പതിവുപോലെ ജബ്ബാറിന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റ് വന്നു. കൂടെ നന്നായി ജബ്ബാര്‍ മാഷേ..നല്ല ചിന്തകള്‍..തുടങ്ങിയ കമാന്റ് തൊഴിലാളികളും
അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണെന്നും അന്യായമായിയാ
തൊന്നും ചെയ്യുകയില്ലായെന്നും പറയുന്നു. എങ്കില്‍ യാതൊരുതെ റ്റും ചെയ്യാത്ത ചില പിഞ്ചുകുട്ടികള്‍ വിചിത്രവും വേദനാജനകവുമായ അസുഖങ്ങളോടെ ജനിക്കുകയോ ജനിച്ചശേഷം ഇവ പിടികൂടുകയോചെയ്യുന്നു. രോഗം ബാധിച്ച പിഞ്ചുകുട്ടിക്ക് പുറമെ രക്ഷിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെ അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്ന
ഇത്തരം രോഗങ്ങള്‍ കാരുണ്യവാനായ ദൈവം നല്കുന്നതെന്തുകൊണ്ടാണ്?
അല്ലാഹു പൂര്‍ണനായ സ്രഷ്ടാവാണ്. പൂര്‍ണതയുടെ സ്രഷ്ടാവാണ്. "താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്'' (വി.ഖു. 32:7). "എല്ലാ കാര്യവും കുറ്റമറ്റതാക്കിതീര്‍ത്ത അല്ലാഹുവിന്റെ നിര്‍മിതിയത്രെ അത്'' (വി.ഖു. 27:88).
"അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'' (വി.ഖു. 23:14). "തീര്‍ച്ചയായും മനുഷ്യനെനാം ഏറ്റവും നല്ല ഘടനയോട്്കൂടി സൃഷ്ടിച്ചിരിക്കുന്നു'' (വി.ഖു.95:4). "ഹേ മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിച്ച് സംവിധാനിച്ച് ശരിയായ അവസ്ഥയിലാക്കി താനുദ്ദേശിച്ച രൂപത്തില്‍ നിന്നെസംഘടിപ്പിച്ചവനത്രെ അവന്'' (വി.ഖു. 82:6-8).
ഓരോ തവണയും സ്രവിക്കപ്പെടുന്ന കോടിക്കണക്കില്‍ പുരുഷബീജങ്ങളില്‍ ഓരോന്നും ഒരു അണ്ഡവുമായി സംയോജിച്ച് ഭ്രൂണമായി ഒരു ലക്ഷണമൊത്ത ശിശു വളര്‍ന്നുവരാന്‍ അനുയോജ്യമായ ഘടനയോടെയാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. സങ്കീര്ണവുംസൂക്ഷ്മവുമായ പ്രജനനപ്രക്രിയ സാധാരണ ഗതിയില്‍ തികച്ചും
അന്യൂനമായിത്തന്നെ നടക്കുന്നു. ചുരുക്കത്തില്‍ ഗര്‍ഭസ്ഥശിശുവിന് രോഗങ്ങളോ വൈകല്യങ്ങളോ സംഭവിക്കുന്നുണ്ടെങ്കില്‍ അതിന്കാരണം മനുഷ്യപ്രകൃതിയില്‍ പ്രപഞ്ചനാഥന് ഏര്‍പ്പെടുത്തിയിട്ടു
ള്ള പ്രജനന വ്യവസ്ഥ വികലമായതല്ല. തൊടുന്നതൊക്കെ മലിനവും ദൂഷിതവും കളങ്കപങ്കിലവുമാക്കുന്ന ചില മനുഷ്യര്‍ സ്വന്തംപ്രകൃതിയിലും തങ്ങള്‍ക്ക് ചുറ്റുമുള്ള ഭൌതിക വസ്തുക്കളിലും വരുത്തിവെക്കുന്ന കുഴപ്പങ്ങളാണ് ജനിതക രോഗങ്ങള്‍ക്കും ആജന്മവൈകല്യങ്ങള്ക്കും നിമിത്തമായിത്തീരുന്നത്. വായു-ജല മലിനീ
കരണവും തെറ്റായ ആഹാരങ്ങളും ഭോജനരീതികളും ലഹരി-മയക്കുമരുന്ന്-പുകയില എന്നീ വിഷപദാര്ഥങ്ങളും ആന്റിബയോട്ടിക്-സ്റ്റിറോയിഡ് ഔഷധങ്ങളും അവിഹിത ലൈംഗിക വേഴ്ചയുംശുചിത്വമില്ലായ്മയും രാസവളങ്ങളും കീടനാശിനികളും അണുപ്രസരവും ഗര്‍ഭസ്ഥശിശുവിന് രോഗമോ വൈകല്യമോ ഉണ്ടാകാന്‍ ഇ
