മ നിറഞ്ഞ ജബ്ബാര്‍ മാഷ്.


ithu randum cehrthu vaayikkuka


ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.


engane unde? ee kaaptyakkaran?

ae jabbar പറഞ്ഞു...

അദ്ദേഹത്തെ ശല്ല്യപ്പെടുത്തല്ലെ അദ്ദേഹം എനിക്ക് എതിരെ കേസ് കൊടുക്കാന്‍ ഓടി നടക്കുന്ന തിരക്കിലാ....അയ്യോ ക്രമിനല്‍ വിളയാട്ടം ബ്ലോഗിലും എന്ന താള്‍ കാണാനില്ല. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. എന്ന് പറഞ്ഞ മാഷ്(ഈ മാഷ് മാഷ് എന്ന് വിളിക്കുമ്പോള്‍ അത് ബഹുമാനത്തിന്റെ വിളി ആണ്‌ എന്ന് തെറ്റിദ്ധരിക്കരുത്) ഇപ്പോള്‍ എല്ലാര്‍ക്കും മൂക്ക് കയറിട്ടു. ഇപ്പോള്‍ മുറി മൂക്കുമായി രാജാവായി ചമഞ്ഞ് നടക്കുകയാ. എന്താ ചിന്ത വിശാമാവാനുള്ള പൂതിയൊക്കെ പോയോ?

ae jabbar പറഞ്ഞു...

ജാക്സന്റെ ഖബറടക്കം; ഇമാമുമായി കുടുംബം ചര്‍ച്ച നടത്തി ലോസ് ആഞ്ചലസ്: കഴിഞ ദിവസം വിടപ
റഞ പോപ് ഗായകന്‍ മൈത്ഥണ്‍ ജാക്സണ്‍ എന്ന മിഖായേലി‚ മൃതദേഹം ഇസ്ലാംമതാചാര പ്രകാരം ഖബറടക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നതിനായി അദ്ദേഹന്റെ‚ കുടുംബം പള്ളി ഇമാമുമായി ചര്‍ച്ചകള്‍ നടത്തി.
സി.എന്‍.എന്‍ ചാനലാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ലോസ് ആഞ്ചലസ് പള്ളി ഇമാം സാഇദ് ശാകിയ്യ ജാക്സണ്‍ കുടുംബത്തിന്റെ‚
വസതില്‍ സന്ദര്‍ശിച്ചതായും ചാനല്‍ അറിയിച്ചു. എന്നാല്‍ കൂടുതണ്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജാക്സണ്‍ കഴിഞ്ഞ വര്‍ഷം ഇസ്ലാം മതം സ്വീകരിച്ചതായി റിപോര്‍ട്ടുകളുണ്ടായിരിന്നു.
അദ്ദേഹത്തിന്റെ സഹോദരന്‍‚ ജെറമെയ്ന്‍ 20 വര്‍ഷമായി മുസ്ലിമാണ്. അടുസ്ഥ കാലത്തായി
നാഷന്‍ ഓഫ് ഇസ്ലാം എന്ന യു.എസ് സംഘടനയുമായി ജാക്സണ്‍ അടുത്ത ബന്ധം പുലര്‍ത്തിയിരിന്നു -വാര്‍ത്ത

യുക്തി ജബ്ബാര്‍ കാക്കാക്ക് പുതിയ കോളായി; ഒരു പോസ്റ്റങ്ങട്ട് തൊടങ്ങീന്ന് കാക്കാ

പുരോഹിത പറഞ്ഞു...

അസ്സലാമു അലൈക്കും
ഇസ്ലാമില്‍ താലിക്കിരുത്തു സമ്പ്രദായം എന്ന് ഒന്ന് ഉണ്ടൊ? കേരളത്തില്‍ ഇത് കുബൂരി പുരോഹിതന്മാരുടെ ഒത്താശയോടെ നടന്നു വരുന്നത് എല്ലാപേര്‍ക്കും അറിവുള്ള കാരിയാമാണ്

ഒറ്റയടിക്ക് മൂന്ന് മൊഴിയും പറയാമോ?

സ്ത്രീധനം വാങ്ങി നിക്കാഹ് ചെയുന്ന പയ്യന് മോഴിചോല്ലാന്‍ അവകാഷമുണ്ടോ?

ജനങ്ങല്‍കിടയില്‍ ഇസ്ലാമിന് അപമാനം ഉണ്ടാക്കുന്ന താലിക്കിരുത് സമ്പ്രദായം കുബൂരി പുരോഹിതന്മാര്‍ സൃഷ്ടിച്ചതല്ലേ?

ഈ വിഷയങ്ങളില്‍ റസൂല്‍ (സ) പടിപിച്ച ഇസ്ലാമിലെ വ്യവസ്ഥ എന്താണ്?
ആധികാരികമായി അറിവുള്ളവര്‍ പ്രതികരിക്കുക...!

പെണ്ണ് കെട്ടാന്‍ സമയത്ത് സ്വന്തം നിയമവും , മൊഴി ചൊല്ലാന്‍ സമയത്ത് അല്ലാഹുവിന്റെ നിയമത്തെയും ആശ്രയിക്കുന്ന കുബൂരി പുരോഹിതന്മാരുടെ നിലപാട് ആഹ്ലുസുന്നയ്ക്ക് യോജിച്ചതാണോ? ഇവിടെ മോഴിചോല്ലുന്ന നിയമം തനിക്കു നെട്ടമുണ്ടാകുന്നത് കൊണ്ടാണ് ആ നിയമത്തെ അനുസരികുന്നത് അല്ലാതെ ദൈവാനുസരണം അല്ല, ആണെങ്കില്‍ സ്ത്രീധനം വാങ്ങുന്നത് എന്തിനു?
മാത്രമല്ല ചൊല്ലുന്ന മൊഴി 3 തവണ ഒറ്റയടിക്ക് പറയുന്നത് കൊണ്ട് ദൈവാനുസരണം അല്ല എന്ന് വ്യക്തമാണ്.

മൂന്ന് മൊഴിയും ചൊല്ല പെട്ടാല്‍ ആ സ്ത്രീക്ക് ഇദ്ധയോക്കെ കഴിഞ്ഞ ശേഷം സ്വാഭാവിക മായ പുതിയ നിക്കാഹ് പുതിയ പയ്യനുമായി നടത്തികൊടുത്ത ശേഷം അവര്‍ സാധാരണ നിലയ്ക്ക് പുതിയ ജീവിതം തുടങ്ങിയ ശേഷം മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞു തികച്ചും സ്വാഭാവിക മായി വീണ്ടും ഒരു പക്ഷെ നിയമ പരമായി വിവാഹ മോചനം നടന്നാല്‍ മാത്രമേ ആദ്യം മോഴിചോല്ലിയ പയ്യന് പ്രസ്തുത സ്ത്രീയെ നിക്കാഹ് ചെയ്യാന്‍ യോഗ്യത നേടുന്നു. ഈ ഇസ്ലാമിക മായ നിയമത്തെ എത്ര ലാഘവത്തോട്‌ കൂടിയാണ് കുബൂരി പുരോഹിതന്മാര്‍ മാറ്റിമറിച്ചത്. എത്ര ലാഘവത്തോടുകൂടിയാണ് ഒരു പെണ്ണിന്‍റെ ജീവിതം കൊണ്ട് ഇവര്‍ പന്താടുന്നത്. ഇസ്ലാമിന്റെ അന്തസത്ത യെന്തന്നറിയാത്ത ഇവരില്‍ നിന്ന് ജനങ്ങള്‍ എന്ത് തൌഹേദു പഠിക്കാനാണ്.
യെഹൂദന്മാര്‍ ഇങ്ങനെ ആയിരുന്നു എന്നാണ് ഖുറാനില്‍ അല്ലാഹു പറയുന്നത്. ഇനി പറയൂ ഈ കൊബൂരി മുസ്ലിയാന്മാര്‍ (പുരോഹിതന്മാര്‍) മുസ്ലിം സമൂഹത്തിനു ആവശ്യമാണോ? അതോ സലഫി സ്വാളിതീങ്ങലായ പണ്ടിതാന്മാരാണോ ആവശ്യം

ദേശാഭിമാനി പറഞ്ഞു...