ടവരുത്തുന്ന കാരണങ്ങളില്‍ ചിലതാകുന്നു. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, അല്ലാഹു സംവിധാനിച്ച ശുദ്ധവും സന്തുലിതവുമായ പ്രകൃതിയില്‍ മനുഷ്യര്‍ വരുത്തിവെക്കുന്ന താളപ്പിഴകളാണ് ഗര്‍ഭസ്ഥശി
ശുക്കളെയും കൈക്കുഞ്ഞുങ്ങളെയും ഗുരുതരമായ രോഗങ്ങളിലേക്കും വൈകല്യങ്ങളിലേക്കും തള്ളിവിടുന്നത്. "മനുഷ്യരുടെ കൈകള്‍ ചെയ്തുവെച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളി
പ്പട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം" എന്ന ഖുര്‍ആന്‍ സൂക്തം (30:41) ഇത്തരുണത്തില്‍ പ്രത്യേകം അനുസ്മരിക്കേണ്ടതാകുന്നു.
രോഗത്തെയും രോഗാണുക്കളെയും രോഗപ്രതിരോധ സംവിധാനത്തെയും സംബന്ധിച്ച അബദ്ധധാരണകളും അല്ലാഹുവിന്റെ കാരുണ്യത്തില്‍ വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നുണ്ട്. പരമകാരുണികനായ അല്ലാഹു രോഗാണുക്കളെ സൃഷ്ടിച്ചത് മനുഷ്യരെദാഹിക്കാന് വേണ്ടിയല്ല, പ്രത്യുത, ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ, ഇമ്യൂണ്‍ സിസ്റ്റത്തെ പടിപടിയായി പ്രബലമാക്കിത്തീര്ക്കുന്നതിനുവേണ്ടിയത്രെ. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശി
ക്കുമ്പോള് അവയെ നേരിടുന്നതിനുവേണ്ടി ഉല്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ അഥാ പ്രതിവസ്തുക്കളാണ് രോഗപ്രതിരോധ സംവിധാനത്തിന്റെ ആധാരശിലകള്‍. രോഗാണുക്കളൊന്നുംകടക്കാത്ത ഒരു അറയില്‍ ഒരു കുഞ്ഞിനെ വളര്‍ത്തിയാല്‍ രോഗപ്രതിരോധവ്യവസ്ഥ ദുര്‍ബലമായ നിലയിലായിരിക്കും അത് വള
രുന്നത്. രോഗാണുക്കളുടെ സാന്നിധ്യമല്ല; മറ്റു കാരണങ്ങളാല്‍ പ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകുന്നതാണ് യഥാര്‍ഥത്തില്‍ രോഗബാധക്ക് കാരണം.ഏത് പ്രായത്തിലും മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളില്‍ മിക്ക
തും ശരീരം സ്വന്തം രക്ഷക്ക്വേണ്ടി സ്വീകരിക്കുന്ന ചില നടപടികളുടെ ബഹിര്‍പ്രകടനങ്ങള്‍ മാത്രമാണ്. അന്തരീക്ഷതാപത്തില്വലിയ മാറ്റം വരുമ്പോഴും അമിതമോ അഹിതമോ ആയ ആഹാരംകഴിക്കുമ്പോഴും ശരീരത്തിന് ചില അടിയന്തര ക്രമീകരണങ്ങള്ആവശ്യമായിവരും. തല്‍സംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ ശമിക്കാന്‍ ഒന്നോ രണ്ടോ ദിവസം വിശ്രമിക്കുകയും ആഹാരപാനീയങ്ങളുടെ കാര്യത്തില്‍ അല്പം നിയന്ത്രണം പാലിക്കുകയും ചെയ്
താല് മാത്രം മതിയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കടുത്ത ഉല്‍ക്കണ്ഠ തോന്നുകയും അനാവശ്യമായ മരുന്നുകള്‍ കഴിക്കുകയുംചെയ്യുന്നതാണ് പിന്നീട് ഗുരുതമായ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിന് കാരണം.
ഒരു ഉദാഹരണം: വലിയ താപമാറ്റമുണ്ടാകുമ്പോഴും പൊടി, പുക,രാസവസ്തുക്കള്‍ മുതാലയവ ശ്വസിക്കാന്‍ ഇടവരുമ്പോഴും തുമ്മലുണ്ടാകുന്നത് ശ്വാസകോശത്തിന്റെ രക്ഷയ്ക്കും സുസ്ഥിതിക്കുംവേണ്ടി പടച്ചവന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുടെ സ്വാഭാവികപ്രവര്‍ത്തനം മാത്രമാകുന്നു. അതുകൊണ്ടാണ് തുമ്മിയാല്‍ അല്ലാഹു
വെ സ്തുതിക്കണമെന്ന് നബി (സ) പഠിപ്പിച്ചത്. എന്നാല്‍ ഇന്ന്വിശ്വാസികള് ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നത് ദൈവികമായ ഈഅനുഗ്രഹത്തെ അടിച്ചമര്‍ത്താനുള്ള ആന്റി ഹിസ്റ്റമിന്‍ ഗുളികകള്വിഴുങ്ങി സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണ്.
മറ്റുചില രോഗങ്ങള്‍ ജീവിത രീതിയുടെ തകരാറുകൊണ്ടും പരിസ്ഥിതി ദൂഷണംകൊണ്ടുംമറ്റും സംഭവിക്കുന്നതാണ്. കുട്ടികളുടെകാര്യത്തില്‍ മാതാപിതാക്കളുടെ തെറ്റായ ജീവിതരീതി രോഗങ്ങള്‍ക്ക് മുഖ്യകാരണമായിരിക്കും. ഏതായാലും രോഗങ്ങള്‍ക്ക് അല്ലാഹുവെപഴിക്കുന്നത് ഒട്ടും ന്യായമല്ല. രോഗശമനത്തിന് സഹായകമായ അനേകമനേകം ഔഷധങ്ങള്‍ ഉല്പാദിപ്പിച്ചുകൊണ്ട് മനുഷ്യരെ അനുഗ്രഹിക്കുകയാണ് അവന് ചെയ്തിട്ടുള്ളത്. വൈകല്യങ്ങളുള്ള
പലര്‍ക്കും അവ പരിഹരിക്കുമാറ് ധാരാളം അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കാറുമുണ്ട്. ആഗോള തലത്തില്‍ ശ്രദ്ധേയനായ ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങ്സ് തലക്ക് കീഴെയുള്ള ശരീരഭാഗങ്ങള്‍ ചലി
പ്പിക്കാന്പോലും കഴിയാത്തത്ര വൈകല്യമുള്ള വ്യക്തിയാണെന്ന കാര്യം ഇത്തരുണത്തില്‍ സ്മരണീയമാകുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
11 അഭിപ്രായങ്ങൾ:
നന്മ തിന്മകൾക്ക് മാർഗ്ഗദർശനം ആവശ്യമാണ്? വേശ്യകൾ അവർ ചെയ്യുന്ന പ്രവൃത്തികൾ ന്യായീകരിക്കുന്നു. കള്ളന്മാർ അവർ ചെയ്യുന്ന തൊഴിലിനെ ന്യായീകരിക്കുന്നു. എന്തിനു സദ്ദാമും ബുഷും ലാദനും വരെ അവർ ചെയ്യുന്ന തൊഴിലിനെ ന്യായീകരിക്കുന്നു. സമൂഹം നന്മ എന്ന് പറയുന്ന പല കാര്യങ്ങളും പല സമൂഹങ്ങളിലും നിലനിൽക്കുന്നു.1960 കളിലും എഴുപതുകളിലും ഉണ്ടായ വ്യാവസായിക വിപ്ലവത്തിന്റെ അനുബന്ധമെന്നോണം സ്ത്രീ പുരുശന്മാർ ജോലിക്ക് ഒരുമിച്ച് ജോലിക്ക് പോവേണ്ടത് അനിവാര്യമായി വരികയും അവർക്ക് വൈവാഹിക പ്രായം വർദ്ധിച്ച അവസരത്തിൽ ലൈഗിക തൃശ്ണയുടെ പൂർത്തീകരണത്തിനുവേണ്ടി പാശ്ചാത്യൻ ഹ്യൂമണിസ്റ്റുകൾ നിർദ്ദേശിച്ച് സ്വവർഗ്ഗരതി അവരുടെ സമൂഹത്തിൽ അവർക്ക് നന്മ എന്ന് തോന്നിയ ആകാലഘട്ടത്തിൽ സെക്സ് വിതൌട്ട് ഒബ്ലിക്കേഷൻ എന്ന തലക്കെട്ടോടു കൂടി അവതരിപ്പിച്ച സ്വവർഗ്ഗരതി അതാണു എഡ്സിനെപോലുള്ള മഹാമാരികൾ മാനവസമുദായത്തിനു സംഭാവനചെയ്തത് എന്ന് നമുക്കേവർക്കും അറിയാം.ഇങ്ങ്നെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെട്ട എത്ര എത്ര ദർശനങ്ങൾ ?
ദൈവം നന്നായി സൃഷ്ടിച്ചുതന്ന ഭൂമി മനുഷ്യന് കുളമാക്കി.( ചുരുക്കത്തില്‍ ഗര്‍ഭസ്ഥശിശുവിന് രോഗങ്ങളോ വൈകല്യങ്ങളോ സംഭവിക്കുന്നുണ്ടെങ്കില്‍ അതിന്കാരണം മനുഷ്യപ്രകൃതിയില്‍ പ്രപഞ്ചനാഥന് ഏര്‍പ്പെടുത്തിയിട്ടു
ള്ള പ്രജനന വ്യവസ്ഥ വികലമായതല്ല. തൊടുന്നതൊക്കെ മലിനവും ദൂഷിതവും കളങ്കപങ്കിലവുമാക്കുന്ന ചില മനുഷ്യര്‍ സ്വന്തംപ്രകൃതിയിലും തങ്ങള്‍ക്ക് ചുറ്റുമുള്ള ഭൌതിക വസ്തുക്കളിലും വരുത്തിവെക്കുന്ന കുഴപ്പങ്ങളാണ് ജനിതക രോഗങ്ങള്‍ക്കും ആജന്മവൈകല്യങ്ങള്ക്കും നിമിത്തമായിത്തീരുന്നത്. വായു-ജല മലിനീ
കരണവും തെറ്റായ ആഹാരങ്ങളും ഭോജനരീതികളും ലഹരി-മയക്കുമരുന്ന്-പുകയില എന്നീ വിഷപദാര്ഥങ്ങളും ആന്റിബയോട്ടിക്-സ്റ്റിറോയിഡ് ഔഷധങ്ങളും അവിഹിത ലൈംഗിക വേഴ്ചയുംശുചിത്വമില്ലായ്മയും രാസവളങ്ങളും കീടനാശിനികളും അണുപ്രസരവും ഗര്‍ഭസ്ഥശിശുവിന് രോഗമോ വൈകല്യമോ ഉണ്ടാകാന്‍ ഇ