ഇതാ മറ്റൊരു വൈരുദ്ധ്യം:-
ഗ്രഹണനിസ്കാരം എന്ന അനാചാരം എന്തിനു തുടങ്ങി?

ഹ ഹ ഹ .. അപ്പൊ മാഷെ സാധാരണ നമസ്കാരവും നോമ്പുമോ ? അതും അനാചാരം തന്നെ യല്ലേ ? പിന്നെ എന്താ ഗ്രഹണ നമസ്കാരത്തിനു മാത്രം പ്രത്യേകത ..? വിശ്വാസം ,അന്ധ വിശ്വാസം എന്ന് ഇങ്ങിനെ രണ്ടു ഇല്ല എന്നാണല്ലോ താങ്കളുടെ പക്ഷം .. ആചാരം അനാചാരം എന്നിങ്ങനെയും ഉണ്ടോ ?

അപ്പൊ ഇസ്ലാം മതത്തിലെ ആചാരത്തിന്റെയും അനാചാരത്തിന്റെയും ഒരു ലിസ്റ്റ് അടുത്ത തന്നെ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കാം അല്ലെ ?

അപ്പൊ മാഷെ ഈ അമ്പലത്തില്‍ പോകുന്നതോ ? കുര്‍ബാനയ്ക്ക് പോകുന്നതോ ? മരിക്കാന്‍ നേരത്ത് ദൈവമേ എന്ന് വിളിക്കുന്നതോ ? എല്ലാം അനാചാരങ്ങള്‍ തന്നെ അല്ലെ ..?


ഇസ്ലാമിലെ ഓരോ ആരാധന കരമ്മങ്ങള്‍ക്കും അതിന്റേതായ ഒരു പശ്ചാത്തലം ഉണ്ട് .. അതാകട്ടെ കണിശമായ ദൈവ വിശ്വാസത്തില്‍ അധിഷ്ടിതവും , പരലോക വിചാരണ ആ വിശ്വാസത്തിന്റെ നന്കൂരവും , ആ ഒരു പശ്ചാത്തലത്തില്‍ ആഹാരം കിട്ടിയാലും ഒരു കുഞ്ഞു ജനിച്ചാലും , ഗ്രഹണം ഉണ്ടായാലും ,ദൈവത്തെ സ്തുതിക്കും ..പരിശുദ്ധിപ്പെടുത്തും .. പരീക്ഷണങ്ങള്‍ വരുമ്പോള്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കും , പ്രാര്ത്ഥിക്കും .. അന്ത്യ നാളിനെ ഭയപ്പെടുകയും ചെയ്യും കാരണം ഏറ്റവും വലിയ കാരുണ്യവാന്‍ ആയ ദൈവം, ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്നവരെ അതികഠിനം ആയി ശിക്ഷിക്കുകയും ചെയ്യും ...


നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഒക്കെ ചെയ്യാം എന്ന് ദൈവം നിങ്ങളോട് പറഞ്ഞിട്ടുണ്ടോ ? വല്ല വേദ ഗ്രന്ഥവും നിങ്ങള്‍ക്കായി ഇറക്കിയിട്ടുണ്ടോ ?

ആചാരത്തെ തന്നെ പരിഹസിക്കുന്നവന്‍ എന്തിനു അനാചാരത്തെ പ്പറ്റി ഉത്കണ്ഠപ്പെടണം ..?