ടവരുത്തുന്ന കാരണങ്ങളില്‍ ചിലതാകുന്നു. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, അല്ലാഹു സംവിധാനിച്ച ശുദ്ധവും സന്തുലിതവുമായ പ്രകൃതിയില്‍ മനുഷ്യര്‍ വരുത്തിവെക്കുന്ന താളപ്പിഴകളാണ് ഗര്‍ഭസ്ഥശി
ശുക്കളെയും കൈക്കുഞ്ഞുങ്ങളെയും ഗുരുതരമായ രോഗങ്ങളിലേക്കും വൈകല്യങ്ങളിലേക്കും തള്ളിവിടുന്നത്.) സമ്മതിച്ചു, പക്ഷേ പുതുതായി ജനിക്കുന്ന ജന്മങ്ങള്‍ക്ക് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും രോഗാതുരതയും സംഭാവനചെയ്യുവാന്‍ അള്ളാവിനോട് അവരെന്ത് തെറ്റ് ചെയ്തു ?തെറ്റു ചെയ്തവരെയല്ലേ ദൈവം ശിക്ഷിക്കേണ്ടത് ?
നിങ്ങൾ 50-ആം വയസ്സിൽ ഒരു പ്ലാവ് നട്ടു അതിന്റെ ഫലം നിങ്ങൾക്ക് കിട്ടണം എന്ന് കരുതിയാണോ?
ദൈവം ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും നല്ല സ്വഭാവത്തോടുകൂടെയും നല്ല രൂപത്തോടുകൂടെയും (hp കമ്പനി കൊമ്പാക് 6510ബി മോഡൽ കമ്പ്യൂട്ടർ ഇറക്കുന്നപോലെ) സൃഷ്ടിക്കാൻ കഴിവില്ലാത്തവനാണ് എന്ന് ഒരു മത വിശ്വാസിയും വിശ്വസിക്കുന്നില്ല. ദൈവത്തിന്റെ അത്തരം സൃഷ്ട്ടികളിൽ ഒന്നാണ് മാലാകമാർ. അവർക്ക് വിശപ്പില്ല. അവർ അല്ലാഹു പറയുന്നതിനപ്പുറം ചെയ്യാനുള്ള കഴിവ് അല്ലാഹു അവർക്ക് നൽകിയിട്ടില്ല. എന്നാൽ മനുഷ്യനെയും ജിന്നിനെയും ദൈവം സൃഷ്ടിച്ചത് നന്മ തിന്മകൾ വേർതിരിച്ചു മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവോടുകൂടിയാണ്. ഇവിടെ നന്മതിന്മകൾ വേർതിരിച്ചുമനസ്സിലാക്കാനുള്ള കഴിവും അതിനനുസരിച്ചു കർമ്മം ചെയ്യാനുള്ള കഴിവും പഠച്ചവൻ അല്ലാഹുവാണ്. ഇതു മനസ്സിലാക്കാതെ താഴെ പറയുന്ന പോലെ പൊട്ട്ത്തരങ്ങൾ എഴുന്നള്ളിക്കുന്നവരുണ്ട്.
മനുഷ്യര്‍ നല്ലപോലെ ജീവിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു സ്രഷ്ടാവുണ്ടായിരുന്നെങ്കില് ആരും തെറ്റുകള്‍ ചെയ്യാത്തവിധം അവരെ സൃഷ്ടിക്കാമായിരുന്നല്ലോ
എന്തൊരു ചോദ്യം ? ലോകത്ത് ഒരു മതവിശ്വാസികളും ഈ ലോജിക്ക് മനസ്സിലാക്കിയിട്ടുണ്ടാവില്ല എന്ന മൂഢവിശ്വാസത്തിൽ നിന്നും ഉണ്ടായതാണിത്?
നിങ്ങളെ വ്യത്യസ്ഥ സമൂഹമായും ഭാഷ സംസാരിക്കുന്നവരായും സൃഷ്ടിച്ചത് നിങ്ങൾൽ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ് ഖുർആൻ പറയുന്നത്. അഥവാ അങ്ങനെ എല്ലാവരെയും ഒരു ഭാഷ സംസാരിക്കുന്നവരായി ഒരു ഭൂഖണ്ഡത്തിൽ വസിക്കുന്നവരായി ആരിലും പ്രാപിക്കുന്നവരായി സമൂഹമോ കുടുമ്പമോ ഗോത്രങ്ങളോ ഒന്നുമില്ലാതെയാണ് സൃഷ്ടിച്ചിരുന്നെങ്കിൽ ജബ്ബാറുമാർ ഈ ചോദ്യത്തിനു പകരം വീണ്ടും ചോദിക്കും എന്തേ ഇങ്ങനെ സൃഷ്ടിച്ചതെന്ന്?
ഒരു റോബോട്ട് ഉണ്ടാക്കുന്നയാളല്ലെ അത് എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നത്?
ഉദാഹരണം കാക്ക യുടെ കൂടു പൊളിച്ചാല്‍ കാക്കത്തൊള്ളായിരം കാക്കകള്‍ ഒത്തു കൂടി പൊളിച്ചവന്റെ തല കൊത്തിപ്പൊളിക്കും.
ഒരാൾ അബദ്ധത്തിൽ കാക്കയുടെ കൂട് പൊളിച്ചാലും കാക്കത്തൊള്ളായിരം കാക്കകൾ വന്ന് പൊളിച്ചവന്റെ തലകൊത്തിപ്പൊളിക്കും. കുയിൽ കാക്കയുടെ കൂട്ടിൽ മുട്ടയിട്ടാലോ?. ഇതിനൊക്കെ കാരണം അവക്കുള്ള മാർഗ്ഗദർശനം അവയുടെ ജനിതക കോഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷകണക്കിനു കിലേമീറ്ററുകൾ താണ്ടി ദേശാടനം നടത്തുന്ന പക്ഷികൾ അവിടെനിന്നും മുട്ടയിട്ടു കുഞ്ഞുണ്ടായി തിരിച്ചു പറക്കുമ്പോൾ അവരുടെ മുന്നിൽ പക്ഷിക്കുഞ്ഞായിരിക്കും അവരെ നയിക്കുന്നത്. എവിടെ നിന്നും പുറപ്പെട്ടോ അതെ സ്പോട്ടിൽ അതെ മരക്കൊമ്പിൽ അവർ തിരിച്ചെത്തുന്നു.
ആ ജീവിക്ക് എവിടന്ന് കിട്ടി മാർഗ്ഗ ദർശനം?
സമ്മതിച്ചു, പക്ഷേ പുതുതായി ജനിക്കുന്ന ജന്മങ്ങള്‍ക്ക് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും രോഗാതുരതയും സംഭാവനചെയ്യുവാന്‍ അള്ളാവിനോട് അവരെന്ത് തെറ്റ് ചെയ്തു ?തെറ്റു ചെയ്തവരെയല്ലേ ദൈവം ശിക്ഷിക്കേണ്ടത് ?
തെറ്റു ചെയ്തവരെമാത്രമെ ദൈവ ശിക്ഷിക്കുകയുള്ളൂ അതും ഈ ലോകത്ത് നിന്നുമല്ല. അതിനൊരു ലോകമുണ്ട്. അവിടെ തെറ്റ് ചെയ്തവർക്ക് ശിക്ഷയും കഷ്ട്ത അനുഭവപ്പെട്ടവർക്ക് പ്രതിഫലവും ഉണ്ട്.ഒരു അണുമണി തൂക്കം നന്മ ചെയ്തവനും അതവിടെ കാണും(ദൈവ നിഷേധികളുടെ എല്ലാ സൽക്കർമ്മങ്ങളും പൊളിഞ്ഞു പോവും) ഇനി സൽകർമ്മം ചെയ്തവരെ ശിക്ഷിക്കാനും അല്ലാഹുവിനു അധികാരമുണ്ടെന്ന് വിശ്വസിക്കുന്നവനാണ് ഒരു യഥാർത്ഥമുസ്ലിം.
പക്ഷെ അള്ളാഹു കാരുണ്യവാനാണ് അവന്റെ കാരുണ്യത്തിന്റെ ഒരു അംശത്തിൽ കുറവായിട്ടാണ് മനുഷ്യനിൽ അവൻ കാരുണ്യം നിറച്ചിട്ടുള്ളത്.
സ്വ വര്‍ഗ രതി നടത്താം താല്പര്യമുള്ളവര് ജബ്ബാര്‍ മാസ്റ്റുമായി ബന്ദപ്പെടുക!
അദ്ദേഹത്തിന്റെ ഭാര്യ മക്കള്‍ എന്നിവരെ ഏര്‍പ്പാട് ചെയ്ത് തരുന്നതാണ്...
ജബ്ബാറിനെ ആവശ്യമുള്ള വുമണ്‍സ് കോളേജിലെ അദ്ദേഹത്തിന്റെ സ്റ്റാഫ് റൂമുമായി ബന്ദപ്പെടൂക..
അദ്ദേഹത്തിന്റെ ആണ് മക്കളേയും പെണ് മക്കളേയും ആവശ്യമുള്ള വര് അദ്ദേഹത്തിന്റെ പ്രത്തേക അനുമതിയോടു കൂടി റസിയ ടീച്ചറെ ബന്ദപ്പെടുക... റസിയ ടീച്ചറുടെ വര്‍ഗത്തില്‍ പെട്ടവര്‍ റസിയ ടീച്ച്റെ നേരില്‍ കണ്ട് ആവശ്യപ്പെടുക
M. Fousiya അല്ലെ അനോണി? താങ്കൾക്ക് തെറ്റിയോ?
കുറ്റവാളികള്‍ 100% വും മതവിശ്വാസികളും ദൈവവിശ്വാസികളുമാണെന്നു കാണാം. മുസ്ലിം സമുദായം താരതമ്യേന ഇക്കാര്യത്തില്‍ വളരെ വളരെ മുന്നിലാണെന്നതും വസ്തുതയാണ്.
ജബ്ബാറിന്റെ കണ്ടുപിടുത്തം കൊള്ളാം
യാതൊരു തെളിവോ റഫറസ്നോ നൽകാതെ അങ്ങോട്ട് പ്രഖ്യാപിക്കുക തന്നെ. എന്നാൽ സത്യം നേരെ മറിച്ചാണ്.
കുറ്റവാളികള്‍ 90% വും പേരിൽ മാത്രം മതമുള്ളവരും, മദ്രസ്സയിലോ, മറ്റു മതവിദ്യഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കാത്തവരാണെന്നു കാണാം.
“സ്വവർഗാനുരാഗം അവകാശമല്ല!“, “ സ്വവർഗാനുരാഗികളുടെ പോരാട്ടം : ചരിത്രവും പാഠവും ˛എം എം അക്ബർ“, സ്വവർഗരതി: നിയമയുദ്ധത്തിനു പിന്നിലെ ചതിക്കുഴികൾ“, “സ്വവർഗരതി നിയമവിധേയമാവുബ്ബോൾ... ˛പി വി എ പ്രിംറോസ്“
സ്വവര്‍ഗാനുരാഗികളുടെ പോരാട്ടം ചരിത്രവും പാഠവും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